മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ച് ഈസ്റ്റ് ബംഗാൾ. ഇന്ന് മുംബൈയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിലാണ് ഈസ്റ്റ് ബംഗാൾ ലീഗിലെ വലിയ ടീമിൽ ഒന്നിനെ സമനിലയിൽ പിടിച്ചത്. ഇന്ന് ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. ഡിഫൻസിൽ ഊന്നി കളിച്ച ഈസ്റ്റ് ബംഗാൾ അവരുടെ ടാക്റ്റിക്സുകൾ സമർത്ഥമായി പ്രവർത്തികമാക്കുകയായിരുന്നു.

മുംബൈ സിറ്റിക്ക് ആകെ രണ്ട് ഷോട്ട് മാത്രമേ ഇന്ന് ടാർഗറ്റിലേക്ക് തൊടുക്കാനായിരുന്നുള്ളൂ. മുംബൈ സിറ്റിയുടെ ഈ സീസണിലെ 8 മത്സരങ്ങൾക്കിടയിലെ നാലാമത്തെ സമനിലയാണിത്. സിറ്റിയുടെ സമനില വാർത്ത കേരള ബ്ലാസ്റ്റേഴ്സിന് നല്ല വാർത്തയാണ്. എട്ടു മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി മുംബൈ സിറ്റി ഇപ്പോൾ നാലാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാൾ 10ആമത് നിൽക്കുന്നു.

നെയ്മറില്ലാത്ത അൽ ഹിലാൽ മുംബൈയിൽ വിജയിച്ചു

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് മുംബൈ സിറ്റിയെ മുംബൈയിൽ വെച്ച് നേരിട്ട സൗദി അറേബ്യൻ സൂപ്പർ ക്ലബ് അൽ ഹിലാൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. മുംബൈ സിറ്റി ഇന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന നാൽപ്പതു മിനുട്ടുകളോളം അവർ 10 പേരുമായായിരുന്നു കളിച്ചത്. എന്നിട്ടും പൊരുതി നിൽക്കാൻ മുംബൈ സിറ്റിക്ക് ആയി.

54ആം മിനുട്ടിൽ മെഹ്താബ് ചുവപ്പ് കാർഡ് കിട്ടി പുറത്ത് പോകുന്നത് വരെ കളി ഗോൾരഹിതമാഹിരുന്നു. അതിനു ശേഷം 62ആം മിനുട്ടിൽ മൈക്കിളും 85ആം മിനുട്ടിൽ മിട്രോവിചും അൽ ഹിലാലിനായി ഗോൾ നേടി. ഇതോടെ അവർ 2-0ന്റെ വിജയം നേടി. 10 പോയിന്റുമായി അൽ ഹിലാൽ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. മുംബൈ സിറ്റി കളിച്ച നാലു മത്സരങ്ങളും പരാജയപ്പെട്ട് അവസാനം നിൽക്കുകയാണ്.

മിട്രോവിചിന് ഹാട്രിക്ക്, മുംബൈ സിറ്റിക്ക് എതിരെ വൻ വിജയം നേടി അൽ ഹിലാൽ

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാൽ ഇന്ത്യൻ ക്ലബായ മുംബൈ സിറ്റിക്ക് എതിരെ വലിയ വിജയം നേടി. സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് ആണ് അൽ ഹിലാൽ വിജയിച്ചത്. മിട്രോവിച് അൽ ഹിലാലിനായി ഇന്ന് ഹാട്രിക്ക് നേടി. ആദ്യ പകുതിയിൽ മുംബൈ സിറ്റി മികച്ചു നിന്നു എങ്കിലും രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ മികവിനു മുന്നിൽ പിടിച്ചു നിൽക്കാം മുംബൈ സിറ്റിക്ക് ആയില്ല.

ഇന്ന് അഞ്ചാം മിനുട്ടിൽ മിട്രോവിചിലൂടെ അൽ ഹിലാൽ ലീഡ് എടുത്തു. ആ ഗോളിന് ശേഷം മുംബൈ സിറ്റി നല്ല പ്രകടനം കാഴ്ചവെച്ചു. ആദ്യ പകുതിയിൽ സ്കോർ 1-0ൽ നിന്നു. രണ്ടാം പകുതിയിൽ ആണ് ഗോൾ ഒഴുകിയത്‌. 67ആം മിനുട്ടിലും 80ആം മിനുട്ടിലും ഗോൾ നേടി മിട്രോവിച് ഹാട്രിക്ക് പൂർത്തിയാക്കി.

