അപരാജിത കുതിപ്പ് തുടരുന്നു, നാപോളി ഇറ്റലിയിൽ ഒന്നാമത്

നാപോളി അവരുടെ മികച്ച ഫോം തുടരുകയാണ്. ഇന്ന് സീരി എ സീസണിലെ അവരുടെ നാലാം വിജയം നാപോളി സ്വന്തമാക്കി. ഇന്ന് സ്പെസിയക്ക് എതിരെ നടന്ന മത്സരത്തിൽ ഒരു 89ആം മിനുട്ട് ഗോളിൽ ആയിരുന്നു നാപോളിയുടെ വിജയം. നാപോളിക്ക് ആയി 89ആം മിനുട്ടിൽ യുവ താരം ജിയകൊമോ റാസ്പൊദോരി ആണ് നാപോളിക്കായി വിജയ ഗോൾ നേടിയത്‌. താരത്തിന്റെ നാപോളി കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.

നാപോളി ഈ വിജയത്തോടെ 6 മത്സരങ്ങളിൽ 14 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു‌. എന്നാലും അറ്റലാന്റ അവരുടെ അടുത്ത മത്സരം ജയിച്ചാൽ നാപോളിക്ക് ഒന്നാം സ്ഥാനം നഷ്ടമാകും. നാപോളി ഈ സീസണിൽ ഇതുവരെ പരാജയം നേരിട്ടിട്ടില്ല.

പരിക്ക് വിട്ട് ഒരു കാലമില്ല, ഒസിമൻ ഒരു മാസത്തോളം പുറത്തിരിക്കും

ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ ഏറ്റ പരിക്ക് ഒസിമനെ ദീർഘകാലം പുറത്തിരുത്തും. തുടയെല്ലിന് ഏറ്റ പരിക്ക് മാറാൻ ഒരു മാസത്തിൽ അധികം എടുക്കും എന്ന് ക്ലബ് അറിയിച്ചു. അവസാന സീസണിലും ഒസിമൻ ദീർഘകാലം പരിക്ക് കാരണം പുറത്ത് ഇരിക്കേണ്ടി വന്നിരുന്നു.

ഈ സീസൺ മികച്ച രീതിയിൽ തുടങ്ങാൻ ഒസിമന് ആയിരുന്നു രണ്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്ത താരത്തെ നഷ്ടപ്പെടുന്നത് നാപോളിക്ക് വലിയ തിരിച്ചടിയാകും. 2020 സെപ്റ്റംബറിൽ 80 മില്യൺ യൂറോയ്ക്ക് നാപ്പോളിയിൽ ചേർന്നതിനു ശേഷം ഈ 23-കാരന് 40 മത്സരങ്ങളോളം പരിക്ക് കാരണം നഷ്ടമായും.

നാപൾസിൽ പേടിച്ച് വിറച്ച് ലിവർപൂൾ, ക്ലോപ്പിന്റെ ടീമിനെ നാണംകെടുത്തി നാപോളി

ലിവർപൂൾ ഈ സീസൺ തുടക്കം മുതൽ കഷ്ടപ്പെടുകയായിരുന്നു. ലീഗിൽ ഒരു മത്സരത്തിൽ ബൗണ്മതിനെതിരെ 9 ഗോളുകൾ അടിച്ചത് കൊണ്ട് ആ പ്രകടനങ്ങളും വിമർശനങ്ങളും ഒക്കെ തൽക്കാലം മറക്കാൻ ലിവർപൂളിന് ആയിരുന്നു. എന്നാൽ ഇന്ന് നാപൾസിൽ ലിവർപൂളിന്റെ എല്ലാ ബലഹീനതകളും ലോകം കണ്ടു. നാപോളിയോട് 4-1ന്റെ വലിയ പരാജയം തന്നെ ക്ലോപ്പിന്റെ ടീം നേരിട്ടു.

ഇന്ന് ആദ്യ പകുതിയിൽ ലിവർപൂൾ നടത്തിയ പ്രകടനം ക്ലോപ്പിന്റെ കീഴിൽ ലിവർപൂൾ നടത്തിയ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാകും. ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിറകിൽ പോയി. അത് മൂന്നിൽ നിന്നത് ലിവർപൂളിന്റെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

അഞ്ചാം മിനുട്ടിൽ മിൽനറിന്റെ ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി സിയെലിൻസ്കി വലയിൽ എത്തിച്ചു. 18ആം മിനുട്ടിൽ വീണ്ടും നാപോളിക്ക് ഒരു പെനാൾട്ടി. ഇത്തവണ ഒസിമനാണ് കിക്ക് എടുത്തത്. ഒസിമന്റെ കിക്ക് പക്ഷെ അലിസൺ തടഞ്ഞു‌. അതുകൊണ്ട് മാത്രം ഗോളുകൾ നിന്നില്ല.

