ധോണിയില്‍ നിന്ന് പലതും പഠിച്ചു: ഋഷഭ് പന്ത്

ധോണി താന്‍ ഏറെ ആരാധിക്കുന്ന വ്യക്തിയാണെന്നും മുന്‍ ഇന്ത്യന്‍ നായകനില്‍ നിന്ന് താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചുവെന്നും അഭിപ്രായപ്പെട്ട് ഋഷഭ് പന്ത്. വിക്കറ്റിനു പിന്നിലെ ധോണിയുടെ ക്രിയേറ്റിവിറ്റിയാണ് തന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞ ക്യാച്ചുകളുടെ റെക്കോര്‍ഡില്‍ എത്തിയ ശേഷം മാധ്യമത്തോട് സംസാരിക്കുമ്പോളാണ് പറഞ്ഞത്. ധോണി വിരമിക്കുമ്പോള്‍ ഏകദിന ടീമിലേക്ക് പകരം എത്തുവാന്‍ മുന്‍ പന്തിയില്‍ വിലയിരുത്തപ്പെടുന്ന യുവതാരം പറയുന്നത് വ്യക്തി എന്ന നിലയിലും ക്രിക്കറ്റ് താരമെന്ന നിലയിലും താന്‍ ധോണിയില്‍ നിന്ന് പലതും പഠിച്ചുവെന്നാണ്.

തനിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ധോണിയോട് പങ്കുവയ്ക്കാവുന്നതാണെന്നും അതിനുള്ള പ്രതിവിധി ധോണി തന്നെ ഉടനടി നല്‍കുമെന്നും താരം പറഞ്ഞു. ധോണിയ്ക്കൊപ്പമുള്ളപ്പോള്‍ തനിക്ക് ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിക്കുമെന്നും ഋഷഭ് പന്ത് അഭിപ്രായപ്പെട്ടു.

ധോണിയ്ക്ക് ഒപ്പം ‘പിടിച്ച്’ ഋഷഭ് പന്ത്

മൂന്നാം ദിവസം ഓസ്ട്രേലിയയുടെ ശേഷിയ്ക്കുന്ന മൂന്ന് വിക്കറ്റുകളും വീണപ്പോള്‍ ആ മൂന്ന് ക്യാച്ചുകളും പൂര്‍ത്തിയാക്കിയത് ഋഷഭ് പന്തായിരുന്നു. പന്ത് ഇന്നിംഗ്സില്‍ ആറ് ക്യാച്ചുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യയുടെ കീപ്പിംഗ് ഇതിഹാസം എംഎസ് ധോണിയുടെ പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍.

2009ലാണ് ഈ നേട്ടം ധോണിയെ തേടി എത്തുന്നത്. അന്ന് എതിരാളികള്‍ ന്യൂസിലാണ്ടായിരുന്നു. വെല്ലിംഗ്ടണില്‍ നടന്ന ടെസ്റ്റില്‍ ധോണി ഈ നേട്ടം കൈവരിച്ചപ്പോള്‍ പന്ത് 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയ്ക്കെതിരെ റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു.

ധോണിയെ 2019 ലോകകപ്പിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം

2019ൽ നടക്കുന്ന ലോകകപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി കളിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ. ധോണി ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിൻഡീസിനും ഓസ്ട്രേലിയക്കുമെതിരെയുള്ള ഇന്ത്യയുടെ ടി20 ടീമിൽ ധോണിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സുനിൽ ഗവാസ്കറിന്റെ പ്രതികരണം.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം മുതൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിക്ക് സാധിച്ചിരുന്നില്ല. അതെ സമയം ഈ വിക്കറ്റ് കീപ്പർ എന്ന നിലക്ക് ധോണിക്ക് പകരക്കാരനാവാൻ ആരുമില്ല എന്നതും ഒരു വസ്തുതയാണ് . ധോണിയുടെ സാന്നിദ്ധ്യം ക്യാപ്റ്റൻ എന്ന നിലയിൽ ലോകകപ്പിൽ വിരാട് കോഹ്‌ലിക്ക് ഉപകാരപ്പെടുമെന്നും ഗാവസ്‌കർ പറഞ്ഞു.  മത്സരത്തിനിടെ ഫീൽഡർമാരെ നിർത്താനും ബൗളർമാർക്ക് നിർദേശങ്ങൾ നൽകാനും ധോണി ഇന്ത്യയുടെ ലോകകപ്പ് ടീമിൽ വേണമെന്ന് ഗവാസ്‌ക്കർ പറഞ്ഞു.

