സൗദിയിലേക്ക് ഇല്ല മൂസ ദിയാബി ആസ്റ്റൺ വില്ലയിൽ

ബയേർ ലെവർകുസന്റെ ഫ്രഞ്ച് വിങർ മൂസ ദിയാബി ആസ്റ്റൺ വില്ലയിൽ. ഏതാണ്ട് 50 മില്യണിൽ അധികം യൂറോ മുടക്കിയാണ് താരത്തെ വില്ല ടീമിൽ എത്തിച്ചത്. താരത്തിന് സൗദി ക്ലബ് അൽ നസറും രംഗത്ത് ഉണ്ടായിരുന്നു.

എന്നാൽ സൗദി ക്ലബിന്റെ വലിയ ഓഫർ ഫ്രഞ്ച് താരം നിരസിച്ചു. പ്രീമിയർ ലീഗിൽ ഉനയ് എമറെക്ക് കീഴിൽ കളിക്കുക എന്നതിന് ആണ് താരം സൗദിയിലെ വലിയ പണത്തിനെക്കാൾ പ്രാധാന്യം നൽകിയത്. മെഡിക്കലിന് ശേഷം താരം ഉടൻ വില്ലയിൽ കരാർ ഒപ്പ് വെക്കും.

Exit mobile version