കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്, കൊൽക്കത്തയിൽ ചെന്ന് മോഹൻ ബഗാനെ തോൽപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെയും തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ദിമിത്രസ് ദിയമെന്റകോസ് നേടിയ ഗോളിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ ലീഗിൽ ഒന്നാമത് എത്തിക്കുകയും ചെയ്തു. ഇന്ന് എവേ ഗ്രൗണ്ട് ആയിട്ടും കളിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ ബ്ലാസ്റ്റേഴ്സിനായി. മോഹൻ ബഗാന് ഒരു ഷോട്ട് പോലും തൊടുക്കാൻ ഇന്ന് ആദ്യ പകുതിയിൽ ആയില്ല.

കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ ആദ്യ പകുതിയിൽ 9 ഷോട്ടുകൾ തൊടുത്തു. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ആയിരുന്നു ദിമിയുടെ ഗോൾ വന്നത്. 3 ബഗാൻ ഡിഫൻഡേഴ്സിനെ മറികടന്ന് മനോഹരമായ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു ദിമി ഗോൾ കണ്ടെത്തിയത്. താരത്തിന്റെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്.

ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പെപ്രയുടെ ഒരു ഷോട്ട് വിശാൽ കെയ്ത് സേവ് ചെയ്തു. രാഹുലിന്റെ ഷോട്ട് ആകട്ടെ ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്‌. രണ്ടാം പകുതിയിൽ ബഗാാൻ കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും ഒരിക്കലും ബഗാനെ താളം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് അനുവദിച്ചില്ല. മുഹമ്മദ് അസ്ഹർ ബ്ലാസ്റ്റേഴ്സിനായി മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 26 പോയിന്റുമായി ഒന്നാമത് എത്തി. രണ്ടാമതുള്ള ഗോവയേക്കാൾ മൂന്ന് പോയിന്റിന്റെ ലീഡ് ബ്ലാസ്റ്റേഴ്സിന് ഉണ്ട്. 19 പോയിന്റുള്ള മോഹൻ ബഗാൻ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

മോഹൻ ബഗാന് എതിരായ ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ നേരിടുകയാണ്. മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. പരിക്കേറ്റ വിബിന്റെ അഭാവത്തിൽ അസ്ഹർ ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങുന്നുണ്ട്. അത് മാത്രമാണ് ടീമിലെ ഏക മാറ്റം.

സച്ചിൻ ഗോൾ വലകാക്കുമ്പോൾ പ്രിതം, ലെസ്കോവിച്, മിലോസ്, നവോച എന്നിവർ ഡിഫൻസിൽ ഇറങ്ങുന്നു. അസ്ഹറും ഡാനിഷും ആണ് മധ്യനിരയിൽ. രാഹുൽ, ഐമൻ, പെപ്ര, ദിമി എന്നിവരും ഇറങ്ങുന്നു. ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഒന്നാമത് എത്താം.

ഗ്രെഗ് സ്റ്റുവർട്ടിന് 3 മത്സരത്തിൽ വിലക്ക്, ലിസ്റ്റണ് 4 മത്സരവും ആകാശ് മിശ്രക്ക് 3 മത്സരവും നഷ്ടമാകും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് വിലക്കിന്റെ സമയം. മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടയിൽ വിലക്ക് കിട്ടിയ മൂന്ന് താരങ്ങളുടെ വിലക്ക് കാലാവധി നീളും. മുംബൈ സിറ്റിയുടെ മധ്യനിര താരം ഗ്രെഗ് സ്റ്റുവർട്ടിനെ മൂന്ന് മത്സരങ്ങളിലേക്ക് ആണ് എ ഐ എഫ് എഫ് വിലക്കിയിരിക്കുന്നത്. ഗ്രെഗ് സ്റ്റുവർട്ടിന് മാത്രമല്ല മുംബൈ സിറ്റിയുടെ ആകാശ് മിശ്രക്കും മൂന്ന് മത്സരങ്ങളിൽ വിലക്ക് ഉണ്ട്. ഇരുവർക്കും വേണമെങ്കിൽ അപ്പീൽ ചെയ്യാം.

