കേരള ബ്ലാസ്റ്റേഴ്സ് ബസ്സ് നിരത്തിൽ ഇറങ്ങണ്ട, ഫിറ്റ്നസ് റദ്ദാക്കി, അധികൃതർ എല്ലാം ക്ലബിന് എതിരെ?

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെതിരെ കൂടുതൽ നടപടികൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബസ്സിൽ നടത്തിയ പരിശോധനയിൽ പല അപാകതകളും കണ്ടെത്തിയതായു ചൂണ്ടിക്കാട്ടിയാണ് എം വി ഡിയുടെ നടപടി. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകൾ ഇല്ല എന്നും റിയർ വ്യൂ മിറർ തകർന്നിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

ഒപ്പം ടയറുകൾ അപകടാകസ്ഥയിൽ ആണെന്നും സ്റ്റിക്കറുകൾ പ്രശ്നമാണെന്നും റിപ്പോർട്ട് ഉണ്ട്. 14 ദിവസം കഴിഞ്ഞ് ഈ പിഴവുകൾ പരിഹരിച്ച് ബസിന് പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കാം. അതുവരെ ബസ്സ് നിരത്തിൽ ഇറക്കാൻ ആവില്ല. ഒക്ടോബർ 28ന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ ക്ലബ് വേറെ ബസ് ഉപയോഗിക്കേണ്ടി വരും.

കഴിഞ്ഞ ശനിയാഴ്ച ക്ലബിന്റെ പരിശീലന ഗ്രൗണ്ടിൽ എം വി ഡി എത്തി വസ് ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. അതിലാണ് ഇപ്പോൾ അവസാന നടപടി ആയിരിക്കുന്നത്. ഇന്ന് തന്നെ കൊച്ചിൻ കോർപ്പറേഷൻ എന്റർടെയിൻമെന്റ് ടാക്സ് അടക്കാത്തതിനും ക്ലബിന് നോട്ടീസ് നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലിങ്ക്:
https://www.asianetnews.com/football-sports/why-mvd-suspended-kerala-blasters-bus-fitness-certificate-details-here-rk0877

Exit mobile version