കിരീടം ഞങ്ങളുടേത് എന്ന് ഉറപ്പിക്കാൻ ഫ്രാൻസ് വീണ്ടും ലോകകപ്പ് ഫൈനലിൽ

ഖത്തർ ലോകകപ്പിലെ ഫൈനൽ ലൈനപ്പ് ഉറപ്പായി. അർജന്റീനയെ നേരിടാൻ ഫ്രാൻസ് ആകും മറുവശത്ത് അണിനിരക്കുക. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നാണ് ഫ്രാൻസ് ഫൈനലിലേക്ക് എത്തിയത്.

ഇന്ന് അൽ ബൈത് സ്റ്റേഡിയത്തിൽ വെറും അഞ്ചു മിനുട്ട് മാത്രമെ ഫ്രാൻസിന് മൊറോക്കോ ഡിഫൻസ് തകർക്കാൻ വേണ്ടി വന്നുള്ളൂ‌. അഞ്ചാം മിനുട്ടിൽ തിയോ ഹെർണാണ്ടസ് പേരുകേട്ട മൊറോക്കൻ ഡിഫൻസീവ് കോട്ട തകർത്തു. ഗ്രീസ്മന്റെ ഒരു റൺ ആണ് അവരെ ഞെട്ടിച്ചത്. ഗ്രീസ്മന്റെ പാസ് എംബപ്പെയിൽ എത്തി. എംബപ്പെ രണ്ട് തവണ ഗോളിനായി ശ്രമിച്ചു എങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. ആ പന്ത് എന്തിയത് പെനാൾട്ടി ബോക്സിൽ ഫ്രീ ആയി നിൽക്കുന്ന തിയോയിലെക്ക്.

Picsart 22 12 15 01 12 00 761

തിയോ ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ ബോനോയെ മറികടന്ന് പന്ത് വലയിലേക്ക് എത്തിച്ചു. സ്കോർ 1-0. ഈ ഗോൾ തുടക്കം മുതൽ തന്നെ കളിയുടെ നിയന്ത്രണം ഫ്രാൻസിന്റെ കാലുകളിൽ ആക്കി. ഔനായിയുടെ ഒരു ഷോട്ട് ലോരിസിനെ പരീക്ഷിച്ചത് ഒഴിച്ചാൽ കാര്യമായ ഭീഷണി മൊറോക്കോയിൽ നിന്ന് തുടക്കത്തിൽ ഉണ്ടായില്ല.

മൊറോക്കോ ഡിഫൻഡർ സയ്സ് പരിക്കേറ്റ് കളം വിടുന്നതും കാണാനായി. 35ആം മിനുട്ടിൽ എംബപ്പെയുടെ ഷോട്ട് ഡിഫൻസ് ക്ലിയർ ചെയ്തു. അതിനു പിന്നാലെ കിട്ടിയ അവസരം ജിറൂദ് പുറത്തും അടിച്ചു.

45ആം മിനുട്ടിൽ അൽ യമിഖിന്റെ ഒരു ബൈസൈക്കിൾ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയത് മൊറോക്കോയ്ക്ക് വലിയ തിരിച്ചടിയായി.

രണ്ടാം പകുതിയിൽ മൊറോക്കോ തുടരെ തുടരെ അറ്റാക്കുകൾ നടത്തി. ഫ്രാൻസ് പലപ്പോഴും കൗണ്ടറുകൾക്ക് ആയി കാത്തിരിക്കേണ്ടി വന്നു. മൊറോക്കോ സിയചിന്റെ നേതൃത്വത്തിൽ നല്ല അറ്റാക്കുകൾ നടത്തി. എന്നാൽ ഫൈനൽ ബോളുകൾ വന്നില്ല. പലപ്പോഴും അവസരങ്ങൾ ഇഞ്ചുകളുടെ വ്യത്യാസത്തിൽ നഷ്ടങ്ങളായി മാറി.

അവസാനം 79ആം മിനുറ്റിൽ ഫ്രാൻസിന്റെ രണ്ടാം ഗോൾ വന്നതോടെ മൊറോക്കൻ കഥ കഴിഞ്ഞു. കോലോ മുവാനിയുടെ ഒരു ടാപിൻ ഫ്രാൻസിന്റെ വിജയം ഉറപ്പിച്ചു. എംബപ്പെയുടെ ഒരു ഗോൾ ശ്രമം ആണ് മുവാനിയുടെ ടാപിന്നായി മാറിയത്. താരം സബ്ബായി എത ഒരു മിനുട്ട് ആകുന്നതിന് മുന്നെ ആയിരുന്നു ഈ ഗോൾ.

