ധോണി നേരത്തെ ഇറങ്ങണം എന്ന് സ്റ്റീവ് സ്മിത്ത്

ഞായറാഴ്ച ഡൽഹിക്കെതിരെ എംഎസ് ധോണി നടത്തിയ ഗംഭീര പ്രകടനത്തിനു പിനന്നാലെ ധോണി ബാറ്റിങ് ഓർഡറിൽ മുന്നോട്ട് വരണം എന്ന ആവശ്യവുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ധോണി 4 ഫോറും 3 സിക്‌സും സഹിതം 16 പന്തിൽ 37 റൺസെടുത്ത് പുറത്താകാതെ നിന്നിരുന്നു. ധോണി എത്താൻ വൈകിയത് കൊണ്ട് തന്നെ 20 റൺസിന്റെ പരാജയം സിഎസ്‌കെ ഏറ്റുവാങ്ങുകയും ചെയ്തു.

“നമുക്ക് അവനെ ബാറ്റിങ് ഓർഡറിൽ മുന്നോട്ട് കൊണ്ടുവരണം. ഇന്ന് രാത്രി അദ്ദേഹത്തിന്റെ എല്ലാ ഷോട്ടും ബാറ്റിൻ്റെ മിഡിൽ തന്നെ കൊണ്ടു എന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിന് സാക്ഷിയായത് അവിശ്വസനീയമായിരുന്നു.” സ്മിത്ത് പറഞ്ഞു.

“മറുവശത്ത് ഉടനീളം ജഡേജ ഷോട്ട് കണ്ടെത്താൻ പാടുപെടുകയായിരുന്നു‌. ഡെൽഹി നന്നായി ബൗൾ ചെയ്തു, പക്ഷേ ധോണി സ്ട്രൈക്കിൽ എത്തിയതോടെ കാര്യങ്ങൾ മാറി. ധോണിയുടെ ഷോട്ടുകൾ കാണാൻ വളരെ മികച്ചതായിരുന്നു, ആരാധകർക്ക് അദ്ദേഹം നേരത്തെ ഇറങ്ങാൻ ആഗ്രഹിക്കുന്നുണ്ടാകും അദ്ദേഹം ഇങ്ങനെ ബാറ്റു ചെയ്യുന്നത് തുടരണം”സ്മിത്ത് പറഞ്ഞു.

വിന്റേജ് ധോണി!! 42ആം വയസ്സിലും തല തന്നെ എന്ന് തെളിയിച്ച പ്രകടനം

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ആദ്യമായി എംഎസ് ധോണി ബാറ്റ് ചെയ്യാൻ എത്തി. ധോണി എത്താൻ വൈകിയെങ്കിലും പിന്നീട് കണ്ടത് വെടിക്കെട്ട് ആയിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന് വിജയം കൈയ്യെത്തും ദൂരത്തിൽ നിന്നും അകന്ന സമയത്ത് ആയിരുന്നു ധോണി ക്രീസിൽ എത്തിയത്. പക്ഷേ ധോണി തന്നെ കൊണ്ടാവുന്നത് ശ്രമിച്ചു. കാണികൾക്ക് അത് ഒരു വിരുന്നുമായി.

വൈഡ് യോർക്കറുകൾ ബൗണ്ടറി അടിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന്റെ യുവ ബാറ്റർമാർ കഷ്ടപ്പെടുന്ന സമയത്ത് എത്തിയ ധോണി. അനായാസം ബോണ്ടറികൾ കണ്ടെത്തി. 16 പന്തുകൾ ബാറ്റു ചെയ്ത ധോണി 37 റൺസുമായാണ് കളി അവസാനിപ്പിച്ചത്. വിജയിക്കാൻ ചെന്നൈക്ക് ആയില്ല എങ്കിലും ധോണിയുടെ ആരാധകർക്ക് ഈ ഇന്നിംഗ്സ് വലിയ സന്തോഷം നൽകും‌‌.

