അന്റോണിയോ കോന്റെക്ക് കീഴിൽ നാപോളി ജയം തുടരുന്നു

ഇറ്റാലിയൻ സീരി എയിൽ ജയം തുടർന്നു അന്റോണിയോ കോന്റെയുടെ നാപോളി. ലീഗിൽ 19 സ്ഥാനക്കാർ ആയ ലെകെയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് നാപോളി ഇന്ന് മറികടന്നത്. വലിയ നാപോളി ആധിപത്യം കണ്ട മത്സരത്തിൽ 27 മത്തെ മിനിറ്റിൽ ജിയോവാണി ഡി ലോറെൻസോ ഗോൾ കണ്ടെത്തിയെങ്കിലും വാർ ഇത് ഓഫ് സൈഡ് ആണെന്ന് കണ്ടെത്തി അനുവദിച്ചില്ല. എന്നാൽ താരം തന്നെ രണ്ടാം പകുതിയിൽ നാപോളി വിജയഗോൾ നേടി.

73 മത്തെ മിനിറ്റിൽ ആണ് ജിയോവാണി ഡി ലോറെൻസോ ലെകെ പ്രതിരോധ പൂട്ട് ഭേദിച്ചത്. 16 തവണ കോർണർ ലഭിച്ച നാപോളി ഗോൾ കണ്ടെത്തിയതും കോർണറിൽ നിന്നായിരുന്നു. കോർണറിൽ നിന്നു മക്ടോമിനെയുടെ ഹെഡറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നാണ് ലോറെൻസോ ഗോൾ നേടിയത്. ജയത്തോടെ 9 കളികളിൽ നിന്ന് 22 പോയിന്റുകളും ആയി നാപോളി ഇറ്റലിയിൽ ഒന്നാം സ്ഥാനത്ത് തുടരും. നിലവിൽ രണ്ടാം സ്ഥാനക്കാർ ആയ ഇന്റർ മിലാനും ആയി 5 പോയിന്റ് മുന്നിൽ ആണ് നാപോളി. നാളെ ഇന്റർ മിലാൻ മൂന്നാം സ്ഥാനക്കാർ ആയ യുവന്റസിനെ ആണ് നേരിടുക.

ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്

ചാമ്പ്യൻസ് ലീഗിൽ മികച്ച ജയം നേടാൻ ആയെങ്കിലും ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്. കഴിഞ്ഞ മത്സരങ്ങളിൽ റോമയോടും എമ്പോളിയോടും സമനില വഴങ്ങിയ അവർ ഇന്ന് സ്വന്തം മൈതാനത്ത് നാപോളിയോട് ആണ് ഗോൾരഹിത സമനില വഴങ്ങിയത്. മത്സരത്തിൽ പന്ത് കൈവശം വെക്കാൻ ആയെങ്കിലും ഒരൊറ്റ ഷോട്ട് മാത്രമാണ് യുവന്റസ് ലക്ഷ്യത്തിലേക്ക് അടിച്ചത്.

നാപോളിയും ഒരു ഷോട്ട് മാത്രമെ മത്സരത്തിൽ ലക്ഷ്യത്തിലേക്ക് അടിച്ചുള്ളൂ. തുടർച്ചയായ അഞ്ചാം മത്സരത്തിലും ലീഗിൽ യുവന്റസ് ഗോൾ വഴങ്ങിയിട്ടില്ല. എങ്കിലും ഗോൾ അടിക്കാൻ സാധിക്കാത്തത് അവർക്ക് തലവേദന തന്നെയാണ്. വമ്പന്മാരുടെ പോരാട്ടം തീർത്തും വിരസതയാണ് കാണികൾക്ക് സമ്മാനിച്ചത്. നിലവിൽ ലീഗിൽ നാപോളി മൂന്നാം സ്ഥാനത്തും യുവന്റസ് നാലാം സ്ഥാനത്തും ആണ്.