ധോണിയില്ലാതെ ടി20 കളിയ്ക്കുവാന്‍ ഇന്ത്യ, വിന്‍ഡീസിനെതിരെ കോഹ്‍ലിയ്ക്ക് വിശ്രമം

വിന്‍ഡീസിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ടി20 കളിയ്ക്കുവാന്‍ ഇന്ത്യ. ഇന്ന് പ്രഖ്യാപിച്ച ടി20 ടീമുകളില്‍ ഇന്ത്യയുടെ മുന്‍ നായകന് സ്ഥാനമില്ലായിരുന്നു. ഓസ്ട്രേലിയയിലേക്ക് കോഹ്‍ലി ടീമിലുണ്ടെങ്കിലും വിന്‍ഡീസ് ടി20 പരമ്പരയില്‍ കോഹ്‍ലിയ്ക്ക് വിശ്രമം നല്‍കുകയായിരുന്നു. കോഹ്‍ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ ടീമിനെ നയിക്കും. ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പരയില്‍ അതേ സമയം കോഹ്‍ലി തിരിച്ചെത്തുന്നുണ്ടെങ്കിലും ധോണിയ്ക്ക് അവിടെയും സ്ഥാനമില്ല.

ഇന്ന് സെലക്ഷന്‍ കമ്മിറ്റി പൂനെയില്‍ ചേര്‍ന്ന ശേഷമാണ് ടീം പ്രഖ്യാപനം വന്നത്. ഋഷഭ് പന്താണ് പകരം കീപ്പറായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യ vs വിന്‍ഡീസ്: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്ക്, മനീഷ് പാണ്ഡേ, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഷാഹ്ബാസ് നദീം, ഖലീല്‍ അഹമ്മദ്

ഇന്ത്യ vs ഓസ്ട്രേലിയ: വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്ക്, മനീഷ് പാണ്ഡേ, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്

ജാര്‍ഖണ്ഡിനായി കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് ധോണി തന്നെ

ജാര്‍ഖണ്ഡിനായി വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി കളിക്കുമെന്ന് ഇന്ത്യന്‍ സെലക്ടര്‍ എംഎസ്കെ പ്രസാദ് വ്യക്തമാക്കിയെങ്കിലും അത് വേണ്ടെന്ന് ധോണി തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ധോണിയുടെ സാന്നിധ്യമില്ലാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ടീം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയുണ്ടായി. മികച്ച സന്തുലിതാവസ്ഥയുള്ള ടീമില്‍ തന്റെ വരവോട് കൂടി ടീം ബാലന്‍സ് തെറ്റുവാന്‍ ഇടയായേക്കുമെന്ന് ധോണി പറയുകയും അതിനാല്‍ തന്നെ നോക്ക്ഔട്ട് ഘട്ടത്തില്‍ ഇനി താന്‍ ടീമിനൊപ്പം ചേരേണ്ടതില്ലെന്നും ധോണി തീരുമാനിക്കുകയായിരുന്നുവെന്ന് ജാര്‍ഖണ്ഡ് കോച്ച് രാജീവ് കുമാര്‍ അറിയിക്കുകയായിരുന്നു.

മഹാരാഷ്ട്രയ്ക്കെതിരെ ഒക്ടോബര്‍ 15നാണ് ജാര്‍ഖണ്ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുവാന്‍ യഥേഷ്ടം അവസരം ലഭിക്കാത്ത ധോണിയ്ക്ക് തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാനായി വിജയ് ഹസാരെ മത്സരങ്ങള്‍ ഉപയോഗപ്പെടുത്താമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ടീമിന്റെ മെച്ചത്തിനു വേണ്ടി തന്റെ വ്യക്തിഗത ആവശ്യങ്ങളെ ധോണി മാറ്റി വയ്ക്കുകയായിരുന്നു.

