27 വർഷങ്ങൾക്ക് ശേഷം ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം സ്വർണ്ണം നേടി!

ഇന്ന് നടന്ന ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ 1-0ന്റെ വിജയത്തോടെ ദേശീയ ഗെയിംസ് 2025ൽ ഫുട്ബോളിൽ കേരളം സ്വർണ്ണ മെഡൽ ഉറപ്പിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം, 53-ാം മിനിറ്റിൽ ഗോകുൽ നിർണായക ഗോൾ നേടി, കേരളത്തിന്റെ ചരിത്ര വിജയം ഉറപ്പിച്ചു.

27 വർഷത്തിനു ശേഷമാണ് കേരളം ഫുട്ബോളിൽ ദേശീയ ഗെയിംസിൽ സ്വർണ്ണം നേടുന്നത്. ഷഫീഖ് ഹസൻ മടത്തിൽ ആയിരുന്നു കേരള ടീമിന്റെ പരിശീലകൻ.

ദേശീയ ഗെയിംസ്; കേരള ഫുട്ബോൾ ടീം സെമി ഫൈനലിൽ

2025 ലെ നാഷണൽ ഗെയിംസിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസിനെതിരെ ആധിപത്യ വിജയം നേടി കേരള പുരുഷ ഫുട്ബോൾ ടീം സെമു ഫൈനൽ ഉറപ്പിച്ചു. 3-0ന്റെ വിജയമാണ് ഇന്ന് കേരളം നേടിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ആദിൽ പിയിലൂടെ കേരളം ലീഡ് എടുത്തു ‌ 51-ാം മിനിറ്റിൽ ആദിക് തന്നെ കേരളത്തിന്റെ രണ്ടാമത്തെ ഗോളും നേടി. 90-ാം മിനിറ്റിൽ ഒരു ഗോളുമായി ബാബിൾ സിവേരി വിജയം പൂർത്തിയാക്കി.

ദേശീയ ഗെയിംസ് ഫുട്ബോൾ; കേരളം മണിപ്പൂരിനെ തോല്പ്പിച്ചു

2025 ലെ ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം വിജയത്തോടെ തുടക്കം കുറിച്ചു. ഇന്ന് മണിപ്പൂരിനെ നേരിട്ട കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. 54-ാം മിനിറ്റിൽ ബിബിൻ ബോബൻ ആണ് വിജയ ഗോൾ നേടിയത്.

ഫെബ്രുവരി 1 ന് കേരളം അവരുടെ രണ്ടാമത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഡൽഹിയെ നേരിടും.

38-ാമത് ദേശീയ ഗെയിംസിനുള്ള കേരള സംസ്ഥാന ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു


2025 ജനുവരി 30 മുതൽ ഫെബ്രുവരി 7 വരെ ഉത്തരാഖണ്ഡിൽ നടക്കാനിരിക്കുന്ന 38-ാമത് ദേശീയ ഗെയിംസിനുള്ള കേരള സംസ്ഥാന ഫുട്‌ബോൾ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തിരഞ്ഞെടുത്ത കളിക്കാർ:

Goalkeepers:

  1. Alkesh Raj TV (Ernakulam)
  2. A Bhvinav KV (Trivandrum)
  3. Mohammed Iqbal C (Kannur)

Defenders:

  1. Sachin Sunil (Kannur)
  2. Yashin Malik (Wayanad)
  3. Ajay Alex (Ernakulam)
  4. Shinu S (Trivandrum)
  5. Jidhu K Roby (Alappuzha)
  6. Afnas TN (Kottayam)
  7. Sandeep S (Malappuram)

Midfielders:

  1. Bijesh T Balan (Trivandrum)
  2. Adil P (Alappuzha)
  3. Bibin Boban (Kottayam)
  4. Jacob C Christudasan (Malappuram)
  5. Salman Faris (Wayanad)
  6. Sebastian S (Trivandrum)

Strikers:

  1. Rizwan Shoukath (Malappuram)
  2. Gokul Santosh (Trivandrum)
  3. Jyothish U (Kasaragod)
  4. Mohammed Shadil PP (Alappuzha)

Officials:

Head Coach: Mr. Shafeeq Hassan M (AFC A Licence)

Assistant Coach: Mr. Shasin Chandran (AFC B Licence)

Goalkeeper Coach: Mr. Eldho Paul

Manager: Rajeev BH

Physio: Muhammad Adheeb U


ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവരെ ആദരിച്ചു

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവരെയും അണ്ടര്‍ 20 ലോക വനിതാ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത താരങ്ങളെ കേരള അക്വട്ടിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു. വുമന്‍സ് ക്ലബില്‍ നടന്ന ചടങ്ങിന് മുന്‍ മന്ത്രിയും കേരള അക്വാട്ടിക് അസോസിയേഷന്‍ ഹോണററി ലൈഫ് പ്രഡിഡന്റുമായ എം വിജയകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താരങ്ങള്‍ക്കുള്ള ഉപഹാരങ്ങളും നല്‍കി.

കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാര്‍, സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ടെക്‌നികല്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് രജീവ്, സായ്-എല്‍എന്‍സിപി ഡയറക്ടര്‍ ഡോ ജി കിഷോര്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, മുന്‍ വോളിബോള്‍ ഇന്റെര്‍നാഷണല്‍ റിട്ട. ഐ.പി.എസ് എസ് ഗോപിനാദ്, കേരള അക്വാട്ടിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.എസ് മുരളീധരന്‍, ജോ. സെക്രട്ടറി ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ ഗെയിംസില്‍ കേരളത്തിനായി അക്വാട്ടിക് ഇനത്തില്‍ ആറ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും അടക്കം 13 മെഡലുകളാണ് നേടിയത്. കേരളത്തിനായി വ്യക്തികത ഇനത്തില്‍ ഏറ്റവും അധികം സ്വര്‍ണവും മെഡലുകളും നേടിയത് നീന്തല്‍ താരം ഒളിമ്പ്യന്‍ സജന്‍ പ്രകാശാണ്.

ദേശീയ ഗെയിംസ്, കേരളത്തിന് ഫുട്ബോളിൽ വെങ്കലം

ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് വെങ്കലം. ഇന്ന് നടന്ന മത്സരത്തിൽ കേരളം പഞ്ചാബിനെ ആണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഗോൾ രഹിതമായിരുന്ന മത്സരത്തിൽ സഡൻ ഡത്തിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് കേരളം ഇന്ന് വിജയിച്ചത്.

ഇതോടെ കേരളത്തിന് വെങ്കലമെഡൽ സ്വന്തമാക്കാനായി. നേരത്തെ സെമിഫൈനലിൽ കേരളം സർവീസസിനോട് പരാജയപ്പെട്ടിരുന്നു. കേരളത്തിന് സ്വർണ്ണം നേടാൻ ആകാത്തത് ഒരു നിരാശയാണ്. എങ്കിലും ഈ വെങ്കൽമ് കൊണ്ട് അവർക്ക് ആശ്വസിക്കാൻ ആകും. ഇനി സന്തോഷ്ട്രോഫി ഫൈനൽ റൗണ്ടിലുള്ള ഒരുക്കത്തിലാകും കേരളം.

ദേശീയ ഗെയിംസ്, ഫുട്ബോളിൽ കേരളം സെമിയിൽ സർവീസസിനോട് തോറ്റു

കേരളത്തിന്റെ ഫുട്ബോൾ ടീമിന് നിരാശ. ദേശീയ ഗെയിംസിൽ ഇന്ന് ഗോവയിൽ സെമി ഫൈനൽ കളിക്കാൻ ഇറങ്ങിയ കേരളം സർവീസസിനോട് പരാജയപ്പെട്ടു. സർവീസിൽ നിന്ന് കനത്ത പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു സർവീസസിന്റെ വിജയം. സർവീസസ് ഫൈനലിലേക്ക് മുന്നേറി.

സ്വർണ്ണ പ്രതീക്ഷ അവസാനിച്ച കേരളം ഇനി വെങ്കലത്തിനായി പോരാടും. സന്തോഷ് ട്രോഫി ആദ്യ റൗണ്ടിൽ ഇറങ്ങിയ ശക്തമായ ടീമും ആയാണ് കേരളം ദേശീയ ഗെയിംസിന് എത്തിയത്. എന്നാൽ സന്തോഷ് ട്രോഫിയിൽ എന്നത് പോലെ തന്നെ ദേശീയ ഗെയിംസിലും കേരളം ആധിപത്യം പുലർത്തുന്ന പ്രകടനങ്ങൾ നടത്തിയില്ല. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് മുമ്പ് ടീമിൽ ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടാനുണ്ട് എന്ന സൂചന കൂടിയാണ് ഇന്നത്തെ പരാജയം.

നാഷണൽ ഗെയിംസ്, ഗോവയെ തോൽപ്പിച്ച് കേരളം ബീച്ച് സോക്കറിൽ സ്വർണ്ണം നേടി

ഗോവയിൽ നടക്കുന്ന നാഷണൽ ഗെയിംസിൽ കേരളം ബീച്ച് സോക്കറിൽ സ്വർണ്ണം നേടി. ആതിഥേയരായ ഗോവയെ അവരുടെ സ്വന്തം കാണികൾക്ക് മുന്നിൽ തോൽപ്പിച്ച് ആയിരുന്നു കേരളത്തിന്റെ സ്വർണ്ണ നേട്ടം. ആവേശകരമായ ഫൈനലിൽ ആകെ 12 ഗോളുകൾ പിറന്നപ്പോൾ അഞ്ചിനെതിരെ ഏഴു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം.

സെമി ഫൈനലിൽ നേരത്തെ പഞ്ചാബിനെ കേരളം തോൽപ്പിച്ചിരുന്നു. സെമി ഫൈനലിൽ മൂന്നിനെതിരെ പതിനൊന്നു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം.