ധോണിയുടെ പല വിന്റേജ് ഷോട്ടുകളും ഇന്ന് കാണാനായി. ഇന്ന് ആറ് വിക്കറ്റുകൾ പോയതിനു ശേഷം ആയിരുന്നു ധോണി കളത്തിൽ എത്തിയത്. വരും മത്സരങ്ങൾ എങ്കിലും ധോണി പെട്ടെന്ന് കളത്തിൽ എത്തണം എന്നായിരിക്കും ആരാധകർ ആഗ്രഹിക്കുന്നത്. ഇതിനു മുമ്പുള്ള രണ്ട് മത്സരങ്ങളിലും ധോണിക്ക് ബാറ്റ് കിട്ടിയിരുന്നില്ല. നാല് ഫോറും മൂന്ന് പടുകൂറ്റൻ സിക്സുകളും ഇന്ന് ധോണി അടിച്ചു.

ധോണിയുടെ മിന്നലാട്ടം!!! പക്ഷേ ചെന്നൈയ്ക്ക് ആദ്യ തോൽവി സമ്മാനിച്ച് പന്തും സംഘവും

എംഎസ് ധോണി ക്രീസിലെത്തുവാന്‍ വൈകിയതാകാം ചെന്നൈയുടെ തോൽവിയ്ക്ക് കാരണമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാരെ ചിന്തിപ്പിക്കുന്ന ഒരു മത്സരത്തിൽ ചെന്നൈയ്ക്ക് 20 റൺസിന്റെ തോൽവി. ഒരു പക്ഷേ രവീന്ദ്ര ജഡേജയ്ക്ക് മുന്നേ ഇന്ത്യന്‍ ഇതിഹാസം ക്രീസിലെത്തിയിരുന്നുവെങ്കിൽ ചെന്നൈയുടെ വിധി ഇന്ന് മറ്റൊന്നാകുമായിരുന്നു. എന്നാൽ ഈ ഐപിഎലില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയും ചെന്നൈയ്ക്ക് ആദ്യ തോൽവി സമ്മാനിച്ചും ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് ഇന്ന് വിജയത്തിനൊപ്പം നിൽക്കുന്നു.

192 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് 171 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.  ധോണി 16 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 17 പന്തിൽ നിന്ന് 21 റൺസാണ് നേടിയത്. ആദ്യ ഓവറുകളിൽ സ്കോറിംഗ് വേഗത കൊണ്ടുവരാന്‍ സാധിക്കാതെ വന്നതും ചെന്നൈയ്ക്ക് തിരിച്ചടിയായി.

ആദ്യ ഓവറിൽ തന്നെ റുതുരാജിനെയും അധികം വൈകാതെ രച്ചിന്‍ രവീന്ദ്രയും ഖലീൽ അഹമ്മദ്  പുറത്താക്കിയപ്പോള്‍ ചെന്നൈ 7/2 എന്ന നിലയിലേക്ക് വീണു. ഡാരിൽ മിച്ചലും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. പത്തോവര്‍ പിന്നിടുമ്പോള്‍ 75/2 എന്ന നിലയിലായിരുന്നു ചെന്നൈ.

എന്നാൽ ഇതേ സ്കോറിൽ ഡാരിൽ മിച്ചലിനെ ചെന്നൈയ്ക്ക് നഷ്ടമായി. 34 റൺസായിരുന്നു മിച്ചലിന്റെ സംഭാവന. 45 റൺസ് നേടിയ അജിങ്ക്യ രഹാനെയെയും സമീര്‍ റിസ്വിയെയും പുറത്താക്കി മുകേഷ് കുമാര്‍ മത്സരത്തിൽ ഡൽഹിയുടെ ആധിപത്യം ഉറപ്പിച്ചു.

തൊട്ടടുത്ത പന്തിൽ ശിഖം ഡുബേയെ മുകേഷ് കുമാര്‍ പുറത്താക്കി. 18 റൺസായിരുന്നു താരം നേടിയത്. രവീന്ദ്ര ജഡേജയ്ക്ക് കൂട്ടായി ധോണി എത്തിയപ്പോള്‍ ചെന്നൈയുടെ ലക്ഷ്യം 2 ഓവറിൽ 46 റൺസായി മാറി. മുകേഷ് കുമാര്‍ 19ാം ഓവറിൽ വെറും 5 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിൽ 41 റൺസ് നേടേണ്ട സ്ഥിതിയായിരുന്നു ചെന്നൈയ്ക്ക് മുന്നിൽ.