31ആം മിനുറ്റിൽ അംഗുയിസയുടെ ഫിനിഷ് നാപോളിയെ രണ്ട് ഗോളിന് മുന്നിൽ എത്തിച്ചു. ഈ ഗോൾ ലിവർപൂൾ ഡിഫൻസിനെ ആകെ ചോദ്യ ചിഹ്നത്തിൽ നിർത്തുന്നതായിരുന്നു. ഇതിനു ശേഷം ഒസിമന് പരിക്കേറ്റതിനാൽ സബ്ബായി എത്തിയ സിമിയോണിയും ഗോൾ നേടി. ഇതോടെ നാപോളി 3-0ന് മുന്നിൽ.

രണ്ടാം പകുതിയും നാപോളി ഗോളുമായി തുടങ്ങി. 47ആം മിനുട്ടിൽ സിയെലെൻസ്കിയുടെ രണ്ടാമത്തെ ഗോൾ. സ്കോർ 4-0. ഇതിനു ശേഷം ലൂയിസ് ഡയസിലൂടെ ഒരു ഗോൾ മടക്കി ലിവർപൂൾ 4-1 എന്ന നിലയിലേക്ക് കളി എത്തിച്ചു. ഇതിനു ശേഷം ലിവർപൂൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു എങ്കിലും അപ്പോഴേക്ക് ഏറെ വൈകിപ്പോയിരുന്നു. അധികം കഷ്ടപ്പെടാതെ തന്നെ രണ്ടാം പകുതിയിൽ നാപോളിക്ക് വിജയം ഉറപ്പിക്കാൻ ആയി.
.

തിരിച്ചു വന്നു ലാസിയോയെ വീഴ്ത്തി നാപോളി, മിലാനെ മറികടന്നു ലീഗിൽ ഒന്നാമത്

ഇറ്റാലിയൻ സീരി എയിൽ ലാസിയോയെ തിരിച്ചു വന്നു തോൽപ്പിച്ചു നാപോളി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം കണ്ട നാപോളി നിലവിൽ ലീഗിൽ എ.സി മിലാനെ മറികടന്നു ഒന്നാം സ്ഥാനത്തും എത്തി. നാപോളി ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ നാലാം മിനിറ്റിൽ തന്നെ ലാസിയോ മുന്നിലെത്തി. ഫിലിപെ ആന്റേഴ്സന്റെ പാസിൽ നിന്നു മറ്റിയ സക്കാഗ്നിയാണ് അവർക്ക് ഗോൾ സമ്മാനിച്ചത്.

ആദ്യ പകുതിയിൽ 38 മത്തെ മിനിറ്റിൽ നാപോളി തിരിച്ചടിച്ചു. സെലിൻസ്കിയുടെ കോർണറിൽ നിന്നു കിം മിൻ ജെ ഹെഡറിലൂടെ ആണ് നാപോളിക്ക് സമനില ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ നാപോളി വിജയഗോൾ കണ്ടത്തി. 61 മത്തെ മിനിറ്റിൽ ആന്ദ്ര ഫ്രാങ്ക് അഗുനിസയുടെ പാസിൽ നിന്നു ജോർജിയൻ താരം വിച വരത്സ്‌ഹെയില നാപോളിക്ക് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. സീസണിൽ താരം നേടുന്ന നാലാം ഗോൾ ആയിരുന്നു ഇത്. പരാജയപ്പെട്ട ലാസിയോ ലീഗിൽ ഏഴാം സ്ഥാനത്ത് ആണ്.