ഈ ഗോളിന് ശേഷം വിജയം ഉറപ്പിക്കുന്നതിൽ ആയി ഫ്രാൻസിന്റെ ശ്രദ്ധ. ഇനി ഞായറാഴ്ച ഫൈനലിൽ അർജന്റീനയെ ആകും ഫ്രാൻസ് നേരിടുക.

ഫ്രാൻസ് അടിച്ചു!! ആദ്യ പകുതിയിൽ മൊറോക്കോ പിറകിൽ

ഖത്തർ ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു.

ഇന്ന് അൽ ബൈത് സ്റ്റേഡിയത്തിൽ വെറും അഞ്ചു മിനുട്ട് മാത്രമെ ഫ്രാൻസിന് മൊറോക്കോ ഡിഫൻസ് തകർക്കാൻ വേണ്ടി വന്നുള്ളൂ‌. അഞ്ചാം മിനുട്ടിൽ തിയോ ഹെർണാണ്ടസ് പേരുകേട്ട മൊറോക്കൻ ഡിഫൻസീവ് കോട്ട തകർത്തു. ഗ്രീസ്മന്റെ ഒരു റൺ ആണ് അവരെ ഞെട്ടിച്ചത്. ഗ്രീസ്മന്റെ പാസ് എംബപ്പെയിൽ എത്തി. എംബപ്പെ രണ്ട് തവണ ഗോളിനായി ശ്രമിച്ചു എങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. ആ പന്ത് എന്തിയത് പെനാൾട്ടി ബോക്സിൽ ഫ്രീ ആയി നിൽക്കുന്ന തിയോയിലെക്ക്.

തിയോ ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ ബോനോയെ മറികടന്ന് പന്ത് വലയിലേക്ക് എത്തിച്ചു. സ്കോർ 1-0. ഈ ഗോൾ തുടക്കം മുതൽ തന്നെ കളിയുടെ നിയന്ത്രണം ഫ്രാൻസിന്റെ കാലുകളിൽ ആക്കി. ഔനായിയുടെ ഒരു ഷോട്ട് ലോരിസിനെ പരീക്ഷിച്ചത് ഒഴിച്ചാൽ കാര്യമായ ഭീഷണി മൊറോക്കോയിൽ നിന്ന് തുടക്കത്തിൽ ഉണ്ടായില്ല.

മൊറോക്കോ ഡിഫൻഡർ സയ്സ് പരിക്കേറ്റ് കളം വിടുന്നതും കാണാനായി. 35ആം മിനുട്ടിൽ എംബപ്പെയുടെ ഷോട്ട് ഡിഫൻസ് ക്ലിയർ ചെയ്തു. അതിനു പിന്നാലെ കിട്ടിയ അവസരം ജിറൂദ് പുറത്തും അടിച്ചു.

45ആം മിനുട്ടിൽ അൽ യമിഖിന്റെ ഒരു ബൈസൈക്കിൾ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയത് മൊറോക്കോയ്ക്ക് വലിയ തിരിച്ചടിയായി.

“ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫൻസ് മൊറോക്കോയുടേത്” – ഫ്രഞ്ച് പരിശീലകൻ

മൊറോക്കോ മറ്റേതൊരു ടീമിനെക്കാളും നന്നായി ഈ ലോകകപ്പിൽ പ്രതിരോധിച്ചു എന്ന് ഫ്രഞ്ച് പരിശീലകൻ ദെഷാംസ്. ഈ ലോകകപ്പിൽ അവരുടേതാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന് അദ്ദേഹം പറഞ്ഞു. അവർ അവരുടെ ഡിഫൻസീവ് ഷെയ്പ്പ് നന്നായി സൂക്ഷിക്കുന്നു. മാത്രമല്ല അവർക്ക് നല്ല ആക്രമണകാരികളുമുണ്ട്. ദെഷാംപ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് മൊറോക്കോയെ സെമി ഫൈനലിൽ നേരിടാൻ ഇരിക്കുകയാണ് ദെഷാംസിന്റെ ടീം. ഇന്ന് ഗ്യാലറിയിലെ മൊറോക്കോ ഫാൻസിന്റെ പിന്തുണയെയും ഫ്രാൻസ് പേടിക്കേണ്ടതുണ്ട് എന്ന് ദെഷാംസ് പറഞ്ഞു. മൊറോക്കോയ്ക്ക് ഈ വലൊയ പിന്തുണ ലഭിക്കുന്നത് അവരെ ശക്തരാക്കും എന്ന് കോച്ച് പറഞ്ഞു.

