രഞ്ജി ട്രോഫി സെമിഫൈനൽ, കേരളം ഗുജറാത്തിനെ നരേന്ദ്ര മോദി സ്റ്റേഡിയം A-യിൽ വെച്ച് നേരിടും

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ‘എ’ ഗ്രൗണ്ടിൽ വെച്ച് ആകും രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളം ഗുജറാത്തിനെ നേരിടുക എന്ന് തീരുമാനമായി. ഫെബ്രുവരി 17ന് സെമി പോരാട്ടം ആരംഭിക്കും. ഗുജറാത്ത് കൂടുതൽ പോയിന്റ് നേടിയത് കൊണ്ടാണ് അവരുടെ ഹോമിൽ വെച്ച് മത്സരം നടക്കുന്നത്. 2018-19 സീസണിന് ശേഷം ഇതാദ്യമായാണ് കേരളം ടൂർണമെന്റിന്റെ സെമിഫൈനലിൽ എത്തുന്നത്.

ഗുജറാത്ത് ക്രിക്കറ്റ് ടീമിന്റെയും ഗുജറാത്ത് വനിതാ ടീമിന്റെയും ഐപിഎൽ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസിന്റെയും ഹോം ഗ്രൗണ്ടാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ഐപിഎൽ തയ്യാറെടുപ്പുകൾ കാരണം നിലവിൽ ലഭ്യമല്ലാത്ത പ്രധാന സ്റ്റേഡിയത്തിന് പുറമേ, കിഴക്കൻ ഭാഗത്ത് സ്റ്റേഡിയം ‘എ’, സ്റ്റേഡിയം ‘ബി’ എന്നീ രണ്ട് അധിക ഗ്രൗണ്ടുകൾ കൂടിയുണ്ട്. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ പതിവായി നടക്കുന്ന സ്റ്റേഡിയം ‘എ’യിലാണ് സെമി ഫൈനൽ നടക്കുക.

ക്വാർട്ടർ ഫൈനലിൽ ജമ്മുവിന് എതിരെ ആദ്യ ഇന്നിംഗ്സിൽ ഒരു റണ്ണിന്റെ നാടകീയമായ ലീഡോടെയാണ് കേരളം അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത്.

ഐ പി എൽ ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ വീണ്ടും അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് ഐ‌പി‌എൽ 2023-ന്റെ പ്ലേ ഓഫുകളുടെ ഷെഡ്യൂൾ ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) പ്രഖ്യാപിച്ചു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ക്വാളിഫയർ 1, എലിമിനേറ്റർ എന്നിവ യഥാക്രമം മെയ് 23, മെയ് 24 തീയതികളിൽ നടക്കും. ഐപിഎൽ രണ്ടാം ക്വാളിഫയറും ഫൈനലും യഥാക്രമം മെയ് 26, മെയ് 28 തീയതികളിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും.

ഈ ഐ പി എൽ ഉദ്ഘാടന മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ആയിരുന്നു നടന്നത്‌. കഴിഞ്ഞ സീസൺ ഫൈനലും അവിടെ ആയിരുന്നു.

Playoffs schedule.

May 23, Qualifier 1, Chennai
May 24, Eliminator, Chennai
May 26, Qualifier 2, Ahmedabad
May 28, Final, Ahmedabad

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ അടച്ചിട്ട് സ്റ്റേഡിയത്തില്‍

അഹമ്മദാബാദില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ തന്നെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇനി നടക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങള്‍ അടച്ചിട്ട് സ്റ്റേഡിയത്തില്‍ ആവും നടത്തുക എന്നറിയിച്ച് ബിസിസിഐ.

മാര്‍ച്ച് 16, 18, 20 തീയ്യതികളില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലായിരുന്നു ഇരു ടീമുകളും ഏറ്റുമുട്ടുവാനിരുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഈ മത്സരങ്ങള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എല്ലാം റീഫണ്ട് നല്‍കുമെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റ് ശ്രീ ധനരാജ് നത്വാനി അറിയിച്ചത്.

അഹമ്മദാബാദില്‍ ആദ്യ ടി20 കണ്ടത് 67200 പേര്‍

മാര്‍ച്ച് 12ന് നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടി20 കാണാനെത്തിയത് 67200 പേര്‍ എന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും അധികം കാണികള്‍ക്ക് പ്രവേശനം ലഭിയ്ക്കാവുന്ന ക്രിക്കറ്റ് സ്റ്റേഡിയം ആണ് മൊട്ടേരയില്‍ നരേന്ദ്ര മോദി സ്റ്റേഡിയം. കോവിഡ് സാഹചര്യം പരിഗണിച്ച് പകുതി ശതമാനം കാണികളെ മാത്രമാണ് പ്രവേശിപ്പിച്ചത്.

മത്സരത്തില്‍ ഇന്ത്യ കനത്ത പരാജയം ആണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ്സ് അയ്യര്‍ നേടിയ 67 റണ്‍സിന്റെ ബലത്തില്‍ 124 റണ്‍സ് മാത്രമാണ് നേടിയത്.

ഇന്നത്തെ രണ്ട് സെഷനില്‍ വീണത് 17 വിക്കറ്റുകള്‍, ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ബാറ്റ്സ്മാന്മാര്‍ നേടിയത് 127 റണ്‍സ്

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ രണ്ട് സെഷനുകള്‍ അവസാനിക്കുമ്പോള്‍ വീണത് 17 വിക്കറ്റുകള്‍. ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ബാറ്റ്സ്മാന്മാര്‍ നേടിയതാകട്ടെ വെറും 127 റണ്‍സ്. ഇതില്‍ ഇന്ത്യ ഇന്ന് 46 റണ്‍സാണ് നേടിയത്. 99/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ഒരു ഘട്ടത്തില്‍ 114/3 എന്ന നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് 31 റണ്‍സ് നേടുന്നതിനിടെ ഇന്ത്യയുടെ ഏഴ് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു.

അതേ സമയം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 81 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ബൗളര്‍മാര്‍ 17 വിക്കറ്റ് ഇന്നേ ദിവസം കരസ്ഥമാക്കി. ഇനി ഒരു സെഷന്‍ കൂടി ഇന്ന് അവശേഷിക്കവേ എത്ര വിക്കറ്റ് കൂടി ബൗളര്‍മാര്‍ക്ക് നേടാനാകുമെന്നാണ് ഏവരും കാത്തിരിക്കുന്നത്.

ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ 11 റണ്‍സ് കൂടി പരിഗണിക്കുമ്പോള്‍ 138 റണ്‍സാണ് ഈ രണ്ട് സെഷനിലായി പിറന്നത്.

Exit mobile version