സുധര്‍മ്മ അപെക്സ് സിസിയോട് തോറ്റ് യംഗ് ചലഞ്ചേഴ്സ് നോര്‍ത്ത് പറവൂര്‍ പുറത്ത്

സെലസ്റ്റിയല്‍ ട്രോഫിയില്‍ സുധര്‍മ്മ അപെക്സ് സിസി തൃശൂരിനു മികച്ച ജയം. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ മുത്തൂറ്റ് വൈസിസി നോര്‍ത്ത് പറവൂരിനെതിരെ 36 റണ്‍സ് ജയമാണ് സുധര്‍മ്മ നേടിയത്. ടോസ് നേടിയ സുധര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അമല്‍(43), അതുല്‍ജിത്ത് അനു(37), സച്ചിന്‍(32), ജിഷ്ണു(24) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ടീമിനെ 26 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു.

162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ യംഗ് ചലഞ്ചേഴ്സിനു ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയായിരുന്നു ഫലം. പിന്നീട് വിശാലും(45) എവിന്‍ ബിജു(19) എന്നിവര്‍ ചേര്‍ന്ന് ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചുവെങ്കിലും വിശാല്‍ റണ്‍ഔട്ട് ആയത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. 70/1 എന്ന നിലയില്‍ നിന്ന് 77/5 എന്ന നിലയിലേക്ക് തകര്‍ന്ന മുത്തൂറ്റ് വൈസിസി പിന്നീട് മത്സരത്തില്‍ കാര്യമായ ചെറുത്ത്നില്പില്ലാതെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 23.4 ഓവറില്‍ 125 റണ്‍സിനു വൈസിസി ഓള്‍ഔട്ട് ആയി.

സുധര്‍മ്മയ്ക്ക് വേണ്ടി സമീര്‍ നാലും ഷിബു മൂന്ന് വിക്കറ്റ് നേടി. സമീര്‍ 4.4 ഓവറില്‍ നിന്ന് വെറും 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതുല്‍ജിത്ത് അനു 2 വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒടുവില്‍ സഫയര്‍ വീണു, കബീറിന്റെ മികവില്‍ മുത്തൂറ്റ് യംഗ് ചലഞ്ചേഴ്സിനു ജയം

സഫയര്‍ കൊല്ലത്തിന്റെ ജൈത്രയാത്രയ്ക്ക് വിരാമമിട്ട് മുത്തൂറ്റ് യംഗ് ചലഞ്ചേഴ്സ് നോര്‍ത്ത് പറവൂര്‍. അവസാന ഓവറുകള്‍ വരെ വാശിയേറിയ പോരാട്ടം നടന്ന മത്സരത്തില്‍ കബീറിന്റെ ഇന്നിംഗ്സാണ് വൈസിസിയുടെ രക്ഷയ്ക്കെത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സഫയര്‍ ക്രിക്കറ്റ് ക്ലബ്ബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ രണ്ട് ശതകം നേടിയ ജാക്സണ്‍ ക്ലീറ്റസിനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി കബീര്‍ യംഗ് ചലഞ്ചേഴ്സിനു മികച്ച തുടക്കമാണ് നല്‍കിയത്. ശ്യാം കുട്ടനെ ശരത്തും അര്‍ജ്ജുനെ കബീറും പുറത്താക്കിയപ്പോള്‍ 7/3 എന്ന നിലയില്‍ സഫയറിന്റെ സ്ഥിതി പരുങ്ങലിലായി.

പിന്നീട് ജിഷ്ണു പുറത്താകാതെ നേടിയ 75 റണ്‍സാണ് സഫയറിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ജിഷ്ണുവിനു കൂട്ടായി രാഹുല്‍ കൃഷ്ണനും(20) സുല്‍ഫിക്കറും(16) നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിയത്. 28 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് സഫയര്‍ നേടിയത്. കബീര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ശരത്ത് രണ്ട് വിക്കറ്റുമായി യംഗ് ചലഞ്ചേഴ്സിനു വേണ്ടി മികവ് പുലര്‍ത്തി.

135 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുത്തൂറ്റ് വൈസിസിയ്ക്ക് കാര്യങ്ങള്‍ അത്ര സുഗമമല്ലായിരുന്നു. എവിന്‍ ബിജു 41 റണ്‍സുമായി ഒരറ്റത്ത് പിടിച്ച് നിന്നപ്പോളും മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നത് ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. ഒരു ഘട്ടത്തില്‍ 83/2 എന്ന നിലയില്‍ നിന്ന് 108/7 എന്ന നിലയിലേക്ക് വൈസിസി വീണിരുന്നു. മാത്യു കുരികേശ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രാഹുല്‍ കൃഷ്ണന്‍ രണ്ട് വിക്കറ്റുമായി സഫയറിനു വേണ്ടി തിളങ്ങി.

MoM – Kabeer

ഏഴാം വിക്കറ്റ് വീഴുമ്പോള്‍ 28 പന്തില്‍ നിന്ന് 27 റണ്‍സായിരുന്നു വൈസിസിക്ക് നേടേണ്ടിയിരുന്നത്. 16 പന്തില്‍ നിന്ന് 2 സിക്സുകളും ഒരു ബൗണ്ടറിയും സഹിതം 29 റണ്‍സ് നേടിയ കബീറിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കബീര്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version