തുടക്കത്തിലെ തിരിച്ചടി മറികടന്ന് മാർക്ക് മാർക്വേസ് ജർമ്മൻ ജിപി സ്പ്രിന്റ് റേസിൽ ഒന്നാമത്


ഡുകാട്ടി താരം മാർക്ക് മാർക്വേസ് ജർമ്മൻ ഗ്രാൻഡ് പ്രിക്സ് സ്പ്രിന്റ് റേസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് വിജയിച്ചു. മോശം തുടക്കത്തെയും നനഞ്ഞ ട്രാക്ക് സാഹചര്യങ്ങളെയും അതിജീവിച്ചാണ്, മോട്ടോജിപി 2025 സീസണിലെ റെക്കോർഡ് ആയ 10-ാമത്തെ സ്പ്രിന്റ് വിജയം അദ്ദേഹം സ്വന്തമാക്കിയത്.


പോൾ പൊസിഷനിൽ നിന്ന് തുടങ്ങിയ മാർക്വേസ് ആദ്യ ടേൺ 1-ൽ വട്ടംകറങ്ങി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ അപ്രീലിയയുടെ മാർക്കോ ബെസെക്കിക്ക് ആദ്യ ലീഡ് ലഭിച്ചു. എന്നാൽ എട്ട് തവണ ലോക ചാമ്പ്യനായ മാർക്വേസ് ചിട്ടയായ തിരിച്ചുവരവ് നടത്തി, അവസാന ലാപ്പിൽ സ്റ്റാർട്ട്-ഫിനിഷ് സ്ട്രെയിറ്റിൽ സ്ലിപ്സ്ട്രീം ഉപയോഗിച്ച് ബെസെക്കിയെ മറികടന്നു.


യമഹയുടെ ഫാബിയോ ക്വാർട്ടാരാറോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫാബിയോ ഡി ജിയാനന്റോണിയോ (വിആർ46 റേസിംഗ്), ജാക്ക് മില്ലർ (പ്രമാക് റേസിംഗ്) എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.


തുടക്കത്തിലെ തിരിച്ചടി ഉണ്ടായിട്ടും, നനഞ്ഞ ട്രാക്കിൽ താളം കണ്ടെത്തിയ മാർക്വേസ് വേഗതയേറിയ ലാപ്പുകൾ രേഖപ്പെടുത്തി. ഒമ്പതാം ലാപ്പിൽ ഡി ജിയാനന്റോണിയോയെയും തുടർന്ന് ക്വാർട്ടാരാറോയെയും മറികടന്നു. ബെസെക്കിയെക്കാൾ ഒരു സെക്കൻഡിലധികം പിന്നിലായിരുന്ന അദ്ദേഹം അവസാന നിമിഷം വരെ ഈ വിടവ് കുറച്ച് കൊണ്ടുവന്ന് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.



ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ തന്റെ സഹോദരൻ അലക്സ് മാർക്വേസിനെക്കാൾ 78 പോയിന്റ് ലീഡാണ് മാർക്വേസിനുള്ളത്. അലക്സ് മാർക്വേസ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.


പരിക്ക് കാരണം മോട്ടോജിപി ചാമ്പ്യൻ ജോർജ് മാർട്ടിന് സീസൺ ഓപ്പണർ നഷ്ടമാകും

അടുത്തിടെയുണ്ടായ വീഴ്ചയിൽ ഒന്നിലധികം ഒടിവുകൾ സംഭവിച്ചതിനെത്തുടർന്ന് നിലവിലെ മോട്ടോജിപി ചാമ്പ്യനായ ജോർജ് മാർട്ടിന് സീസൺ ഓപ്പണിംഗ് ആയ തായ്‌ലൻഡ് ഗ്രാൻഡ് പ്രീയിൽ നിന്ന് പുറത്തായി. അപ്രീലിയ റൈഡർ ചൊവ്വാഴ്ച ബാഴ്‌സലോണയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകും, അദ്ദേഹം തിരികെയെത്താൻ എത്രകാലം ആകും എന്നത് പിന്നീട് മാത്രമെ നിർണ്ണയിക്കു.

മലേഷ്യയിൽ പ്രീ-സീസൺ ടെസ്റ്റിംഗിനിടെ വലതു കൈയിലും കാലിലും ഒടിവുകൾ അനുഭവപ്പെട്ട മാർട്ടിന് ഇപ്പോൾ ഇടതുകൈയിലും കാലിലും കൂടുതൽ ഒടിവുകൾ കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ. തായ്‌ലൻഡിൽ നടക്കുന്ന മത്സരത്തിൽ ലോറെൻസോ സവാഡോറി മാർട്ടിന് പകരക്കാരനാകുമെന്ന് അപ്രീലിയ സ്ഥിരീകരിച്ചു.

മോട്ടോ ജിപി ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ, അടുത്ത വർഷം നോയിഡയിൽ റേസ് നടക്കും

റേസിംഗ് ആരാധകർക്ക് ആവേശമായി മോട്ടോ ജിപി ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ വച്ചു നടക്കും. 7 വർഷത്തേക്ക് ഭാരത് ജിപി എന്നറിയപ്പെടുന്ന ഗ്രാന്റ് പ്രിക്സിന് ഇന്ത്യ വേദിയാവും. നോയിഡയിലെ ബുദ്ധ സർക്യൂട്ട് ആണ് മോട്ടോ ജിപിക്ക് വേദിയാവുക.

2011 മുതൽ 2013 വരെ ഫോർമുല വൺ റേസിന് ബുദ്ധ സർക്യൂട്ട് വേദിയായിരുന്നു എങ്കിലും പിന്നീട് നിരവധി പ്രശ്നങ്ങൾ കാരണം അത് നിർത്തുക ആയിരുന്നു. മോട്ടോ ജിപിക്ക് പുറമെ മോട്ടോ ഇയും ഇന്ത്യയിൽ വച്ചു നടക്കും. ഇന്ത്യൻ മോട്ടോർ സ്പോർട്സ് ചരിത്രത്തിൽ നാഴികക്കല്ല് ആയേക്കും ഈ നീക്കം.

Exit mobile version