എസി മിലാനെതിരെ വിജയം, കിരീട പോരാട്ടത്തിൽ വിട്ടു കൊടുക്കാതെ നാപോളി

എസി മിലാനെ 2-1 ന് തോൽപ്പിച്ചുകൊണ്ട് നാപോളി സീരി എ കിരീട പ്രതീക്ഷകൾ സജീവമാക്കി തന്നെ നിർത്തി. ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനേക്കാൾ മൂന്ന് പോയിന്റ് മാത്രം പിന്നിലാണ് അവർ ഇപ്പോൾ. മിലാനെതിഫെ ആദ്യ മിനിറ്റിൽ മാറ്റിയോ പൊളിറ്റാനോ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു, 19-ാം മിനിറ്റിൽ റൊമേലു ലുകാകു ലീഡ് ഇരട്ടിയാക്കി. മിലാന്റെ ലൂക്ക യോവിച്ചിന്റെ ഗോൾ ഉൾപ്പെടെ വൈകിയുള്ള മുന്നേറ്റങ്ങൾക്കിടയിലും, നാപോളി നിർണായക വിജയം ഉറപ്പിച്ചു.

നാപോളിയുടെ അവസാന എട്ട് മത്സരങ്ങളിൽ ഒന്ന് മാത്രമേ ടോപ് ഹാഫ് ടീമിനെതിരെയുള്ളൂ എന്നത് അവർക്ക് കിരീട പോരാട്ടത്തിൽ പ്രതീക്ഷ നൽകുന്നു. ഒമ്പതാം സ്ഥാനത്തുള്ള മിലാന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.

നേരത്തെ ഉഡിനീസിനെ 2-1ന് തോൽപ്പിച്ച ഇന്റർ 67 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു‌. നാപോളിക്ക് 64 പോയിന്റാണ്‌

സീരി എയിൽ ഒന്നാമത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി നാപോളി

ഇന്ന് 19ആം സ്ഥാനക്കാരായ വെനീസിയയോട് ഗോൾ രഹിത സമനില വഴങ്ങി നാപോളി. സീരി എയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരമാണ് നാപ്പോളി നഷ്ടമാക്കിയത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും , അൻ്റോണിയോ കോണ്ടെയുടെ ടീമിന് ആതിഥേയർക്കെതിരെ ഒരു ഗോൾ കണ്ടെത്താനായില്ല.

29 മത്സരങ്ങളിൽ നിന്ന് 61 പോയിൻ്റുമായി നാപ്പോളി, ഇൻ്റർ മിലാനുമായി സമനിലയിൽ തുടരുന്നു, മൂന്നാം സ്ഥാനക്കാരായ അറ്റലാൻ്റയേക്കാൾ മൂന്ന് പോയിൻ്റുകൾ മുന്നിലാണ് അവർ ഇപ്പോൾ. ഇന്ന് രാത്രി അറ്റലാന്റയും ഇന്റർ മിലാനും നേർക്കുനേർ വരാനിരിക്കെ പോയിന്റ് നഷ്ടപ്പെടുത്തിയത് നാപോളിക്ക് ക്ഷീണമാകും.

ഡിസംബറിന് ശേഷമുള്ള ആദ്യ ലീഗ് വിജയത്തിനായി ഇപ്പോഴും തിരയുന്ന വെനീസിയ, 20 പോയിൻ്റുമായി 19-ാം സ്ഥാനത്ത് തുടരുന്നു.

ലാസിയോയ്‌ക്കെതിരെ നാപോളിക്ക് സമനില, ഇന്റർ മിലാന് ഒന്നാമത് എത്താൻ അവസരം

ലാസിയോയ്‌ക്കെതിരായ സീരി എ പോരാട്ടത്തിൽ നാപോളൊ 2-2 എന്ന സ്കോറിന്റെ സമനില വഴങ്ങി. ഇതോടെ ലീഗിലെ അവരുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടും എന്ന സ്ഥിതി ഉയർന്നിരിക്കുകയാണ്. ലാസിയോ തുടക്കത്തിൽ ഇസക്സനിലൂടെ ലീഡ് എടുത്തു എങ്കിലും രാസ്പദോരിയുടെ 13ആം മിനുറ്റിലെ ഗോൾ നാപോളിക്ക് സമനില നൽകി.

ഒരു സെൽഫ് ഗോൾ നാപോളിക്ക് 64ആം മിനുറ്റിൽ ലീഡും നൽകി. എന്നാൽ ബൗലെ ദിയ 87ആം മിനുറ്റിൽ നേടിയ ഗോൾ നാപോളിക്ക് വിജയം നിഷേധിച്ചു.