മിലിങ്കോവിച് സാവിച്, അൽ ബുരാക്, അൽ മാൽകി എന്നിവരും അൽ ഹിലാലിനായി ഗോൾ നേടി. അൽ ഹിലാൽ 7 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. മുംബൈ സിറ്റി കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു ‌

ഇന്ന് മുംബൈ സിറ്റി അൽ ഹിലാലിനെതിരെ

ഇന്ന് ഇന്ത്യൻ ക്ലബായ മുംബൈ സിറ്റി സൗദി അറേബ്യയിലെ സൂപ്പർ ക്ലബായ അൽ ഹിലാലിനെ നേരിടുകയാണ്. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന ഗ്രൂപ്പ് പോരാട്ടത്തിൽ ആണ് മുംബൈ സിറ്റി അൽ ഹിലാലിനെ നേരിടുന്നത്. സൗദി അറേബ്യയിൽ വെച്ചാണ് മത്സരം നടക്കുന്നത്. പരിക്കേറ്റ നെയ്മർ ഇന്ന് അൽ ഹിലാലിനായി ഇറങ്ങില്ല എങ്കിലും നിരവധി സൂപ്പർ താരങ്ങൾ അവരുടെ ടീമിൽ ഉണ്ട്.

മിലിങ്കോവിച് സാവിച്, റൂബൻ നെവസ്, ബോണോ, മിട്രോവിച്, മാൽകം, കൗകിബലി എന്നിവരെല്ലാം ഇന്ന് മുംബൈ സിറ്റിക്ക് എതിരെ ഇറങ്ങും. 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് അൽ ഹിലാൽ ഉള്ളത്. മുംബൈ സിറ്റി അവർ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് അവസാന സ്ഥാനത്താണ് ഉള്ളത്. അൽ ഹിലാൽ സൗദി ലീഗിലും ഇപ്പോൾ ഒന്നാമതാണ് ഉള്ളത്.

മുംബൈ സിറ്റിക്ക് ഇന്ന് ഒരു സമനില നേടുക പോലും പ്രയാസമുള്ള കാര്യമാകും. ഇന്ന് രാത്രി 11.30നാണ് മത്സരം നടക്കുക.

ഗോൾകീപ്പറുടെ പിഴവിൽ മുംബൈ ഗോൾ, ആദ്യ പകുതിയിൽ കേരള‌ ബ്ലാസ്റ്റേഴ്സ് പിറകിൽ

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ എവേ മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ മുംബൈ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും അവസാനത്തെ ഒരു ഗോൾ കീപ്പർ പിഴവ് തിരിച്ചടിയായി.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ ഡാനിഷ് ഫാറൂഖിന്റെ ഒരു ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ ഗോളിന് അടുത്ത് എത്തിച്ചു. 11ആം മിനുട്ടിൽ ലൂണയുടെ ഒരു ക്രോസ് നല്ല അവസരമായി മാറി പക്ഷെ ഡെയ്സുകെയ്ക്ക് അത് കണക്റ്റ് ചെയ്യാൻ ആയില്ല. ദിമിയുടെ ഒരു ലോംഗ് റേഞ്ച് എഫേർടും ആദ്യ പകുതിയിൽ കാണാൻ ആയി.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഡിയസിലൂടെ മുംബൈ സിറ്റി ലീഡ് എടുത്തു. സച്ചിന്റെ പിഴവിൽ നിന്നായിരുന്നു ആ ഗോൾ. ഇതോടെ ആദ്യ പകുതി മുംബൈക്ക് അനുകൂലമായി 1-0 എന്ന സ്കോറിൽ അവസാനിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം, മുംബൈ സിറ്റിക്ക് എതിരെ

കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലിൽ ഇന്ന് മൂന്നാം മത്സരം. സീസണിലെ ആദ്യ എവേ മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മുംബൈ സിറ്റി ആണ് എതിരാളികൾ. മുംബൈ സിറ്റിക്ക് എതിരെ വിജയം നേടുക എളുപ്പം അല്ലായെങ്കിൽ നല്ല പ്രതീക്ഷയോടെ ആകും ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തെ സമീപിക്കുന്നത്‌. ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച നല്ല ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിയെയും രണ്ടാം മത്സരത്തിൽ ജംഷദ്പൂരിനെയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. മുംബൈ സിറ്റി 2 മത്സരങ്ങളിൽ ഒരു സമനിലയും ഒരു വിജയവുമായി നാലു പോയിന്റ് നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ഇന്ന് ദിമിയെ ആദ്യ ഇലവനിൽ എത്തിച്ചേക്കും. പെപ്രെ ബെഞ്ചിലേക്ക് പോകാനും സാധ്യതയുണ്ട്.