ഇറ്റാലിയൻ സീരി എയിൽ വീണ്ടും സമനില വഴങ്ങി നാപോളി, ലാസിയോക്കും സമനില

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും നാപോളിക്ക് സമനില. ഇത്തവണ ലെകെക്ക് എതിരെ ഭാഗ്യം കൊണ്ടാണ് അവർ പരാജയം വഴങ്ങാത്തത്. പന്ത് കൈവശം വക്കുന്നതിൽ വലിയ ആധിപത്യം ആണ് നാപോളി പുലർത്തിയത്. എന്നാൽ 25 മത്തെ മിനിറ്റിൽ എന്റോബലെ പെനാൽട്ടി വഴങ്ങിയത് നാപോളിക്ക് തിരിച്ചടിയായി. എന്നാൽ പെനാൽട്ടി എടുത്ത ലോറൻസോ കൊളോമ്പോക്ക് പെനാൽട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

തുടർന്ന് 2 മിനിറ്റിനുള്ളിൽ പൊളിറ്റാനയുടെ പാസിൽ നിന്നു എൽമാസ് നാപോളിക്ക് ഗോൾ നേടി നൽകി. എന്നാൽ ഗോൾ വഴങ്ങി നാലു മിനിറ്റിനുള്ളിൽ ബോക്സിന് പുറത്ത് നിന്ന് പെനാൽട്ടി പാഴാക്കിയതിന് പകരമായി ഗോൾ നേടിയ കൊളോമ്പോ നാപോളിക്ക് ജയം നിഷേധിക്കുക ആയിരുന്നു. സന്ദോറിയക്ക് എതിരെ ലാസിയോയും സമനില വഴങ്ങി. സാവിച്ചിന്റെ പാസിൽ നിന്നു ഇമ്മബോയലിന്റെ ഗോളിൽ ലാസിയോ മത്സരത്തിൽ 21 മത്തെ മിനിറ്റിൽ മുന്നിലെത്തി. എന്നാൽ 92 മത്തെ മിനിറ്റിൽ ഗാബിയാഡിനി നേടിയ ഗോൾ അവർക്ക് ജയം നിഷേധിക്കുക ആയിരുന്നു. ലീഗിൽ നിലവിൽ നാപോളി മൂന്നാമതും ലാസിയോ ആറാമതും ആണ്.

ഇറ്റാലിയൻ സീരി എയിൽ നാപോളിയെ ഗോൾ രഹിത സമനിലയിൽ തളച്ചു ഫിയരന്റീന

ഇറ്റാലിയൻ സീരി എയിൽ നാപോളിയുടെ വിജയക്കുതിപ്പിന് തടയിട്ടു ഫിയരന്റീന. തുടർച്ചയായ മൂന്നാം ജയം തേടിയെത്തിയ നാപോളിയെ ഫ്ലോറൻസിൽ ഫിയരന്റീന ഗോൾ രഹിത സമനിലയിൽ കുടുക്കി.

പന്ത് കൈവശം വക്കുന്നതിൽ നാപോളി മുന്നിട്ട് നിന്നെങ്കിലും കൂടുതൽ അവസരങ്ങൾ ഫിയരന്റീന ആണ് തുറന്നത്. ലീഗിൽ ആദ്യ രണ്ടു മത്സരങ്ങളിൽ 9 ഗോളുകൾ നേടിയ നാപോളിക്ക് ഇന്ന് പക്ഷെ ഫിയരന്റീന പ്രതിരോധം മറികടക്കാൻ ആയില്ല. സമനില വഴങ്ങിയെങ്കിലും ലീഗിൽ നാപോളി തന്നെയാണ് ഒന്നാമത്, അതേസമയം ഫിയരന്റീന ഒമ്പതാം സ്ഥാനത്ത് ആണ്.

100 മില്യണും ഒപ്പം റൊണാൾഡോയും വേണം, പകരം ഒസിമനെ തരാം എന്ന് നാപോളി

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിക്കാൻ ഞങ്ങൾ ഒരുക്കമാണെന്ന് ഇറ്റാലിയൻ ക്ലബ് നാപോളി. എന്നാൽ നാപോളി മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വെക്കുന്ന ഡിമാൻഡ് കേട്ടാൽ ഞെട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന സ്ട്രൈക്കർ ഒസിമനെ നാപോളി യുണൈറ്റഡിന് നൽകും. അതിനു പകരം 100 മില്യണും ഒപ്പം റൊണാൾഡോയെയും നാപോളിക്ക് യുണൈറ്റഡ് നൽകണം. റൊണാൾഡോയെ ലോണിൽ മതി. വേതനം പകുതിയിൽ അധികം യുണൈറ്റഡ് നൽകുകയും വേണം.