പതറിയെങ്കിലും വിജയം ഉറപ്പാക്കി ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്മാരായി കിരീടധാരണം

ബാറ്റ്സ്മാന്മാര്‍ക്ക് നീണ്ട ഇന്നിംഗ്സും കേധാര്‍ ജാഥവ് പരിക്കേറ്റ് പിന്മാറിയതുമെല്ലാം ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ആരാധകരെ നിരാശരാക്കാതെ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെതിരെ 3 വിക്കറ്റ് നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായി മാറുകയായിരുന്നു. 222 റണ്‍സിനു ബംഗ്ലാദേശിനെ പുറത്താക്കിയ ശേഷം ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും ബംഗ്ലാദേശ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുവാന്‍ അനുവദിക്കാതെ വിക്കറ്റുകള്‍ നേടിയപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായി. അവസാന ഓവറില്‍ 6 റണ്‍സ് ലക്ഷ്യം വേണ്ടിയിരുന്ന ഇന്ത്യ അവസാന പന്തിലാണ് ജയം ഉറപ്പാക്കിയത്. കേധാര്‍ ജാഥവ് 23 റണ്‍സ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 5 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നുയ

അതിവേഗം സ്കോറിംഗ് നടത്താനായില്ലെങ്കില്‍ റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്താനായാതാണ് ഇന്ത്യയ്ക്ക് തുണയായത്. ശിഖര്‍ ധവാനെ(15) നഷ്ടമായ ഉടനെത്തന്നെ അമ്പാട്ടി റായിഡുവിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 46/2 എന്ന നിലയില്‍ നിന്ന് രോഹിത് ശര്‍മ്മയും(48) ദിനേശ് കാര്‍ത്തിക്കും(37) 37 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും റൂബല്‍ ഹൊസൈന്‍ രോഹിത്തിനെ മടക്കിയയച്ചു.

കാര്‍ത്തിക്കിനു കൂട്ടായി ധോണിയെത്തിയ ശേഷം ഇന്ത്യ സിംഗിളുകളില്‍ ഏറെ ആശ്രയിച്ചു റണ്‍റേറ്റ് പരിധിയിലപ്പുറം ഉയരാതെ നിലനിര്‍ത്തി. 54 റണ്‍സാണ് നാലാം വിക്കറ്റില്‍ ധോണിയും കാര്‍ത്തിക്കും നേടിയത്. കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലേക്ക് തോന്നിപ്പിച്ച നിമിഷത്തിലാണ് ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മഹമ്മദുള്ള ബംഗ്ലാദേശ് ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയത്. ഏറെ വൈകാതെ ധോണി(36) മുസ്തഫിസുറിനു വിക്കറ്റ് നല്‍കിയതും കേധാര്‍ ജാഥവ്(19) പരിക്കേറ്റ് പിന്‍മാറിയതും ഇന്ത്യന്‍ ആരാധകരെ പരിഭ്രാന്തിയിലാക്കി.

എന്നാല്‍ രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് സ്കോര്‍ മെല്ലെ ചലിപ്പിച്ച് അവസാന നാലോവറില്‍ നിന്ന് ലക്ഷ്യം 18 റണ്‍സാക്കി ചുരുക്കി. 23 റണ്‍സ് നേടിയ ജഡേജ 47.2 ഓവറില്‍ പുറത്തായ ശേഷം കേധാര്‍ ജാഥവ് ക്രീസിലേക്ക് മടങ്ങിയെത്തുമ്പോള്‍ 16 പന്തില്‍ 11 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. ജഡേജയെ റൂബല്‍ ഹൊസൈന്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഭുവനേശ്വര്‍ കുമാറിനെ(21) പുറത്താക്കി.

കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് ലക്ഷ്യം ആറ് പന്തില്‍ ആറാക്കി മാറ്റുവാന്‍ കേധാര്‍ ജാഥവിനു ആയി. അവസാന ഓവര്‍ എറിയാന്‍ സൗമ്യ സര്‍ക്കാരിനു ആദ്യം ബംഗ്ലാദേശ് പന്ത് കൈമാറിയെങ്കിലും നിദാഹസ് ട്രോഫിയുടെ ഓര്‍മ്മകളില്‍ തീരുമാനം മാറ്റി മഹമ്മദുള്ളയില്‍ ദൗത്യം ഏല്പിക്കുകയായിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് സിംഗിളുകളും ഡബിളും നേടി ഇന്ത്യ ലക്ഷ്യം 3 പന്തില്‍ നിന്ന് രണ്ടാക്കി ചുരുക്കി. നാലാം പന്തില്‍ കുല്‍ദീപിനു റണ്ണെടുക്കാന്‍ സാധിക്കാതെ വന്നുവെങ്കിലും തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി കുല്‍ദീപ് സ്കോറുകള്‍ ഒപ്പമെത്തിച്ചു. അവസാന പന്തില്‍ ലെഗ് ബൈയിലൂടെ ഇന്ത്യ ഏഴാം തവണ ഏഷ്യ കപ്പ് ചാമ്പ്യന്മാരായി.

ബംഗ്ലാദേശ് ബൗളര്‍മാരില്‍ മുസ്തഫിസുര്‍ റഹ്മാനും റൂബല്‍ ഹൊസൈനുമാണ് ക്യാപ്റ്റന്‍ മഷ്റഫേ മൊര്‍തസയ്ക്കൊപ്പം റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചത്. റൂബലും മുസ്തഫിസുറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ നസ്മുള്‍ ഇസ്ലാം, മഷ്റഫേ മൊര്‍തസ, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

 

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ഏറെ മെച്ചപ്പെട്ടിരിക്കുന്നു: ധോണി

ഇന്ത്യയെ ഏഷ്യ കപ്പില്‍ ടൈയില്‍ കുടുക്കിയ അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് ധോണി. ഇന്ത്യയുടെ മത്സര ഫലത്തില്‍ സന്തുഷ്ടനാണെന്ന് അഭിപ്രായപ്പെട്ട ധോണി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ടീമിന്റെ ബൗളിംഗും ഫീല്‍ഡിംഗും ഏറെ മികച്ചതാണെന്നും മത്സരത്തില്‍ മാത്രമല്ല ടൂര്‍ണ്ണമെന്റില്‍ തന്നെ അത് ശരിവയ്ക്കുന്ന പ്രകടനമാണ് ടീം ഇതുവരെ നടത്തിയിട്ടുള്ളതെന്നും പറഞ്ഞ ധോണി തുടര്‍ന്നും ടീം മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെയെന്ന് ആശംസിച്ചു.

ഇന്നലത്തെ മത്സരത്തില്‍ സര്‍വ്വ മേഖലകളിലും അഫ്ഗാനിസ്ഥാന്‍ മികച്ച് നിന്നുവെന്ന് അഭിപ്രായപ്പെട്ട ധോണി അഫ്ഗാന്‍ ബാറ്റിംഗിനെ ഏറെ പ്രശംസിച്ചു. ക്രിക്കറ്റിന്റെ ഓരോ മേഖലയിലും അഫ്ഗാന്‍ താരങ്ങള്‍ ഒന്നാം നമ്പര്‍ കളിയാണ് പുറത്തെടുത്തതെന്ന് ധോണി ശരിവെച്ചു.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ‘ടൈ’ധോണിയുടെ പേരില്‍

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം മത്സരങ്ങള്‍ ടൈയില്‍ അവസാനിച്ചപ്പോള്‍ ടീമിന്റെ നായകനെന്ന റെക്കോര്‍ഡ് എംഎസ് ധോണിയ്ക്ക്. നേരത്തെ 4 ടൈയായ മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ധോണിയുടെ പേരില്‍ തന്നെയയായിരുന്നു ഈ റെക്കോര്‍ഡെങ്കിലും ഒരു നിമിത്തം പോലെ ഇന്ന് ഇന്ത്യയെ നയിക്കുവാന്‍ യോഗം കിട്ടിയ ധോണിയ്ക്ക് 200ാം മത്സരവും അഞ്ചാം ടൈയും ഇന്ന് സ്വന്തമാക്കുവാനായി.

