അശ്വിനെക്കാൾ മികച്ച സ്പിന്നർ നഥാൻ ലയണ്‍ : ബ്രാഡ് ഹോഗ്

നിലവിൽ ഇന്ത്യൻ സ്പിന്നർ രവി ചന്ദ്ര അശ്വിനെക്കാൾ ഏറ്റവും മികച്ച സ്പിന്നർ ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലയണ്‍ ആണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലയണ്‍ അശ്വിനിൽ നിന്ന് ഏറ്റവും മികച്ച സ്പിന്നർ എന്ന സ്ഥാനം തട്ടിയെടുത്തെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

ട്വിറ്ററിലൂടെ തന്റെ ആരാധകരുടെ ചോദ്യത്തിന് ഉത്തരമായാണ് ഏറ്റവും മികച്ച സ്പിന്നർ നഥാൻ ലയണ്‍ ആണെന്ന് ബ്രാഡ് ഹോഗ്പറഞ്ഞത്. എന്നാൽ ഇരു താരങ്ങളുടെ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്ന രീതി തനിക്ക് ഇഷ്ടമാണെന്നും മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു. 71 ടെസ്റ്റുകളിൽ നിന്ന് 365 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. അതെ സമയം നഥാൻ ലയണ്‍ 96 റെസുകളിൽ നിന്ന് 390 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും ശക്തിപ്പെടണം

ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ സ്പിന്‍ വിഭാഗത്തില്‍ നഥാന്‍ ലയണ്‍ അനിഷേധ്യ സാന്നിദ്ധ്യമായി മാറി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ നഥാന് ലയണിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ മിച്ചല്‍ സ്വെപ്സണും ആഷ്ടണ്‍ അഗറും വരുന്നത് കാണുവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മുന്‍ സ്പിന്‍ താരം സ്റ്റീവ് ഒക്കേഫെ.

ഇന്ത്യയില്‍ ചെന്ന് ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കണമെങ്കില്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും മെച്ചപ്പെടണം. അതിന് വേണ്ടി നാട്ടില്‍ കൂടുതല്‍ സ്പിന്‍ സൗഹൃദ പിച്ചുകള്‍ ഉണ്ടാകണമെന്നും സ്റ്റീവ് വ്യക്തമാക്കി. 2004ല്‍ ആണ് ഇന്ത്യയില്‍ 2-1 ന്റെ ടെസ്റ്റ് വിജയം അവസാനമായി ഓസ്ട്രലിയ നേടിയത്. അതിന് ശേഷം നാല് തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നാല് തവണയും പരാജയമായിരുന്നു ഓസ്ട്രേലിയയുടെ ഫലം.

ഇന്ത്യയില്‍ മാത്രമല്ല ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ മികവ് പുലര്‍ത്തുവാനും ഇത്തരം ഒരു സമീപനം ആവശ്യമാണെന്ന് ഓസീസ് മുന്‍ താരം വ്യക്തമാക്കി. ഇത്തരം പിച്ചുകളില്‍ സ്പിന്നര്‍മാരാണ് ടീമിന്റെ വിജയ സാധ്യത ഉയര്‍ത്തുന്നതെന്നും ഒക്കേഫെ വ്യക്തമാക്കി.

വോണിന്റെ നിര്‍ദ്ദേശത്തെ തള്ളി നഥാന്‍ ലയണ്‍

പരമ്പര സ്വന്തമാക്കിയതിനാല്‍ നഥാന്‍ ലയണിനോ ഏതെങ്കിലും ഒരു പേസര്‍ക്കോ വിശ്രമം നല്‍കി സിഡ്നിയില്‍ മിച്ചല്‍ സ്വെപ്സണിന് അവസരം കൊടുക്കണമെന്ന ഷെയിന്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് നഥാന്‍ ലയണ്‍.

