കരാറില്ലാത്ത താരങ്ങള്‍ക്കും സഹായം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ധാക്ക പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്ന അതേ സമയം ദേശീയ കരാറോ വേതന ഘടനയോ ഇല്ലാത്ത ബംഗ്ലാദേശ് താരങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കൊറോണ മൂലം രാജ്യത്തെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നിര്‍ത്തിവെച്ച സാഹചര്യത്തില്‍ താരങ്ങളുടെ ചെലവുകള്‍ക്കായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ ഈ സാമ്പത്തിക സഹായം.

ഓരോ താരങ്ങള്‍ക്കും ഒറ്റത്തവണയായി 30,000 ബംഗ്ലാദേശ് ടാക്കയാണ് ബോര്‍ഡ് നല്‍കുന്നത്. വിവിധ ക്ലബ്ബുകള്‍ നിന്ന് ഭാഗികമായി മാത്രം ഈ താരങ്ങള്‍ക്ക് പണം ലഭിച്ചിരിക്കാം എന്നതിനാല്‍ തന്നെ താരങ്ങള്‍ക്ക് കാര്യങ്ങള്‍ പ്രയാസകരമാകുമെന്നതിനാലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ സഹായം പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

പാക്കിസ്ഥാനിലേക്ക് പര്യടനം നടത്തുന്നതില്‍ കളിക്കാര്‍ക്കും കോച്ചിംഗ് സ്റ്റാഫിനും ആശങ്ക

പാക്കിസ്ഥാന്‍ പര്യടനവുമായി മുന്നോട്ട് പോകുന്നതില്‍ തടസ്സമായി നില്‍ക്കുന്നത് കളിക്കാരും കോച്ചിംഗ് സ്റ്റാഫുമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. കടുത്ത സുരക്ഷ സൗകര്യങ്ങളുടെ സാഹചര്യത്തില്‍ താരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും അതില്‍ വല്ലാത്ത അസൗകര്യം ഉണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഹസന്‍ പറഞ്ഞു. കളിക്കാരോടും കോച്ചിംഗ് സ്റ്റാഫിനോടും സംസാരിച്ചതിലൂടെ ഇത്തരം ഒരു പര്യടനത്തിനുള്ള സാഹചര്യം ഇല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ഹസന്‍ വ്യക്തമാക്കി.

തങ്ങള്‍ക്ക് ടി20 മാത്രം കളിക്കാനാണ് താല്പര്യമെന്ന് അവരെ അറിയിച്ച് കഴിഞ്ഞു. അവര്‍ അതിന് അനുമതി നല്‍കിയാല്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യമായ അനുമതികള്‍ വാങ്ങാന്‍ ശ്രമിക്കാം, ഇത് ബോര്‍ഡിന്റെ പ്രശ്നമല്ല, സുരക്ഷയുടെ കാര്യമാണെന്നും സര്‍ക്കാരാണ് അന്തിമ അനുവാദം നല്‍കേണ്ടതെന്നും നസ്മുള്‍ ഹസന്‍ സൂചിപ്പിച്ചു.

സര്‍ക്കാര്‍ അനുമതിയ്ക്ക് പുറമെയുള്ള കാര്യമാണ് കോച്ചിംഗ് സ്റ്റാഫിന്റെയും കളിക്കാരുടെയും സമ്മതമെന്നും നസ്മുള്‍ പറഞ്ഞു. മികച്ചൊരു ടി20 ടീം തങ്ങള്‍ക്ക് രൂപപ്പെടുത്തുവാന്‍ സാധിക്കുമെങ്കില്‍ ടീമിനെ അയയ്ക്കുമെന്നും നസ്മുള്‍ വ്യക്തമാക്കി. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