ഇന്റർ മിലാനേക്കാൾ രണ്ട് പോയിന്റ് മാത്രം മുന്നിലുള്ള നാപോളിക്ക് നാളെ ഇന്റർ യുവന്റസിനെ തോൽപ്പിക്കുക ആണെങ്കിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടും.

യുവന്റസ് ആദ്യമായി തോറ്റു!! നാപോളിക്ക് 6 പോയിന്റ് ലീഡ്

യുവന്റസിനെ തോൽപ്പിച്ച് നാപോളി സീരി എയിലെ അവരുടെ ലീഡ് വർദ്ധിപ്പിച്ചു. നാപോളി യുവന്റസിനെ 2-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്‌. സീരി എയിൽ അവർക്ക് ഇപ്പോൾ ഒന്നാം സ്ഥാനത്ത് ആറ് പോയിന്റിന്റെ ലീഡ് ഉണ്ട്. എന്നാൽ രണ്ടാമതുള്ള ഇന്റർ മിലാൻ 2 മത്സരം കുറവാണ്.

റാൻഡൽ കൊളോ മുവാനി തന്റെ അരങ്ങേറ്റ മത്സരത്തിൽ യുവന്റസിന് ആദ്യ പകുതിയിൽ ലീഡ് നൽകി. എന്നാൽ അതിനു ശേഷം, ആൻഡ്രെ-ഫ്രാങ്ക് സാംബോ ആൻഗുയിസയുടെ ഒരു ഹെഡറിലൂടെയും റൊമേലു ലുകാകുവിന്റെ പെനാൽറ്റിയിലൂടെയും നാപോളി മറുപടി നൽകി. ഇത് നാപോളിയുടെ തുടർച്ചയായ ഏഴാമത്തെ വിജയമായി മാറി. യുവന്റസിന്റെ ഈ സീസൺ സീരി എയിലെ ആദ്യ പരാജയമാണിത്. അവർ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്തിന് 16 പോയിന്റ് പിന്നിലാണ് അവർ.

കരീം അദേയെമിക്ക് ആയും നാപ്പോളിയുടെ ശ്രമം

ഡോർട്മുണ്ട് ഫോർവേഡ് കരീം അദേയെമിയെ സ്വന്തമാക്കാനായി നാപോളിയും ബൊറൂസിയ ഡോർട്ട്മുണ്ടും ചർച്ചകൾ ആരംഭിച്ചു. 45-50 മില്യൺ യൂറോ താരത്തിനായി നൽകാൻ നാപോളി തയ്യാറാണ് എന്നാണ് റിപ്പോർട്ട്. ക്ലബ് കരാർ ചർച്ച ചെയ്യാൻ ആയി താരത്തിന്റെ പ്രതിനിധികളെ സമീപിച്ചിട്ടുണ്ട്.

23 കാരനായ അദെയേമി ജർമ്മനിയിൽ എസ്‌പി‌വി‌ജി അണ്ടർ‌ഹാച്ചിംഗിലൂടെ തന്റെ കരിയർ ആരംഭിച്ചതിനുശേഷം 2018 ൽ റെഡ് ബുൾ സാൽ‌സ്ബർഗിലേക്ക് മാറി. 68 ലീഗ് മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ സാൽസ്ബർഗിനായി നേടിയ താരm 2022ൽ ആണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ എത്തിയത്. ഡോർട്മുണ്ടിനായി 51 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ആണ് ഡോർട്മുണ്ടിനായി നേടിയത്.

അദെയേമിക്കൊപ്പം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗാർനാച്ചോയ്ക്ക് വേണ്ടിയും നാപോളി നടത്തുന്നുണ്ട്.

ഗർനാച്ചോയ്ക്ക് ആയി 50 മില്യൺ യൂറോ ഓഫർ ചെയ്ത് നാപോളി, കൂടുതൽ തുക ആവശ്യപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗർനാച്ചോക്ക് ആയി നാപോളിയുടെ ആദ്യ ബിഡ് വന്നു. 50 മില്യൺ യൂറോ വിലമതിക്കുന്ന ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിക്കും എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ തുക നാപോളിയോട് ആവശ്യപ്പെടും.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ഡിമാൻഡുകൾ നാപോളി അംഗീകരിച്ചാൽ താരത്തെ വിൽക്കാൻ യുണൈറ്റഡ് തയ്യാറാകും. നാപോളിയുടെ മുഖ്യ പരിശീലകനായ അന്റോണിയോ കോണ്ടെ ഗാർനാച്ചോയുമായി സംസാരിച്ചിട്ടുണ്ട്. ഗർനാചോ യുണൈറ്റഡ് വിടാൻ തയ്യാറാണ്‌.

