ദേശീയ ഗെയിംസിൽ കേരളം സെമിയിലേക്ക്

ദേശീയ ഗെയിംസിൽ കേരളം സെമിയിലേക്ക് മുന്നേറി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും കേരളം വിജയിച്ചു. ഇന്ന് സർവീസസിനെ ആണ് കേരളം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി വിഘ്നേശ് ഇന്ന് ഇരട്ട ഗോളുകൾ നേടി. അജീഷ് ആണ് മറ്റൊരു സ്കോറർ‌.

ആദ്യ മത്സരത്തിൽ കേരളം ഒഡീഷയെ തോൽപ്പിച്ചിരുന്നു. മണിപ്പുരുമായാണ് കേരളത്തിൻ്റെ ഗ്രൂപ്പിലെ അവസാന മത്സരം. ഇന്ന് മണിപ്പൂർ അവരുടെ മത്സരത്തിൽ ഒഡീഷയെ തോൽപ്പിച്ചിരുന്നു.

കേരളത്തിന്റെ മുരളി ശ്രീശങ്കറിനെ മറികടന്ന് ആൽഡ്രിൻ ലോങ്ജമ്പിൽ സ്വർണ്ണം നേടി

ദേശീയ ഗെയിംസിൽ ലോങ് ജമ്പിൽ തമിഴ്നാട് സ്വർണ്ണം നേടി. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ നേടിയ മലയാളി താരം മുരളി ശ്രീശങ്കറിനെ തോൽപ്പിച്ച് തമിഴ്‌നാടിന്റെ ജെസ്വിൻ ആൽഡ്രിൻ ആണ് പുരുഷ ലോങ്ജംപിൽ സ്വർണം നേടിയത്.

8 മീറ്ററിന് മുകള 3 തവണ ചാടാൻ ജെസ്വിൻ ആൽഡ്രിന് ആയി. തന്റെ ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 8.26 മീറ്റർ ആണ് ആൽഡ്രിൻ ചാടിയത്‌. ഇതോടെ 2023 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനും താരം യോഗ്യത നേടി. 8.25 മീറ്റർ ആയിരുന്നു അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക ഓട്ടോമാറ്റിക് യോഗ്യതാ മാർക്ക്. ജെസ്വിൻ ആൽഡ്രിൻ ഇന്ന് 8.07 മീറ്ററും 8.21 മീറ്ററും ചാടിയിരുന്നു.

ദേശീയ റെക്കോർഡ് ഉടമയായ ശ്രീശങ്കറിന് തന്റെ വ്യക്തിഗത മികച്ച 8.36 മീറ്ററിന് അടുത്തെത്താൻ കഴിഞ്ഞില്ല. 7.93 മീറ്ററും 7.55 മീറ്ററും ആയിരുന്നു താരത്തിന്റെ മികച്ച ദൂരം. ശ്രീശങ്കർ ബാക്കിയുള്ള 4 ശ്രമങ്ങളും പാസ് ചെയ്തു. കേരളത്തിന്റെ മുഹമ്മദ് അനീസ് യഹിയ 7.92 മീറ്റർ ചാടി വെങ്കലം നേടി.

ദേശീയ ഗെയിംസ്, സ്കേറ്റിങിൽ കേരളത്തിന് രണ്ട് സ്വർണ്ണം

ദേശീയ ഗെയിംസ് 2022ൽ കേരളം ആദ്യ സ്വർണ്ണം സ്വന്തമാക്കി. സ്കേറ്റിങ് ഇനത്തിലാണ് രണ്ട് സ്വർണ്ണം ഇന്ന് നേടിയത്. ഫിഗർ സ്കേറ്റിങിൽ പുരുഷ വിഭാഗത്തിൽ അഭിജിത്ത് കേരളത്തിനായി സ്വർണ്ണം നേടി. സ്കേറ്റ് ബോർഡിംഗ് വനിതാ വിഭാഗത്തിൽ വിദ്യ ദാസും സ്വർണ്ണം നേടി. സ്കേറ്റ് ബോർഡിംഗ് പുരുഷ വിഭാഗത്തിൽ വിനീഷ് വെള്ളിയും നേടി.

അത്ലറ്റിക്സിൽ ട്രിപിൾ ജമ്പിൽ അരുൺ എ ബി വെള്ളി മെഡൽ നേടി. അത്ലറ്റിക്സിലെ കേരളത്തിലെ ആദ്യ വെള്ളി മെഡൽ ആണിത്.

Abhijit
Abhijit
Vineesh
Arun AB

ദേശീയ ഗെയിംസ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

36ആമത് ദേശീയ ഗെയിംസിന് ഔദ്യോഗിക തുടക്കം. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂരും മോദിക്ക് ഒപ്പം ഉണ്ടായിരുന്നു.

2015ൻ ശേഷം ആദ്യമായാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ഇന്ത്യൻ ആർമി ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 7000 കായികതാരങ്ങൾ ഗെയിംസിൽ പങ്കെടുക്കുന്നു. മൊത്തത്തിൽ 36 കായിക ഇനങ്ങളിൽ മത്സരം നടക്കും.

നാഷണൽ ഗെയിംസിനായുള്ള കേരള ഫുട്ബോൾ ടീം പ്രഖ്യാപിച്ചു, മിഥുൻ ക്യാപ്റ്റൻ

ഗുജറാത്തിലെ അഹമ്മദബാദിൽ നടക്കുന്ന ദേശീയ ഗെയിംസിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശിയും ഗോൾ കീപ്പറുമായ മിഥുൻ ആണ് ടീമിന്റെ ക്യാപ്റ്റൻ.

രമശ് പി ബി ആണ് ഹെഡ് കോച്ച്, ഹമീദ് ഗോൾ കീപ്പിങ് കോച്ചായുണ്ട്. ഗ്രൂപ്പ് എ യിൽ കളിക്കുന്ന കേരളം ആദ്യം ഒക്ടോബർ 2ന് ഒഡീഷയെ നേരിടും. ഒക്ടോബർ 4ന് സർവീസസ്, ഒക്ടോബർ 6ന് മണിപ്പൂർ എന്നിവരാണ് കേരളത്തിന്റെ മറ്റ് എതിരാളികൾ.

മിഥുൻ, ഹജ്മൽ എസ്, ഫസീൻ പി, സഞ്ജു ജി, ബിബിൻ അജയൻ, വിഷ്ണു പി വി, മനോജ് എം, സച്ചു സിബി, സന്തോഷ് ബി, ഗിഫ്റ്റി ഗ്രേഷ്യസ്, മൊഹമ്മദ് പാറക്കോട്ടിൽ, നിജോ ഗിൽബേർട്ട്, വിഘ്നേഷ് എം, മുഹമ്മദ് ആശിഖ്, ഷിജിൻ ടി, ജോൺ പോൾ, ജെറിട്ടോ, ഹൃഷി ദത്ത്, അജീഷ് പി, ബുജൈർ

Exit mobile version