പാക്കിസ്ഥാനിലേക്ക് പര്യടനത്തിന് താരങ്ങളെ നിര്‍ബന്ധിക്കില്ല

സുരക്ഷ അനുമതി ലഭിച്ചാലും പാക്കിസ്ഥാനിലേക്ക് പര്യടനത്തിനായി പോകുവാന്‍ താന്‍ താരങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. രണ്ട് ടെസ്റ്റിനും മൂന്ന് ടി20യ്ക്കുമായുള്ള മത്സര ക്രമം പാക്കിസ്ഥാന്‍ ബോര്‍ഡ് ഈ വരുന്ന ജനുവരി-ഫെബ്രുവരി സീസണിലേക്കായി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബംഗ്ലാദേശ് ബോര്‍ഡ് ഇതുവരെ അതിന് മറുപടി നല്‍കിയിട്ടില്ല. പാക്കിസ്ഥാന് ടൂറിനുള്ള സുരക്ഷ അനുമതിയ്ക്കായാണ് ബംഗ്ലാദേശ് ബോര്‍ഡ് കാത്തിരിക്കുന്നതെങ്കിലും താരങ്ങളുടെയും പിന്തുണ സ്റ്റാഫിന്റെയും അനുമതിയുണ്ടെങ്കിലേ പരമ്പര നടക്കൂവെന്നാണ് നസ്മുള്‍ പറയുന്നത്.

വനിത ടീമിനെയും അണ്ടര്‍ 16 ടീമിനെയും പാക്കിസ്ഥാനിലേക്ക് അയയ്ച്ചുവെങ്കിലും പുരുഷ സീനിയര്‍ ടീമിന്റെ കാര്യത്തില്‍ ഇത്തരം സമീപനമല്ല ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. തങ്ങളുടെ താരങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകണമെന്ന് നിര്‍ബന്ധിക്കുവാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് നസ്മുള്‍ പറഞ്ഞു. ഏതെങ്കിലും താരങ്ങള്‍ക്ക് അങ്ങോട്ട് പോകണമെന്നില്ലെങ്കില്‍ അവര്‍ക്ക് അതിന് സ്വാതന്ത്ര്യമുണ്ടെന്ന് നസ്മുള്‍ വ്യക്തമാക്കി.

ക്യാപ്റ്റന്‍സി ഒഴിയുന്നതിനെക്കുറിച്ച് ഷാക്കിബ് ഇതുവരെ അറിയിച്ചിട്ടില്ല, താരത്തിന് ടെസ്റ്റ് കളിക്കുവാന്‍ താല്പര്യക്കുറവുണ്ട്

ക്യാപ്റ്റന്‍സി ഒഴിയുന്നതിനെക്കുറിച്ച് ബംഗ്ലാദേശിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ബോര്‍ഡുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ബോര്‍ഡ് മുഖ്യന്‍ നസ്മുള്‍ ഹസന്‍. നേരത്തെ ഒരു ബംഗ്ലാദേശ് പത്രത്തിന് താന്‍ ഈ റോള്‍ തുടരുവാന്‍ മാനസികമായി തയ്യാറല്ലെന്ന് ഷാക്കിബ് പറഞ്ഞിരുന്നു. ടീം മികച്ച നിലയിലെത്തുവാന്‍ താന്‍ മികച്ച രീതിയില്‍ കളിക്കുന്നതാണ് നല്ലതെന്നാണ് താന്‍ കരുതുന്നതെന്ന് ഷാക്കിബ് പറഞ്ഞു. ക്യാപ്റ്റന്‍സി തന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന സൂചനയാണ് ഷാക്കിബ് നല്‍കിയത്.

താന്‍ ഷാക്കിബ് ഉള്‍പ്പെടുന്ന സീനിയര്‍ താരങ്ങളുമായി അടുത്തിടെ സംസാരിച്ചപ്പോള്‍ പോലും ഇതിനെക്കുറിച്ച് ഒന്നും ഷാക്കിബ് തന്നോട് പറഞ്ഞിട്ടില്ലെന്ന് നസ്മുള്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതില്‍ താരത്തിന് അത്ര താല്പര്യമില്ലെന്നും ടീം ടെസ്റ്റ് ടൂറിനായി വിദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പൊതുവേ ടെസ്റ്റില്‍ നിന്ന് ഇടവേള എടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും താരത്തിന് ടെസ്റ്റ് ക്രിക്കറ്റ് കളിയ്ക്കുവാന്‍ അല്പം താല്പര്യക്കുറവുള്ളതായാണ് മനസ്സിലാക്കുന്നതെന്നും നസ്മുള്‍ പറഞ്ഞു.