അതേസമയം, ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായി ചർച്ചകൾ നേടി. ഗാർനാച്ചോയ്ക്ക് വേണ്ടി ബിഡ് നടത്തണോ എന്ന് ചെൽസി ഉടൻ തീരുമാനിക്കും.

ഗർനാചോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കി നാപോളി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗർനാചോ ക്ലബ് വിടും എന്ന് തന്നെ സൂചനകൾ. ഗാർണാച്ചോ നാപോളിയിൽ ചേരാനുള്ള ഒരുക്കത്തിലാണ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ക്ലബ് ഇതിനകം തന്നെ 2029 വരെയുള്ള കരാർ താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരു ക്ലബ്ബുകളും തമ്മിലും ചർച്ചകൾ നടക്കുന്നു.

ക്വാരത്‌സ്‌ഖേലിയ ക്ലബ് വിട്ടതിനാൽ പകരം ഒരു വിങ്ങറെ നോക്കുകയാണ് നാപോളി. 50 മില്യൺ യൂറോയും ബോണസും നാപോളി ഗർനാചോയ്ക്ക് ആയി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗർനാചോയ്ക്ക് ആയി ചെൽസിയും ഇപ്പോൾ രംഗത്തുണ്ട്.

പി എസ് ജി ക്വാറതസ്കേലിയയെ സ്വന്തമാക്കുന്നതിനോട് അടുക്കുന്നു

പാരീസ് സെൻ്റ് ജെർമെയ്ൻ (പിഎസ്ജി) നാപ്പോളി താരം ഖ്വിച ക്വാറത്‌സ്‌ഖേലിയയെ സ്വന്തമാക്കാനുള്ള ശ്രമം തുടരുകയാണ്. ജോർജിയൻ വിംഗർ ലൂയിസ് എൻറിക്വെയുടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യമായിരുന്നു. താരവും പി എസ് ജിയുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. നാപോളിയുമായി 2027 വരെ കരാറിൽ ഉണ്ട് എങ്കിലും ക്ലബ് വിടാൻ ആണ് ക്വിചയുടെ തീരുമാനം.

നാപ്പോളിയുടെ 2022/23 സീരീ എ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ച താരമാണ് ക്വാറ. പുതിയ കരാർ ചർച്ചകൾ നാപോളി ആരംഭിച്ചു എങ്കിലും ആ ചർച്ചകൾ മുന്നോട്ട് പോയില്ല. 80 മില്യണോളം ആണ് നാപോളി താരത്തിനായി ആവശ്യപ്പെടുന്നത്. പി എസ് ജി 70 മില്യൺ വരെ ഓഫർ ചെയ്യുന്നുണ്ട്‌.

ബോൺമൗത്തിൽ നിന്ന് ലോണിൽ ഫിലിപ്പ് ബില്ലിംഗ് നാപ്പോളിയിൽ

സീസണിൻ്റെ അവസാനത്തിൽ 9-10 മില്യൺ യൂറോയ്ക്ക് വാങ്ങാനുള്ള ഓപ്‌ഷനോടുകൂടിയ ലോൺ ഡീലിൽ ബോൺമൗത്തിൽ നിന്ന് ഡാനിഷ് മിഡ്‌ഫീൽഡർ ഫിലിപ്പ് ബില്ലിംഗിനെ നാപ്പോളി സ്വന്തമാക്കി. ഇറ്റാലിയൻ ക്ലബ് തുടക്കത്തിൽ ചെൽസിയുടെ സിസേർ കാസഡെയെ ലക്ഷ്യമിട്ടിരുന്നുവെങ്കിലും യുവ ഇറ്റാലിയൻ താരത്തിന് ഉയർന്ന ട്രാൻസ്ഫർ ഫീസും ശമ്പള ആവശ്യങ്ങളും കാരണം ബില്ലിംഗിലേക്ക് മാറാൻ ക്ലബ് തീരുമാനിച്ചു.

ഈ സീസണിൽ 10 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുള്ള ബില്ലിംഗ്, മിഡ്ഫീൽഡിൽ വൈദഗ്ധ്യം വാഗ്ദാനം ചെയ്യുന്നു. 28കാരനായ ബില്ലിങ് ബോണ്മതിനായി 183 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ക്വാറത്സ്ഖേലിയയെ സ്വന്തമാക്കാൻ പി എസ് ജി ശ്രമിക്കുന്നു

പാരീസ് സെൻ്റ് ജെർമെയ്ൻ (പിഎസ്ജി) നാപ്പോളി താരം ഖ്വിച ക്വാറത്‌സ്‌ഖേലിയയെ സ്വന്തമാക്കാനുള്ള ശ്രമം തുടരുന്നു. ജോർജിയൻ വിംഗർ ലൂയിസ് എൻറിക്വെയുടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യമാണ്. നാപോളിയുമായി 2027 വരെ കരാറിൽ ഉണ്ട് എങ്കിലും ക്ലബ് വിടാൻ ആണ് ക്വിചയുടെ തീരുമാനം.