വോണ്‍ തന്റെ കരിയറില്‍ സ്റ്റുവര്‍ട് മക്ഗില്ലിന് വേണ്ടി വിശ്രമിക്കുവാന്‍ തയ്യാറായിരുന്നുവോ എന്ന് ലയണ്‍ ചോദിച്ചു, താന്‍ വിശ്രമിക്കുവാന്‍ തയ്യാറല്ലെന്ന് ലയണ്‍ വ്യക്തമാക്കി.

ക്യൂന്‍സ്‍ലാന്‍ഡിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിയുകയാണ് സ്വെപ്സണ്‍ എന്നും ഷെഫീല്‍ഡ് ഷീല്‍ഡ് മാച്ചില്‍ 12 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളതെന്നും ലയണ്‍ സമ്മതിച്ചു. സിഡ്നിയിലെ സ്പിന്‍ അനുകൂല പിച്ചില്‍ സ്വെപ്സണ്‍ ടീമില്‍ മുതല്‍ക്കൂട്ടാവുമെന്നും ലയണ്‍ പറഞ്ഞു.

മിച്ചിന് ടീമില്‍ അവസരം ലഭിയ്ക്കുകയാണെങ്കില്‍ തങ്ങള്‍ മികച്ചൊരു ജോഡിയാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നഥാന്‍ ലയണ്‍ അഭിപ്രായപ്പെട്ടു.

247 റണ്‍സിന്റെ വിജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

മെല്‍ബേണില്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിന് വേണ്ടി ടോം ബ്ലണ്ടല്‍ ശതകവുമായി പൊരുതിയെങ്കിലും മറ്റു താരങ്ങളാരും തന്നെ താരത്തിന് പിന്തുണ നല്‍കാതിരുന്നപ്പോള്‍ ന്യൂസിലാണ്ടിന് കനത്ത തോല്‍വി. 240/9 െന്ന നിലയില്‍ ടീമിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. പരിക്കേറ്റ ട്രെന്റ് ബോള്‍ട്ട് ബാറ്റ് ചെയ്യുവാനെത്തിയിരുന്നില്ല.

121 റണ്‍സ് നേടിയ ടോം ബ്ലണ്ടല്‍ ഒഴികെ മറ്റൊരു താരവും അധികം റണ്‍സ് നേടിയിരുന്നില്ല. 33 റണ്‍സ് നേടിയ ഹെന്‍റി നിക്കോളസ് ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ നാലും ജെയിംസ് പാറ്റിന്‍സണ്‍ മൂന്നും വിക്കറ്റാണ് നേടിയത്.

നേരത്തെ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 168/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍(38), ജോ ബേണ്‍സ്(35), മാത്യു വെയ്ഡ്(30*), ട്രാവിസ് ഹെഡ്(28) എന്നിവരായിരുന്നു ഓസ്ട്രേലിയയുടെ സ്കോറര്‍മാര്‍. നീല്‍ വാഗ്നര്‍ മൂന്ന് വിക്കറ്റ് നേടി.

നാല് വിക്കറ്റ് വീതം വീഴ്ത്തി സ്റ്റാര്‍ക്കും ലയണും, ഓസ്ട്രേലിയയുടെ വിജയം 296 റണ്‍സിന്

ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ 296 റണ്‍സിന്റെ വിജയം കുറിച്ച് ഓസ്ട്രേലിയ. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ തങ്ങളുടെ മികച്ച വിജയം ഉറപ്പാക്കിയത്. നാല് വീതം വിക്കറ്റുമായി നഥാന്‍ ലയണും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഓസീസ് വിജയ ശില്പികളായത്. രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് നിരയില്‍ 40 റണ്‍സുമായി ബിജെ വാട്ളിംഗ് ടോപ് സ്കോറര്‍ ആയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 33 റണ്‍സ് നേടി.

റോസ് ടെയിലര്‍(22), ഹെന്‍റി നിക്കോളസ്(21) എന്നിവര്‍ ആണ് 20ന് മേല്‍ റണ്‍സ് നേടിയ മറ്റു താരങ്ങള്‍. പാറ്റ് കമ്മിന്‍സിന് രണ്ട് വിക്കറ്റ് ലഭിച്ചു.