ഇതൊക്കെയാണെങ്കിലും ടീമിനെ നയിക്കാനാകില്ലെന്ന് ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ലെന്നു നസ്മുള്‍ പറഞ്ഞു. ക്യാപ്റ്റനാകുമ്പോള്‍ താരം എപ്പോളും കളിക്കേണ്ടിയിരിക്കുന്നുവെന്നും ക്യാപ്റ്റന്‍സി ഒഴിവാക്കുമ്പോള്‍ ടീമില്‍ സ്ഥിരമായി കളിക്കേണ്ടതില്ലെന്നതിനാല്‍ ആവാം താരം ക്യാപ്റ്റന്‍സി ഒഴിയാന്‍ നോക്കുന്നതെന്നും നസ്മുള്‍ സൂചിപ്പിച്ചു.

അഫ്ഗാനോട് പരാജയമേറ്റുവാങ്ങിയ ടീമിനെതിരെ വിമര്‍ശനവുമായി നസ്മുള്‍ ഹസന്‍

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റില്‍ പരാജയപ്പെടുത്തിയ ടീമിനെതിരെ വിമര്‍ശനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ചട്ടോഗ്രാമില്‍ നടന്ന ടെസ്റ്റില്‍ മഴ അവസാന ദിവസത്തെ കളി ഏറെക്കുറെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തിയെങ്കിലും ലഭിച്ച അവസരം മുതലാക്കി അഫ്ഗാനിസ്ഥാന്‍ വിജയം കുറിയ്ക്കുകയായിരുന്നു. മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയത് അഫ്ഗാനിസ്ഥാനായിരുന്നു. ബംഗ്ലാദേശിനെക്കാള്‍ ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലര്‍ത്തിയ അഫ്ഗാനിസ്ഥാന്‍ അര്‍ഹമായ വിജയം കരസ്ഥമാക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനെ നേരിടുവാനുള്ള പദ്ധതികളുണ്ടായിരുന്നുവെങ്കിലും അതൊന്നും വിചാരിച്ച പോലെ നടന്നില്ലെന്നാണ് നസ്മുള്‍ പറഞ്ഞത്. തങ്ങള്‍ ആവശ്യപ്പെട്ട സ്പിന്‍ സൗഹൃദ ട്രാക്കല്ല ലഭിച്ചതെന്ന് ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞിരുന്നു. പേസര്‍മാരില്ലാതെ ഇറങ്ങിയ ടീം വിചാരിച്ചത് സ്പിന്‍ അനുകൂല പിച്ചാവും തയ്യാറാക്കുക എന്നായിരുന്നു. എന്നാല്‍‍ ഈ തീരുമാനത്തെ ന്യായീകരിച്ച് ബോര്‍ഡ് അംഗങ്ങളെ വിശ്വാസത്തിലെടുക്കേണ്ടത് ഇപ്പോള്‍ ടീം മാനേജ്മെന്റിന്റെ ദൗത്യമായിട്ടുണ്ടെന്നും നസ്മുള്‍ പറഞ്ഞു.

കോച്ചിനോട് ക്യാപ്റ്റനോടും താന്‍ ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് ചര്‍ച്ച ചെയ്യുമെന്നും നസ്മുള്‍ അറിയിച്ചു. വിജയത്തിന്റെ പൂര്‍ണ്ണ ക്രെഡിറ്റും അഫ്ഗാനിസ്ഥാന്‍ അര്‍ഹിക്കുന്നുവെന്നും നസ്മുള്‍ ഹസന്‍ പറഞ്ഞു. ടെസ്റ്റ് മാച്ച് എങ്ങനെ കളിക്കണമെന്നത് അഫ്ഗാനിസ്ഥാന്‍ കാണിച്ച് തന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാക്കിബോ, മുഷ്ഫിക്കുറോ റിയാദോ അര്‍ദ്ധ ശതകം നേടിയിരുന്നുവെങ്കില്‍ ബംഗ്ലാദേശിന് വിജയം നേടുവാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ ടീം ടെസ്റ്റ് കളിക്കേണ്ട രീതിയില്‍ അല്ല മത്സരത്തെ സമീപിച്ചതെന്നും നസ്മുള്‍ അഭിപ്രായപ്പെട്ടു.