മുംബൈ സിറ്റിയുടെ അടുത്ത മൂന്ന് മത്സരങ്ങൾ, അതായത് ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരവും അതു കഴിഞ്ഞ് വരുന്ന ചെന്നൈയിനും പഞ്ചാബിനും എതിരായ മത്സരങ്ങളും ഇരുവർക്കും നഷ്ടമാകും.

മോഹൻ ബഗാൻ താരം ലിസ്റ്റൺ കൊളാസോയ്ക്ക് നാലു മത്സരങ്ങളിലേക്ക് ആണ് വിലക്ക് ലഭിച്ചിരിക്കുന്നത്‌. ഇന്നലെ ബഗാനായി കളിക്കാതിരുന്ന ലിസ്റ്റണ് ഇനി കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ്, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് എതിരായ മത്സരങ്ങൾ നഷ്ടമാകും.

ലീഡ് കളഞ്ഞ് നോർത്ത് ഈസ്റ്റ്, മോഹൻ ബഗാന് വിജയം

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്നു നടന്ന മത്സരത്തിൽ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന്റെ ലീഡ് നോർത്ത് ഈസ്റ്റ് എടുത്തു എങ്കിലും അത് നിലനിർത്താൻ നോർത്ത് ഈസ്റ്റിന് ആയില്ല.

നാലാം മിനിറ്റിൽ കോൻ സം സിംഗ് ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. പതിമൂന്നാം മിനിറ്റിൽ ദീപക് ടാംഗ്രിയിലൂടെ ബഗാൻ സമനില. പിടിച്ചു. 28ആം മിനിറ്റിൽ കമിങ്സ് അവർക്ക് ലീഡും നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തണ്ടോമ്പ സിങ് ചുവപ്പുകാർഡ് വാങ്ങി പുറത്തായത് നോർത്ത് ഈസ്റ്റിന് തിരിച്ചടിയായി. പിന്നെ ബഗാന് കാര്യങ്ങൾ എളുപ്പമായി. അവർ പിന്നീട് സുഭാഷിഷ് ബോസിലൂടെ മൂന്നാം ഗോളും നേടി അവരുടെ വിജയം പൂർത്തിയാക്കി. ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 വിജയവും ഒരു സമനിലയുമായി 19 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് മോഹൻബഗാൻ.

ഒഡീഷയോട് വൻ തോൽവി, മോഹൻ ബഗാൻ എ എഫ് സി കപ്പിൽ നിന്ന് പുറത്ത്

സൂപ്പർ സ്റ്റാറുകളുടെ വമ്പൻ നിരയുള്ള മോഹൻ ബഗാൻ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഉറപ്പായി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ് സിയോട് വൻ പരാജയം ആണ് മോഹൻ ബഗാൻ നേരിട്ടത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് ഒഡീഷ ഇന്ന് വിജയിച്ചത്. തുടക്കത്തിൽ 17ആം മിനുട്ടിൽ ഹ്യൂഗോ ബോമസിലൂടെ മോഹൻ ബഗാൻ ആയിരുന്നു ലീഡ് എടുത്തത്. അവിടെ നിന്ന് തിരിച്ചടിച്ച് ഒഡീഷ വിജയം സ്വന്തമാക്കി.

30ആം മിനുട്ടിൽ റോയ് കൃഷ്ണയിലൂടെ അവർ സമനില കണ്ടെത്തി. രണ്ടു മിനുട്ടിനകം മൗറീസിയോയുടെ ഗോൾ ഒഡീഷക്ക് ലീഡും നൽകി. 41ആം മിനുട്ടിൽ ഗോദാർദ് കൂടെ ഗോൾ നേടിയതോടെ 3-1ന്റെ ലീഡുമായി ഒഡീഷ ആദ്യ പകുതി അവസാനിപ്പിച്ചു.