അവസാന ഓവറിൽ നോര്‍ക്കിയയെ ധോണി രണ്ട് സിക്സുകള്‍ക്കും രണ്ട് ഫോറിനും പായിച്ച് ഓവറിൽ നിന്ന് 20 റൺസ് വന്നുവെങ്കിലും ചെന്നൈയ്ക്ക് 20 റൺസ് തോൽവിയായിരുന്നു ഫലം.

ധോണിക്ക് കിരീടവുമായി വിരമിക്കാൻ ആകും എന്ന് സ്റ്റൈറിസ്

മഹേന്ദ്ര സിങ് ധോണിക്ക് കിരീടവുമായി വിരമിക്കാൻ ആകും എന്ന് സ്കോട്ട് സ്റ്റൈറിസ്. മെയ് 26ന് ചെന്നൈയിലെ ചെപ്പോക്കിൽ വെച്ച് ആണ് ഇത്തവണ ഫൈനൽ നടക്കുന്നത്. ഈ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കളിക്കും എന്നും കിരീടം നേടും എന്നും മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ സ്‌കോട്ട് സ്‌റ്റൈറിസ് വിശ്വസിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും ഈ സീസണിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസാന മത്സരത്തിലായിരിക്കും.. ഈ വർഷം സിഎസ്‌കെയ്‌ക്കൊപ്പം ആറാമത്തെ ഐപിഎൽ ട്രോഫി നേടുന്നതിലൂടെ, തൻ്റെ കരിയറിന് വിജയകരമായ അന്ത്യം കുറിക്കാൻ എംഎസ് ധോണിക്ക് ആകും സ്റ്റൈറിസ് പറഞ്ഞു.

“ആദ്യ മത്സരത്തിൽ ചെന്നൈ ആരംഭിച്ച രീതി വളരെ മികച്ചതാണ്‌. വന്ന പുതിയ കളിക്കാർ എല്ലാം നല്ല സംഭാവനകൾ നൽകി. സിഎസ്‌കെയുടെ കരുത്ത് ഒരിക്കലും ഒന്നോ രണ്ടോ ആൾക്കാർ അല്ല‌,” സ്റ്റൈറിസ് കൂട്ടിച്ചേർത്തു.

ധോണി ഈ സീസണിൽ എല്ലാ മത്സരവും കളിക്കാൻ സാധ്യതയില്ല എന്ന് ഗെയ്ല്

എം എസ് ധോണി ഈ സീസണിൽ മുഴുവനായി കളിക്കാൻ സാധ്യതയില്ല എന്ന് മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിൽ. ഇതാകും ധോണി ഈ സീസണിൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിനിൽക്കാനുള്ള പ്രധാന കാരണം എന്ന് ഗെയ്ല് സൂചിപ്പിച്ചു. സീസൺ തുടക്കത്തിന് മുന്നോടിയായി ധോണി ക്യാപ്റ്റൻ സ്ഥാനത്ത് പിന്മാറി ഋതുരാജിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ആദ്യ മത്സരത്തിൽ റുതുരാജ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

42-കാരനായ ധോണി ഐപിഎല്ലിലെ എല്ലാ മത്സരങ്ങൾ കളിക്കില്ല എന്നും ചില മത്സരങ്ങളിൽ ഇടവേള എടുക്കും എന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്ന് ക്രിസ് ഗെയിൽ പറഞ്ഞു.