ഷാക്കിബിനും മൊര്‍തസയ്ക്കും പകരക്കാരില്ല

ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തുവെങ്കിലും മെച്ചപ്പെട്ട ലോകകപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നല്ലായിരുന്നു ബംഗ്ലാദേശിന്റേത്. എന്നാല്‍ ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ലോകകപ്പില്‍ നായകന്‍ മഷ്റഫെ മൊര്‍തസയുടെ പ്രകടനമായിരുന്നു ഏറ്റവും മോശം. തന്റെ ടീമംഗങ്ങളെ ആവേശം കൊള്ളിക്കുന്ന ബൗളിംഗ് പ്രകടനം താരത്തിന് പുറത്തെടുക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റാണ് താരം നേടിയത്. അതേ സമയം ഷാക്കിബ് അല്‍ ഹസന്‍ ടൂര്‍ണ്ണമെന്റില്‍ തന്റെ ഓള്‍റൗണ്ട് മേധാവിത്വം കൊണ്ട് ശ്രദ്ധേയനാകുകയായിരുന്നു.

മൊര്‍തസ ലോകകപ്പിന് ശേഷം വിരമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കില്‍ ഷാക്കിബ് ഇനിയും കുറച്ച് കാലം കൂടി ബംഗ്ലാദേശിന് വേണ്ടി കളത്തിലുണ്ടാകും എന്നുറപ്പാണ്. എന്നാല്‍ ഇരു താരങ്ങള്‍ക്കും പകരക്കാരനെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണെന്ന് നസ്മുള്‍ പറഞ്ഞു. ഈ രണ്ട് താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഉപാധികള്‍ ബംഗ്ലാദേശിന് മുന്നിലുണ്ട്, എന്നാല്‍ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുക ശ്രമകരമാണെന്ന് നസ്മുള്‍ വ്യക്തമാക്കി.

മൊര്‍തസ താരമായി മാത്രമല്ല ടീമിലെത്തുന്നതെന്നും അത് പോലൊരു ക്യാപ്റ്റനെ ലഭിക്കുക പ്രയാസകരമാണെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. അയര്‍ലണ്ട് പരമ്പരയില്‍ പരിക്കേറ്റിരുന്നതിനാല്‍ ലോകകപ്പില്‍ മൊര്‍തസ അത്ര മികവ് പുലര്‍ത്താന്‍ സാധ്യതയില്ലെന്ന് തങ്ങള്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നതാണെന്ന് നസ്മുള്‍ പറഞ്ഞു.

എന്നാല്‍ മൊര്‍തസ തികഞ്ഞൊരു പോരാളിയാണ്. ചില മത്സരങ്ങളില്‍ താരത്തിനോട് വിശ്രമിക്കുവാന്‍ ആവശ്യപ്പെട്ടിരുപ്പോള്‍ ആദ്യം താരം സമ്മതിച്ചുവെങ്കിലും പിന്നീട് താന്‍ ഇത്രയും നാള്‍ തന്റെ മുഴുവന്‍ ആത്മാര്‍ത്ഥതയും കൊടുത്ത് പൊരുതിയ രാജ്യത്തിന് വേണ്ടി അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി കളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പരിക്കുമായി താന്‍ മുമ്പും കളിച്ചിട്ടുണ്ടെന്നും, അതില്‍ വലിയ കാര്യമില്ലെന്നും മൊര്‍തസ അന്ന് വ്യക്തമാക്കിയെന്ന് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി. ഇത്തരം മനോഭാവമാണ് എല്ലാവരിലും വേണ്ടതെന്ന് നസ്മുള്‍ സൂചിപ്പിച്ചു.

നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയിലേക്ക് പര്യടനമില്ല

ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ലങ്കയിലേക്ക് ക്രിക്കറ്റിനായി എത്തുകയില്ലെന്ന് അറിയിച്ച് നസ്മുള്‍ ഹസന്‍. ജൂലൈ 25, 27, 29 തീയ്യതികളില്‍ ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങള്‍ കളിയ്ക്കുവാന്‍ ബംഗ്ലാദേശ് എത്തേണ്ടതായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ പര്യടനം നടക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍.

ജൂനിയര്‍ ടീമുകളെയും സീനിയര്‍ ടീമുകളെയും നിരന്തരം ബംഗ്ലാദേശ് ശ്രീലങ്കയിലേക്ക് അയയ്ക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ യാത്ര സാധ്യമാകില്ലെന്നാണ് നസ്മുള്‍ അറിയിച്ചത്. ബംഗ്ലാദേശ് മാത്രമല്ല വേറൊരു ടീമും ഈ സാഹചര്യത്തില്‍ ഇത്തരമൊരു സാഹസത്തിനു മുതിരില്ല.

