മുരുഗന്‍ സിസിയെ 89 റൺസിന് പുറത്താക്കി തൃപ്പൂണിത്തുറ സിസി, 9 വിക്കറ്റ് വിജയം

സെലസ്റ്റിയൽ ട്രോഫി ചാമ്പ്യന്‍സ് റൗണ്ടിൽ മുരുഗന്‍ സിസി ബി ടീമിനെതിരെ ആധികാരിക വിജയവുമായി തൃപ്പൂണിത്തുറ സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസിയെ 89 റൺസിന് പുറത്താക്കി മത്സരത്തിൽ മേൽക്കൈ നേടിയ ടിസിസി 9.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു.

നസൽ നാലും ആകാശ് ബാബു മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ടിസിസിയ്ക്കായി മോനു കൃഷ്ണ രണ്ട് വിക്കറ്റ് നേടി. 22 റൺസ് നേടിയ വിജയ് എസ് വിശ്വനാഥ് ആണ് മുരുഗന്‍ സിസിയുടെ ടോപ് സ്കോറര്‍.

38 റൺസ് നേടിയ സുബിന്റെ വിക്കറ്റാണ് തൃപ്പൂണിത്തുറ സിസിയ്ക്ക് നഷ്ടമായത്. ആദിത്യ രമേശ് 21 റൺസ് നേടിയപ്പോള്‍ 6 പന്തിൽ 21 റൺസ് നേടിയ കാര്‍ത്തിക് ഷാജി തൃപ്പൂണിത്തുറ സിസിയുടെ വിജയം വേഗത്തിലാക്കി.

ബാറ്റിംഗ് നേടിയത് 133 റൺസ്, 41 റൺസ് വിജയവുമായി ആലപ്പി സിസി

മുരുഗന്‍ സിസി ബി ടീമിനെതിരെ സെലസ്റ്റിയൽ ട്രോഫി ചാമ്പ്യന്‍സ് റൗണ്ടിൽ വിജയം കുറിച്ച് ആലപ്പി സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആലപ്പി സിസി 24.3 ഓവറിൽ 133 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുരുഗന്‍ സിസിയെ 92 റൺസിന് എറിഞ്ഞിട്ട് 41 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് ടീം സ്വന്തമാക്കിയത്.

ആലപ്പിയ്ക്കായി ദേവാദിത്യന്‍ 55 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ മുരുഗന്‍ സിസി നിരയിൽ 3 വീതം വിക്കറ്റ് നേടി ശ്രീജിത്തും വൈശാഖും ബൗളിംഗിൽ തിളങ്ങി.

49 റൺസുമായി പുറത്താകാതെ നിന്ന വിജയ് എസ് വിശ്വനാഥിന് പിന്തുണ നൽകുവാന്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും സാധിക്കാതെ വന്നതാണ് മുരുഗന്‍ സിസിയ്ക്ക് തിരിച്ചടിയായത്. ആലപ്പി സിസിയ്ക്കായി മുഹമ്മദ് അജ്മൽ, സാലമൺ സെബാറ്റ്യന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. പ്രസൂൺ പ്രസാദ് 2 വിക്കറ്റും വീഴ്ത്തി. 21.5 ഓവറിലാണ് മുരുഗന്‍ സിസി ഓള്‍ഔട്ട് ആയത്.

101 റൺസിന് ടിസിഎ കായംകുളത്തെ എറിഞ്ഞിട്ടു, 111 റൺസ് വിജയവുമായി മുരുഗന്‍ സിസി ബി

സെലസ്റ്റിയൽ ട്രോഫിയിൽ കൂറ്റന്‍ വിജയവുമായി മുരുഗന്‍ സിസി ബി. ഇന്ന് ടിസിയു കായംകുളത്തിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുരുഗന്‍ സിസി 212 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ടിസിയുവിനെ 23.1 ഓവറിൽ 101 റൺസിന് എറിഞ്ഞിട്ട് 111 റൺസ് വിജയം മുരുഗന്‍ സിസി കരസ്ഥമാക്കി.

മുരുഗന്‍ സിസിയ്ക്കായി അനുവിന്ദ് 57 റൺസും വിശ്വാസ് ആര്‍ കൃഷ്ണ 55 റൺസും നേടി ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ ടിസിഎ ബൗളിംഗിൽ മൂന്ന് വിക്കറ്റ് നേടിയ അര്‍ജുന്‍ ആണ് മികവ് കാട്ടിയത്.

വിഷ്ണുദത്ത് മൂന്നും ശ്രീജിത്ത്, വിജയ് എസ് വിശ്വനാഥ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് മുരുഗന്‍ സിസിയുടെ വിജയം ഒരുക്കിയത്. ടിസിഎ ബാറ്റിംഗിൽ 36 റൺസ് നേടിയ ജയകൃഷ്ണന്‍ ആണ് ടോപ് സ്കോറര്‍. അനന്ദു 21 റൺസും അര്‍ഷാദ് 20 റൺസും നേടി.

