ബാറ്റിംഗില്‍ തിളങ്ങി സുനില്‍ നരൈന്‍, മോണ്ട്രിയല്‍ ടൈഗേഴ്സിനു ജയം

തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ് ബോര്‍ഡ് ടീം. ആദ്യ ഘട്ടത്തിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പരാജയമറിയാതിരുന്ന വിന്‍ഡീസ് ബോര്‍ഡ് ടീമിനു റൗണ്ടിലെ അവസാന മത്സരത്തിലും രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സ്ഥിതിയാണിപ്പോള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനോടാണ് ടീമിന്റെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടിയെങ്കിലും 17.3 ഓവറില്‍ ടൈഗേഴ്സ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഷമര്‍ സ്പ്രിംഗര്‍(62) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ടൈഗേഴ്ലിനു വേണ്ടി നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് വിജയത്തിന്റെ അടിത്തറ പാകിയത് സുനില്‍ നരൈന്റെ വെടിക്കെട്ടാണ്. 25 പന്തില്‍ 9 സിക്സ് അടക്കം 61 റണ്‍സ് നേടിയ സുനിലിനു പിന്തുണയായി മോയിസസ് ഹെന്‍റിക്കസ്(32), സിക്കന്ദര്‍ റാസ(32), നജീബുള്ള സദ്രാന്‍ എന്നിവരും ചേര്‍ന്നപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ടീം വിജയം നേടി. 12 പന്തില്‍ 29 റണ്‍സ് നേടി സദ്രാനാണ് റാസയ്ക്കൊപ്പം ടീമിന്റെ വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചത്.

ബോര്‍ഡ് ടീമിനായി ഖാരി പിയറി രണ്ടും ഫാബിയന്‍ അലന്‍, ദെര്‍വാല്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏറെ നാള്‍ കൂടിയൊരു ജയം സ്വന്തമാക്കി നാഷണല്‍സ്, അതും ഒരു വിക്കറ്റിനു

ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലെ ആറ് വിക്കറ്റ് ജയത്തിനു ശേഷം ജയം എന്തെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്ന ടൊറോണ്ടോ നാഷണല്‍സിനു ആശ്വാസ ജയം. അതും ഒരു വിക്കറ്റിന്റെ. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനെയാണ് ഒരു വിക്കറ്റിനു ടൊറോണ്ടോ നാഷണല്‍സ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുനിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തുവാന്‍ നാഷണല്‍സിനു സാധിച്ചിട്ടുണ്ട്. നിലവില്‍ അവസാന സ്ഥാനക്കാര്‍ മോണ്ട്രിയല്‍ ടൈഗേഴ്സാണ്.

ആദ്യം ബാറ്റ് ചെയ്ത മോണ്ട്രിയല്‍ ജോര്‍ജ്ജ് വര്‍ക്കര്‍(62), മോയിസസ് ഹെന്‍റിക്കസ്(50) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നിന്ന് 176/4 എന്ന സ്കോര്‍ നേടുകയായരുന്നു. മുഹമ്മദ് സമിയ്ക്കാണ് മൂന്ന് വിക്കറ്റ് ലഭിച്ചത്.

വിക്കറ്റുകള്‍ തുടരെ വീണുവെങ്കിലും ആന്റണ്‍ ഡെവ്സിച്ച്, കീറണ്‍ പള്ളാര്‍ഡ്, നിതീഷ് കുമാര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് വിജയം ഉറപ്പിക്കുവാന്‍ നാഷണല്‍സിനെ സഹായിച്ചത്. 23 പന്തില്‍ നിന്ന് 4 സിക്സ് ഉള്‍പ്പെടെ 46 റണ്‍സ് നേടിയ നീതീഷ് കുമാര്‍ ആണ് കളിയിലെ താരം. കീറണ്‍ പൊള്ളാര്‍ഡ് 21 പന്തില്‍ നിന്ന് 37 റണ്‍സും ഡെവ്സിച്ച് 34 പന്തില്‍ നിന്ന് 43 റണ്‍സുമാണ് നേടിയത്.

9 വിക്കറ്റുകളുടെ നഷ്ടത്തില്‍ അവസാന പന്തിലാണ് ടീമിനു ജയം സ്വന്തമാക്കാനായത്. അവസാന പന്തില്‍ വിജയിക്കുവാന്‍ 2 റണ്‍സ് വേണ്ട ഘടത്തില്‍ കെസ്രിക് വില്യംസ് പീറ്റര്‍ സിഡിലിനെ ബൗണ്ടറി പായിച്ചാണ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിന്റെ അവസാന പന്തില്‍ സുനില്‍ നരൈനേ സിക്സര്‍ പറത്തി മുഹമ്മദ് സമിയും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

അവസാന ഓവറില്‍ 6 പന്തില്‍ നിന്ന് 13 റണ്‍സ് വേണ്ടിയിരുന്ന നാഷണല്‍സിനെ പൊള്ളാര്‍ഡ് വിജയത്തിനരികെ എത്തിച്ചു. ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടിയ താരം അടുത്ത പന്തില്‍ താരം ഔട്ടായത് മത്സരം കൂടുതല്‍ ആവേശകരമായി. പിന്നീടുള്ള മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ടൊറോണ്ടോയ്ക്ക് കൈവശമുണ്ടായിരുന്നത് ഒരു വിക്കറ്റ് മാത്രമായിരുന്നു.