ഇത് കൂടാതെ ശ്രീലങ്കയുടെ പ്രസിഡന്റ് മൈത്രിപാല സിരിസേന സമാനമായ ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ഇതെല്ലാം പരിഗണിക്കുമ്പോള്‍ ബംഗ്ലാദേശ് ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന സാഹര്യം നിലനില്‍ക്കുന്നില്ലെന്ന് നസ്മുള്‍ ഹസന്‍ പറഞ്ഞു.

ഫോട്ടോഷൂട്ടിനെത്തിയില്ല, ഷാക്കിബിനോടുള്ള അതൃപ്തി രേഖപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്

ടീമിനൊപ്പമുണ്ടായിരുന്നിട്ടും ലോകകപ്പ് സ്ക്വാഡിന്റെ ചിത്രം എടുക്കുന്നതിനു തൊട്ടുമുമ്പ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ ഷാക്കിബ് അല്‍ ഹസന്റെ ചെയ്തില്‍ അതൃപ്തി മറച്ച് വയ്ക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ഷാക്കിബിന്റെ അഭാവത്തെക്കുറിച്ച് പത്രലേഖകര്‍ ആരാഞ്ഞപ്പോളാണ് ഞാനെന്ത് പറയാനാണ്, തീര്‍ത്തും നിരാശജനകമെന്നാണ് നസ്മുള്‍ പ്രതികരിച്ചത്.

ഇതൊരു ടീം ഫോട്ടോഗ്രാഫാണ്, ടീമംഗങ്ങളെല്ലാം ഉണ്ടാകേണ്ട ചിത്രം ആയിരുന്നു, പരിശീലനത്തിനെത്തിയിരുന്നില്ലെങ്കിലും താരം ഗ്രൗണ്ടിലെത്തിയിരുന്നു. താരത്തെ നേരത്തെ തന്നെ ഫോട്ടോഷൂട്ടിന്റെ കാര്യം അറിയിച്ചിരുന്നതാണെങ്കിലും അതിനു കാത്ത് നില്‍ക്കാതെ താരം മടങ്ങുകയായിരുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ധാക്ക സ്റ്റേഡിയത്തില്‍ ടീം മാനേജ്മെന്റിനോട് റിപ്പോര്‍ട്ട് ചെയ്യുവാന്‍ താരം എത്തിയിരുന്നുവെങ്കിലും ഫോട്ടോഷൂട്ടിനു നില്‍കാതെ താരം മടങ്ങിയത് ബോര്‍ഡ് പ്രസിഡന്റിനു അത്ര ദഹിച്ചിട്ടില്ല. ടീം അയര്‍ലണ്ട് പരമ്പരയ്ക്ക് യാത്രയാകുന്നതിനു ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാല്‍ താന്‍ അധികം പ്രതികരിക്കാനില്ലെന്നാണ് നസ്മുള്‍ ഹസന്‍ പ്രതികരിച്ചത്.

ഷാക്കിബ് ഏഷ്യ കപ്പ് കളിക്കാതിരിക്കുന്നതിനോട് താല്പര്യമില്ല: നസ്മുള്‍ ഹസന്‍

ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെങ്കില്‍ ഷാക്കിബ് അല്‍ ഹസനു ഏഷ്യ കപ്പ് നഷ്ടമാകുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ താരം ഇത്തരത്തില്‍ ഏഷ്യ കപ്പില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ ഇടയാകുന്നതിനോട് താല്പര്യമില്ലെന്നറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ഏഷ്യ കപ്പിനു പകരം സിംബാബ്‍വേ പരമ്പരയ്ക്കിടെ താരത്തിന്റെ ശസ്ത്രക്രിയ നടത്തുന്നതിനെയാണ് ബോര്‍ഡ് പിന്തുണയ്ക്കുന്നതെന്നാണ് ബോര്‍ഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്.