നാപ്പോളി 4-0ന് ജയിച്ച് സീരി എയിൽ ഒന്നാമതെത്തി

ഞായറാഴ്‌ച കാഗ്ലിയാരിയെ 4-0ന് പരാജയപ്പെടുത്തി നാപ്പോളി സീരി എയിൽ ഒന്നാം സ്ഥാനത്തെത്തി. ജിയോവാനി ഡി ലോറെൻസോ, ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ, റൊമേലു ലുക്കാക്കു, അലസ്സാൻഡ്രോ ബുവോൻഗിയോർണോ എന്നിവരുടെ ഗോളുകൾ ആണ് തുടർച്ചയായ മൂന്നാം വിജയം നാപോളിക്ക് നൽകിയത്. ആരാധക്കാാരുടെ പ്രശ്നം കാരണം കുറച്ചുനേരം നിർത്തിയ മത്സരത്തിൽ പക്ഷെ നാപോളിയുടെ പ്രകടനം ഒട്ടും മോശമായില്ല. .

നാപോളി ഇപ്പോൾ ഇൻ്റർ, ടൊറിനോ, യുവൻ്റസ് എന്നിവരെക്കാൾ ഒരു പോയിൻ്റ് മുന്നിൽ ഒന്നാമത് നിൽക്കുകയാണ്. യുവൻ്റസുമായുള്ള വരാനിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായി പുതിയ കോച്ച് അൻ്റോണിയോ കോണ്ടെയുടെ ടീം ശക്തമായ പ്രകടനം തന്നെ കാഴ്ചവെച്ചു.

അതേസമയം, ഇൻ്റർ മിലാനെ മോൺസ 1-1ന് സമനിലയിൽ തളച്ചു, ഡെൻസൽ ഡംഫ്രീസ് ഇന്ററിനു വേണ്ടുയും, ഡാനി മോട്ട മോൺസക്ക് ആയും ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഓപ്പണറിനായി തയ്യാറെടുക്കുന്ന ഇൻ്റർ മിലാന് ഇത് അത്ര നല്ല റിസൾട്ട് അല്ല.

മക്ടോമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, നാപോളിയുടെ 30 മില്യൺ ബിഡ് സ്വീകരിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്കോട്ട് മക്‌ടോമിനയെ നാപോളി സ്വന്തമാക്കും. നാപോളിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇതു സംബന്ധിച്ച് ധാരണയായതായി ഡേവിഡ് ഓൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. 30 മില്യൺ യൂറോ (£25.4 മില്യൺ; $33.6 മില്യൺ) ആകും ട്രാൻസ്ഫർ ഫീ.

നാപോളി കഴിഞ്ഞ ദിവസം നക്കിയ 25 മില്യൺ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 30 മില്യന്റെ ഓഫർ വന്നത്. മക്ടോമിനെ ക്ലബ് വിടുന്നതോടെ ഉഗാർതെയെ സ്വന്തമാക്കാനുള്ള നീക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 27കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

മക്ടോമിനെക്ക് ആയി 25 മില്യൺ ഓഫർ നൽകി നാപോളി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡർ മക്ടോമിനെയെ സ്വന്തമാക്കാൻ ആയി നാപോളി വീണ്ടും രംഗത്ത്. 30 മില്യണ് മുകളിൽ ഒരു ഓഫർ വന്നാൽ യുണൈറ്റഡ് താരത്തെ വിൽക്കാൻ തയ്യാറാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നാപോളി ഇപ്പോൾ മക്ടോമിനക്ക് ആയി 25 മില്യൺ നൽകാൻ ഒരുക്കമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഔദ്യോഗിക ബിഡ് അവർ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ യുണൈറ്റഡ് ഇത് സ്വീകരിക്കുമോ എന്നത് വ്യക്തമല്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും താരങ്ങളെ വിൽക്കാൻ ആവാത്തതിനാൽ യുണൈറ്റഡ് വലിയ പ്രതിസന്ധിയെ ആണ് നേരിടുന്നത്. ഉഗാർതെയെ ലോണിൽ സ്വന്തമാക്കാൻ ആണ് യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്.