വിജയം അഞ്ച് വിക്കറ്റ് അകലെ, ഓസ്ട്രേലിയയ്ക്ക് മേല്‍ക്കൈ

പെര്‍ത്തില്‍ നാലാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് മേല്‍ക്കൈ. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 217/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയ ന്യൂസിലാണ്ടിന്റെ അഞ്ച് വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. 370 റണ്‍സ് ഇനിയും നേടേണ്ട ന്യൂസിലാണ്ടിന് മത്സരം സമനില ആക്കുവാന്‍ പോലും വിദൂര സാധ്യത മാത്രമേയുള്ളു. ഇന്ന് വീണ്ട ന്യൂസിലാണ്ടിന്റെ അഞ്ച് വിക്കറ്റില്‍ മൂന്നും നഥാന്‍ ലയണാണ് വീഴ്ത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 98/5 എന്ന നിലയിലാണ്.

20 റണ്‍സുമായി നില്‍ക്കുന്ന ബിജെ വാട്‍ളിംഗ് ആണ് ന്യൂസിലാണ്ടിനായി ഒരു വശത്ത് പൊരുതുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന് രണ്ട് വിക്കറ്റ് ലഭിച്ചു. റോസ് ടെയിലര്‍(22), ഹെന്‍റി നിക്കോളസ്(21) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഞാന്‍ ലയണിന് ഏറെ ബിയറുകള്‍ വാങ്ങിക്കൊടുക്കേണ്ടതുണ്ട്

ഹെഡിംഗ്‍ലിയില്‍ ഇംഗ്ലണ്ടിന്റെ അവിശ്വസനീയ വിജയത്തില്‍ ചെറുതെങ്കിലും നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ജാക്ക് ലീഷ്. അവസാന വിക്കറ്റില്‍ ബെന്‍ സ്റ്റോക്സിനൊപ്പം പിന്തുണ നല്‍കി വിജയം പിടിച്ചെടുത്ത ജാക്ക് ലീഷ് 17 പന്തുകള്‍ അതിജീവിച്ചുവെങ്കിലും നഥാന്‍ ലയണിന്റെ പിഴവില്ലായിരുന്നുവെങ്കില്‍ രണ്ട് റണ്‍സ് അകലെ മത്സരം റണ്‍ ഔട്ട് ആകേണ്ടതായിരുന്നു.

ബാറ്റിംഗില്‍ വാലറ്റത്തിലെ ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്പായി ജാക്ക് ലീഷ് മാറിയിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ തോല്‍വിയൊഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും ക്രെയിഗ് ഓവര്‍ട്ടണുമായി ചേര്‍ന്ന് പൊരുതിയ 14 ഓവറുകള്‍ ഇംഗ്ലണ്ടിന്റെ സമനിലയുടെ പ്രതീക്ഷകളായിരുന്നു. ഓവറിലിലും 43 പന്തില്‍ നിന്ന് 21 റണ്‍സ് ജാക്ക് ലീഷ് നേടിയിരുന്നു. അവസാന മത്സരത്തില്‍ താന്‍ ബാറ്റ് ചെയ്യുമ്പോള്‍ ആരാധകര്‍ ‘Stand Up If You Love Jack Leach’, എന്ന് പാടുന്നത് കേട്ട് നഥാന്‍ ലയണ്‍ വന്ന് തന്നോട് ചോദിച്ചിരുന്നു, “ആ റണ്‍ഔട്ട് അവസരത്തിന് എനിക്ക് എത്ര ബിയര്‍ വാങ്ങി തരണം നീയെന്ന്”, എനിക്ക് തോന്നുന്നത് ഞാന്‍ കുറേ അധികം ബിയര്‍ ലയണിന് വാങ്ങിക്കൊടുക്കുണമെന്നാണെന്നും ജാക്ക് ലീഷ് പറഞ്ഞു.

