അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ടിന്റെ ജൈത്രയാത്രയ്ക്ക് അവസാനം

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ഡബിള്‍സിൽ എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ടിന്റെ ജൈത്രയാത്രയ്ക്ക് അവസാനം. 3 വ്ടം ലോക ചാമ്പ്യന്മാരായ “ഡാഡീസ്” എന്നറിയപ്പെടുന്ന ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാന്‍ – ഹെന്‍ഡ്ര സെറ്റിയാവന്‍ കൂട്ടുകെട്ടിനോട് ആണ് ഇന്ത്യന്‍ യുവതാരങ്ങള്‍ വീണത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ 8-21, 14-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പിന്നിൽ പോയത്. 29 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്.

വിജയം തുടര്‍ന്ന് അര്‍ജ്ജുന്‍ – ധ്രുവ് ജോഡി, ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറിൽ

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട്. സിംഗപ്പൂരിന്റെ ലോക റാങ്കിംഗിലെ 41ാം സ്ഥാനക്കാരെയാണ് ഈ ഇന്ത്യന്‍ താരങ്ങള്‍ മൂന്ന് ഗെയിം പോരാട്ടത്തിൽ മറികടന്നത്.

സ്കോര്‍: 18-21, 21-15, 21-16. മൂന്ന് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ഇന്തോനേഷ്യന്‍ ജോഡിയുമായാണ് ഇവരുടെ ക്വാര്‍ട്ടര്‍ പോരാട്ടം. ഇതിന് മുമ്പ് നാല് തവണ ഈ കൂട്ടുകെട്ടുമായി ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്തോനേഷ്യന്‍ താരങ്ങള്‍ക്കായിരുന്നു വിജയം.

വമ്പന്‍ അട്ടിമറിയുമായി അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട്, പുറത്താക്കിയത് നിലവിലെ വെങ്കല മെഡൽ ജേതാക്കളെ

നിലവിലെ ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ്സ് വെങ്കല മെഡൽ ജേതാക്കളായ ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ഡെന്മാര്‍ക്ക് താരങ്ങളെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ച് ഇന്ത്യയുടെ എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട്. 21-17, 21-16 എന്ന സ്കോറിനായിരുന്നു കിം അസ്ട്രുപ് – ആന്‍ഡേര്‍സ് റാസ്മുസ്സന്‍ കൂട്ടുകെട്ടിനെ ഇന്ത്യന്‍ താരങ്ങള്‍ വീഴ്ത്തിയത്.

അതേ സമയം വനിത ഡബിള്‍സിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡികൂട്ടുകെട്ട് ലോക ഒന്നാം നമ്പര്‍ ജോഡിയായ ചൈനയുടെ ക്വിംഗ് ചെന്‍ – യി ഫാന്‍ ജിയയോട് 15-21, 10-21 എന്ന സ്കോറിന് പിന്നിൽ പോയി. രണ്ട് വട്ടം ബാഡ്മിന്റൺ ലോക ചാമ്പ്യന്മാര്‍ കൂടിയാണ് ഈ ചൈനീസ് താരങ്ങള്‍.

ഇന്ത്യയുടെ പൂജ ഡണ്ടു – സഞ്ജന സന്തോഷ് കൂട്ടുകെട്ട് ലോക റാങ്കിംഗിൽ മൂന്നാം നമ്പര്‍ താരങ്ങളായ കൊറിയന്‍ താരങ്ങളോട് 15-21, 7-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

ലോക റാങ്കിംഗില്‍ ആദ്യ 50 സ്ഥാനത്തിലേക്ക് എത്തി അര്‍ജ്ജുന്‍ – ധ്രുവ് സഖ്യം

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് റാങ്കിംഗില്‍ ആദ്യ 50 സ്ഥാനത്തിലേക്ക് ഉയര്‍ന്ന് എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില സഖ്യം.

7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 46ാം റാങ്കിലേക്കാണ് ഇരുവരും ഉയര്‍ന്നത്.

Exit mobile version