“അദ്ദേഹം (എംഎസ് ധോണി) എല്ലാ മത്സരങ്ങളും കളിച്ചേക്കില്ല. മത്സരങ്ങൾക്ക് ഇടയിൽ ഒരു ചെറിയ ഇടവേള അവനു വേണ്ടി വന്നേക്കാം. അതുകൊണ്ടാണ് ക്യാപ്റ്റൻസി മാറാനുള്ള തീരുമാനം. എന്നാൽ ധോണി നന്നായി തന്നെ മുന്നോട്ടു പോകും, ​​അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ട, ”ഗെയ്ല് ജിയോസിനിമയിൽ പറഞ്ഞു

രണ്ട് വര്‍ഷം മുമ്പത്തെ അവസ്ഥയല്ല, ഇത്തവണ കൂടുതൽ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് – ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്

രണ്ട് വര്‍ഷം മുമ്പ് ക്യാപ്റ്റന്‍സി മാറ്റത്തിനായി മുതിര്‍ന്നതിലും മികച്ച തയ്യാറെടുപ്പുകളോടെയാണ് ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തെത്തിയിരിക്കുന്നതെന്ന് പറഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. രണ്ട് വര്‍ഷം മുമ്പ് എംഎസ് ധോണിയിൽ നിന്ന് ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്ക്ക് നൽകിയെങ്കിലും പിന്നീട് എട്ട് മത്സരങ്ങള്‍ക്ക് ശേഷം ധോണിയിക്ക് തന്നെ ക്യാപ്റ്റന്‍സി തിരികെ നൽകുന്നതാണ് കണ്ടത്.

എന്നാൽ ഇത്തവണ ഐപിഎലിന് മുമ്പ് ക്യാപ്റ്റന്‍സി റുതുരാജ് ഗായക്വാഡിന് നൽകുമ്പോള്‍ നേരത്തേതിലും മികച്ച തയ്യാറെടുപ്പുകള്‍ ഫ്രാഞ്ചൈസി നടത്തിയിട്ടുണ്ടെന്നാണ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറയുന്നത്. ധോണിയ്ക്ക് ശേഷമുള്ള കാലത്തെ എങ്ങനെ നോക്കിക്കാണമെന്ന് അന്ന് നമുക്ക് കൂറേ അധികം കാര്യങ്ങള്‍ പഠിക്കുവാന്‍ അവസരം ലഭിച്ചുവെന്നും ഫ്ലെമിംഗ് കൂട്ടിചേര്‍ത്തു.

“ധോണിയുടെ തീരുമാനം ആണിത്, അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ക്ലബിനു വേണ്ടിയുള്ളതാകും” – ഫ്ലെമിംഗ്

ക്യാപ്റ്റൻസി ഒഴിയാനും റുതുരാജിനെ ക്യാപ്റ്റൻ ആക്കാനുമുള്ള തീരുമാനം ധോണിയുടേത് ആയിരുന്നു എന്ന് സി എസ് കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ധോണി അദ്ദേഹത്തിന്റെ ശൈലിയിൽ ആണ് ഈ കാര്യം പറഞ്ഞത്. പലരും വികാരഭരിതരായിരുന്നു. എന്നാൽ റുതുരാജിന്റെ ക്യാപ്റ്റൻസി എല്ലാവരെയും സന്തോഷവാന്മാരാക്കുന്നു. ഫ്ലെമിംഗ് പറഞ്ഞു.

“ഭാവിയിലേക്ക് ഏറെ ആലോചിച്ചുള്ള എംഎസ് ധോണിയുടെ തീരുമാനം ആണ് ഇത്. തീരുമാനം എടുത്ത സമയം നന്നായിരുന്നു. റുതുരാജിന് ഇത് ഒരു ഗ്രൂമിംഗ് പ്രക്രിയയായിരിക്കും.” ഫ്ലെമിംഗ് പറഞ്ഞു.

“എംഎസ് ഈ സീസണിൽ നന്നായി കളിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. കാൽമുട്ടിന് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന പരിക്ക് മാറി. ഇപ്പോൾ അദ്ദേഹത്തിന്റെ ഫിറ്റ്നസ് മികച്ചതാണ്‌. ടീമിനായി വലിയ സംഭാവനകൾ ചെയ്യാനുള്ള ആഗ്രഹം എപ്പോഴും അദ്ദേഹത്തിനുണ്ട്.” ഫ്ലമിംഗ് പറഞ്ഞു.

