നസ്മുള്‍ ഇസ്ലാമിനു പരിക്ക്, 25 തുന്നലുകള്‍

ബംഗ്ലാദേശ് ഇടം-കൈയ്യന്‍ സ്പിന്നര്‍ നസ്മുള്‍ ഇസ്ലാമിനു പരിക്ക്. വിന്‍ഡീസിനെതിരെ മൂന്നാം ടി20 മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. 25 തുന്നലുകളാണ് താരത്തിനു വേണ്ടി വന്നതെന്നാണ് ബംഗ്ലാദേശ് മാനേജര്‍ റബീദ് ഇമാം പറഞ്ഞത്. തുന്നലുകള്‍ നീക്കം ചെയ്യാന്‍ തന്നെ കുറഞ്ഞത് രണ്ടാഴ്ച സമയം എടുക്കുമെന്നാണ് ഇമാം പറഞ്ഞത്.

അതിനു ശേഷം മാത്രമേ റീഹാബും മറ്റു കാര്യങ്ങളും തീരുമാനിക്കുകയുള്ളു. സ്വന്തം ബൗളിംഗില്‍ മര്‍ലന്‍ സാമുവല്‍സിന്റെ ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് താരത്തിനു പരിക്കേറ്റത്. ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന ചാഡ്വിക്ക് വാള്‍ട്ടണന്റെ ബൂട്ടിനടിയില്‍ പെട്ടതാണ് താരത്തിന്റെ പരിക്കിനു ഇടയാക്കിയത്.

ഉടന്‍ തന്നെ നസ്മുളിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്ത് വൈദ്യ സഹായത്തിനു കൊണ്ടു പോകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, പരമ്പരയില്‍ ഒപ്പം

വിന്‍ഡീസിനെതിരെ 12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്. ഇതോടെ ടി20 പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. തമീം ഇക്ബാല്‍(74), ഷാക്കിബ് അല്‍ ഹസന്‍(60) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 159/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ആന്‍ഡ്രേ ഫ്ലെച്ചര്‍(43), റോവ്മന്‍ പവല്‍(43) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ബൗളിംഗില്‍ ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, നസ്മുള്‍ ഇസ്ലാം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഷാക്കിബിനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version