മുംബൈയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് കേരളം. മുംബൈയ്ക്കെതിരെ ടോസ് നേടിയ കേരള നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളോട് ബാറ്റിംഗിന് ആവശ്യപ്പെടുകയായിരുന്നു. പുതുച്ചേരിയ്ക്കെതിരെ വിജയം സ്വന്തമാക്കിയാണ് കേരളം തങ്ങളുടെ രണ്ടാം മത്സരത്തിനെത്തുന്നത്. അതേ സമയം ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് ഡല്‍ഹിയോട് തോല്‍വിയായിരുന്നു ഫലം.

മുംബൈ: സിദ്ധേഷ് ലാഡ്, ആദിത്യ താരെ, യശസ്വി ജൈസ്വാല്‍, സൂര്യകുമാര്‍ യാദവ്, ശിവം ഡുബേ, ധവാല്‍ കുല്‍ക്കര്‍ണ്ണി, ക്രുതിക് ഹംഗാവഡി, എസ്എന്‍ ഖാന്‍, മുലാനി, തുഷാര്‍ ദേശ്പാണ്ടേ, അഥര്‍വ വിനോദ് അങ്കോലേക്കര്‍

കേരളം: സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, ജലജ് സക്സേന, കെഎം ആസിഫ്, നിധീഷ് എംഡി, ശ്രീശാന്ത്, ബേസില്‍ തമ്പി

അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്

വരുന്ന പ്രാദേശിക സീസണില്‍ അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്. ജനുവരി 10ന് ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയാവും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. മുംബൈയുടെ ടീം കോച്ചെന്നത് വലിയ ദൗത്യമാണെന്നും ചെറിയ കാലയളവില്‍ ടീം ക്രമീകരിക്കുക എന്നത് വെല്ലുവിളിയാണെന്നും പറഞ്ഞ അമിത് എന്നാല്‍ താരങ്ങളില്‍ പലരും ഐപിഎല്‍ കളിച്ചിട്ടുള്ളതിനാല്‍ മാച്ച് പ്രാക്ടീസുണ്ടെന്നത് ആശ്വാസമാണെന്നും വെളിപ്പെടുത്തി.

മുംബൈയുടെ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് പാഗ്നിസിനെ തിരഞ്ഞെടുത്തത്. മാര്‍ച്ച് 31, 2021 വരെ ആണ് ഈ ചുമതല. സിഐസി ആദ്യം തിരഞ്ഞെടുത്തത് സുല്‍ക്ഷണ്‍ കുല്‍ക്കര്‍ണ്ണിയെയാണെങ്കിലും ചുമതലയുടെ ദൈര്‍ഘ്യം കുറവായത് കൊണ്ട് അദ്ദേഹം അവസരം നിരസിക്കുകയായിരുന്നു.

മുംബൈയുടെ അണ്ടര്‍ 23 ടീമിന്റെ കോച്ചായും എംസിഎയുടെ ബാറ്റിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് അമിത് പാഗ്നിസ്.

സലീല്‍ അങ്കോള മുംബൈ ചീഫ് സെലക്ടര്‍

വരുന്ന ആഭ്യന്തര സീസണില്‍ മുംബൈയുടെ ചീഫ് സെലക്ടര്‍ ചുമതല വഹിക്കുവാന്‍ സലീല്‍ അങ്കോള. ഒരു ടെസ്റ്റിലും 20 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് സലീല്‍ അങ്കോള. സയ്യദ് മുഷ്താഖ് അലി ട്രോഫിയാവും അങ്കോളയുടെ കീഴിലുള്ള കമ്മിറ്റിയുടെ ആദ്യ ദൗത്യം.

മുംബൈയുടെ കോച്ചിനെ ഉടനെ പ്രഖ്യാപിക്കുമെന്നും മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ വ്യക്തമാക്കിയത്. ടെസ്റ്റില്‍ രണ്ട് വിക്കറ്റും ഏകദിനത്തില്‍ 13 വിക്കറ്റും നേടിയിട്ടുള്ള അങ്കോള തന്റെ 28ാം വയസ്സിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കുവാന്‍ തീരുമാനിച്ചത്.