നാഷണൽ ഗെയിംസ്: രണ്ട് ഗോൾ ലീഡ് തുലച്ച കേരള ഫുട്ബോൾ ടീമിന് നിരാശ

ഗോവയിൽ നടക്കുന്ന നാഷണൽ ഗെയിംസിൽ കേരള പുരുഷ ഫുട്ബോൾ ടീമിന് നിരാശ. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയെ നേരിട്ട കേരളം ഇന്ന് 2-2 എന്ന സമനില വഴങ്ങി. ഇന്ന് അഞ്ചാം മിനുട്ടിൽ മുഹമ്മദ് ആശിഖിലൂടെ കേരളം ലീഡ് എടുത്തു. 42ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് നിജോ ഗിൽബേർട്ട് കേരളത്തിന്റെ രണ്ടാം ഗോളും നേടി. പക്ഷെ എന്നിട്ടും വിജയം ഉറപ്പിക്കാൻ ആയില്ല.

79ആം മിനുട്ടിൽ മന്ദീപ് സിംഗിലൂടെ മഹാരാഷ്ട്ര തിരിച്ചടി തുടങ്ങി. 84ആം മിനുട്ടിൽ യാഷ് ശുക്ലയിലൂടെ അവർ സമനിലയും പിടിച്ചു. രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞത് കേരളത്തിന് വലിയ നിരാശ നൽകും. ഇനി നവംബർ 2ന് മണിപ്പൂരിന് എതിരയാണ് കേരളത്തിന്റെ മത്സരം. അതു കഴിഞ്ഞ് കേരളം മേഘാലയയെയും നേരിടും.

ദേശീയ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ കേരളത്തിന് ഞെട്ടിക്കുന്ന പരാജയം

ദേശീയ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ കേരളം അവർ ഒട്ടും പ്രതീക്ഷിക്കാത്ത പരാജയം ഏറ്റുവാങ്ങി. ഇന്ന് സെമിയിൽ ബംഗാളിനെ നേരിട്ട കേരളം എതിരില്ലാത്ത അഞ്ചു ഗോളുകളുടെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിലോ സെമി ഫൈനലിലോ കണ്ട ഒരു കേരളത്തെ ആയിരുന്നില്ല ഇന്ന് കാണാൻ ആയത്.

ആദ്യ പകുതിയിൽ തന്നെ ബംഗാൾ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. കേരളത്തിന്റെ ഡിഫൻസിന്റെ മോശം പ്രകടനത്തിനൊപ്പം കിട്ടിയ അവസരങ്ങൾ മുതലെടുക്കാനും നമ്മുടെ ടീമിന് ഇന്ന് ആയില്ല. രണ്ടാം പകുതിയിലും ബംഗാൾ ഗോളടി തുടർന്നതോടെ പരാജയം പൂർത്തിയായി. കേരള ഇതൊടെ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1997ന് ശേഷം ഇതുവരെ കേരളത്തിന് ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണ്ണം നേടാൻ ആയിട്ടില്ല.

ദേശീയ ഗെയിംസ്, കേരള ഫുട്ബോൾ ടീം ഫൈനലിൽ

ദേശീയ ഗെയിംസിൽ കേരള ഫുട്ബോൾ ടീം ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കർണാടകയെ തോൽപ്പിച്ച് ആണ് കേരളം ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ പകുതിയിൽ ആശിഖ് നേടിയ ഗോളിൽ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ അജീഷ് വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

ഇനി ഫൈനലിൽ ബംഗാളിനെ ആകെ കേരളം നേരിടുക. 11ആം തീയതി ആണ് മത്സരം നടക്കുക. അവസാനമായി 1997ൽ ആണ് കേരളം ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണ്ണം നേടിയത്.

രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചു, ദേശീയ ഗെയിംസിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം

ദേശീയ ഗെയിംസിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും കേരളം വിജയിച്ചു. ഇന്ന് മണിപ്പൂരിനെ ആണ് കേരളം പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. ആദ്യം രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമായിരുന്നു കേരളം തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്.

35ആം മിനുട്ടിലും 56ആം മിനുട്ടിലും കൈഖുനാവോ നേടിയ ഗോളുകൾ ആണ് മണിപ്പൂരിനെ 2-0ന് മുന്നിൽ എത്തിച്ചത്. 64ആം മിനുട്ടിലെയും 80ആം മിനുട്ടിലെയും നിജോ ഗിൽബേർടിന്റെ ഗോളുകൾ കേരളത്തിനെ 2-2 എന്ന നിലയിൽ എത്തിച്ചു. അവസാന നിമിഷം വിഷ്ണുവിന്റെ ഗോളിൽ കേരളം വിജയവും നേടി.

ആദ്യ മത്സരത്തിൽ കേരളം ഒഡീഷയെയും രണ്ടാം മത്സരത്തിൽ സർവീസസിനെയു തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായാ‌ണ് കേരളം സെമി ഫൈനലിലേക്ക് എത്തുന്നത്.

Exit mobile version