3 വീതം ടൈയുമായി റിച്ചി റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് വോ, ഷോണ്‍ പൊള്ളോക്ക് എന്നിവരാണ് ധോണിയ്ക്ക് പിന്നിലായി സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയെ നയിച്ച ഏറ്റവും പ്രായമേറിയ നായകനും ധോണി

ഇന്ത്യയെ ഏകദിനങ്ങളില്‍ നയിച്ച ഏറ്റവും പ്രായമേറിയ നായകനെന്ന ബഹുമതി ഇനി ധോണിയ്ക്ക് സ്വന്തം. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചതോടെയാണ് ഈ നേട്ടം എംഎസ് ധോണി സ്വന്തമാക്കുന്നത്. 37 വയസ്സും 80 ദിവസവും പ്രായമുള്ള ധോണി ഇന്ത്യയെ നയിക്കുന്ന 200 ാമത്തെ മത്സരം കൂടിയാണ് ഇന്നത്തേത്.

36 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോള്‍ ന്യൂസിലാണ്ടിനെതിരെ 1999ല്‍ ഇന്ത്യയെ നയിക്കുക വഴി മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലായിരുന്നു ഈ നേട്ടം ഇതുവരെ കുറിക്കപ്പെട്ടിരുന്നത്.

ക്യാപ്റ്റന്‍ കൂളായി ധോണിയുടെ 200ാം ഏകദിനം

ഏഷ്യ കപ്പ് ഫൈനലില്‍ യോഗ്യത ഉറപ്പാക്കിയതോടെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ അടിമുടി മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ഓപ്പണര്‍മാരെയും പേസ് ബൗളിംഗ് മുന്നേറ്റ നിരയെയും ഉള്‍പ്പെടെ അഞ്ച് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത്. രോഹിത്തിനു വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് പുതിയ നായകനെ തേടേണ്ട അവസ്ഥയെത്തുകയായിരുന്നു. ദൗത്യം തേടിയെത്തിയത് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളായി ധോണി നായകന്റെ തൊപ്പി വീണ്ടും അണിഞ്ഞപ്പോള്‍ അതൊരു ചരിത്ര നിമിഷം കൂടിയായിരന്നു.

ടോസിനായി അഫ്ഗാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാനോടൊപ്പമെത്തിയ ധോണിയെ കണ്ട് ഇന്ത്യന്‍ ആരാധകര്‍ ഞെട്ടുകയായിരുന്നു. ഏകദിനങ്ങളില്‍ 199 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ധോണിയ്ക്ക് ഈ അവസരത്തിലൂടെ ആ നേട്ടം 200 ഏകദിനമാക്കി മാറ്റുവാന്‍ കഴിഞ്ഞു.

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കളിക്കാത്ത താരങ്ങള്‍ക്കെല്ലാം ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ അവസരം നല്‍കുകയായിരുന്നു. അഞ്ച് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയ്ക്കും പകരം മനീഷ് പാണ്ഡേയും ലോകേഷ് രാഹുലും ടീമിലെത്തിയപ്പോള്‍ പേസ് ബൗളിംഗില്‍ ഇന്ത്യ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കി പകരം സിദ്ധാര്‍ത്ഥ് കൗളിനെയും ദീപക് ചഹാറിനെയും ഇന്ത്യ പരീക്ഷിച്ചു. യൂസുവേന്ദ്ര ചഹാലിനു പകരം ഖലീല്‍ അഹമ്മദും ടീമിലേക്ക് എത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് പുതിയൊരു ടീമാണ് അഫ്ഗാനിസ്ഥാനെ നേരിടാന്‍ ഇന്ത്യ സജ്ജമാക്കിയത്.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് രോഹിത്, ടൂര്‍ണ്ണമെന്റില്‍ ഹിറ്റ്മാന്റെ രണ്ടാം അര്‍ദ്ധ ശതകം

