ചെൽസിയുടെ മിഖായ്ലോ മുഡ്രികിന് തിരിച്ചടി, നാല് വർഷം വിലക്ക് നേരിട്ടേക്കും


ലണ്ടൻ, 2025 ജൂൺ 19: ചെൽസി വിംഗർ മിഖായ്ലോ മുഡ്രിക്കിനെതിരെ ആന്റി-ഡോപ്പിംഗ് നിയമലംഘനം ആരോപിച്ച് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) ഔദ്യോഗികമായി കുറ്റം ചുമത്തി. കഴിഞ്ഞ വർഷം നടത്തിയ സാധാരണ പരിശോധനയിൽ സംശയകരമായ ഫലം കണ്ടെത്തിയതിനെ തുടർന്നാണിത്. 2024 ഡിസംബർ മുതൽ താൽക്കാലികമായി സസ്പെൻഷനിലുള്ള 24 വയസ്സുകാരനായ യുക്രേനിയൻ താരം ഇപ്പോൾ നാല് വർഷം വരെ ഫുട്ബോളിൽ നിന്ന് വിലക്ക് നേരിടാൻ സാധ്യതയുണ്ട്.


2023 ജനുവരിയിൽ 62 ദശലക്ഷം പൗണ്ട് വരെ വിലമതിക്കുന്ന കരാറിൽ ചെൽസിയിൽ ചേർന്ന മുഡ്രിക്, നിരോധിത പദാർത്ഥം അറിഞ്ഞുകൊണ്ട് ഉപയോഗിച്ചിട്ടില്ലെന്ന് വാദിച്ച് നേരത്തെ പരിശോധനാ ഫലങ്ങളിൽ ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, നിരോധിത പദാർത്ഥങ്ങളുടെ സാന്നിധ്യവും ഉപയോഗവുമായി ബന്ധപ്പെട്ട ആന്റി-ഡോപ്പിംഗ് റെഗുലേഷനുകളിലെ 3, 4 വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതായി എഫ്എ ബുധനാഴ്ച സ്ഥിരീകരിച്ചു.



ആന്റി-ഡോപ്പിംഗ് നിയമങ്ങൾ അനുസരിച്ച്, നിയമലംഘനം മനഃപൂർവമായിരുന്നില്ലെന്ന് തെളിയിക്കാൻ മുഡ്രിക്കിന് കഴിഞ്ഞില്ലെങ്കിൽ, അദ്ദേഹത്തിന് നാല് വർഷം വരെ വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്.


ഉത്തേജ മരുന്ന് ഉപയോഗം, ചെൽസിയുടെ മൈഖൈലോ മുദ്രിക്കിന് വിലക്ക്

പതിവ് ഉത്തേജക പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് ചെൽസി വിങ്ങർ മൈഖൈലോ മുദ്രിക്കിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഫുട്ബോൾ അസോസിയേഷൻ (എഫ്എ) മുദ്രിക്കിനെ മൂത്രത്തിൻ്റെ സാമ്പിളിൽ പ്രതികൂലമായ പദാർഥങ്ങൾ കണ്ടെത്തിയതായി അറിയിച്ചു.

ഒരു ഔദ്യോഗിക പ്രസ്താവനയിൽ, ചെൽസി എഫ്എയുടെ ടെസ്റ്റിംഗ് പ്രോഗ്രാമിന് അവരുടെ പൂർണ്ണ പിന്തുണ അറിയിക്കുകയും അത് അനുസരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. ക്ലബ്ബും മൈഖൈലോയും എഫ്എയുടെ ടെസ്റ്റിംഗ് പ്രോഗ്രാമിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു, മൈഖൈലോ ഉൾപ്പെടെയുള്ള ഞങ്ങളുടെ എല്ലാ കളിക്കാരും പതിവായി പരീക്ഷിക്കപ്പെടുന്നു. ചെൽസി പ്രസ്താവനയിൽ പറയുന്നു.

നിരോധിത വസ്തുക്കളൊന്നും ബോധപൂർവം ഉപയോഗിച്ചിക്ല എന്ന് മുദ്രിക് പറഞ്ഞു‌. അധികാരികളുമായി സഹകരിക്കും എന്നും തന്റെ ഭാഗം തെളിയിക്കും എന്നും താരം പറഞ്ഞു. ൽ

പരിക്ക് ചെൽസിയെ വേട്ടയാടുന്നു, മുദ്രൈകും പുറത്ത്

ചെൽസിയുടെ പരിക്ക് ലിസ്റ്റ് നീളുകയാണ്‌. അവരുടെ ഫോർവേഡ് മൈഖൈലോ മുദ്രിക്കിന് ആണ് പുതുതായി പരിക്കേറ്റത്. പരിശീലനത്തിന് ഇടയിൽ പരിക്ക് പറ്റിയ താരം ഇന്ന് നടക്കുന്ന ലൂട്ടൺ ടൗണിനെതിരായ ചെൽസിയുടെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ നിന്ന് പുറത്തായി. ഈ സീസണിൽ പരിക്കുമൂലം പുറത്താകുന്ന ചെൽസിയുടെ ഒമ്പതാമത്തെ ഫസ്റ്റ് ടീം കളിക്കാരനാണ് മുദ്രിക്.

ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ്, ബെനോയിറ്റ് ബദിയാഷിൽ, മാർക്കസ് ബെറ്റിനെല്ലി, അർമാൻഡോ ബ്രോഹ, ട്രെവോ ചലോബ, കാർണി ചുക്വുമെക്ക, വെസ്ലി ഫൊഫാന, ക്രിസ്റ്റഫർ എൻകുങ്കു എന്നിവരും പരിക്കിന്റെ പിടിയിലാണ്. ലൂട്ടൺ ടൗണിന് എതിരെ കളിക്കില്ല എങ്കിലും മുദ്രിക് പെട്ടെന്ന് തിരികെ വരും എന്ന് ചെൽസി ഹെഡ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഷാക്തർ ഡൊനെറ്റ്‌സ്കിൽ നിന്ന് എട്ടര വർഷത്തെ കരാറിൽ ചെൽസിയിൽ എത്തിയ മുദ്രിക്ക് ഇതുവരെ പ്രതീക്ഷിക്കപ്പെട്ട ഫോമിലേക്ക് ഉയർന്നിട്ടില്ല.

Exit mobile version