തകര്‍പ്പന്‍ ഇരട്ട ശതകവുമായി പൃഥ്വി ഷാ

ന്യൂസിലാണ്ട് ടൂറിനുള്ള ടെസ്റ്റ് ടീമില്‍ താനും പരിഗണനയിലുണ്ടെന്ന് അറിയിക്കുന്ന രഞ്ജി പ്രകടനവുമായി പൃഥ്വി ഷാ. 174 പന്തില്‍ നിന്ന് 201 റണ്‍സുമായി പുറത്താകാതെ ബറോഡയ്ക്കെതിരെ തകര്‍പ്പന്‍ ഇരട്ട ശതകമാണ് പൃഥ്വി ഷാ നേടിയത്. 19 ഫോറും 7 സിക്സും അടങ്ങിയ ഇന്നിംഗ്സാണ് താരം പുറത്തെടുത്തത്. വിലക്കിന് ശേഷമുള്ള സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും ഭേദപ്പെട്ട പ്രകടനം പൃഥ്വി പുറത്തെടുത്തിരുന്നു.

ഇപ്പോള്‍ മുംബൈയുടെ ഈ സീസണിലെ കന്നി രഞ്ജി മത്സരത്തില്‍ തന്നെ തീ പാറും പ്രകടനമാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പൃഥ്വി നേടിയിരിക്കുന്നത്.

മുംബൈയുടെ പത്ത് വിക്കറ്റ് വിജയമെന്ന മോഹം തകര്‍ത്ത് വിഷ്ണു വിനോദ്

കേരളം നല്‍കിയ വിജയ ലക്ഷ്യമായ 200 റണ്‍സ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടക്കാമെന്ന മുംബൈയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി വിഷ്ണു വിനോദ്. പത്ത് വിക്കറ്റ് വിജയത്തിലേക്ക് മുംബൈ കുതിയ്ക്കുന്നതിനിടെ വിജയത്തിന് അഞ്ച് റണ്‍സ് അകലെ ഓപ്പണര്‍മാരെ പുറത്താക്കുവാന്‍ വിഷ്ണു വിനോദിനായെങ്കിലും വിജയത്തിന് തടയിടുവാന്‍ കേരളത്തിന് സാധിച്ചിരുന്നില്ല.

ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് തകര്‍ന്ന കേരളത്തെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് 199 എന്ന സ്കോറിലേക്ക് എത്തിച്ചത്. എന്നാല്‍ മുംബൈ ബാറ്റ്സ്മാന്മാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കുവാന്‍ കേരള ബൗളര്‍മാര്‍ക്ക് കഴിയാതെ പോയപ്പോള്‍ 38.2 ഓവറില്‍ ടീം 8 വിക്കറ്റ് വിജയം സ്വന്തമാക്കി.

ഓപ്പണര്‍മാരായ യശസ്വി ഭൂപേന്ദ്ര ജൈസ്വാലും ആദിത്യ താരെയുമാണ് മുംബൈയെ വമ്പന്‍ വിജയത്തിലേക്ക് നയിച്ചത്. ജൈസ്വാല്‍ 122 റണ്‍സ് നേടി വിജയത്തിന് അഞ്ച് റണ്‍സ് അകലെ പുറത്തായപ്പോള്‍ ആദിത്യ താരെ 67 റണ്‍സുമായി വിഷ്ണു വിനോദിന് വിക്കറ്റ് നല്‍കി മടങ്ങി.