ശതകം ആറ് റണ്‍സകലെ നഷ്ടമായി ജോ ഡെന്‍ലി, ഇംഗ്ലണ്ടിന്റെ ലീഡ് നാനൂറിനടുത്തേക്ക്

ഓവലില്‍ നാനൂറിനടുത്തേക്ക് ലീഡ് എത്തിച്ച് ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് വളരെ കരുത്താര്‍ന്ന നിലയില്‍ നിന്ന് പൊടുന്നനെ വിക്കറ്റുകള്‍ വീണുവെങ്കിലും മികച്ച ലീഡിലേക്ക് നീങ്ങുകയായിരുന്നു. ബെന്‍ സ്റ്റോക്സും ജോ ഡെന്‍ലിയും ചേര്‍ന്ന് മുന്നാം വിക്കറ്റില്‍ 127 റണ്‍സ് നേടി മുന്നേറുന്നതിനിടയില്‍ 67 റണ്‍സ് നേടിയ സ്റ്റോക്സിനെ പുറത്താക്കി ലയണ്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. അധികം വൈകാതെ ജോ ഡെന്‍സിലെ പീറ്റര്‍ സിഡില്‍ പുറത്താക്കിയപ്പോള്‍ താരത്തിന് ശതകം 6 റണ്‍സ് അകലെയാണ് നഷ്ടമായത്.

214/2 എന്ന നിലയില്‍ നിന്ന് 249/5 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സിലേത് പോലെ ജോസ് ബട്‍ലര്‍ പൊരുതി നിന്ന് 300 കടത്തുകയായിരുന്നു. ജോണി ബൈര്‍സ്റ്റോയെയും(14) സാം കറനെയും(17) വേഗത്തില്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ക്രിസ് വോക്സിനെ(6) മിച്ചല്‍ മാര്‍ഷ് പുറത്താക്കിയപ്പോള്‍ ജോസ് ബട്‍ലറെ(47) പീറ്റര്‍ സിഡില്‍ മടക്കി.

മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 313/8 എന്ന നിലയിലാണ്. 382 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്. 304ലധികം റണ്‍സാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്. അതിശക്തമായ നിലയില്‍ നിന്ന് വിക്കറ്റുകളുമായി തിരിച്ചുവരവിന് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ശ്രമം നടത്തിയെങ്കിലും വലിയ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബൂഷാനെയും മികച്ച ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി ക്രിസ് വോക്സിനെയും ജോസ് ബട്‍ലറിനെയും പുറത്താക്കിയിരുന്നു.

ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പീറ്റര്‍ സിഡില്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അര്‍ദ്ധ ശതകങ്ങളുമായി ജോ ഡെന്‍ലിയും ബെന്‍ സ്റ്റോക്സും, ഓവലില്‍ ഇംഗ്ലണ്ട് കരുത്താര്‍ജ്ജിക്കുന്നു

ഓസ്ട്രേലിയയ്ക്കെതിരെ ഓവല്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് അതിശക്തമായ നിലയിലേക്ക്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 56 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 177/2 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ജോ ഡെന്‍ലി 70 റണ്‍സും ബെന്‍ സ്റ്റോക്സ് 53 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 246 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ഇംഗ്ലണ്ടിനിപ്പോളുള്ളത്.

റോറി ബേണ്‍സ്(20), ജോ റൂട്ട്(21) എന്നിവരെ നഷ്ടമായപ്പോള്‍ 90 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ സ്റ്റോക്സ്-ഡെന്‍ലി കൂട്ടുകെട്ട് നേടിയത്. നഥാന്‍ ലയണിനാണ് ഇരുവിക്കറ്റും ലഭിച്ചത്.