“തീർച്ചയായും, ഒരു ലോകകപ്പ് സെമിഫൈനലിനായി നാളെ ഇത് വളരെ ഉച്ചത്തിലായിരിക്കും. നിങ്ങൾ ഒരു മത്സരത്തിന് തയ്യാറെടുക്കുമ്പോൾ ഒരു മത്സരത്തിന്റെ അന്തരീക്ഷത്തിനും തയ്യാറെടുക്കേണ്ടതുണ്ട്. എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

“മൊറോക്കോ ഒത്തൊരുമയുള്ള ടീമാണ്, അവരെ മറികടക്കുക എളുപ്പമാകില്ല” – വരാനെ

മൊറോക്കോയെ മറികടക്കുക എളുപ്പമായിരിക്കില്ല എന്ന് ഫ്രഞ്ച് ഡിഫൻഡർ വരാനെ. അവർ കരുത്തരായ ടീമാണ്. വളരെ ഒത്തൊരുമയുള്ള ടീം. അവരെ ചലിപ്പിക്കുക വളരെ ബുദ്ധിമുട്ടായിട്ടുഅ കാര്യനാണ്. പ്രതിരോധപരമായി ഞങ്ങൾ അവരിൽ ഒരു വലിയ ഐക്യം കാണുന്നുണ്ട്. വരാനെ പറഞ്ഞു.

മൊറോക്കൻ ഫുട്ബോളിൽ ഒരു ചരിത്രം എഴുതുകയാണ് ഈ മൊറോക്കൻ ടീം, അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന പ്രകടനങ്ങൾ അവർ ഇതിനകം നടത്തിയിട്ടുണ്ട്. ഡിഫൻസിൽ മാത്രമല്ല അറ്റാക്കിലും അവർക്ക് വലിയ ക്വാളിറ്റിയുണ്ട്. കൗണ്ടറുകളിലൂടെയും സെറ്റ് പീസുകളിലൂടെയും അറ്റാക്ം ചെയ്യാനുള്ള മികവും അവർക്ക് ഉണ്ടെന്ന്. വരാനെ പറഞ്ഞു.

ഖത്തർ ലോകകപ്പിന്റെ തുടക്കം മുതൽ ഈലോകകപ്പ് നേടുക എന്നതാണ് ഫ്രാൻസിന്റെ ലക്ഷ്യമെന്ന് സെന്റർ ബാക്ക് പറഞ്ഞു. അത് എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ മത്സരം ആരംഭിച്ചത് മുതൽ എല്ലായ്പ്പോഴും അത് ലക്ഷ്യമായിരുന്നു. സെമിഫൈനലിൽ എത്തിയതിൽ തന്നെ വലിയ സംതൃപ്തിയുണ്ട് എന്നും വരാനെ കൂട്ടിച്ചേർത്തു.

“മൊറോക്കോ സെമി ഫൈനൽ അർഹിക്കുന്നു, അഭിനന്ദനങ്ങൾ” – ബ്രൂണോ ഫെർണാണ്ടസ്

മൊറോക്കോ ഖത്തർ ലോകകപ്പിന്റെ സെമി ഫൈനൽ പ്രവേശനം അർഹിക്കുന്നുണ്ട് എന്ന് പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ്. മൊറോക്കൻ ടീമിനെ അഭിനന്ദിക്കുന്നു എന്നുൻ അവർ പോർച്ചുഗലിന് എതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നും ബ്രൂണോ പറഞ്ഞു. ഇന്ന് ട്വിറ്റർ വഴി ലോകകപ്പിൽ നിന്ന് പുറത്തായതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ബ്രൂണോ ഫെർണാണ്ടസ്.

ഞങ്ങളുടെ സ്വപനം ആണ് ഇന്നലെ പൊലിഞ്ഞത് എന്നും വിജയിക്കാൻ ആവുന്നതെല്ലാം ഞങ്ങൾ ചെയ്തിരുന്നു എന്നും ബ്രൂണോ ട്വീറ്റ് ചെയ്തു. പരാജയപ്പെട്ടത് വലിയ വേദന നൽകുന്നതാണെന്നും എന്നാൽ താൻ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ പറ്റുന്നതിൽ അഭിമാനിക്കുന്നു എന്നും എന്റെ സഹ താരങ്ങളുടെ പ്രകടനത്തിലും ഏറെ അഭിമാനം കൊള്ളുന്നു എന്നും ബ്രൂണോ കുറിച്ചു.

സോഫ്യാൻ അമ്രാബാതിന് പ്രീമിയർ ലീഗിൽ നിന്നും ആവശ്യക്കാർ എത്തിയേക്കും

ഖത്തറിൽ മൊറോക്കോയുടെ ഐതിഹാസിക കുതിപ്പിന് ഒപ്പം ലോകം ശ്രദ്ധിച്ച പ്രകടനമായിരുന്നു മധ്യനിരയിൽ സോഫ്യാൻ അമ്രബാതിന്റെത്. എതിരാളികളുടെ നീക്കങ്ങൾക്ക് തടയിടാനും കൃത്യമായി മുന്നോട്ടു പന്ത് എത്തിക്കാനും മിടുക്കനായ താരത്തിന് വേണ്ടി പ്രീമിയർ ലീഗിൽ നിന്നടക്കം ആവശ്യക്കാർ ഉണ്ടായേക്കും എന്നാണ് സൂചനകൾ.