8 റൺസ് വിജയവുമായി മുരുഗന്‍ സിസി ബി ടീം

ഡ്യൂക്സ് സിസിയ്ക്കെതിരെ 8 റൺസ് വിജയവുമായി മുരുഗന്‍ സിസി ബി ടീം. ഇന്ന് സെലസ്റ്റിയൽ ട്രോഫി ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി 184 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

34 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ സിയാദ് സഫര്‍, 44 റൺസ് നേടി വിശ്വാസ് ആര്‍ കൃഷ്ണ എന്നിവര്‍ക്കൊപ്പം ആര്യന്‍ 32 റൺസും സൂര്യദേവ് 23 റൺസും നേടി നിര്‍ണ്ണായക സംഭാവന നൽകി. ഡ്യൂക്സ് സിസി പത്തനംതിട്ടയ്ക്കായി നിതീഷ് പിആര്‍ 3 വിക്കറ്റ് നേടി.

ചേസിംഗിനറങ്ങിയ ഡ്യൂക്സ് സിസിയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് മാത്രമേ നേടാനായുള്ളു. വൈശാഖും ശ്രീജിത്തും 3 വിക്കറ്റുമായി മുരുഗന്‍ സിസിയ്ക്ക് വേണ്ടി ബൗളിംഗിൽ തിളങ്ങി.

ഡ്യൂക്സ് ഒന്നാം വിക്കറ്റിൽ 65 റൺസ് നേടി മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും 34 റൺസ് നേടിയ കിരണിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹരിഹരന്‍ ആണ് ആദ്യ പ്രഹരം ഡ്യൂക്സിനെ ഏല്പിച്ചത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ വീഴ്ത്തി വൈശാഖും ശ്രീജിത്തും മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

54 റൺസ് നേടി ആനന്ദ് ബാബു പൊരുതിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് കാര്യമായ സഹായം ലഭിയ്ക്കാതെ പോയതോടെ ഡ്യൂക്സ് 130/8 എന്ന നിലയിലേക്ക് വീണു. 9ാം വിക്കറ്റിൽ കണ്ണന്‍ പുറത്താകാതെ 26 റൺസും ബിനോജ് 19 റൺസും നേടി പൊരുതി നോക്കിയെങ്കിലും 8 റൺസ് വിജയം മുരുഗന്‍ സ്വന്തമാക്കി.

തുടക്കത്തിലെ സ്പെല്ലിലെ മികവും നിര്‍ണ്ണായകമായ 28ാം ഓവറും എറിഞ്ഞ ഹരിഹരന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നൽകുവാന്‍ സംഘാടകര്‍ മാന്‍ ഓഫ് ദി മാച്ചായി തീരുമാനിച്ച മുരുഗന്‍ സിസി ക്യാപ്റ്റന്‍ സിയാദ് കൂടി ആവശ്യപ്പെട്ടതോടെ ഹരിഹരന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നൽകി.

ബൗളിംഗ് മികവിൽ ശ്രീ താരാമയെ വീഴ്ത്തി മുരുഗന്‍ സിസി ബി ടീം

സെലസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയവുമായി മുരുഗന്‍ സിസി ബി ടീം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി 30 ഓവറിൽ 164/9 റൺസ് മാത്രമേ നേടിയുള്ളുവെങ്കിലും എതിരാളികളെ 116 റൺസിന് ഓള്‍ഔട്ട് ആക്കി 48 റൺസിന്റെ മിന്നും വിജയം ആണ് ടീം നേടിയത്.

ബാറ്റിംഗിൽ മുരുഗന്‍ സിസി ഒരു ഘട്ടത്തിൽ 49/5 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. പിന്നീട് 89/7 എന്ന നിലയിൽ നിന്ന് 164 റൺസിലേക്ക് ടീം പൊരുതി എത്തുകയായിരുന്നു. വിഷ്ണുദത്ത്(30), ശ്രീജിത്ത്(29), വിജയ് എസ് വിശ്വനാഥ്(30), ആര്യന്‍(20) എന്നിവരാണ് മുരുഗന്‍ സിസി ബാറ്റിംഗിൽ തിളങ്ങിയത്. ശ്രീ താരാമയ്ക്കായി മനു മൂന്നും അനൂപ്, ജിന്‍ഷാദ്, രാഹുല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബൗളിംഗിൽ ശ്രീജിത്ത് 3 വിക്കറ്റ് നേടിയപ്പോള്‍ ദേവിസ് ഗോവിന്ദ്, വിജയ് എസ് വിശ്വനാഥ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയാണ് 24.1 ഓവറിൽ മുരുഗന്റെ വിജയമൊരുക്കിയത്.

മുരുഗന്‍ സിസി ബി ടീമിനെയും മറികടന്ന് ബെനിക്സ് സിസി

സെലസ്റ്റിയല്‍ ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബെനിക്സ് സിസി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെനിക്സ് മുരുഗന്‍ സിസിയ്ക്കെതിരെ 7 വിക്കറ്റിന്റെ വിജയം നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ കൂടിയായ മുരുഗന്‍ സിസി ബി ടീം 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. അനുവിന്ദ് 52 റണ്‍സും സിയാദ് സഫര്‍ 33 റണ്‍സും നേടി മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ മികച്ച നിലയില്‍ ബാറ്റ് ചെയ്യുകയായിരുന്നുവെങ്കിലും കൂട്ടുകെട്ട് തകര്‍ന്നതോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായി.