ഇഷാൻ പണ്ടിത, സൗരവ് എന്നിവർ പരിക്ക് കാരണം ഇന്നും ടീമിനൊപ്പം ഉണ്ടാകില്ല. രാത്രി 8 മണിക്ക് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിലും സൂര്യ മൂവീസിലും കാണാം.

“മുംബൈ സിറ്റിക്ക് എതിരെ എളുപ്പമായിരിക്കില്ല, പക്ഷെ കേരള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസമുണ്ട്” – ഫ്രാങ്ക് ദോവൻ

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സീസണിലെ ആദ്യ എവേ മത്സരത്തിൽ നാളെ മുംബൈ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ്. മുംബൈ സിറ്റി കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാർ ആണെന്നും അവർക്ക് എതിരെ കാര്യങ്ങൾ എളുപ്പമാകില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഫ്രാങ്ക് ദോവൻ പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ട്. കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചാണ് ഞങ്ങൾ വരുന്നത്. നാളെ വിജയത്തിനായി തന്നെ പോരാടും. സഹ പരിശീലകൻ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സന്തുലിതമായ അവസ്ഥയിലാണ്. അറ്റക്കിലും ഡിഫൻസിലും ഒരു ബാലൻസ് ഉണ്ട്. നിങ്ങൾ നോക്കിയാൽ അറിയാം, ആദ്യ രണ്ടു മത്സരങ്ങളിലും കാര്യമായ അവസരങ്ങൾ ഞങ്ങൾ വഴങ്ങിയിട്ടില്ല. ഫ്രാങ്ക് പറയുന്നു. ലൂണ ടീമിന്റെ ക്യാപ്റ്റൻ ആണെന്നും ലൂണയുടെ ഫോമും ഒപ്പം ദിമിയും ലൂണയും തമ്മിലുള്ള അറ്റാക്കിലെ കൂട്ടുകെട്ടും ടീമിന് കരുത്ത് കൂട്ടും എന്നും കോച്ച് പറയുന്നു.

നെയ്മർ മുംബൈയിൽ തന്നെ കളിക്കും, അൽ ഹിലാൽ മുംബൈ സിറ്റി പോരാട്ടം വേദി മാറ്റി!!

നെയ്മർ ഇന്ത്യയിലേക്ക് വരുന്ന അൽ ഹിലാലും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിന്റെ വേദി മാറ്റി. നേരത്തെ പൂനെയിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം ഇനി നവി മുംബൈയിൽ തന്നെയാകും നടക്കുക. മത്സരത്തിന് DY പടിൽ സ്റ്റേഡിയം ആതിഥ്യം വഹിക്കും എന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു‌. സെപ്റ്റംബർ 29 വെള്ളിയായ് മുതൽ മത്സരത്തിന്റെ ടിക്കറ്റിനായുള്ള രജിസ്ട്രേഷനും ആരംഭിക്കും.

നവംബർ ആറാം തീയതി ആകും മുംബൈ സിറ്റിയും അൽ ഹിലാലിന് എതിരായ ഹോം മത്സരം നടക്കുക. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഡ്രോയിൽ സൗദിയിൽ വൻ ക്ലബായ അൽ ഹിലാലിനൊപ്പം ഇന്ത്യൻ ക്ലബായ മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ പെട്ടിരുന്നു.

ഗ്രൂപ്പ് ഡിയിൽ ആണ് മുംബൈ സിറ്റിയും അൽ ഹിലാലും ഒരുമിച്ചു പോരാടുക. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് നേടിയ ടീമാണ് അൽ ഹിലാൽ. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പുമായിരുന്നു അവർ.