ധോണി അല്ല!!! റുതുരാജ് ഇനി CSK-യുടെ ക്യാപ്റ്റൻ

എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ആയി ഈ സീസണിൽ ഉണ്ടാകില്ല. പകരം ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഇന്ന് ഐപിഎല്ലിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്ന് ഐ പി എല്ലിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങി റുതുരാജ് ആണ് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് റുതുരാജ് ഗെയ്ക്‌വാദ് സി എസ് കെയുടെ പുതിയ ക്യാപ്റ്റൻ ആണെന്ന് ഐ പി എൽ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.

കഴിഞ്ഞ വർഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള വിജയം ഉൾപ്പെടെ, 42 കാരനായ ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനെന്ന നിലയിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.

ധോണി മുമ്പ് ജഡേജയ്ക്ക് വേണ്ടി ക്യാപ്റ്റൻസി ഒഴിഞ്ഞിരുന്നു‌. അന്ന് സി എസ് കെ പ്രതിസന്ധിയിൽ ആവുകയും ധോണി തിരികെ ക്യാപ്റ്റൻസി ഏറ്റെടുക്കേണ്ടതായും വന്നിരുന്നു. ഇത്തവണ റുതുരാജ് ധോണിയുടെ പിൻഗാമി ആയി വിജയം കണ്ടെത്തും എന്നാകും സി എസ് കെയുടെ പ്രതീക്ഷ.

ധോണി ഒരു 5 വർഷം കൂടെ IPL കളിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു എന്ന് റെയ്ന

ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി ഇനിയും വർഷങ്ങളോ കളിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. മാർച്ച് 22 വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2024 ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാൻ ധോണിയും സിഎസ്‌കെയും ഒരുങ്ങുകയാണ്.

“എംഎസ് ധോണിയേക്കാൾ സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം ഈ വർഷം വളരെ പ്രധാനമാണ്, കാരണം അദ്ദേഹം ആരെയാണ് ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കാൻ പോകുന്നതെന്ന് ഞങ്ങൾ കാണും, ‘നിങ്ങൾ ഇത് ഇപ്പോൾ കൈകാര്യം ചെയ്യൂ’ എന്ന് പറഞ്ഞ് ധോണി ആരെയെങ്കിലും ഉത്തരവാദിത്തം ഏൽപ്പിക്കും.” റെയ്ന പറഞ്ഞു.

“അദ്ദേഹത്തിന് ഇപ്പോൾ 42 വയസ്സായി. അവൻ അഞ്ച് വർഷം കൂടി അല്ലെങ്കിൽ കുറഞ്ഞത് 2-3 വർഷമെങ്കിലും കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, ”റെയ്ന പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് കഴിഞ്ഞ വർഷം സിഎസ്‌കെയുടെ അഞ്ചാം ഐപിഎൽ ട്രോഫി ധോണി നേടിക്കൊടുത്തിരുന്നു.

റുതുരാജ് ഗെയ്ക്‌വാദ് ധോണിക്ക് ശേഷം CSK ക്യാപ്റ്റൻ ആകണം എന്ന് റെയ്ന

ധോണി ഐ പി എല്ലിൽ നിന്ന് വിരമിച്ചാൽ CSK ക്യാപ്റ്റൻ ആകാൻ അനുയോജ്യൻ ആണ് റുതുരാജ് ഗെയ്ക്‌വാദ് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഐപിഎൽ 2024 സീസണിൻ്റെ അവസാനത്തിൽ ധോണിയുടെ പകരക്കാരനെ സിഎസ്‌കെ കണ്ടുപിടിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും റെയ്ന പറഞ്ഞു.

“അവരുടെ അടുത്ത ക്യാപ്റ്റൻ ആരായിരിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം? ധോണി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയാലും, അദ്ദേഹം ടീമിനൊപ്പം വ്യത്യസ്ത റോളിൽ ഉണ്ടാകും. എന്നാൽ ചോദ്യം, അവൻ ആരെയാണ് പിൻഗാമി ആക്കാൻ പോകുന്നത് എന്നാണ്” റെയ്‌ന പറഞ്ഞു.