നേരത്തെ ഫുൾഹാം മക്ടോമിനക്ക് ആയൊ 25 മില്യൺ ബിഡ് ചെയ്തപ്പോൾ യുണൈറ്റഡ് അത് നിരസിച്ചിരുന്നു. ഇപ്പോൾ ഫുൾഹാം താരത്തിനായി രംഗത്ത് ഇല്ല. മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 27കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

റൊമേലു ലുകാകു അവസാനം നാപോളിയിൽ

മുന്നേറ്റ താരം റൊമേലു ലുകാകുവിനെ നാപോളി സ്വന്തമാക്കും. ചെൽസിയുമായുള്ള നാപോളിയുടെ ചർച്ചകൾ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 30 മില്യൺ ആകും ട്രാൻസ്ഫർ ഫീ. ആഡ് ഓൺ ഉൾപ്പെടെ 45 മില്യണോളം ആകും ട്രാൻസ്ഫർ തുക. 2027 വരെ നീളുന്ന കരാർ ലുകാകു നാപോളിയിൽ ഒപ്പുവെക്കും.

ഇതോടെ ചെൽസിയും ലുകാകുവുമായുള്ള ബന്ധം അവസാനിക്കുകയാണ്. മുമ്പ് ഇന്റർ മിലാനിൽ ആയിരിക്കെ ലുകാകു കോണ്ടെക്ക് കീഴിൽ കളിച്ചിട്ടുണ്ട്.

ഇന്റർ മിലാനായി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള കൊണ്ട് തന്നെ ലുകാകുവിന്റെ വരവ് നാപോളിക്ക് വലിയ കരുത്താകും. റോമക്ക് ആയി കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരം കഴിഞ്ഞ സീസണിൽ അത്ര നല്ല ഫോമിൽ ആയിരുന്നില്ല.

നെറസിനെ നാപോളി സ്വന്തമാക്കി

ബെൻഫിക്ക വിംഗർ ഡേവിഡ് നെറസ് നാപോളിയിൽ. നാപോളി താരവുമായി കരാർ ധാരണയിൽ എത്തി. 4 വർഷത്തെ കരാർ താരം ഒപ്പുവെക്കും. നാപോളി ഔദ്യോഗികമായി ഉടൻ ഈ ട്രാൻസ്ഫർ പ്രഖ്യാപിക്കും. 28 മില്യൺ യൂറോ ബിഡ് ട്രാൻസ്ഫർ ഫീ ആയി നാപോളി നൽകും.

പോർച്ചുഗലിൽ രണ്ട് വർഷമായി നെറസ് കളിക്കുന്നു. 27 കാരനായ വിംഗർ കഴിഞ്ഞ സീസണിൽ പോർച്ചുഗീസ് ലീഗിൽ 5 ഗോളും 7 അസിസ്റ്റും സംഭാവന നൽകിയിരുന്നു. മുമ്പ് അയാക്സ്, ശക്തർ എന്നീ ക്ലബുകൾക്ക് ആയും താരം കളിച്ചിട്ടുണ്ട്.

നെറസിനെ നാപോളി സ്വന്തമാക്കുന്നു

ബെൻഫിക്ക വിംഗർ ഡേവിഡ് നെറസ് നാപോളിയിൽ എത്തും. നാപോളി താരവുമായി കരാർ ധാരണയിൽ എത്തി. 4 വർഷത്തെ കരാർ താരം ഒപ്പുവെക്കും. നാപോളി ഇന്ന് ഔദ്യോഗികമായി ബിഡ് സമർപ്പിക്കും. ബെൻഫികയും താരത്തെ വിൽക്കാൻ തയ്യാറാണ്. 25 മില്യൺ യൂറോയുടെ ബിഡ് ആകും നാപോളി നൽകുക. ഈ ആഴ്ച തന്നെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആകും എന്ന് നാപോളി വിശ്വസിക്കുന്നു.