കേരളത്തിന്റെ സ്കോറിന് മാന്യത പകര്‍ന്ന് നിധീഷ്-അക്ഷയ് ചന്ദ്രന്‍ കൂട്ടുകെട്ട്

മുംബൈയ്ക്കെതിരെ ബാറ്റിംഗ് തുടക്കത്തില്‍ പാളിയെങ്കിലും ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പിന്റെ ബലത്തില്‍ 199 റണ്‍സാണ് കേരളം നേടിയത്. ഒരു ഘട്ടത്തില്‍ കേരളം 130/8 എന്ന നിലയിലേക്ക് വീണ ശേഷമാണ് 68 റണ്‍സ് നേടി കേരളത്തെ മുന്നോട്ട് നയിക്കുവാന്‍ ഈ കൂട്ടുകെട്ടിനായത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്നിംഗ്സിന്റെ അവസാനത്തോടെ ധവാല്‍ കുല്‍ക്കര്‍ണ്ണിയാണ് കേരളത്തെ ഓള്‍ഔട്ട് ആക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 199 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയാണ് ടോപ് സ്കോറര്‍. നിധീഷ് എംഡി 40 റണ്‍സ് നേടി. അക്ഷയ് ചന്ദ്രനെ(29) പുറത്താക്കിയാണ് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈ തകര്‍ത്തത്. മൂന്ന് പന്തുകള്‍ക്ക് ശേഷം നിധീഷും പുറത്തായതോടെ കേരളത്തിന്റെ ചെറുത്ത്നില്പ് അവസാനിച്ചു.

38 റണ്‍സ് നേടിയ രാഹുല്‍-മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്ത് നില്പാണ് കേരളത്തെ നൂറ് കടക്കുവാന്‍ സഹായിച്ചത്. 82/5 എന്ന നിലയില്‍ നിന്ന് ടീം സ്കോര്‍ 120ലേക്ക് ഇരുവരും നയിച്ചുവെങ്കിലും ഇരുവരെയും അടുത്തടുത്ത് നഷ്ടമായതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.

48.4 ഓവറില്‍ കേരളം ഓള്‍ഔട്ട് ആയപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂറും ധവാല്‍ കുല്‍ക്കര്‍ണ്ണിയും മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ധ്രുമില്‍ മട്കര്‍ രണ്ട് വിക്കറ്റും നേടി.

മുംബൈയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. 82/5 എന്ന നിലയിലേക്ക് വീണ കേരളത്തെ ആറാം വിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീനും രാഹുല്‍ പിയും ചേര്‍ന്ന് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 22 ഓവറില്‍ 107/5 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 25 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിലെ ഹീറോകളായ സഞ്ജു സാംസണെയും സച്ചിന്‍ ബേബിയെയും തുടക്കത്തിലെ നഷ്ടമായ കേരളത്തിന് 45 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ ബാറ്റിംഗാണ് ആശ്വാസമായത്.

മുംബൈയ്ക്ക് വേണ്ടി ശര്‍ദ്ധുല്‍ താക്കൂര്‍ രണ്ടും ധവാല്‍ കുല്‍ക്കര്‍ണ്ണി, മുല്‍സാനി, ശിവം ഡുബേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തേ അന്തരിച്ചു

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തേ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. 86 വയസ്സുണ്ടായിരുന്നു മരണ സമയത്ത് ആപ്തേയ്ക്ക്. ഇന്ത്യയ്ക്കായി 1950കളുടെ തുടക്കത്തില്‍ കളിച്ചിട്ടുള്ള താരം 7 ടെസ്റ്റുകളില്‍ മത്സരിക്കാനിറങ്ങി. ഇതില്‍ അഞ്ചെണ്ണം വിന്‍ഡീസിലായിരുന്നു. 542 റണ്‍സ് നേടിയ താരം രണ്ട് ശതങ്ങള്‍ നേടിയിട്ടുണ്ട്.

https://twitter.com/amolmuzumdar11/status/1175978910405685249

മാധവ് ആപ്തേ കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണം വിന്‍ഡീസില്‍ വെച്ചായിരുന്ന അവിടെ 163 എന്ന ഉയര്‍ന്ന സ്കോര്‍ നേടുവാനും താരത്തിന് സാധിച്ചിരുന്നു. വിന്‍ഡീസിന്റെ അക്കാലത്തെ പേര് കേട്ട പേസ് ബൗളിംഗ് നിരയ്ക്കെതിരെയായിരുന്നു ഈ പ്രകടനം. എന്നാല്‍ വിജയകരമായ പ്രകടനം താരം പുറത്തെടുത്തുവെങ്കിലും പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുവാന്‍ താരത്തിനെ തിരഞ്ഞെടുത്തിരുന്നില്ല.