താരത്തിന്റെ ഏജന്റ് സിനോഹ് ഇത് സംബന്ധിച്ച് സൂചനകൾ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഫ്‌യോറന്റിന താരത്തിന് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നും തനിക്ക് വിളി എത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ നിലവിൽ താരം ലോകകപ്പിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സിനോഹ് ഫാബ്രിസിയോ റോമാനോയുമായി സംസാരിക്കവെയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.

വെറോണയിൽ നിന്നും 2020ൽ ഫ്‌യോറന്റിനയിൽ എത്തിയ താരത്തിന്റെ നിലവിലെ കരാർ 2024 ഓടെ അവസാനിക്കും. ഇത് ഒരു വർഷം കൂടി നീട്ടാനുള്ള സാധ്യതയും ക്ലബ്ബിന്റെ പക്കൽ ഉണ്ട്. എന്നാൽ ഇരുപത്തഞ്ചുകാരന് മികച്ച ഓഫറുകൾ വരും എന്നതിനാൽ ഏറ്റവും മികച്ച ഓഫറിന് വേണ്ടി വിലപേശി കാശ് വാരാൻ തന്നെ ആവും ക്ലബ്ബിന്റെ നീക്കം.

മറക്കാന മുതൽ മൊറോക്കോ വരെയുള്ള ദൂരം

1950ൽ ബ്രസീലിലെ മറക്കാനയിലെ പുതിയ സ്റ്റേഡിയത്തിൽ രണ്ട് ലക്ഷം പേരെ സാക്ഷി നിറുത്തി വേൾഡ് കപ്പ് മത്സരം നടക്കുമ്പോൾ മൊറോക്കോ ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല. പിന്നെയും ആറോ ഏഴോ വർഷങ്ങൾക്ക് ശേഷമാണു ഫ്രഞ്ച് സർക്കാർ അവിടുന്ന് പിൻവാങ്ങിയത്. അപ്പോഴും ചെറിയൊരു ഭാഗം കയ്യടക്കി വച്ചിരുന്ന സ്‌പെയിൻ അവിടെ തുടർന്നു. പിന്നെയും പതിറ്റാണ്ടുകൾക്ക് ശേഷമാണു അവരും സ്ഥലം വിട്ടത്. ഇന്നിപ്പോൾ ഖത്തറിൽ ഫിഫ വേൾഡ് കപ്പിന്റെ സെമിയിൽ അവരുടെ ടീം എത്തി നിൽക്കുമ്പോൾ, അത് ആ രാജ്യത്തിൻറെ മാത്രം ആഘോഷമായല്ല കൊണ്ടാടടപ്പെടുന്നത്.

2022 ഫിഫ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളിലേക്കുള്ള തീരുമാനമായപ്പോൾ എഫ് ഗ്രൂപ്പിൽ ഉൾപ്പെട്ട മൊറോക്കോക്ക് പ്രീക്വാർട്ടർ സാധ്യത പോലും ആരും കല്പിച്ചിരുന്നില്ല. അട്ടിമറികളുടെ ലോക കപ്പ് എന്നു ഇതിനകം പേര് കേട്ട ഖത്തർ വേൾഡ് കപ്പിൽ, പരമ്പരാഗത പവർ ഹൗസ് ടീമുകളെ തന്നെയാണ് വിദഗ്ദരും, സീസണൽ ആരാധകരും സെമിയിലേക്ക് മനസ്സാ പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ ഇന്നിപ്പോൾ ആഫ്രിക്കയുടെ, അറബ് ലോകത്തിന്റെ അഭിമാനമായി സെമിയിൽ എത്തിയിരിക്കുകയാണ് ഈ രാജ്യം.