ലസിത് മലിംഗയും പീറ്റര്‍ സിഡിലും ടൈഗേഴ്സിനു വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ലാമിച്ചാനെയ്ക്കാണ് രണ്ട് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

18 റണ്‍സ് വിജയം നേടി നൈറ്റ്സ്

മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെ 18 റണ്‍സ് വിജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ടൂര്‍ണ്ണമെന്റിലെ എട്ടാം മത്സരത്തില്‍ ടോസ് നേടി മോണ്ട്രിയല്‍ ടൈഗേഴ്സ് നായകന്‍ ലസിത് മലിംഗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റാസി വാന്‍ ഡെര്‍ ഡൂസന്‍ പുറത്താകാതെ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നൈറ്റ്സ് നേടിയത്.

56 പന്തില്‍ 6 ബൗണ്ടറിയും 5 സിക്സുമാണ് താരം നേടിയത്. മറ്റു താരങ്ങളില്‍ ആരും കാര്യമായ പ്രഭാവമുണ്ടാക്കിയില്ലെങ്കിലും പൊരുതാവുന്ന സ്കോറിലേക്ക് റാസി ടീമിനെ നയിച്ചു. ലസിത് മലിംഗ മൂന്നും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ ഒരു വിക്കറ്റ് നേടി. 4 ഓവറില്‍ 19 റണ്‍സ് മാത്രമാണ് താരം വിട്ടു നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് 19.4 ഓവറില്‍ 148 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ജോര്‍ജ്ജ് വര്‍ക്കര്‍ 43 റണ്‍സും മോയിസസ് ഹെന്‍റിക്കസ് 40 റണ്‍സും നേടി പൊരുതിയെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത ശേഷം ആര്‍ക്കും കാര്യമായ പ്രഭാവമുണ്ടാക്കാനായില്ല. ടിം സൗത്തിയും സാദ് ബിന്‍ സഫറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ രണ്ടും ഫവദ് അഹമ്മദ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മോണ്ട്രിയല്‍ ടൈഗേഴ്സിനെ വീഴ്ത്തി വിന്‍ഡീസ് ബോര്‍ഡ് ടീം, ടൈഗേഴ്സിനു രണ്ടാം തോല്‍വി

കാന‍ഡ ടി20 ലീഗില്‍ കളിക്കാനെത്തിയ വിന്‍ഡീസ് ബോര്‍ഡിന്റെ ടീമിനും ആദ്യ മത്സരത്തില്‍ തന്നെ ജയം. മികച്ച സ്കോര്‍ നേടിയ കരുത്തുറ്റ ബൗളിംഗ് നിര കൈവശമുള്ള മോണ്ട്രിയല്‍ ടൈഗേഴ്സിനു ആ സ്കോര്‍ സംരക്ഷിക്കാനാകാതെ വന്നപ്പോള്‍ ടീം തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് വീഴുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 183/9 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും നരൈനും മലിംഗയും ബ്രാവോയും അടങ്ങിയ ബൗളിംഗ് നിരയ്ക്ക് വിന്‍ഡീസ് ടീമിനെ പിടിച്ചുകെട്ടുവാന്‍ സാധിച്ചില്ല.

19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി വിന്‍ഡീസ് വിജയം നേടുകയായിരുന്നു. ടൈഗേഴ്സിനു വേണ്ടി സിക്കന്ദര്‍ റാസയാണ് ടോപ് സ്കോറര്‍. 47 റണ്‍സാണ് താരം നേടിയത്. സുനില്‍ നരൈന്‍ 28 റണ്‍സും മോയിസസ് ഹെന്‍റിക്കസ് 26 റണ്‍സും നേടി. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. വിന്‍ഡീസിനു വേണ്ടി ഒബേദ് മക്കോയ്, ജെറിമിയ ലൂയിസ് എന്നിവര്‍ മൂന്നു വീതം വിക്കറ്റും ഖാരി പിയറി രണ്ടും വിക്കറ്റ് നേടി.

ബ്രാണ്ടന്‍ കിംഗ്, നിക്കോളസ് പൂരന്‍ എന്നവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് ടീമിനു വിജയം കുറിക്കാനായത്. ബ്രണ്ടന്‍ കിംഗ് 56 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 58 റണ്‍സ് നേടി. ഷമര്‍ സ്പിംഗര്‍ 18 പന്തില്‍ 27 റണ്‍സുമായി ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

പീറ്റര്‍ സിഡില്‍, ലസിത് മലിംഗ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരൈന്‍, സന്ദീപ് ലാമിച്ചാനെ, ജോര്‍ജ്ജ് വര്‍ക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. പതിവു പോലെ സുനില്‍ നരൈന്‍ കൃത്യതയോടെയാണ് പന്തെറിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version