നെയ്മർ, റുബെൻ നെവസ്, മിലങ്കോ സാവിച്, ബോണോ, മാക്സിമിൻ, കൗലിബലി എന്ന് തുടങ്ങി സൂപ്പർ താരങ്ങളുടെ വലിയ നിര അൽ ഹിലാലിന് ഉണ്ട്. ഇവർ ഇന്ത്യയിൽ എത്തുന്നത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഒരു വിരുന്നാകും എന്ന് സംശയമില്ല.

എ എഫ് സി ചാമ്പ്യൻസ് ലീഗ്, ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്ക് തോൽവി

എ‌എഫ്‌സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് പരാജയത്തോടെ തുടക്കം. ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റക്കാരായ ഇറാൻ ക്ലബ് നസ്സാജി മസന്ദരൻ എതിരില്ലാത്താ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ എഹ്‌സാൻ ഹൊസൈനിയുടെയും മൊഹമ്മദ്‌രേസ ആസാദിയുടെയും ഗോളുകൾ സന്ദർശകർക്ക് വിജയം എളുപ്പമാക്കി. പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം.

34-ാം മിനിറ്റിൽ ഹൊസൈനിയുടെ ക്ലോസ് റേഞ്ച് ഫിനിഷിൽ ആണ് ഇറാനിയൻ ടീം ലീഡ് എടുത്തത്. 62-ാം മിനിറ്റിൽ സിക്സ് യാർഡ് ബോക്‌സിനുള്ളിൽ നിന്നുള്ള ഒരു സ്‌ട്രൈക്കിലൂടെ അസാദി ലീഡ് ഇരട്ടിയാക്കി. ഒക്ടോബർ 3ന് നവ്ബോഹറിന് എതിരെയാണ് മുംബൈ സിറ്റിയുടെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം.

ചെന്നൈയിൻ താരം നാസർ എൽ ഖയാതിയെ മുംബൈ സിറ്റി സ്വന്തമാക്കി

2023-2024 ഐ‌എസ്‌എൽ കാമ്പെയ്‌നിന് മുന്നോടിയായി തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി അറ്റാക്കിംഗ് മിഡ്‌ഫീൽഡർ നാസർ എൽ ഖയാതിയെ ഒരു ഫ്രീ ട്രാൻസ്ഫറിൽ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. റോട്ടർഡാമിൽ ജനിച്ച 34 കാരനായ താരം മുമ്പ് ചെന്നൈയിൻ എഫ് സിക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 9 ഗോളുകളും 5 അസിസ്റ്റും താരം സംഭാവന ചെയ്തിരുന്നു‌ വിംഗുകളിലും സെൻട്രൽ മിഡ്ഫീൽഡിലും അറ്റാക്കിലും കളിക്കാൻ കഴിയുന്ന ഒരു വേഴ്സറ്റ്സിൽ താരമാണ് ഖയാത്തി.

നെതർലൻഡ്‌സിന്റെ മുൻനിര ഫുട്‌ബോൾ ലീഗായ എറെഡിവിസിയിലാണ് ഡച്ചുകാരൻ തന്റെ ഭൂരിഭാഗം ഫുട്‌ബോളും കളിച്ചത്. 2003-ൽ ഫെയ്‌നൂർഡ് യൂത്ത് ടീമിൽ ചേരുന്നതിന് മുമ്പ് എക്‌സൽസിയറിന്റെ യൂത്ത് അക്കാദമിയിലൂടെ ആണ് ഖയാതി തന്റെ കരിയർ ആരംഭിച്ചത്.

മിഡ്ഫീൽഡർ 14 വർഷത്തെ കരിയറിൽ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, എഡിഒ ഡെൻ ഹാഗ്, ബർട്ടൺ ആൽബിയോൺ, കൊസാക്കൻ ബോയ്സ് എന്നിവരെ പ്രതിനിധീകരിച്ചു.

ഡച്ച് ലീഗിൽ അല്ലാതെ ഖത്തറിലെ ടോപ്പ്-ടയർ ലീഗിൽ ഖത്തർ എസ്‌സിക്ക്, ഇംഗ്ലണ്ടിലെ ചാമ്പ്യൻഷിപ്പ്, ലീഗ് വൺ, ലീഗ് ടു എന്നിവയിലെ ക്ലബുകൾക്ക് ആയും ഖയാതി കളിച്ചിട്ടുണ്ട്.