നഥാന്‍ ലയണ്‍ ഇംഗ്ലണ്ടിന് തന്നത് രണ്ടാം ജീവന്‍

ലീഡ്സില്‍ ബെന്‍ സ്റ്റോക്സ് ഹീറോയിസത്തിന്റെ ബലത്തില്‍ ഒരു വിക്കറ്റിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയെങ്കിലും ഭാഗ്യത്തിനും വലിയ പങ്കുണ്ടായിരുന്നു വിജയത്തില്‍. അതിലുപരി രണ്ട് റണ്‍സ് അകലെ മികച്ചൊരു റണ്ണൗട്ട് അവസരം നഥാന്‍ ലയണ്‍ കളഞ്ഞ് കുളിച്ചതും ഇംഗ്ലണ്ടിന് തുണയായി. നഥാന്‍ ലയണ്‍ ഇംഗ്ലണ്ടിന് രണ്ടാം ജീവനാണ് തന്നതെന്നാണ് ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞത്.

ലയണ്‍ ആ അവസരം കളഞ്ഞപ്പോള്‍ ഡ്രെസ്സിംഗ് റൂമില്‍ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാമായിരുന്നു. പല താരങ്ങളും ആ ലഭിച്ച അവസരത്തെ ശരിക്കും ആഘോഷിച്ചു. വികാര നിര്‍ഭരമായ നിമിഷങ്ങളായിരുന്നു ഇംഗ്ലണ്ടിന്റെ ഡ്രെസ്സിംഗ് റൂമിലെന്ന് ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞു.

സ്കോറുകള്‍ ഒപ്പമെത്തിയപ്പോള്‍ വലിയൊരു ആഘോഷാരവം തന്നെയായിരുന്നു കാണികളും കളിക്കാരും പുറത്ത് വിട്ടത്. പരമ്പര അവസാനിച്ചില്ലെന്ന് ആശ്വാസം ഇംഗ്ലണ്ട് താരങ്ങള്‍ക്കുണ്ടായിരുന്നുവെന്നും ജോഫ്ര വ്യക്തമാക്കി.

ലയണ്‍ ഇംഗ്ലണ്ടിന് ശരിക്കും പരമ്പരയില്‍ രണ്ടാം ജീവനാണ് നല്കിയത്. ലോകകപ്പും ആഷസും ഒരുമിച്ച് വിജയിക്കുക എന്നത് ഏവരും ആനഗ്രഹിക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ ആ ഒരു സാധ്യതയാണ് ലയണിന്റെ പിഴവ് തുറന്ന് തന്നതെന്നും ജോഫ്ര പറഞ്ഞു. സെപ്റ്റംബര്‍ നാലിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുക. അവസാന ടെസ്റ്റ് സെപ്റ്റംബര്‍ 12ന് ദി ഓവലില്‍ നടക്കും.

350 ടെസ്റ്റ് വിക്കറ്റുമായി നഥാന്‍ ലയണ്‍, ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ നാലാം സ്ഥാനത്ത്

ഓസ്ട്രേലിയയ്ക്കായി 350 ടെസ്റ്റ് വിക്കറ്റ് നേടി നഥാന്‍ ലയണ്‍. ബെന്‍ സ്റ്റോക്സിനെ പുറത്താക്കിയാണ് തന്റെ ഈ നേട്ടം നഥാന്‍ ലയണ്‍ സ്വന്തമാക്കിയത്. ഇന്നിംഗ്സില്‍ ഇതുവരെ നാല് വിക്കറ്റാണ് ലയണ്‍ നേടിയിട്ടുള്ളത്. ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ നാലാം സ്ഥാനത്താണ് ലയണ്‍ നിലകൊള്ളുന്നത്. ഷെയിന്‍ വോണ്‍(708), ഗ്ലെന്‍ മക്ഗ്രാത്ത്(563), ഡെന്നിസ് ലില്ലി(355) എന്നിവര്‍ക്ക് പിന്നിലായാണ് ഓസ്ട്രേലിയയുടെ സ്പിന്‍ ബൗളര്‍ ഇപ്പോള്‍ നിലകൊള്ളുന്നത്.

