ലിവർപൂളിന്റെ നബി കെയ്റ്റ ഇനി ജർമ്മനിയിൽ

ലിവർപൂൾ വിട്ട നബി കെയ്റ്റ ഇനി ജർമ്മനിയിൽ. താരം ജർമ്മൻ ക്ലബായ വെർഡർ ബ്രെമനിലേക്കാണ് പോകുന്നത്. ഫ്രീ ഏജന്റായ താരം വെർഡർ ബ്രെമനിൽ മെഡിക്കൽ പൂർത്തിയാക്കി കരാറർ ഒപ്പുവെച്ചു കഴിഞ്ഞു. 2026വരെയുള്ള കരാർ ആകും ഒപ്പുവെക്കുന്നത്. ക്ലബ് ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു

റോബർട്ടോ ഫിർമിനോ, ജെയിംസ് മിൽനർ, അലക്‌സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്‌ൻ എന്നിവർക്കൊപ്പം കെയ്റ്റയും തന്റെ കരാർ അവസാനിച്ചതിനാൽ ക്ലബ് വിടുമെന്ന് കഴിഞ്ഞ മാസം ലിവർപൂൾ സ്ഥിരീകരിച്ചിരുന്നു.

2018 വേനൽക്കാലത്ത് RB ലെയ്‌പ്‌സിഗിൽ നിന്ന് 52.75 മില്യൺ പൗണ്ടിന്റെ കരാറിലാണ് ഗിനിയ ഇന്റർനാഷണൽ ലിവർപൂളിൽ ചേർന്നത്. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ലീഗ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ തന്റെ അഞ്ച് വർഷത്തിനിടെ താരം ലിവർപൂളിനൊപ് നേടി. ഈ സീസണിൽ പരിക്കുമൂലം വെറും അഞ്ച് മത്സരങ്ങളിൽ മാത്രം ആണ് താരം കളിച്ചത്.

ആൻഫീൽഡിൽ എത്തിയത് ബാഴ്‍സയെയും ബയേണിനെയും തിരസ്കരിച്ച് – നാബി കീറ്റ

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളായ ബാഴ്‌സലോണയെയും ബയേൺ മ്യൂണിക്കിനെയും തള്ളിയാണ് താൻ ആൻഫീൽഡിൽ എത്തിയതെന്ന് ലിവർപൂൾ താരം നാബി കീറ്റ. 48 മില്യണോളം ബുണ്ടസ് ലീഗ ക്ലബായ ലെപ്‌സിഗിന് നൽകിയാണ് ക്ലോപ്പ് കീറ്റയെ ലിവർപൂളിൽ എത്തിച്ചത്. ബുണ്ടസ് ലീഗ അരങ്ങേറ്റത്തിൽ തന്നെ ചാമ്പ്യൻസ് ലീഗ് പ്രവേശനം നേടിയ ലെപ്‌സിഗിന്റെ അമരക്കാരിൽ ഒരാളായ കീറ്റയെ സ്വന്തമാക്കാൻ കഴിഞ്ഞ സീസണിന് മുൻപേ ലിവർപൂൾ ശ്രമം തുടങ്ങിയിരുന്നു.

22 കാരനായ നാബി കീറ്റ തന്റെ ആദ്യ ബുണ്ടസ് ലീഗ സീസണിൽ 8 അസിസ്റ്റുകളും 8 ഗോളുകളും നേടി. ലെപ്‌സിഗിനൊപ്പം നാബി കീറ്റ ലോക ഫുട്ബോളിന്റെ ശ്രദ്ധയാകർഷിച്ചു. റെഡ്ബുള്ളിന്റെ തന്നെ ഓസ്ട്രിയൻ ടോപ് ലീഗ് ക്ലബ്ബായ സാൽസ്ബർഗിൽ നിന്നുമാണ് നാബി കീറ്റ ലെപ്‌സിഗിൽ എത്തുന്നത്. ലിവർപൂളിലെ സഹതാരമായ മാനെയും സാൽസ്ബർഗിന്റെ താരമായിരുന്നു. ആൻഫീൽഡിൽ സ്റ്റീവൻ ജെറാഡിന്റെ 8ആം നമ്പർ ജേഴ്‌സിയിലാണ് നാബി കീറ്റ കളത്തിൽ ഇറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version