നാപോളി ഈ ഓഫർ യുണൈറ്റഡിന് മുന്നിൽ വെച്ചു എന്ന് ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ഓഫറിനെ പരിഹാസമായി മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് എടുക്കുകയുള്ളൂ. റൊണാൾഡോയുടെ ഏജന്റ് മെൻഡസ് നാപോളിയുമായി ചർച്ചകൾ നടത്തുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പുതിയ ക്ലബ് കണ്ടെത്താൻ ആകാതെ വിഷമിക്കുകയാണ് റൊണാൾഡോ. ചാമ്പ്യൻസ് ലീഗി കളിക്കാനായാണ് റൊണാൾഡോ ക്ലബ് വിടാൻ ശ്രമിക്കുന്നത്.

സീരി എയിൽ എ.സി മിലാനെ സമനിലയിൽ തളച്ചു അറ്റലാന്റ, വമ്പൻ ജയവുമായി നാപോളി | Report

സീരി എയിൽ മിലാനു സമനില കുരുക്ക്, തുടർച്ചയായി വമ്പൻ ജയവുമായി നാപോളി.

ഇറ്റാലിയൻ സീരി എയിൽ നിലവിലെ ചാമ്പ്യൻമാർ ആയ എ.സി മിലാനെ സമനിലയിൽ തളച്ചു അറ്റലാന്റ. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിയുക ആയിരുന്നു. പന്ത് കൈവശം വക്കുന്നതിൽ അടക്കം മിലാൻ ആധിപത്യം ആണ് കാണാൻ ആയത് എങ്കിലും 29 മത്തെ മിനിറ്റിൽ അറ്റലാന്റ മത്സരത്തിൽ മുന്നിലെത്തി. ജോകിം മഹലെയുടെ പാസിൽ നിന്നു യുക്രെയ്ൻ താരം റസ്ലൻ മലിനിസ്‌കോവി ശക്തമായ ഷോട്ടിലൂടെ അറ്റലാന്റക്ക് ആദ്യ ഗോൾ നേടി നൽകി.

ആദ്യ പകുതിയിൽ പിന്നിലായ മിലാൻ രണ്ടാം പകുതിയിൽ ആണ് സമനില ഗോൾ കണ്ടത്തിയത്. 68 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സിസ് സലമേകർസിന്റെ പാസിൽ നിന്നു ഇസ്മയിൽ ബെനാസറിന്റെ അതുഗ്രൻ ഗോൾ മിലാനു സമനില സമ്മാനിക്കുക ആയിരുന്നു. അതേസമയം സീരി എയിൽ നാപോളി തങ്ങളുടെ വിജയകുതിപ്പ് തുടർന്നു. മോൻസയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് അവർ തകർത്തത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി തിളങ്ങിയ വിച വരത്ഷെലിയ ഇന്ന് റബ്‌ദു ഗോളുകൾ നേടി. 35 മത്തെ മിനിറ്റിൽ സിലിൻസ്കിയുടെ പാസിൽ നിന്നു വരത്ഷെലിയ ഗോൾ നേടിയപ്പോൾ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ആന്ദ്ര ഫ്രാങ്കിന്റെ പാസിൽ നിന്നു വിക്ടർ ഒസിമ്ഹൻ രണ്ടാം ഗോളും നേടി. 62 മത്തെ മിനിറ്റിൽ സ്റ്റാനിസ്ലാവ് ലോബോത്ക യുടെ പാസിൽ നിന്നു വരത്ഷെലിയ രണ്ടാം ഗോൾ നേടിയപ്പോൾ ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ കിം മിൻ ജെ നാപോളി ജയം പൂർത്തിയാക്കി. സിലിൻസ്കിയാണ് ഈ ഗോളിനും വഴിയൊരുക്കിയത്. ഇടക്ക് മോൻസ പന്ത് വലയിൽ എത്തിച്ചെങ്കിലും വാർ അത് ഓഫ് സൈഡ് ആണെന്ന് കണ്ടത്തുക ആയിരുന്നു.

Story Highlight : AC Milan held by Atalanta, another big win for Napoli in Serie A.

എൻഡോംബലയെ ടീമിൽ എത്തിച്ച് നാപോളി

ടോട്ടനം മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ നാപോളി ടീമിൽ എത്തിച്ചു. ഒരു വർഷത്തെ ലോണിലാണ് ഫ്രഞ്ച് താരം ഇറ്റലിയിലേക്ക് എത്തുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും നാപോളിക്ക് സാധിക്കും. ഇതിന് വേണ്ടി ഏകദേശം മുപ്പത് മില്യൺ യൂറോ വരെ ചെലവാക്കേണ്ടി വരും.