https://twitter.com/iamyusufpathan/status/1175980809838137344

മുംബൈയ്ക്കും ബംഗാളിനും വേണ്ടി താരം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. 67 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ 3 എണ്ണം ബംഗാളിന് വേണ്ടിയായിരുന്നു.

 

https://twitter.com/bhogleharsha/status/1175966747326734337

മുംബൈയില്‍ വന്ന് ക്രിക്കറ്റ് കളിക്കുവാന്‍ ഏറെ ഇഷ്ടം

മുംബൈ പൊതുവേ താന്‍ സന്ദര്‍ശിക്കുവാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണെന്നും ഇവിടെ താന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഏറെ സന്തോഷം കണ്ടെത്തുന്നുവെന്നും പറഞ്ഞ് മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ ജോസ് ബ‍ട്‍ലര്‍. തന്റെ ടീം ജയിച്ചതില്‍ ഏറെ സന്തോഷമുണ്ട്, അവസാന ഓവറുകളില്‍ ഒന്ന് പതറിയെങ്കിലും അര്‍ഹിച്ച വിജയം ടീമിനു നേടാനായെന്ന് ജോസ് ബ‍ട്‍ലര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഐപിഎല്‍ മുതല്‍ താന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. അതാണ് താന്‍ ഇന്ന് മാച്ച് ഫിനിഷ് ചെയ്യാതെ പുറത്തായപ്പോള്‍ വിഷമം തോന്നിയത്. ഈ വിജയത്തില്‍ നിന്ന് ഏറെ ആത്മവിശ്വാസം ടീമിനു ലഭിയ്ക്കും. മുംബൈയില്‍ എത്തി അവരെ തോല്പിക്കുക എന്നത് ശ്രമകരമായൊരു ദൗത്യമാണെന്നും ജോസ് ബട്‍ലര്‍ കൂട്ടിചേര്‍ത്തു.

ആറ് താരങ്ങള്‍ പൂജ്യത്തിനു പുറത്തായെങ്കിലും ജയം സ്വന്തമാക്കി മുംബൈ

പഞ്ചാബിനെതിരെ 35 റണ്‍സിന്റെ വിജയം സ്വന്തമാക്കി തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി മുംബൈ. ഇന്ന് പഞ്ചാബിനെതിരെ 150/5 എന്ന നിലയില്‍ നിന്ന് 155 റണ്‍സിനു ഓള്‍ഔട്ട് ആയ മുംബൈ പഞ്ചാബിനെ 120 റണ്‍സിനു ഓള്‍ഔട്ടാക്കിയാണ് ജയം സ്വന്തമാക്കിയത്. ധവാല്‍ കുല്‍ക്കര്‍ണ്ണി നാല് വിക്കറ്റുമായി മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചു. ശുഭം രഞ്ജനേ രണ്ട് വിക്കറ്റും നേടി.

54 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗ് മാത്രമാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. ഗുര്‍കീരത്ത് മന്‍ 24 റണ്‍സ് നേടി പുറത്തായി. 18.2 ഓവറിലാണ് 120 റണ്‍സിനു പഞ്ചാബ് ഓള്‍ഔട്ട് ആയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവ്(80), ശ്രേയസ്സ് അയ്യര്‍(46) എന്നിവരുടെ പ്രകടനത്തില്‍ 155 റണ്‍സ് നേടുകയായിരുന്നു.