അവസാന രണ്ട് വിക്കറ്റില്‍ ഓസ്ട്രേലിയ നേടിയത് ആദ്യ എട്ട് വിക്കറ്റിലും അധികം റണ്‍സ്, നിര്‍ണ്ണായകമായത് സ്മിത്തിന്റെ മടങ്ങി വരവിലെ ശതകം

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റായ എഡ്ജ്ബാസ്റ്റണില്‍ ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആയെങ്കിലും ഓസ്ട്രേലിയയെ വമ്പന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത് അവസാന രണ്ട് വിക്കറ്റിലെ പ്രകടനമായിരുന്നു. ഒമ്പതാം വിക്കറ്റില്‍ പീറ്റര്‍ സിഡിലുമായി 88 റണ്‍സും അവസാന വിക്കറ്റില്‍ നഥാന്‍ ലയണുമായി 74 റണ്‍സും സ്റ്റീവന്‍ സ്മിത്ത് നേടിയപ്പോള്‍ ഈ രണ്ട് വിക്കറ്റിലുമായി ഓസ്ട്രേലിയ നേടിയത് 162 റണ്‍സാണ്. ആദ്യ എട്ട് വിക്കറ്റുകള്‍ ടീമിന് നഷ്ടമാകുമ്പോള്‍ വെറും 122 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

ഇതില്‍ തന്നെ നാലാം വിക്കറ്റില്‍ സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് നേടിയ 64 റണ്‍സായിരുന്നു. 35/3 എന്ന നിലയിലേക്ക് മുന്‍ നിര താരങ്ങളെ നഷ്ടമായി പതറിയ ഓസ്ട്രേലിയയെ സ്മിത്തും ഹെഡും ചേര്‍ന്ന് തിരികെ ട്രാക്കിലാക്കുമെന്ന് കരുതിയെങ്കിലും ലഞ്ചിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഹെഡ് മടങ്ങി. പിന്നീട് ഓസ്ട്രേലിയ തകര്‍ന്നടിയുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണില്‍ കണ്ടത്. 99/3 എന്ന നിലയില്‍ നിന്ന് 23 റണ്‍സ് കൂടി നേടുന്നതിനിടയല്‍ 5 വിക്കറ്റുകളാണ് ഓസ്ട്രേലിയയുടെ നിലം പതിച്ചത്.

വലിയ തകര്‍ച്ചയിലേക്ക് ടീം വീഴുമെന്ന് കരുതിയ നിമിഷത്തിലാണ് കേപ്ടൗണിലെ വിവാദ ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സ്റ്റീവന്‍ സ്മിത്ത് ഇംഗ്ലീഷ് കാണികളുടെ അവഹേളനത്തെ വകവയ്ക്കാതെ പൊരുതി നിന്ന് ഓസ്ട്രേലിയയുടെ മാനം കാത്തത്. 219 പന്തില്‍ നിന്ന് 144 റണ്‍സുമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി തന്റെ 24 ടെസ്റ്റ് ശതകം സ്മിത്ത് പൂര്‍ത്തിയാക്കുമ്പോള്‍ അത് താരത്തിന്റെ അര്‍ഹിക്കുന്ന മടങ്ങി വരവ് തന്നെയായിരുന്നു.

അവസാന രണ്ട് വിക്കറ്റിലെ ചെറുത്ത് നില്പിന് ശേഷം ഓസ്ട്രേലിയയെ 284 റണ്‍സെന്ന ഭേദപ്പെട്ട സ്കോറിലേക്ക് സ്മിത്തും സിഡിലും നഥാന്‍ ലയണും എത്തിച്ചപ്പോള്‍ ആഷസില്‍ പിടിമുറുക്കുവാനുള്ള വലിയ അവസരമാണ് ഇംഗ്ലണ്ട് കൈവിട്ടത്.

Exit mobile version