നാപ്പോളിയുടെ 2022/23 സീരീ എ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ച താരമാണ് ക്വാറ. പുതിയ കരാർ ചർച്ചകൾ നാപോളി ആരംഭിച്ചു എങ്കിലും ആ ചർച്ചകൾ മുന്നോട്ട് പോയില്ല. 80 മില്യണോളം ആണ് നാപോളി താരത്തിനായി ആവശ്യപ്പെടുന്നത്. പി എസ് ജി ലോൺ പാക്കേജിലൂടെ താരത്തെ സ്വന്തമാക്കാൻ കഴിയുമോ എന്ന് നോക്കും. അവർ നാപോളിയുമായി ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

നാപ്പോളി ഇൻ്ററിൻ്റെ ഡേവിഡ് ഫ്രാറ്റേസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു

ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് നാപ്പോളി ഇൻ്റർ മിഡ്‌ഫീൽഡർ ഡേവിഡ് ഫ്രാട്ടെസിയെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. 45 മില്യൺ ആണ് ഇന്റർ പറയുന്ന വില എങ്കിലും നാപോളി പിറകോട്ട് പോകാൻ ഒരുക്കമല്ല. 24 കാരനായ ഇറ്റാലിയൻ ഇൻ്റർനാഷണൽ കൂടുതൽ സ്ഥിരമായ അവസരം ഉറപ്പാക്കാൻ ഇൻ്റർ വിടാൻ തയ്യാറാണെന്നാണ് റിപ്പോർട്ട്.

നാപോളി, ഫ്രാട്ടെസിയെ സ്റ്റേഡിയോ മറഡോണയിലേക്ക് കൊണ്ടുവരാൻ ഒരു ലോൺ ഡീലിനും ശ്രമിക്കുന്നുണ്ട്. ഈ സീസണിൽ സ്റ്റാനിസ്ലാവ് ലോബോട്ക, ആന്ദ്രേ സാംബോ അംഗുയിസ, സ്കോട്ട് മക്‌ടോമിനയ് എന്നിവർ അടങ്ങുന്ന മധ്യനിര ത്രയം ആണ് നാപോളിയുടെ മിഡ്ഫീൽഡിൽ ഉള്ളത്. ഫ്രറ്റെസി കൂടെ എത്തിയാൽ അവർ അതി ശക്തരാകും.

അതേസമയം, നാപ്പോളിയും ചെൽസിയുമായി സെസാരെ കാസഡെയ്ക്കു വേണ്ടിയും ചർച്ചകൾ നടത്തുന്നുണ്ട്.

നാപോളിയെ തകർത്തു കരുത്ത് കാണിച്ചു അറ്റലാന്റ

ഇറ്റാലിയൻ സീരി എയിൽ സ്വന്തം മൈതാനത്ത് ആദ്യമായി ഈ സീസണിൽ പരാജയപ്പെട്ടു ലീഗിലെ ഒന്നാം സ്ഥാനക്കാർ ആയ നാപോളി. അറ്റലാന്റ ആണ് തുടർച്ചയായ രണ്ടാം സീസണിലും മറഡോണ സ്റ്റേഡിയത്തിൽ 3-0 ന്റെ മികച്ച ജയം കുറിച്ചത്. അറ്റലാന്റ ആധിപത്യം കണ്ട മത്സരത്തിൽ അഡമോള ലുക്മാന്റെ ഇരട്ട ഗോളുകൾ ആണ് അറ്റലാന്റക്ക് വലിയ ജയം സമ്മാനിച്ചത്.

മത്സരത്തിൽ പത്താം മിനിറ്റിലും 31 മത്തെ മിനിറ്റിലും ചാൾസ് ഡ കെറ്റലാരെയുടെ പാസുകളിൽ നിന്നായിരുന്നു സീസണിൽ മികച്ച ഫോമിലുള്ള ലുക്മാന്റെ ഗോളുകൾ. മത്സരത്തിൽ ഇഞ്ച്വറി സമയത്ത് ബെല്ലനോവയുടെ പാസിൽ നിന്നു ഉഗ്രൻ ഫോമിലുള്ള മറ്റെയോ റെറ്റഗുയി ആണ് അറ്റലാന്റ ജയം പൂർത്തിയാക്കിയത്. സീസണിൽ താരത്തിന്റെ ലീഗിലെ 11 മത്തെ ഗോൾ ആയിരുന്നു ഇത്. ജയത്തോടെ നാപോളിക്ക് 3 പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് അറ്റലാന്റ ഇപ്പോൾ.

Exit mobile version