കുഞ്ഞന്മാരെ തകര്‍ത്തെത്തിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ സിക്കിമിനെിതിരെ റണ്‍സ് അടിച്ച് കൂട്ടിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. സൂര്യകുമാര്‍ യാദവും ശ്രേയസ്സ് അയ്യരും പൊരുതി ടീമിനെ 155 റണ്‍സിലേക്ക് നയിച്ചുവെങ്കിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും അധികം താരങ്ങള്‍ പൂജ്യത്തിനു പുറത്താകുക എന്ന നാണംകെട്ട റെക്കോര്‍ഡിനാണ് മുംബൈയ്ക്ക് ഇന്ന് പഞ്ചാബിനെതിരെ നേടേണ്ടി വന്നത്.

150/5 എന്ന നിലയില്‍ നിന്ന് 155 ടീം ഓള്‍ഔട്ട് ആയപ്പോള്‍ അജിങ്ക്യ രഹാനെ, സിദ്ധേഷ് ലാഡ്, ശര്‍ദ്ധുല്‍ താക്കൂര്‍, മുലാനി, ധവാല്‍ കുല്‍ക്കര്‍ണ്ണി, തുഷാര്‍ ദേശ്പാണ്ടേ എന്നിവരാണ് പൂജ്യത്തിനു പുറത്തായ താരങ്ങള്‍. 49 പന്തില്‍ 80 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 46 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരും മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

പഞ്ചാബിനായി ബല്‍തേജ് സിംഗും ബരീന്ദര്‍ സ്രാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മ 2 വിക്കറ്റ് നേടി. ഇന്നലെ ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ അയ്യരുടെ(147) റെക്കോര്‍ഡ് ശതകത്തിന്റെ ബലത്തില്‍ 258 റണ്‍സ് നേടിയ മുംബൈ സിക്കിമിനെ 104 റണ്‍സില്‍ നിര്‍ത്തി 154 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്.

പൃഥ്വി ഷാ മടങ്ങിയെത്തുന്നു, മുംബൈയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍

ഓസ്ട്രേലിയ പരമ്പരയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് ടീമിനു പുറത്ത് പോയ പൃഥ്വി ഷാ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തു്നു. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിനുള്ള സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തി മുംബൈ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിനെ ഇന്ത്യന്‍ ടെസ്റ്റ് ഉപ-നായകന്‍ അജിങ്ക്യ രഹാനെ നയിക്കും. ഫെബ്രുവരി 21നു ഇന്‍ഡോറിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

മുംബൈയ്ക്കും പിന്നീട് ഇന്ത്യന്‍ ടീമിലേക്കും തിരികെ എത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പൃഥ്വി അറിയിച്ചു. ഏറെ മത്സരങ്ങള്‍ തനിക്ക് ഈ പരിക്ക് മൂലം നഷ്ടമായെങ്കിലും ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ താന്‍ റീഹാബ് നടപടിയുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് പൃഥ്വി ഷാ പറയുന്നത്. കഴിഞ്ഞ ദിവസം യോ-യോ ടെസ്റ്റ് വിജയിച്ചതോടെയാണ് മുംബൈ സെലക്ടര്‍മാര്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്.

ഒക്ടോബറില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ താരം ശതകം നേടിയെങ്കിലും നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റിനു മുമ്പ് താരം പരിക്കേറ്റ് പുറത്താകുകയായിരുന്നു. പൃഥ്വി ഷാ ആദ്യ ടെസ്റ്റിനില്ലേലും പിന്നീടുള്ള മത്സരങ്ങളില്‍ പൂര്‍ണ്ണാരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് കരുതിയതെങ്കിലും അത് സംഭവിച്ചില്ല.

തനിക്ക് ആദ്യം ആ പരമ്പരയില്‍ പങ്കെടുക്കാനാകാതെ പോയത് ഏറെ സങ്കടമുണ്ടാക്കിയെന്ന് പറഞ്ഞ പൃഥ്വി തനിക്ക് ഇന്ത്യക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. മികച്ചൊരു അനുഭവമായി മാറേണ്ടിയിരുന്ന പരമ്പരയായിരുന്നു അതെങ്കിലും സംഭവിച്ചതിന്മേല്‍ തനിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു.

Exit mobile version