അന്വേഷണ സംഘത്തിനു കൈക്കൂലി നല്‍കുവാന്‍ ശ്രമം, നാസിര്‍ ജംഷദ് കുറ്റക്കാരന്‍

പാക്കിസ്ഥാന്‍ വിലക്കിയ താരം നാസിര്‍ ജംഷീദിനു കൂടുതല്‍ ശിക്ഷ നടപടിയുമായി ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സി. സ്പോട്ട് ഫിക്സിംഗിന്റെ അന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് കൈക്കൂലി വാഗ്ദാനം ചെയ്തതിനാണ് ജംഷദിനെതിരെ ചാര്‍ജ്ജ് ചെയ്യുവാന്‍ എന്‍സിഎ തീരുമാനിച്ചിരിക്കുന്നത്. മറ്റു രണ്ട് വ്യക്തികളോടൊപ്പമാണ് നാസിറിനെയും കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. മൂവരോടും ജനുവരി 15നു മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ്സ് കോടതിയില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകള്‍ സംഘടിപ്പിച്ച ലീഗുകളിലെ മത്സരങ്ങളിലെ സ്പോട്ട് ഫിക്സിംഗ് ആരോപണങ്ങളിന്മേലുള്ള അന്വേഷണത്തിലാണ് ഇടപെടലുകള്‍ നടത്തുവാന്‍ നാസിര്‍ ശ്രമിച്ചത്. ഖാലിദ് ലത്തീഫ്, ഷര്‍ജീല്‍ ഖാന്‍ എന്നിവര്‍ കുറ്റക്കാരായി കണ്ടെത്തിയ സ്പോട്ട് ഫിക്സിംഗിനു പിന്നിലെ സൂത്രധാരനായി പാക്കിസ്ഥാന്‍ ബോര്‍ഡ് കണ്ടെത്തിയത് നാസി്‍ ജംഷീദിനെയാണ്.

ലത്തീഫിനും ഷര്‍ജീലിനും അഞ്ച് വര്‍ഷം വിലക്കും നാസിറിനു പത്ത് വര്‍ഷത്തെ വിലക്കുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്.

പാക് താരത്തിന്റെ പത്ത് വര്‍ഷത്തെ വിലക്ക് ശരിവെച്ച്

2016-17 സീസണ്‍ പിഎസ്എലിലെ സ്പോട്ട് ഫിക്സിംഗുമായി ബന്ധപ്പെട്ടത്തിനു ബോര്‍ഡ് വിലക്കിയ പാക്കിസ്ഥാന്‍ താരം നാസിര്‍ ജംഷേദിന്റെ വിലക്ക് ശരിവെച്ച് ഏകാംഗ കമ്മീഷന്‍. ഇന്നാണ് ഇതിന്മേലുള്ള തന്റെ അഭിപ്രായം ജസ്റ്റിസ്(റിട്ടേര്‍ഡ്) മിയാന്‍ ഹമീദ് ഫറൂഖ് പ്രഖ്യാപിച്ചത്. താരത്തിനുള്ള വിലക്ക് ശരിയായ വിധത്തിലുള്ളതാണെന്നും അതിനാല്‍ തന്നെ നിലനിര്‍ത്തേണ്ടതാണെന്നും ഏകാംഗ കമ്മീഷന്‍ വിധിക്കുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ പിസിബിയുടെ ആന്റി-കറപ്ഷന്‍ ട്രൈബ്യൂണല്‍ ആണ് താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജംഷേദ് സ്പോട്ട് ഫിക്സിംഗിനുള്ള താരങ്ങളെ ബുക്കികള്‍ക്കായി കണ്ടെത്തിയ ആളാണെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ബോര്‍ഡ് ആദ്യം അന്വേഷണത്തോട് നിസ്സഹകരണം പ്രഖ്യാപിച്ചതിനു നാസിര്‍ ജംഷേദിനു ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ആ വിലക്ക് അവസാനിച്ച ഘട്ടത്തിലാണ് താരത്തിനെതിരെ പുതിയ ശിക്ഷാ നടപടി ബോര്‍ഡ് പ്രഖ്യാപിച്ചത്.

Exit mobile version