മസാന്‍സി സൂപ്പര്‍ ലീഗ് ഉപേക്ഷിച്ചു

ദക്ഷിണാഫ്രിക്കയിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കാരണം മസാന്‍സി സൂപ്പര്‍ ലീഗിന്റെ 2021 പതിപ്പ് ഉപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിൽ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡ് കാരണം മാറ്റി വെച്ച് ഫെബ്രുവരി 2022ൽ നടത്തുവാനാണ് നിശ്ചയിച്ചിരുന്നത്.

എന്നാൽ നിലവിലെ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്ര നിയന്ത്രണം പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ മത്സരം നടത്തുക അപ്രായോഗികമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ഡേവിഡ് വില്ലിയ്ക്ക് പകരം ഇസുറു ഉഡാന

സാന്‍സി സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ പാര്‍ള്‍ റോക്സിന് വേണ്ടി കളിക്കാനായി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഇസുറു ഉഡാനയെത്തുന്നു. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ താരം ഡേവിഡ് വില്ലിയ്ക്ക് പകരമാണ് ഉഡാന എത്തുന്നത്. ടീമിന്റെ അന്താരാഷ്ട്ര മാര്‍ക്കീ താരമായാണ് ഉഡാന എത്തുന്നത്. ഡേവിഡ് വില്ലി വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയത്. ദക്ഷിണാഫ്രിക്കയില്‍ ശ്രീലങ്ക കഴിഞ്ഞ പര്യടനം നടത്തിയപ്പോള്‍ പരിമിത ഓവറില്‍ ടീമിന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാനായിരുന്നത് ഇസുറു ഉഡാനയായിരുന്നു. അന്ന് ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കാനും ലങ്കന്‍ താരത്തിനായിരുന്നു.

ഉദ്ഘാടന ടൂര്‍ണ്ണമെന്റില്‍ മൂന്നാം സ്ഥാനത്താണ് പാര്‍ള്‍ റോക്സ് എത്തിയത്. എന്നാല്‍ തങ്ങളുടെ ജോസി സ്റ്റാര്‍സിനെതിരെയുള്ള എലിമിനേറ്റര്‍ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ടീമിന് ഫൈനലിലേക്ക് അവസരം നഷ്ടമാകുകയായിരുന്നു.

ഡുമിനിയ്ക്ക് പകരം ക്വിന്റണ്‍ ഡിക്കോക്ക് മാര്‍ക്കീ താരം

പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ആയ സാന്‍സി സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസികളെയും മാര്‍ക്കീ താരങ്ങളെയും പ്രഖ്യാപിച്ചു. കേപ് ടൗണ്‍ ബ്ലിറ്റ്സ് ആദ്യം ജെപി ഡുമിനിയെയാണ് മാര്‍ക്കീ താരമായി പ്രഖ്യാപിച്ചതെങ്കിലും താരം പരിക്കേറ്റ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത് സംശയത്തിലായതോടെ ക്വിന്റണ്‍ ഡിക്കോക്കിനെ പകരം മാര്‍ക്കീ താരമായി പ്രഖ്യാപിച്ചു.

ഡര്‍ബന്‍ ഹീറ്റ് ഹാഷിം അംലയെ മാര്‍ക്കീ താരവും ഗ്രാന്റ് മോര്‍ഗനെ കോച്ചായും പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലെസി, എബി ഡി വില്ലിയേഴ്സ്, ഹാഷിം അംല, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍ എന്നിവരോടൊപ്പം ഇംഗ്ലണ്ടില്‍ നിന്ന് ഓയിന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, ദാവീദ് മലന്‍, വിന്‍ഡീസില്‍ നിന്ന് ക്രിസ് ഗെയില്‍, ഡ്വെയിന്‍ ബ്രാവോ എന്നിവരും അഫ്ഗാനിസ്ഥാനില്‍ നിന്ന് റഷീദ് ഖാനുമാണ് അന്താരാഷ്ട്ര മാര്‍ക്കീ താരങ്ങള്‍.

Exit mobile version