ഈ യാത്ര മൊറോക്കോയെ സംബന്ധിച്ചു അത്ര എളുപ്പമുള്ളതായിരുന്നില്ല. ഒരു രാഷ്ട്രീയ സാംസ്‌കാരിക പ്രക്ഷോഭങ്ങൾ തുടർക്കഥയായ ഒരു പുതിയ രാജ്യം എന്ന നിലക്ക് കളിക്കളത്തിൽ അവർ അടുത്ത കാലം വരെ ഒരു ശക്തിയായി അറിയപ്പെട്ടിരുന്നില്ല. എങ്കിലും ആ ജനതയുടെ ഉള്ളിൽ ഈ കളിയോടുള്ള സ്നേഹം എക്കാലത്തും ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. അവിടത്തെ ഫുട്ബോൾ ക്ലബുകൾ ആഫ്രിക്കൻ ടൂർണമെന്റുകളിൽ പലതവണ ചാമ്പ്യന്മാരായിട്ടുണ്ട്. അവരുടെ ദേശീയ ടീം പക്ഷെ ആഫ്രിക്കൻ മത്സരങ്ങളിൽ വരവറിയിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. 2018 , 2020 ആഫ്രിക്കൻ ചാമ്പ്യന്മാരായിരിന്നു മൊറോക്കോ. ഫുട്ബോൾ മത്സരങ്ങൾ ഉള്ള ദിവസങ്ങളിൽ, ക്ലബ്ബ് ആയിക്കൊള്ളട്ടെ, യുറോപിയൻ മത്സരങ്ങൾ ആയിക്കൊള്ളട്ടെ, റബത്തിലെയും, കാസാബ്ലാങ്കയിലെയും, മറക്കീഷിലെയും തെരുവുകൾ ഒഴിഞ്ഞു കിടക്കുമായിരിന്നു. ആ വൈകുന്നേരങ്ങളിൽ അവിടുത്തെ ഷീഷ ബാറുകളിൽ ജനങ്ങൾ തിങ്ങി നിറയുമായിരിന്നു. 1970ൽ അവർ വേൾഡ് കപ്പിലേക്കു നേരിട്ട് കടക്കുന്ന ആദ്യ ആഫിക്കൻ ടീമായി, 1986ൽ പോർച്ചുഗൽ, ഇംഗ്ലണ്ട്, പോളണ്ട് എന്നിവരടങ്ങിയ ഗ്രൂപ്പിൽ ഒന്നാമതായി.

ആഫ്രിക്കയിൽ നിന്നും ആറ് തവണ ഫിഫ വേൾഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഈ അറ്റ്ലസ് സിംഹങ്ങൾ, പക്ഷെ ആദ്യമായിട്ടാണ് രണ്ടാം റൗണ്ടിന് അപ്പുറം കടക്കുന്നത്. ക്രൊയേഷ്യയുമായുള്ള സമനില ഒരു അട്ടിമറിയായി ലോകം കണക്കാക്കിയപ്പോൾ, യൂറോപ്യൻ ഫുട്ബാളിൽ തിളങ്ങി നിൽക്കുന്ന കളിക്കാരെ കൊണ്ട് നിറഞ്ഞ മൊറോക്കൻ ടീമിന്റെ മറുപടി, കളി ഇനിയും ബാക്കിയുണ്ട് സദീക്ക് എന്നായിരുന്നു. സെമിയിൽ എത്തുന്ന വരെയുള്ള എല്ലാ കളിയും അവർ ജയിച്ചു എന്ന് മാത്രമല്ല, ഒരു ഗോൾ മാത്രമേ ഈ ജൈത്രയാത്രയിൽ അവരുടെ സൂപ്പർമാൻ ഗോൾ കീപ്പർ യാസിൻ ബോണോ വഴങ്ങിയുള്ളൂ!

മൊറോക്കോ 0 ക്രോയേഷ്യ 0
മൊറോക്കോ 2 ബെൽജിയം 0
മൊറോക്കോ 2 കാനഡ 1
മൊറോക്കോ 0 സ്‌പെയിൻ 0 (3- 0 പെനാൽറ്റി)
മൊറോക്കോ 1 പോർച്ചുഗൽ 0

ഡിസംബർ 14ന് (ഇന്ത്യൻ സമയമനുസരിച്ചു ഡിസംബർ 15) ഖത്തറിന്റെ വടക്കേ അറ്റത്തുള്ള അൽ ഖോറിലെ അൽ ബൈയ്ത് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ, തങ്ങളുടെ മുൻ കൊളോണിയൽ യജമാനന്മാരായ ഫ്രാൻസിനെ നേരിടുമ്പോൾ, ഈ റെക്കോർഡ് തുടരാൻ തന്നയെയാകും അവരുടെ ശ്രമം. അറേബ്യൻ കൂടാരത്തിന്റെ മാതൃകയിലുള്ള ഈ സ്റ്റേഡിയത്തിലാണ് ആദ്യമായി അറബ് രാജ്യത്ത് വച്ചു ഒരു വേൾഡ് കപ്പ് ഫൈനൽ മത്സരം നടന്നത് എന്നത് പോലെ, വീട് എന്ന് നാമകരണം ചെയ്ത ഇതേ സ്റ്റേഡിയത്തിൽ വച്ചു തന്നെ ആദ്യമായി ഒരു ആഫ്രിക്കൻ-അറബ് ടീം വേൾഡ് കപ്പ് ഫൈനൽ മത്സരം കളിക്കാൻ അർഹത നേടും എന്നാണ് ആ ദേശങ്ങളിൽ ഉള്ളവർ വിശ്വസിക്കുന്നത്.