മുംബൈ സിറ്റിയെ തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് സെമിയിൽ

ഡ്യൂറണ്ട് കപ്പിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് മോഹൻ ബഗാൻ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ മുംബൈയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മോഹൻ ബഗാൻ തോൽപ്പിച്ചത്‌. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ഒരു പെനാൾട്ടിയിലൂടെ ലീഡ് എടുക്കാൻ മോഹൻ ബഗാനായി. കമ്മിൻസിനെ വീഴ്ത്തിയതിനു കിട്ടിയ പെനാൾട്ടി താരം തന്നെ ലക്ഷ്യത്തിൽ എത്തിച്ചു.

28ആം മിനുട്ടിൽ പെരേര ഡിയസിന്റെ ഒരു ക്ലോസ് റേഞ്ചിൽ നിന്നുള്ള ഫിനിഷ് മുംബൈ സിറ്റിക്ക് സമനില നൽകി. എന്നാൽ ഈ സമനില ഏതാനും നിമിഷങ്ങളേ നീണ്ടു നിന്നുള്ളൂ. 31ആം മിനുട്ടിൽ മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ ലീഡ് തിരിച്ചുപിടിച്ചു. അഹ്മദ് ജാഹുവിന്റെ ക്രോസിൽ നിന്ന് ആയിരുന്നു മൻവീറിന്റെ ഫിനിഷ്. സ്കോർ 2-1.

മത്സരത്തിന്റെ 63ആം മിനുട്ടിൽ അൻവർ അലിയിലൂടെ മോഹൻ ബഗാൻ മൂന്നാം ഗോളും കണ്ടെത്തി. ആഷിക് കുരുണിയന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു അൻവറിന്റെ ഫിനിഷ്. ഈ ഗോൾ ബഗാന്റെ വിജയം ഉറപ്പിച്ചു.

സെമി ഫൈനലിൽ ഇനി എഫ് സി ഗോവയെ ആകും ബഗാൻ നേരിടുക. മറ്റൊരു സെമിയിൽ ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റിനെയും നേരിടും.

നെയ്മറെ പോലൊരു താരത്തെ ഇന്ത്യയിൽ കാണുന്നത് ആരാധകർക്ക് സന്തോഷം നൽകും എന്ന് മുംബൈ സിറ്റി പരിശീലകൻ

നെയ്മറെ പോലൊരു താരത്തെ കാണുന്നത് ഇന്ത്യൻ ആരാധകർക്ക് സന്തോഷം നൽകും ദ്ന്ന് മുംബൈ സിറ്റി എഫ്‌സി മുഖ്യ പരിശീലകൻ ബക്കിംഗ്ഹാം. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയും നെയ്മർ കളിക്കുന്ന അൽ ഹിലാൽ ക്ലബും ഒരു ഗ്രൂപ്പിലാണ്. ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ബക്കിങ്ഹാം. നവംബറിൽ പൂനെയിൽ അൽ ഹിലാൽ എത്തുമ്പോൾ നെയ്മർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ അവർക്ക് ഒപ്പം ഉണ്ടാകും.

നെയ്മറിന്റെ നിലവാരമുള്ള ഒരു കളിക്കാരനെ കാണുന്നത് ഇന്ത്യൻ ആരാധകർക്ക് മികച്ച അനുഭവമായിരിക്കും എന്ന് മുംബൈ പരിശീലകൻ പറഞ്ഞു. നെയ്‌മറിന് പുറമെ റൂബൻ നെവ്‌സ്, കലിഡൗ കൗലിബാലി, മിലിങ്കോവിച്ച്-സാവിച്, യാസിൻ ബൗണൗ, മാൽകോം, അലക്‌സാണ്ടർ മിട്രോവിച്ച് തുടങ്ങിയ വൻ താരനിര അൽ-ഹിലാൽ ടീമിൽ ഉണ്ട്.

“ഈ ഫിക്സ്ചർ ഞങ്ങൾക്കും ഞങ്ങളുടെ ക്ലബിനും മാത്രമല്ല, ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ആ നിലവാരത്തിലെ ഒരു കളിക്കാരനെ കാണാൻ ആകുന്നത് ആവേശം പകരും,” ബക്കിംഗ്ഹാം പറഞ്ഞു.

Exit mobile version