പോർച്ചുഗലിൽ രണ്ട് വർഷമായി നെറസ് കളിക്കുന്നു. 27 കാരനായ വിംഗർ കഴിഞ്ഞ സീസണിൽ പോർച്ചുഗീസ് ലീഗിൽ 5 ഗോളും 7 അസിസ്റ്റും സംഭാവന നൽകിയിരുന്നു. മുമ്പ് അയാക്സ്, ശക്തർ എന്നീ ക്ലബുകൾക്ക് ആയും താരം കളിച്ചിട്ടുണ്ട്.

ചെൽസിക്ക് ഒസ്മിനെ നൽകി ലുകാകുവിനെ സ്വന്തമാക്കാൻ നാപോളി ശ്രമം

ചെൽസിയുടെ ബെൽജിയം മുന്നേറ്റനിര താരം റോമലു ലുകാകുവിനെ സ്വന്തമാക്കാൻ നാപോളി ശ്രമം. താരത്തെ സ്ഥിരമായി ടീമിൽ എത്തിക്കാൻ ആണ് നിലവിൽ ഇറ്റാലിയൻ സീരി എ ടീം ശ്രമം. നിലവിൽ നേരത്തെ തന്നെ താരവും ആയി നാപോളി ധാരണയിൽ എത്തിയിരുന്നു. കഴിഞ്ഞ 2 സീസണിലും ലോണിൽ കളിച്ച ലുകാകുവിനെ ഇത്തവണ വിൽക്കാൻ തന്നെയാണ് ചെൽസി ശ്രമം.

ഇതിനു പകരമായി തങ്ങളുടെ നൈജീരിയൻ മുന്നേറ്റനിര താരം വിക്ടർ ഒസിമനെ ചെൽസിക്ക് മാറി നൽകാൻ ആണ് നാപോളി ശ്രമം. താരത്തെ നിലവിൽ ഒരു വർഷത്തെ ലോണിലും അടുത്ത വർഷം സ്ഥിരമായി സ്വന്തമാക്കണം എന്ന വ്യവസ്ഥയിലും കൈമാറാൻ ആണ് നാപോളി ശ്രമം. ചെൽസിയും ഇതിനായി ശ്രമിക്കുന്നുണ്ട്. എന്നാൽ നേരത്തെ പി.എസ്.ജിയും ആയി വ്യക്തിഗത ധാരണയിൽ എത്തിയ ഒസ്മന്റെ തീരുമാനം ഇതിൽ നിർണായകമാണ്. ഏതായാലും ഒസിമൻ ഈ സീസണിൽ നാപോളി വിടും എന്നു ഏതാണ്ട് ഉറപ്പാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗ്രീൻവുഡിനായി നാപോളിയും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയ മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാനായി നാപോളിയും രംഗത്ത്. നാപോളി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിച്ചു. ഫ്രഞ്ച് ക്ലബായ മാഴ്സെ താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് നിൽക്കെ ആണ് നാപോളി രംഗത്ത് എത്തുന്നത്. നാപോളിയുടെ ഔദ്യോഗിക ബിഡ് വന്നിട്ടില്ല. ഇപ്പോൾ നാപോളി, മാഴ്സെ, ലാസിയോ എന്നീ ക്ലബുകളാണ് ഗ്രീൻവുഡിനായി രംഗത്ത് ഉള്ളത്.

30 മില്യൺ ആണ് മാഴ്സെ ഓഫർ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ തുക. വലിയ സെൽ ക്ലോസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ കരാറിൽ വെക്കുകയും ചെയ്യും. ഗ്രീൻവുഡിനെ ഭാവിയിൽ മാഴ്സെ വിൽക്കുമ്പോൾ ട്രാൻസ്ഫർ ലാഭത്തിന്റെ 40% മാഞ്ചസ്റ്റർ യുണൈറ്റഡിനു ലഭിക്കുന്ന തലത്തിലാകും ക്ലോസ്‌. നാപോളിയോടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതേ ക്ലോസ് ഉൾപ്പെടുത്താൻ ആവശ്യപ്പെടും. ഏത് ക്ലബിലേക്ക് ആണ് പോകുന്നത് എന്നതിൽ ഗ്രീൻവുഡ് ആകും അന്തിമ തീരുമാനം എടുക്കുക.

ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. വിൽക്കാൻ ആയില്ല എങ്കിൽ താരത്തെ ഒരിക്കൽ കൂടെ ലോണിൽ അയക്കാനും യുണൈറ്റഡ് തയ്യാറാണ്. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ ഗെറ്റഫെയിൽ ലോണിൽ കളിച്ച ഗ്രീൻവുഡ് അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 33 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 8 ഗോളുകൾ നേടുകയും 6 അസിസ്റ്റ് ഒരുക്കുകയും ചെയ്തു.

കോണ്ടെ നാപോളിയുടെ അടുത്ത പരിശീലകനാകും

കോണ്ടെ നാപോളിയുടെ അടുത്ത പരിശീലകനാകും എന്ന് റിപ്പോർട്ടുകൾ. കോണ്ടെയും നാപോളിയുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ നിയമനം നടന്നേക്കും.നാപ്പോളി ഡയറക്ടർമാരായ ജിയോവന്നി മന്നയും ആൻഡ്രിയ ചിയാവെല്ലിയും കഴിഞ്ഞ രണ്ട് ദിവസമായി കോണ്ടെയുമായി ചർച്ചകൾ നടത്തുന്നുണ്ട്.

ഒരു സീസണിൽ ഏകദേശം 6.5-7 മില്യൺ യൂറോയും ആഡ്-ഓണുകളിൽ 2 മില്യൺ ഡോളറും മൂല്യമുള്ള മൂന്ന് വർഷത്തെ കരാർ ആണ് നാപോളി കൊണ്ടെയ്ക്ക് മുന്നൊൽ വെച്ചിരിക്കുന്നത്.

54കാരനായ കോണ്ടെ കഴിഞ്ഞ വർഷം ടോട്ടനത്തിൽ ജോലി ഒഴിഞ്ഞതിനു ശേഷം ഇതുവരെ ഒരു ക്ലബിനെയും പരിശീലിപ്പിച്ചിരുന്നില്ല. മുമ്പ് ഇന്റർ മിലാൻ, ചെൽസി, യുവന്റസ് എന്നീ ക്ലബുകളെ കൊണ്ടേ പരിശീലിപ്പിച്ചിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ്, നാപോളി ബാഴ്സലോണ പോരാട്ടം സമനിലയിൽ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നാപൾസിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയും നാപോളിയും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിലാണ് കളി അവാാാനിച്ചത്. പുതിയ പരിശീലകനു കീഴിൽ ആദ്യമായി ഇറങ്ങിയ നാപോളിക്ക് ഇന്ന് തുടക്കത്തിൽ താളം കണ്ടെത്തൺ ആയിരുന്നില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും തൊടുക്കാൻ അവർക്ക് ആയില്ല.

ബാഴ്സലോണ ആണ് മെച്ചപ്പെട്ട കളി കളിച്ചത്. എങ്കിലും ആദ്യ പകുതിയിൽ അവർക്കും ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ലെവൻഡോസ്കിയിലൂടെ ബാഴ്സലോണ ലീഡ് എടുത്തു. പെഡ്രിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

75ആം മിനുട്ടിൽ ഒസിമനിലൂടെ സമനില നേടാൻ നാപോളിക്ക് ആയി. അവരുടെ കളിയിലെ ആദ്യ ഷോട്ടായിരുന്നു ഇത്‌. ഈ ഗോളിന് ശേഷം നാപോളിയിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. എങ്കിലും ആദ്യ പകുതി സമനിലയിൽ തന്നെ അവസാനിച്ചു.

Exit mobile version