ഈ വേൾഡ് കപ്പിലെ തന്നെ ഏറ്റവും ശക്തരായ ഫ്രാൻസിനെയാണ് സെമിയിൽ അവർ നേരിടുന്നത് എന്ന യാഥാർഥ്യം നിലനിൽക്കെ തന്നെ, ഇന്ത്യൻ സിനിമയെ സ്നേഹിക്കുന്ന മൊറോക്കോ ജനതയുടെ അഭിപ്രായം ഖത്തറിലുള്ള സുഹൃത്തിന്റെ വാക്കുകളിലൂടെ ഞാൻ കേട്ടു, ഹം കിസി സെ കം നഹി! അതെ, ഈ കൊല്ലത്തെ ഫൈനൽ തങ്ങൾ കളിക്കും എന്ന് തന്നെയാണ് അവരുടെ തീരുമാനം. ഫ്രാൻസ് ടീമിൽ കളിക്കുന്ന പലരോടുമൊപ്പം ക്ലബ്ബ് ഫുട്ബോൾ കളിക്കുന്ന മൊറോക്കോ കളിക്കാർ തങ്ങളുടെ ഗെയിം പ്ലാൻ ഉറപ്പിച്ചു കഴിഞ്ഞു, ഫൈനൽ മാത്രമാണ് അവരുടെ ലക്ഷ്യം.

ഈ ലോക കപ്പിലെ സ്റ്റാർ കോച്ച് എന്ന് ഇതിനകം പേരെടുത്ത് കഴിഞ്ഞ മോറോക്കൻ കോച്ച് വലീദ് റെഗ്രഗുയി തൻ്റെ ടീമിനെ വിശേഷിപ്പിക്കുന്നത് ഈ വേൾഡ് കപ്പിലെ റോക്കി ബൽബോവ എന്നാണ്. മറ്റ് ടീമുകളുടെയത്ര കഴിവും, പരിചയവും ഇല്ലാതിരിന്നിട്ടു കൂടി, പ്രതിബദ്ധതയും, ഉത്സാഹവും, അർപ്പണബോധവും മാത്രമാണ് തങ്ങളെ നയിക്കുന്നത് എന്നാണ് കോച്ച് പറഞ്ഞത്. ആദ്യ അറബ് വേൾഡ് കപ്പിലൂടെ, ആദ്യ ആഫ്രിക്കൻ അറബ് ചാമ്പ്യൻ ആകാനുള്ള മോറോക്കാൻ ടീമിന്റെ ആഗ്രഹങ്ങൾക്ക് മൊറോക്കൻ ജനതയുടെ മാത്രം പ്രാർത്ഥനകൾ മാത്രമല്ല ഉള്ളത്, ഒട്ടനവധി രാജ്യങ്ങൾ അവർക്ക് പിന്നിലുണ്ട്. അവർ പറയുന്നുണ്ട്, ദിസ് ടൈം ഫോർ ആഫ്രിക്ക, ഡിസ ടൈം ഫോർ അറേബ്യ!

“ആഫ്രിക്കൻ ടീമിന് ലോകകപ്പ് ജയിക്കാൻ വരെയാകും എന്ന വിശ്വാസം ആണ് മൊറോക്കോ സൃഷ്ടിക്കുന്നത്”

മൊറോക്കോയുടെ ഈ ലോകകപ്പിലെ പ്രകടനം ആഫ്രിക്കയിലെ ഭാവി തലമുറക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകും എന്ന് മൊറോക്കൻ പരിശീലകൻ വലിദ് റെഗ്രഗുയി. ഒരു ആഫ്രിക്കൻ ടീമിന് ലോകകപ്പിന്റെ സെമിഫൈനലിലെത്താൻ കഴിയുമെന്ന് ഞങ്ങൾ കാണിച്ചുതന്നു എന്നതാണ് പ്രധാനം. ആഫ്രിക്കയിലെ ഭാവി തലമുറകൾക്ക് കിരീടം നേടാൻ വരെ ആകും എന്ന് ഒരു വിശ്വാസം ഈ മൊറോക്കൻ പ്രകടനം നൽകും എന്നും വലിദ് പറഞ്ഞു.