58 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത് മാധവന്‍ ആയിരുന്നു. ഹേമന്ത് 24 റണ്‍സ് നേടി. ബെനി്സിന് വേണ്ടി സജിത്തും രഞ്ജിത്തും മൂന്ന് വീതം വിക്കറ്റും മാധവന്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബെനിക്സിന് വേണ്ടി ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായ അഭിലാഷ്-ഡാലിന്‍ പി ജോസഫ് കൂട്ടുകെട്ട് 79 റണ്‍സാണ് നേടിയത്. ഡാലിന്‍ 42 റണ്‍സ് നേടി പുറത്തായപ്പോള്‍ അഭിലാഷ് 51 പന്തില്‍ നിന്ന് 64 റണ്‍സാണ് നേടിയത്. തുടര്‍ന്ന് രഞ്ജിത്തിന്റെ വിക്കറ്റ്(18 റണ്‍സ്) ബെനിക്സിന് നഷ്ടമായെങ്കിലും 22.4 ഓവറില്‍ ടീം 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കി.

വിഷ്ണുദത്ത് മുരുഗന്‍ സിസിയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി. ബെനിക്സിന്റെ അഭിലാഷ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

മുരുഗന്‍ സിസി ബി ടീമിനു വിജയം

സെലസ്റ്റിയല്‍ ട്രോഫി ടൂര്‍ണ്ണമെന്റില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുരുഗന്‍ സിസി ബി ടീമിനു വിജയം. ഡ്യൂക്സ് ക്രിക്കറ്റ് ക്ലബ് പത്തനംതിട്ടയെ 13 റണ്‍സിനാണ് മുരുഗന്‍ സിസി കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത എംസിസിയ്ക്ക് 164 റണ്‍സ് മാത്രമേ നേടാനായുള്ളു. ടീം 28 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 43 റണ്‍സുമായി വിശ്വാസ് കൃഷ്ണ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ശ്രീജിത്ത(22), വിനോദ് വിക്രമന്‍(22), രാഹുല്‍(24) എന്നിവരും നിര്‍ണ്ണായക റണ്‍സുകള്‍ നേടി. ഡ്യൂക്സിനു വേണ്ടി സജിത്ത് സലീം മൂന്നും ശ്യാം മോഹന്‍, നിധീഷ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

26.2 ഓവറില്‍ 151 റണ്‍സിനു ഡ്യൂക്സിനെ പുറത്താക്കിയാണ് എംസിസിയുടെ വിജയം. 57 റണ്‍സ് നേടി അല്‍ അമീന്‍ ഡ്യൂക്സിനു വേണ്ടി പൊരുതി നോക്കി. പ്രശോഭ് 30 റണ്‍സും സജിത്ത് സലീം 27 റണ്‍സും നേടിയെങ്കിലും ലക്ഷ്യം മറികടക്കാന്‍ ടീമിനായില്ല. മുരുഗന്‍ സിസിയ്ക്ക് വേണ്ടി ശ്രീജിത്ത് മൂന്നും വിഷ്ണു ദത്ത്, വിനോദ് വിക്രമന്‍, വിജിത് കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

വെങ്കിടേഷ് കളിയിലെ താരം, മുരുഗന്‍ സിസി ബി ടീമിനു 53 റണ്‍സ് ജയം

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സീറോസ് സിസിയെ 53 റണ്‍സിനു പരാജയപ്പെടുത്തി മുരുഗന്‍ സിസി ബി ടീം. ടോസ് നേടിയ സീറോസ് മുരുഗന്‍ സിസിയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഒരു ഘടത്തില്‍ 27/3 എന്ന നിലയിലേക്ക് വീണ മുരുഗന്‍ സിസിയുടെ രക്ഷയ്ക്കെത്തിയത് സിയാദ് സഫര്‍(54), വെങ്കിടേഷ്(74) എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ്. വെങ്കിടേഷ് 49 പന്തില്‍ നിന്നാണ് 74 റണ്‍സ് നേടിയത്. അനുവിന്ദ്(19), വിഷ്ണുദത്ത്(22*) എന്നിവരാണ് ശ്രദ്ധേയമായ പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. 27 ഓവറില്‍ മുരുഗന്‍ സിസി ബി ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടുകയായിരുന്നു. സീറോസിനു വേണ്ടി അജ്മല്‍ മൂന്ന് വിക്കറ്റ് നേടി. അനൂപ് ഉണ്ണികൃഷ്ണന്‍ 2 വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സീറോസ് 152 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 21.4 ഓവറില്‍ ടീം ഓള്‍ഔട്ട് ആയി. 47 റണ്‍സ് നേടിയ മനോജ് മനോഹരനാണ് സീറോസിന്റെ ടോപ് സ്കോറര്‍. മുരുഗന്‍ സിസിയ്ക്ക് വേണ്ടി ശ്രീജിത്ത് നാലും വിജിത്ത് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. സുനിലിനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version