തന്റെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നടരാജന് നൽകി ഹർദിക് പാണ്ഡ്യ

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ആ അവാർഡ് സീരീസിൽ മികച്ച പ്രകടനം പുറത്തെടുത്ത ഫാസ്റ്റ് ബൗളർ നടരാജന് നൽകി ഹർദിക് പാണ്ഡ്യ. തന്റെ അരങ്ങേറ്റ പരമ്പരയിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി നടരാജൻ മാറിയിരുന്നു. പരമ്പരയിലെ അവസാന മത്സരം ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് ടി20 പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

ഇന്നത്തെ മത്സരത്തിൽ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയതിന് പിന്നാലെ ടി നടരാജൻ ആണ് മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം അർഹിക്കുന്നുണ്ടെന്നും പരമ്പരയിൽ മുഴുവൻ നടരാജൻ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു. തന്റെ അരങ്ങേറ്റ പരമ്പരയിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത് നടരാജന്റെ കഠിനാധ്വാനത്തിന്റെയും പ്രതിഭയുടെയും ഫലമാണെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു.

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ കണ്ടെത്തലാണ് നടരാജൻ: മഗ്രാത്ത്

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ഇന്ത്യയുടെ കണ്ടെത്തലാണ് ഫാസ്റ്റ് ബൗളർ നടരാജൻ എന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ അരങ്ങേറ്റം നടത്തിയ നടരാജൻ 3 വിക്കറ്റും അരങ്ങേറ്റ മത്സരത്തിൽ നേടിയിരുന്നു. തുടർന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി20യിലും 2 വിക്കറ്റ് വീഴ്ത്തി താൻ മികച്ച ഫോമിലാണെന്ന് താരം തെളിയിച്ചിരുന്നു.

നടരാജന്റെ പ്രകടനത്തിൽ തനിക്ക് വളരെയധികം സംതൃപ്തി തോന്നിയെന്നും പരമ്പരയിൽ ഇന്ത്യയുടെ കണ്ടെത്തലാണ് താരമെന്നും മഗ്രാത്ത് പറഞ്ഞു. താരം തുടർന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മഗ്രാത്ത് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ മികച്ച ബൗളിംഗ് പുറത്തെടുത്ത നടരാജൻ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അർഹിക്കുന്നുണ്ടെന്ന് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ഹർദിക് പാണ്ഡ്യ അഭിപ്രായ പെട്ടിരുന്നു.

നടരാജന്റെ ഇന്ത്യൻ ടീമിലേക്കുള്ള വരവ് മുഹമ്മദ് ഷമിയെ സമ്മർദ്ദത്തിലാക്കുമെന്ന് മഞ്ചരേക്കർ

യുവതാരം നടരാജന്റെ ഇന്ത്യൻ ടീമിലേക്കുള്ള വരവ് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ സമ്മർദ്ദത്തിലാക്കുമെന്ന് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ കൂടെ നടരാജന്റെ ഇറക്കാൻ കൂടുതൽ സാധ്യത താൻ കാണുന്നുണ്ടെന്നും മഞ്ചരേക്കർ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ നടരാജന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മഞ്ചരേക്കർ. ഇന്ത്യക്ക് വേണ്ടി ടി20യിൽ അരങ്ങേറ്റം നടത്തിയ നടരാജൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബുംറക്കും നടരാജനും അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് പുറത്തെടുക്കാൻ കഴിയുമെന്നും മഞ്ചരേക്കർ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് നടരാജന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. ഐ.പി.എല്ലിൽ അവസാന ഓവറുകളിൽ യോർക്കറുകൾ എറിയാനുള്ള താരത്തിന്റെ കഴിവിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് നടരാജൻ ഇന്ത്യൻ ടീമിലെ പ്രധാന ബൗളർമാരോടും സ്ഥാനത്തിന് വേണ്ടി മത്സരിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും മഞ്ചരേക്കർ പറഞ്ഞു.

Exit mobile version