മൂന്നോ നാലോ മത്സരങ്ങൾക്ക് മുമ്പ് ഒരു പത്രസമ്മേളനത്തിൽ, ഞങ്ങൾക്ക് ലോകകപ്പ് നേടാനാകുമെന്ന് എന്നോട് ചോദിച്ചു. ‘എന്തുകൊണ്ട് പറ്റില്ല?’ എന്ന് ഞാൻ ചോദിച്ചു. നമുക്ക് സ്വപ്നം കാണാം.. എന്തിന് നമ്മൾ സ്വപ്നം കാണാതിരിക്കണം.. നിങ്ങൾ സ്വപ്നം കണ്ടില്ലെങ്കിൽ എവിടെയും എത്തില്ല.. സ്വപ്നം കാണാൻ നിങ്ങൾക്ക് ഒരു ചിലവ് വരില്ല. മൊറോക്കോ കോച്ച് പറഞ്ഞു

യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പ് നേടുന്നത് പതിവാണ്, അതിനാൽ ഞങ്ങൾ ഫൈ പ്രവേശിക്കാൻ ശ്രമിക്കേണ്ടതുണ്ട്, അതിനും അപ്പുറത്തേക്ക് പോകാനും നോക്കണം. അദ്ദേഹം പറഞ്ഞു. ലോകകപ്പ് സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ ഇന്നലെ മാറിയിരുന്നു.

മൊറോക്കോ!! ഇതാണ് ഈ ലോകകപ്പിന്റെ ടീം

മൊറോക്കോൻ അത്ഭുതം ഖത്തറിൽ തുടരുകയാണ്. ക്വാർട്ടർ ഫൈനൽ പോർച്ചുഗലിനെയും അട്ടിമറിച്ച് കൊണ്ട് അവർ സെമി ഫൈനലിലേക്ക് മുന്നേറി. ലോകകപ്പിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി ഇതോടെ മൊറോക്കോ മാറി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയ പോർച്ചുഗലിന് ഇന്ന് അത്ര നല്ല ആദ്യ പകുതി ആയില്ല. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ച് മൊറോക്കോ പ്രതിരോധം ഭേദിക്കാൻ അവർക്ക് ആയില്ല. ജാവോ ഫെലിക്സിന് ആയിരുന്നു പോർച്ചുഗലിന്റെ രണ്ട് നല്ല അവസരങ്ങൾ വന്നത്. എന്നാൽ ഫെലിക്സിന്റെ രണ്ട് ഷോട്ടും ഗോൾ കീപ്പറെ പരീക്ഷിച്ചില്ല.

മത്സരത്തിന്റെ 42ആം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ച് എൻ നസീരി ആണ് മൊറോക്കോക്ക് ലീഡ് നൽകിയത്. ക്രോസ് പിടിക്കാൻ മുന്നോട്ട് വന്ന ഗോൾ കീപ്പർ കോസ്റ്റക്ക് പറ്റിയ പിഴവാണ് ഗോളിന് വഴിവെച്ചത്.

ഇതിനു പിന്നാലെ പോർച്ചുഗലിന്റെ ഒരു അറ്റാക്കിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.

ഗോൾ കണ്ടെത്താൻ ആകാത്തതോടെ രണ്ടാം പകുതിയിൽ പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളത്തിൽ ഇറക്കി. കാനസെലോയും റാഫേൽ ലിയോയും എല്ലാം കളത്തിൽ എത്തി. പോർച്ചുഗൽ തുടരെ ആക്രമിച്ചു എങ്കിലും മൊറോക്കൻ കീപ്പർ ബോണോയെ കാര്യമായി പരീക്ഷിക്കാൻ ആയില്ല.

82ആം മിനുട്ടിൽ ആണ് ബോണോ ആദ്യമായി രക്ഷകനായത്. റൊണാൾഡോയുംടെ പാസിൽ നിന്നുള്ള ജാവോ ഫെലിക്സിന്റെ ഒരു ഷോട്ട് ഗോൾ എന്ന് ഉറച്ചതായിരുന്നു. പക്ഷെ അത് ബോണോ തടഞ്ഞു.

91ആം മിനുട്ടിൽ റൊണാൾഡോയുടെ ഷോട്ടും ബോണോ തടഞ്ഞു. ഇതിനു പിന്നാലെ ചെദിര രണ്ടാം മഞ്ഞ കണ്ട് കളത്തിന് പുറത്ത് പോയത് മൊറോക്കോക്ക് തിരിച്ചടിയായി.

എട്ട് മിനുറ്റിന്റെ ഇഞ്ച്വറി ടൈം ആണ് റൊണാൾഡോക്കും പോർച്ചുഗലിനും കിട്ടിയത്. അവർ എത്ര ശ്രമിച്ചും പത്ത് പേരു മാത്രമുള്ള മൊറോക്കൻ ഡിഫൻസിനിടയിലൂടെ ഒരു വഴി കണ്ടെത്താൻ ആയില്ല. 97ആം മിനുട്ടിൽ പെപെ ഒരു ഹെഡർ കൂടെ മിസ്സ് ആക്കിയതോടെ പോർച്ചുഗൽ പരാജയം ഉറപ്പായി.

ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും മൊറോക്കോ നേരിടുക.