താരത്തെ വാങ്ങേണ്ടത് നിർബന്ധമായി കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സീസണിന്റെ അവസാനം മാത്രമേ ഇതിനെ കുറിച്ച് നാപോളി തീരുമാനം എടുക്കൂ. ഒരു മില്യൺ യൂറോ ആണ് ലോൺ ഫീ.

2019ലാണ് ലിയോണിൽ നിന്നും എൻഡോമ്പലെ റെക്കോർഡ് തുക്കക് ടോട്ടനത്തിലേക്ക് എത്തുന്നത്. ഏകദേശം അറുപത് മില്യൺ യൂറോയോളം ടോട്ടനം മുടക്കിയിരുന്നു. പക്ഷെ താരത്തിന് വിചാരിച്ച പോലെ തിളങ്ങാൻ ആയില്ല. കോണ്ടെ എത്തിയ ശേഷം അവസരങ്ങൾ പാടെ കുറഞ്ഞതോടെ എൻഡോമ്പലെയെ ലിയോണിലേക്ക് തന്നെ ലോണിൽ അയക്കുകയായിരുന്നു.

ലോണിൽ എത്തിയ താരത്തെ സീസണിന്റെ അവസാനം സ്വന്തമാക്കാൻ ലിയോണും തയ്യാറായില്ല. പുതുതായി ഒരു പിടി താരങ്ങൾ ടീമിലേക്ക് എത്തിയതോടെ ടോട്ടനത്തിന്റെ പദ്ധതിയിൽ സ്ഥാനമില്ലെന്നുറപ്പിച്ച താരം പിന്നീട് ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു. പല പ്രമുഖ താരങ്ങളേയും നഷ്ടമായ നാപോളിയും പുതിയ കളിക്കാരെ എത്തിച്ച് മാറ്റത്തിന്റെ പാതയിലാണ്.

സസ്സുളോ മുന്നേറ്റ താരം നാപോളിയിലേക്കെത്തുന്നു | Report

സസ്സുളോയിൽ നിന്നും മുന്നേറ്റ താരം ജിയാകോമോ റാസ്പഡോരിയെ എത്തിക്കാൻ നാപോളി. ടീമുകൾ തമ്മിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. താരത്തെ ആദ്യം ലോണിൽ ആവും നാപോളി എത്തിക്കുക. അഞ്ച് മില്യൺ യൂറോയാണ് ലോണിൽ എത്തിക്കുന്നതിന് വേണ്ടി നൽകുക. സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാൻ വേണ്ടി മുപ്പത് മില്യൺ വരെ നാപോളി ചെലവാക്കേണ്ടി വരും. ജിയോവാനി സിമിയോണിക്കൊപ്പം മുന്നേറ്റ നിരയെ ശക്തിപ്പെടുത്താൻ നപോളി എത്തിക്കുന്ന മികച്ച ഒരു താരമാണ് റാസ്പഡോരി. ടോട്ടനത്തിൽ നിന്നും എൻഡോമ്പലേയും ഉടനെ ടീമിനോടൊപ്പം ചേരും.

ഇരുപത്തിരണ്ടുകാരനായ ഇറ്റാലിയൻ താരം 2019ലാണ് സസ്സുളോക്ക് വേണ്ടി അരങ്ങേറുന്നത്. ടീമിനായി എഴുപത്തിയഞ്ചോളം മത്സരങ്ങളിൽ ബൂട്ട്കെട്ടി. മുൻ നിരയിൽ സ്‌ട്രൈക്കർ ആയും സെക്കന്റ് സ്‌ട്രൈക്കർ ആയും ഇടത് വിങ്ങർ ആയും ഉപയോഗിക്കാവുന്ന താരമാണ് റാസ്പഡോരി. അവസാന സീസണിൽ ടീമിനായി പത്ത് ഗോളുകളും ആറ് അസിസ്റ്റുകളും നേടി. ആകെ പതിനെട്ടു ഗോളും ഒൻപത് അസിസ്റ്റും സസ്സുളോ ജേഴ്‌സിയിൽ കുറിക്കാൻ ആയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറ്റാലിയൻ ദേശിയ ടീമിലും അരങ്ങേറി. ഇത് വരെ പതിമൂന്ന് മത്സരങ്ങൾ ഇറ്റലിയുടെ ജേഴ്‌സി അണിയാൻ സാധിച്ചു.

