എംപിഎൽ പിന്മാറി, കില്ലര്‍ ജീന്‍സ് ഇന്ത്യയുടെ കിറ്റ് സ്പോൺസര്‍

കില്ലര്‍ ജീന്‍സ് ഇന്ത്യയുടെ പുതിയ കിറ്റ് സ്പോൺസര്‍. എംപിഎൽ തങ്ങളുടെ കിറ്റ് സ്പോൺസര്‍ അവകാശം കില്ലര്‍ ജീന്‍സിന് കൈമാറുകയാണ് എന്നാണ് ലഭിയ്ക്കുന്ന വിവരം. മാര്‍ച്ച് വരെ ഇത്തരത്തിൽ അവകാശങ്ങള്‍ കൈമാറ്റം ചെയ്യാനാകില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നുവെങ്കിലും എംപിഎലിന്റെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശത്തിലുള്ള കില്ലര്‍ ബ്രാന്‍ഡ് 2023 അവസാനിക്കുന്നത് വരെ ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്പോൺസറായി തുടരും. കരാര്‍ അവസാനിപ്പിക്കുന്നതായി ഡിസംബര്‍ 2022ൽ ആണ് ബിസിസിഐയ്ക്ക് എംപിഎലില്‍ നിന്ന് ഇമെയിൽ ലഭിച്ചതെന്നാണ് അറിയുന്നത്.

നിലവിൽ പല ടീമുകളും ടൂറിലായതിനാൽ തന്നെ മാര്‍ച്ച് വരെ മാറ്റങ്ങള്‍ അനുവദനീയമല്ലെന്നായിരുന്നു ബിസിസിഐ എംപിഎലിനെ അറിയിച്ചത്.

സ്പോൺസര്‍ഷിപ്പ് കാലാവധിയ്ക്ക് ഒരു വര്‍ഷം മുമ്പാണ് എംപിഎൽ കരാറിൽ നിന്ന് പിന്മാറുന്നത്.

എംപിഎല്‍ ഇനി ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സര്‍

ഗെയിമിംഗ് പ്ലാറ്റ്ഫോം ആയ മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ സബ്സിഡറിയായ എംപിഎല്‍ സ്പോര്‍ട്സ് അപ്പാരല്‍ ആന്‍ഡ് അക്സസറീസ് ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ കിറ്റ് സ്പോണ്‍സര്‍. മൂന്ന് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. നൈക്കിന് പകരം ആണ് എംപിഎല്‍ ബിസിസിഐയുമായി പുതിയ കരാറിലെത്തിയിരിക്കുന്നത്.

പുരുഷ, വനിത, എ ടീം, അണ്ടര്‍ 19 ടീമുകള്‍ എന്നിവയുടെ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ കരാറിലെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതി മത്സരം 88 ലക്ഷം നൈക്ക് നല്‍കിയിരുന്നപ്പോല്‍ 65 ലക്ഷം രൂപ മാത്രമാവും എംപിഎല്‍ നല്‍കുക.

ഇത് കൂടാതെ മെര്‍ക്കന്‍ഡൈസ് സെയില്‍സിന്റെ 10 ശതമാനം റോയല്‍റ്റിയും ബിസിസിഐയ്ക്ക് ലഭിയ്ക്കും.

Exit mobile version