പോർച്ചുഗലിനെയും മൊറോക്കോ ഞെട്ടിക്കുന്നു, ആദ്യ പകുതിയിൽ മുന്നിൽ

മൊറോക്കോൻ അത്ഭുതം ഖത്തറിൽ തുടരുകയാണ്. ക്വാർട്ടർ ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ പോർച്ചുഗലിന് എതിരെ മൊറോക്കോ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്.

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയ പോർച്ചുഗലിന് ഇന്ന് അത്ര നല്ല ആദ്യ പകുതി ആയില്ല. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ച് മൊറോക്കോ പ്രതിരോധം ഭേദിക്കാൻ അവർക്ക് ആയില്ല. ജാവോ ഫെലിക്സിന് ആയിരുന്നു പോർച്ചുഗലിന്റെ രണ്ട് നല്ല അവസരങ്ങൾ വന്നത്. എന്നാൽ ഫെലിക്സിന്റെ രണ്ട് ഷോട്ടും ഗോൾ കീപ്പറെ പരീക്ഷിച്ചില്ല.

മത്സരത്തിന്റെ 42ആം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ച് എൻ നസീരി ആണ് മൊറോക്കോക്ക് ലീഡ് നൽകിയത്. ക്രോസ് പിടിക്കാൻ മുന്നോട്ട് വന്ന ഗോൾ കീപ്പർ കോസ്റ്റക്ക് പറ്റിയ പിഴവാണ് ഗോളിന് വഴിവെച്ചത്.

ഇതിനു പിന്നാലെ പോർച്ചുഗലിന്റെ ഒരു അറ്റാക്കിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.

“മൊറോക്കോയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, ആഫ്രിക്കയ്ക്ക് ഇവിടെ എത്താ‌ൻ അർഹതയുണ്ടെന്ന് കാണിക്കണം” – വലീദ്

ഇന്ന് പോർച്ചുഗലിനെ നേരിടുമ്പോൾ മൊറോക്കോയ്ക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല എന്ന് മൊറോക്കോ പരിശീലകൻ വലീദ്. നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങൾ ചെയ്തതുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് മുന്നിൽ ഉള്ള വെല്ലുവിളി. പോർച്ചുഗലിനെതിരായ മത്സരത്തിന്റെ തലേന്ന് റെഗ്രഗുയി പറഞ്ഞു.

ആഫ്രിക്ക ഇവിടെയെത്താൻ അർഹരാണെന്ന് കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, മൊറോക്കോയ്ക്കും ഇവിടെയായിരിക്കാൻ അർഹതയുണ്ട്. അദ്ദേഹം തുടർന്നു.

നമുക്ക് പിന്നിൽ എല്ലാവരുമുണ്ട്. ഞങ്ങൾക്ക് ഒപ്പം ഒരു ഭൂഖണ്ഡവും ഒപ്പം അറബ് ലോകവുമുണ്ട്. അത് നമുക്ക് ഒരുപാട് ഊർജ്ജമാണ് നൽകുന്നത്‌ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ശ്രമിക്കും. വലീദ് പറഞ്ഞു.

നമുക്ക് ചരിത്രം സൃഷ്ടിക്കാം. പിഴവുകൾ വരാതെ നോക്കാം. അദ്ദേഹം പറഞ്ഞു.

“റൊണാൾഡോയെ പോർച്ചുഗൽ കളിപ്പിക്കരുത് എന്നാണ് ആഗ്രഹം” – മൊറോക്കോ കോച്ച്

പോർച്ചുഗൽ ഇന്ന് മൊറോക്കോയ്ക്ക് എതിരെ റൊണാൾഡോയെ ഇറക്കുമോ എന്ന സംശയം തുടരുകയാണ്. എന്നാൽ റൊണാൾഡോയെ പോർച്ചുഗൽ ഇറക്കരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നു മൊറോക്കൻ പരിശീലകൻ വാലിദ് പറഞ്ഞു.

റൊണാൾഡോ കളിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ അവൻ കളിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൻ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് എനിക്കറിയാം, അതിനാൽ അവൻ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. മൊറോക്കോ കോച്ച് പറഞ്ഞു. റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.

നമുക്ക് നമ്മുടെ നേട്ടങ്ങളിൽ വിശ്രമിക്കാൻ കഴിയില്ല എന്നും മൊറോക്കോ കോച്ച് പറഞ്ഞു. ബെൽജിയമോ സ്‌പെയിനോ ക്വാർട്ടർ ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കുറച്ച് ആളുകളെ ഞങ്ങൾ ഇതിനകം അത്ഭുതപ്പെടുത്തി. ഇനിയും അത്ഭുതങ്ങൾ നടത്തണം. അദ്ദേഹം പറഞ്ഞു.

Exit mobile version