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം അര്‍ദ്ധ ശതകം നേടി രോഹിത് ശര്‍മ്മ. ഷാക്കിബ് അല്‍ ഹസനെ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ രോഹിത്തിനു പിന്തുണയായി ശിഖര്‍ ധവാന്‍(40) ആണ് മികവ് പുലര്‍ത്തിയ പ്രധാന താരം. അമ്പാട്ടി റായിഡു 14 റണ്‍സ് നേടി പുറത്തായി. ഇന്ത്യ 36.2 ഓവറില്‍ നിന്ന് ബംഗ്ലാദേശിന്റെ 174 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യയുടെ ഈ വിജയം.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനാണ് മികച്ച രീതിയില്‍ തുടങ്ങിയതെങ്കിലും രോഹിത് സ്കോറിംഗ് മെല്ലെയാണ് ആരംഭിച്ചത്. ശിഖര്‍ പുറത്തായ ശേഷമാണ് അല്പം കൂടി വേഗത്തില്‍ രോഹിത് ശര്‍മ്മ ബാറ്റ് വീശിയത്. രോഹിത്തിനു പിന്തുണയായി നാലാം നമ്പറില്‍ എത്തിയ എംഎസ് ധോണി 33 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 83 റണ്‍സുമായി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മഷ്റഫേ മൊര്‍തസ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ രവീന്ദ്ര ജഡേജ(4)യോടൊപ്പം പേസര്‍മാരായ ഭുവിയും ബുംറയും(മൂന്ന് വിക്കറ്റ് വീതം) ഒത്തുകൂടിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി 42 റണ്‍സ് നേടി മെഹ്ദി ഹസന്‍ ആണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്.

ഏകദിനത്തില്‍ ധോണി ബാറ്റ് ചെയ്യേണ്ടത് നാലാം നമ്പറില്‍: സഹീര്‍ ഖാന്‍

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി ഏകദിനത്തില്‍ ബാറ്റ് ചെയ്യേണ്ടത് നാലാം നമ്പറിലാണെന്ന് ആവശ്യപ്പെട്ട് മുന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍. ഏകദിനത്തില്‍ ഇന്ത്യയുടെ നാലാം നമ്പറിന്റെ തലവേദനങ്ങളെ ഇത് ഇല്ലാതാക്കുമന്നും ലോകകപ്പിനെ മുന്‍നിര്‍ത്തി ഇന്ത്യ ഈ പരീക്ഷണത്തിനു മുതിരണമെന്നുമാണ് സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യ നിരവധി താരങ്ങളെ ഈ പൊസിഷനില്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അനുയോജ്യമായ ബാറ്റ്സ്മാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അടുത്തിടെ മോശം ഫോമിലുള്ള ധോണി ഫിനിഷര്‍ എന്ന രീതിയില്‍ തന്റെ പഴയ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായി മാറിയിട്ടുള്ള സാഹചര്യത്തില്‍ ഈ പരീക്ഷണം ധോണിയ്ക്കും ഇന്ത്യയ്ക്കും ഗുണകരമാകുമെന്നാണ് സഹീര്‍ അഭിപ്രായപ്പെട്ടത്. അഞ്ചാം നമ്പറില്‍ ഇറങ്ങി ധോണി ഏഷ്യ കപ്പില്‍ ഹോങ്കോംഗിനെതിരെ പൂജ്യത്തിനു പുറത്തായിരുന്നു. രണ്ടാം മത്സരത്തില്‍ ധോണിയ്ക്ക് ബാറ്റ് ചെയ്യുവാന്‍ അവസരം നല്‍കാതെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയും ചെയ്തു.

നാലാം നമ്പറില്‍ ധോണി എത്തുന്നത് സമ്മര്‍ദ്ദത്തിനനുസരിച്ച് ബാറ്റ് വീശുവാന്‍ താരത്തിനെ അനുവദിക്കുകയും അതിന്റെ ഗുണം ഇന്ത്യയ്ക്കും ലഭിക്കുമെന്ന് സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

Exit mobile version