കിരീടം നിലനിര്‍ത്തി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സിസി

24ാമത് എംപിഎസ്-ഇന്ത്യ ഓള്‍ കേരള സെലസ്റ്റിയല്‍ ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സിസിയ്ക്ക് വിജയം. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം. സെയിന്റ് സേവിയേഴ്സ് കെസിഎ സ്റ്റേഡിയം തുമ്പയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് എറണാകുളം സിസി 52 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 21.5 ഓവറില്‍ മാത്രമാണ് ഇസിസിയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്.

അതുല്‍ രവീന്ദ്രന്‍ 5.5 ഓവറില്‍ 9 റണ്‍സ് വിട്ട് നല്‍കി അഞ്ച് വിക്കറ്റ് നേടിയാണ് മുത്തൂറ്റ് എറണാകുളം സിസിയുടെ നടുവൊടിച്ചത്. 15 റണ്‍സ് നേടിയ ബേസില്‍ മാത്യൂ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ടീമില്‍ നാല് താരങ്ങള്‍ പൂജ്യത്തിനു പുറത്താകുകയും ചെയ്തു.

Muthoot Ernakulam CC

മറുപടി ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ 11.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കി. 23 റണ്‍സുമായി സഞ്ജയ് രാജും 18 റണ്‍സ് നേടി ആല്‍ബിന്‍ ഏലിയാസുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മുത്തൂറ്റ് എറണാകുളം സിസിയ്ക്കായി ശ്രീഹരി എസ് നായര്‍ രണ്ട് വിക്കറ്റ് നേടി. അതുല്‍ രവീന്ദ്രന്‍ ആണ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

അതുല്‍ രവീന്ദ്രനു ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബൗളറും ടൂര്‍ണ്ണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഗ്ലോബ്സ്റ്റാര്‍സ് ആലുവയുടെ അനുജ് ജോട്ടിന്‍ ആണ് ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. സീറോസിന്റെ ആസിഫ് അലി ശ്രീനിവാസന്‍ മെമ്മോറിയല്‍ എമേര്‍ജിംഗ് പ്ലേയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് ആയി തിരഞ്ഞടുക്കപ്പെട്ടു.

സീസണിലെ കണ്ടെത്തലുകളായി മുരുഗന്‍സ് സിസിയുടെ വിജയ് എസ് വിശ്വനാഥും ഷെന്‍സ് ക്രിക്കറ്റ് അക്കാദമിയുടെ ഹര്‍ഷ്‍വീര്‍ സിംഗും തിരഞ്ഞെടുക്കപ്പെട്ടു.

ഗ്ലോബ്സ്റ്റാര്‍ ആലുവയെ വീഴ്ത്തി മുത്തൂറ്റ് എറണാകുളം സിസി സെലസ്റ്റിയല്‍ ട്രോഫി ഫൈനലില്‍

നിലവിലെ റണ്ണേഴ്സപ്പുകളായ ഗ്ലോബ്സ്റ്റാര്‍ സിസി ആലുവയെ 39 റണ്‍സിനാണ് മുത്തൂറ്റ് ഇസിസി വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് ഇസിസി 45 ഓവറില്‍ 190/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗ്ലോബ്സ്റ്റാറിനു 151 റണ്‍സ് മാത്രമേ നേടാനായുള്ളു. 39.2 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു.

53 റണ്‍സ് നേടി അക്വിബ് ഫസലും 30 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനുമാണ് മുത്തൂറ്റ് ഇസിസിയ്ക്ക് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. മുത്തൂറ്റിനു വേണ്ടി മുഹമ്മദ് സിനാന്‍ 3 ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി 3 വിക്കറ്റും അരുണ്‍ എം 22 റണ്‍സിനു മൂന്ന് വിക്കറ്റും വീഴ്ത്തി. ഗ്ലോബ്സ്റ്റാറിനു വേണ്ടി അനുജ് ജോട്ടിന്‍ 51 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

Exit mobile version