“റുതുരാജ് ഗെയ്‌ക്‌വാദ് ധോണിക്ക് പകരം നല്ലൊരു ഓപ്ഷനാണ്. എംഎസ് ധോണിയെക്കാൾ സിഎസ്‌കെയ്ക്ക് ആണ് ഈ വർഷം വളരെ പ്രധാനപ്പെട്ടത്. കാരണം അദ്ദേഹം ആരെയാണ് ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കാൻ പോകുന്നത് എന്ന് നമ്മുക്ക് അറിയാൻ ആകും” റെയ്‌ന കൂട്ടിച്ചേർത്തു.

“ലോക ക്രിക്കറ്റിൽ എംഎസ് ധോണി നേടിയത് ആർക്കും നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല” – ജുറൽ

ഐപിഎൽ 2024 ന് മുന്നോടിയായി സംസാരിച്ച ദ്രുവ് ജൂറൽ, എംഎസ് ധോണി തൻ്റെ ആരാധനാപാത്രമാണെന്നും അടുത്ത ധോണിയാകാൻ തനിക്ക് എന്നല്ല ആർക്കും ആകില്ല എന്നും ജുറെൽ പറഞ്ഞു.

“തുടക്കം മുതലേ എൻ്റെ ആരാധനാപാത്രമാണ് എംഎസ് ധോണി. എൻ്റെ കരിയറിൻ്റെ തുടക്കം മുതൽ ഞാൻ ആരാധന കാത്തുസൂക്ഷിക്കുന്നതിനാൽ ഞാൻ ധോണിയുമായി എപ്പോഴും തന്നെ ബന്ധപ്പെടുത്താറുണ്ട്. ഞാൻ അടുത്ത ധോണിയാകുമെന്ന് എല്ലാവരും പറയുന്നു, പക്ഷേ ധോണിയാകുന്നത് വളരെ ബുദ്ധിമുട്ടാണ്” ധ്രുവ് ജൂറൽ പറഞ്ഞു.

“ആർക്കും എംഎസ് ധോണിയാകാൻ കഴിയില്ല. എനിക്ക് ധ്രുവ് ആകാൻ ആണ് ആഗ്രഹം, കാരണം ലോക ക്രിക്കറ്റിൽ എംഎസ് ധോണി നേടിയത് ആർക്കും നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ധോണി എനിക്ക് തന്ന അവസരത്തിന് ജീവിതകാലം മുഴുവൻ ഞാൻ അവനോട് കടപ്പെട്ടിരിക്കുന്നു” – അശ്വിൻ

ലോകത്തെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായി വളരാൻ സഹായിച്ചതിന് എംഎസ് ധോണിയോട് ആർ അശ്വിൻ നന്ദി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) കളിക്കുമ്പോഴാണ് അശ്വിൻ ലോക ക്രിക്കറ്റിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ തുടങ്ങിയത്. എന്നും താൻ ധോണിയോട് കടപ്പെട്ടിരിക്കുന്നു എന്ന് അശ്വിൻ പറഞ്ഞു.

2008 ൽ, ഞാൻ എല്ലാ ഇതിഹാസങ്ങളെയും ഡ്രെസിംഗ് റൂമിൽ കണ്ടി. CSK ഡ്രസ്സിംഗ് റൂമിൽ മാത്യു ഹെയ്ഡനെയും എംഎസ് ധോണിയെയും ഞാൻ കണ്ടു. ഞാൻ ഐപിഎൽ 2008-ൽ ബെഞ്ചിൽ ഇരുന്നു. അന്ന് ഞാൻ ആരുമല്ലായിരുന്നു, മുത്തയ്യ മുരളീധരൻ ഉള്ള ടീമിൽ ഞാൻ എവിടെ കളിക്കും,” അശ്വിൻ പറഞ്ഞു.

“ധോണി എനിക്ക് തന്ന അവസരത്തിന് ജീവിതകാലം മുഴുവൻ ഞാൻ അവനോട് കടപ്പെട്ടിരിക്കുന്നു. ക്രിസ് ഗെയ്‌ൽ ബാറ്റു ചെയ്യുമ്പോൾ ന്യൂ ബോളിൽ അദ്ദേഹം എനിക്ക് അവസരം നൽകി, 17 വർഷത്തിന് ശേഷം ഇവിടെ നിൽക്കുന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version