ഷാക്കിബും മുഖ്യ കോച്ചും വിന്‍ഡീസില്‍ നിന്ന് തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ബാറ്റിംഗ് സമയത്ത് ആവശ്യമായ ശക്തി താരത്തിനു ഈ പരിക്ക് മൂലം ലഭിക്കുന്നില്ലെന്നാണ് പറയപ്പടുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ താരം ആറ് മാസം വിശ്രമിക്കേണ്ടതായുണ്ട്. സിംബാബ്‍വേ പരമ്പരയ്ക്കിടെ താരത്തിന്റെ ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ ടീമില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇതുപകരിക്കുമെന്ന് ഹസന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചില സീനിയര്‍ താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ താല്പര്യമില്ല: നസ്മുള്‍ ഹസന്‍

സീനിയര്‍ താരങ്ങളായ ഷാകിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് പഴയത് പോലെ പ്രിയമില്ലെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് ടെസ്റ്റ് ടീമിനു പുതിയ തുടക്കം കുറിക്കേണ്ടതായി വരുമെന്നും ഇവരുടെ താല്പര്യമില്ലായ്മയെ ചൂണ്ടിക്കാണിച്ച് ഹസന്‍ പറഞ്ഞു.

നേരത്തെ ആറ് മാസത്തെ അവധി ടെസ്റ്റില്‍ നിന്ന് ഷാകിബ് ഹസന്‍ എടുത്തിരുന്നു. അതിനു ശേഷം താരം ടെസ്റ്റ് ക്യാപ്റ്റനായി മടങ്ങിയെത്തിയെങ്കിലും ഇപ്പോള്‍ താരത്തിനു പഴയ പോലെ ടെസ്റ്റ് ക്രിക്കറ്റില്‍ താല്പര്യമില്ലെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്ന് നസ്മുള്‍ ഹസന്‍ പറഞ്ഞു. ഷാകിബ് മാത്രസമല്ല പല സീനിയര്‍ താരങ്ങള്‍ക്കും ഈ മനോഭാവമുണ്ട്.

സീനിയര്‍ താരങ്ങള്‍ക്ക് ടെസ്റ്റില്‍ തുടരുക ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അവര്‍ ഏറെക്കാലമായി ടീമിനു വേണ്ടി കളിക്കുന്നവരാണ് ഇപ്പോള്‍ ക്രിക്കറ്റിന്റെ ഏറ്റവും പ്രയാസമേറിയ ഫോര്‍മാറ്റില്‍ പഴയത് പോലെ കളിക്കാന്‍ ഇവര്‍ക്കായേക്കില്ല. അതിനാല്‍ പുതിയ യുവ താരങ്ങളെ ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ടെത്തേണ്ടതുണ്ട്.

ഇംഗ്ലണ്ട് ഓസ്ട്രേലിയ ടീമുകള്‍ ഒഴികെ ഒരു ടീമിനു ടെസ്റ്റില്‍ താല്പര്യമില്ലെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്നാണ് നസ്മുള്‍ പറഞ്ഞത്. ബ്രോഡ്കാസ്റ്റര്‍മാരുടെ താല്പര്യമില്ലായ്മയും ഒരു കാരണമാണെന്ന് ഹസന്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിദേശ ടി20 ലീഗുകളിലെ പങ്കാളിത്തം അവസാനിപ്പിക്കുവാന്‍ മുസ്തഫിസുറിനോട് ആവശ്യപ്പെട്ട് ബോര്‍ഡ്

ബംഗ്ലാദേശിന്റെ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്ക്. കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് താരത്തോട് ഇത്തരം ലീഗുകളില്‍ പങ്കെടുക്കരുതെന്ന് താരത്തിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ആവശ്യപ്പെടുകയായയിരുന്നു. വിന്‍ഡീസ് പരമ്പരയില്‍ നിന്ന് മുസ്തഫിസുര്‍ വിട്ട് നില്‍ക്കുവാന്‍ കാരണം ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുമ്പോള്‍ പറ്റിയ പരിക്കായിരുന്നു.

മുസ്തഫിസുര്‍ ഇല്ലാതെ പോയ ബംഗ്ലാദേശ് പേസ് നിര യാതൊരുവിധത്തിലുള്ള പ്രഭാവവും ടെസ്റ്റ് പരമ്പരയില്‍ സൃഷ്ടിച്ചില്ല. ബോര്‍ഡിന്റെ ഈ തീരുമാനം താരത്തിനെ അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചീഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയിലും താരം കളിച്ചിരുന്നില്ല. ആ പരമ്പരയില്‍ 3-0 നാണ് ബംഗ്ലാദേശ് തോല്‍വിയേറ്റു വാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version