ജിയോവാനി സിമിയോണി നാപോളിയിൽ എത്തി | Report

വേറൊണയുടെ മുന്നേറ്റ താരം ജിയോവാനി സിമിയോണി നപോളിയിലേക്കെത്തി. ഒരു വർഷത്തെ ലോണിൽ ആണ് അർജന്റീനൻ താരത്തെ നപോളി ടീമിലേക്ക് എത്തിക്കുന്നത്. ശേഷം സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാനും നാപോളിക്കാവും. ലോണിൽ എത്തിക്കുന്നതിന് നപോളി മൂന്നര മില്യൺ യൂറോ വേറൊണക്ക് നൽകും. താരത്തെ സ്വന്തമാക്കുമ്പോൾ പന്ത്രണ്ടു മില്യൺ യൂറോയും നൽകേണ്ടി വരും.

മുൻ നിരയിൽ മെർട്ടെൻസ്, ഇൻസിന്യെ എന്നിവരെ അടുത്തിടെ നഷ്ടമായ ടീം, വിക്റ്റർ ഒസിമന് യോജിച്ച പങ്കാളിയെ തേടുകയായിരുന്നു. മൂന്നര മില്യൺ യൂറോ ലോൺ ഫീ ആയി കൈമാറും. സീരി എയിലേക്ക് പുതുതായി എത്തിയ മോൻസ അടക്കമുള്ള ടീമുകൾ സിമിയോണിയെ എത്തിക്കാൻ ശ്രമിച്ചിരുന്നു.

നാപ്പോളി മുന്നേറ്റ താരം ആന്ദ്രേ പിതാഞ്ഞയെ എത്തിക്കാൻ സാധിക്കും എന്നതിനാൽ മോൻസ സിമിയോണിക്കുള്ള ശ്രമത്തിൽ നിന്നും പിന്മാറി. രോഗബാധിതനായ ഹാളർക്ക് പകരക്കാരനായി ഡോർട്മുണ്ടും സിമിയോണിയെ കണ്ട് വെച്ചിരുന്നെങ്കിലും അവർക്കും മറ്റൊരു താരത്തെ എത്തിക്കാൻ സാധിച്ചു. ഇരുപതിയെഴുകാരനായ താരം 2016 മുതൽ സീരി എയിൽ കളിച്ചു വരുന്നു. കാഗ്ലിയാരിയിൽ നിന്നും ലോണിൽ എത്തിയിരുന്ന താരത്തെ അവസാന സീസണിൽ വേറൊണ സ്വന്തമാക്കുകയായിരുന്നു. സീസണിൽ ടീമിനായി പതിനേഴ് ഗോളുകൾ നേടാനായി.

എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളി

ടോട്ടനത്തിൽ നിന്നും ഫ്രഞ്ച് മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളിയുടെ ശ്രമം. ഒരു വർഷത്തെ ലോണിൽ താരത്തെ എത്തിക്കാൻ ആണ് ഇറ്റാലിയൻ ടീം ശ്രമിക്കുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും അവർക്ക് താല്പര്യമുണ്ട്. ടോട്ടനവുമായിട്ടുള്ള ചർച്ചകൾ നടത്തി ധാരണയിൽ എത്തി. താരത്തിന്റെ ഏജന്റുമായി കൂടി ചർച്ചകൾ നടത്തി അടുത്ത വാരത്തോടെ കൈമാറ്റം പൂർത്തിയാക്കാൻ ആണ് നാപോളിയുടെ ശ്രമം. ഇതിന് ശേഷം ഔദ്യോഗിക ഓഫർ സമർപ്പിക്കും.

2019ലാണ് ലിയോണിൽ നിന്നും എൻഡോമ്പലെ ടോട്ടനത്തിലേക്ക് എത്തുന്നത്. കോണ്ടെ എത്തിയ ശേഷം അവസരങ്ങൾ കുറഞ്ഞതോടെ താരത്തെ ലിയോണിലേക്ക് തന്നെ ലോണിൽ അയക്കുകയായിരുന്നു. പുതുതായി ഒരു പിടി താരങ്ങളെ ടീമിലേക്ക് എത്തിയതോടെ ടോട്ടനത്തിന്റെ പദ്ധതിയിൽ സ്ഥാനമില്ലെന്നുറപ്പിച്ച താരവും ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു. ഫാബിയൻ റൂസിയിനെ പിഎസ്ജിയിലേക്ക് കൈമാറുമെന്ന് ഉറപ്പിച്ച നാപോളിയും മധ്യനിരയിലേക്ക് ആളെ തേടുകയാണ്.

Story Highlight: Napoli are working to complete Tanguy Ndombele deal next week.

Exit mobile version