കോഹ്ലി ഇനിയും 10-15 സെഞ്ച്വറികൾ കൂടി നേടും – സിദ്ധു

രണ്ട് മൂന്ന് വർഷം കൂടി കളിക്കളത്തിൽ തുടരാൻ കോഹ്ലിക്ക് ആകും എന്ന് മുൻ ഇന്ത്യൻ താരം നവ്ജോത് സിംഗ് സിദ്ധു. 10 മുതൽ 15 വരെ സെഞ്ച്വറികൾ കൂടി നേടാനും വിരാട് കോഹ്‌ലിക്ക് ആകും എന്ന് നവ്ജോത് സിംഗ് സിദ്ധു പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ കോഹ്‌ലി നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറിക്ക് ശേഷം സംസാരിക്കുക ആയിരുന്നു മുൻ ഇന്ത്യൻ താരം.

കോഹ്‌ലിയുടെ പ്രകടനം അദ്ദേഹം വിരമിക്കലിന് വളരെ അകലെയാണെന്ന് തെളിയിക്കുന്നുവെന്ന് സിദ്ധു പറയുന്നു. “ഈ സെഞ്ച്വറിക്ക് ശേഷം, എനിക്ക് ബോധ്യത്തോടെ പറയാൻ കഴിയും – അടുത്ത രണ്ടോ മൂന്നോ വർഷത്തേക്ക് അദ്ദേഹം കളിക്കും, കൂടാതെ 10 അല്ലെങ്കിൽ 15 സെഞ്ച്വറികൾ കൂടി നേടുൻ.” സിദ്ധു ഉറപ്പിച്ചു പറഞ്ഞു.

“എല്ലാവരും തന്നെ സംശയിച്ചപ്പോൾ, അദ്ദേഹം ഉറച്ചുനിന്നു. ആ സ്ഥിരോത്സാഹമാണ് അദ്ദേഹത്തെ യുവ ക്രിക്കറ്റ് കളിക്കാർക്ക് ഒരു മാതൃകയാക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

“സഞ്ജു പഴയ സഞ്ജുവല്ല, ഈ സഞ്ജുവിനെ എതിരാളികൾ ഭയക്കും” – സിദ്ധു

ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന സഞ്ജ് സാംസണെ പ്രശംസയിൽ മൂടി മുൻ ഇന്ത്യൻ താരം നവ്ചോത് സിങ് സിദ്ധു. സഞ്ജു സാംസൺ പഴയ സഞ്ജുവല്ല എന്നും ഏറെ പക്വത നേടിയ തന്റെ ദൗത്യം എന്താണെന്ന് തിരിച്ചറിഞ്ഞ സഞ്ജുവാണെന്നും സിദ്ധു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. ഇന്നലെ ഡെൽഹി ക്യാപിറ്റൽസിന് എതിരെ സഞ്ജു കളിച്ച ഇന്നിങ്സിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു സിദ്ധു.

25ഉം 30 എടുത്ത് ഔട്ട് ആകുന്ന സഞ്ജു അല്ല ഇത്‌. ഇപ്പോൾ സഞ്ജുവിന്റെ വിക്കറ്റ് ബൗളർമാർ നേടേണ്ടതുണ്ട്. സഞ്ജു വിക്കറ്റ് വെറുതെ കളയുന്നില്ല. സിദ്ധു പറയുന്നു. ബാറ്റു ചെയ്താൽ കളി വിജയിപ്പിച്ച് മാത്രം കളം വിടുന്ന ഒരാളായി സഞ്ജു വളർന്നു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് പഴയ സഞ്ജു സാംസണിൽ നിന്നും പുതിയ സഞ്ജുവിനെ നോക്കുമ്പോൾ ഉള്ള പ്രധാന വ്യത്യാസം എന്നും സിദ്ദു പറഞ്ഞു. ഇന്നലെ സഞ്ജു തന്റെ ഈ ഐ പി എല്ലിലെ അഞ്ചാം അർധ സെഞ്ച്വറി നേടിയിരുന്നു. വിവാദപരമായ പുറത്താകൽ നടന്നില്ലായിരുന്നു എങ്കിൽ സഞ്ജു തന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയിലേക്കും എത്തുമായിരുന്നു.

“ഒന്നല്ല രണ്ടു തവണ ബൗണ്ടറി ലൈൻ ചവിട്ടി, അമ്പയർ കണ്ണ് ഉപയോഗിച്ച് നോക്കണം” – സിദ്ദു

സഞ്ജു സാംസൺ ഒരു വിധത്തിലും ഔട്ട് ആയിരുന്നില്ല എന്നും അമ്പയറുടെ തീരുമാനം പ്രതിഷേധാർഹമാണെന്നും മുൻ ഇന്ത്യൻ താരം നവ്ച്യോത് സിംഗ് സിദ്ദു. ഇന്നലെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ഡെൽഹി ക്യാപിറ്റൽസിനെതിരെ വിവാദ തീരുമാനത്തിലൂടെ ഔട്ട് ആയിരുന്നു. ഷായ് ഹോപ് പന്ത് ക്യാച്ച് ചെയ്ത് ബൗണ്ടറി ലൈൻ ടച്ച് ചെയ്തില്ല എന്നായിരുന്നു അമ്പയർ വിധിച്ചത്.

ഷായ് ഹോപ് ക്യാച്ച് ചെയ്ത ശേഷം ഒന്നല്ല രണ്ടു തവണ ബൗണ്ടറി ലൈൻ തൊട്ടു എന്ന് സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ സിദ്ദു പറഞ്ഞു. തീർത്തും തെറ്റായ തീരുമാനം ആയിരുന്നു ഇത്. അമ്പയർ കണ്ണ് ഉപയോഗിച്ച് നോക്കേണ്ടതുണ്ട്. സിദ്ദു പറഞ്ഞു.

ചില സമയത്ത് ടെക്നോളജിയെ ആശ്രയിച്ചത് കിണ്ട് കാര്യമില്ല. ടെക്നോളജിക്ക് നിങ്ങളെ സഹായിക്കാൻ കഴിയാത്ത സമയത്ത് നമ്മൾ എന്താണ് മുന്നിൽ കാണുന്നത് എന്ന് നോക്കി തീരുമാനം എടുക്കാൻ ആകണം. അതാണ് ചെയ്യേണ്ടത്. സിദ്ദു പറഞ്ഞു. സഞ്ജു സാംസൺ ഔട്ട് ആയതു കൊണ്ട് മാത്രമാണ് കളി രാജസ്ഥാൻ തോറ്റത് എന്നും അത്ര ഇമ്പാക്ട് ഉണ്ടാക്കിയ വിധിയാണ് അത് എന്നും സിദ്ദു പറഞ്ഞു.

പാലിൽ ഈച്ചയോ കൊതുകോ വീണു കിടക്കുന്നത് കണ്ണ് കൊണ്ട് കണ്ടാലും അതിൽ ഒന്നുമില്ല കുടിച്ചോളു എന്ന് പറയുന്നത് പോലെയാണ് അമ്പയർ ഇന്ന് തീരുമാനം എടുത്തത്. സിദ്ദു പറഞ്ഞു.

Exit mobile version