63ആം മിനുട്ടിൽ കിയാൻ നസിരിയുടെ ഗോൾ മോഹൻ ബഗാന് പ്രതീക്ഷ നൽകി. സ്കോർ 2-3. പക്ഷെ അവസാനം അനികേത് ജാദവും ഇസാകും ഗോൾ കണ്ടെത്തിയതോടെ 5-2ന്റെ വലിയ വിജയം ഒഡീഷ ഉറപ്പിച്ചു.

ഗ്രൂപ്പ് ഡിയിൽ 9 പോയിന്റുമായി ഒഡീഷ ആണ് ഒന്നാമത്. 10 പോയിന്റുമായി ബസുന്ധര കിങ്സ് ആണ് ഒന്നാമത്‌. അവസാന മത്സരത്തിൽ ഒഡീഷയുൻ ബസുന്ധര കിങ്സുമാണ് കളിക്കേണ്ടത്. അതുകൊണ്ട് തന്നെ 7 പോയിന്റുള്ള മോഹൻ ബഗാന് ഇനി അടുത്ത റൗണ്ട് സാധ്യതകൾ ഇല്ല.

ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്സിനോട് മോഹൻ ബഗാന് പരാജയം

എ എഫ് സി കപ്പിൽ മോഹൻ ബഗാന് പരാജയം. ഇന്ന് ധാക്കയിൽ നടന്ന മത്സരത്തിൽ ബസുന്ധര കിങ്സിനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. മോഹൻ ബഗാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പരാജയമാണിത്. 17ആം മിനുട്ടിൽ ലിസ്റ്റൺ കൊളാസോയിലൂടെ മോഹൻ ബഗാൻ ആണ് ലീഡ് എടുത്തത്. എന്നിട്ടും അവർ പരാജയപ്പെട്ടു.

44ആം മിനുട്ടിൽ ഫിഗുവേരയിലൂടെ ബസുന്ധര കിങ്സ് സമനില കണ്ടെത്തി. രണ്ടാം പകുതിയിൽ 80ആം മിനുട്ടിൽ റൊബീഞ്ഞോയിലൂടെ അവർ വിജയവും കണ്ടെത്തി. ഈ വിജയത്തോടെ ബസുന്ധര കിങ്സ് ഗ്രൂപ്പിൽ ഏഴ് പോയിന്റുമായി ഒന്നാമത് എത്തി. മോഹൻ ബഗാനും ഏഴ് പോയിന്റ് തന്നെയാണ് ഉള്ളത്‌. അവർ 2ആം സ്ഥാനത്ത് നിൽക്കുന്നു. 6 പോയിന്റുമായി ഒഡീഷ തൊട്ടുപിറകിലും നിൽക്കുന്നി.

നാലാം ജയം, മോഹൻ ബഗാൻ ലീഗിൽ ഒന്നാമത്

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാന് നാലാം വിജയം. ഇന്ന് ജംഷദ്പൂരിനെ നേരിട്ട മത്സരത്തിൽ 3-2ന്റെ വിജയമാണ് ബഗാൻ നേടിയത്. മികച്ച ഒരു മത്സരമാണ് ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ കാണാൻ ആയത്. ആറാം മിനുട്ടിൽ മലയാളി താരം മുഹമ്മദ് സനാനിലൂടെ ജംഷദ്പൂർ ആണ് ലീഡ് എടുത്തത്. ഈ ഗോളിന് 29ആം മിനുട്ടിൽ സദികുവിലൂടെ ബഗാൻ മറുപടി നൽകി. സഹൽ അബ്ദുൽ സമദ് തുടങ്ങിയ ഒരു അറ്റാക്കിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിസ്റ്റണിലൂടെ മോഹൻ ബഗാൻ ലീഡ് എടുത്തു. 80ആം മിനുട്ടിൽ കിയാന്റെ ഫിനിഷ് സ്കോർ 3-1 എന്നാക്കി. അവസാനം ആംബ്രിയിലൂടെ ഒരു ഗോൾ ജംഷദ്പൂർ മടക്കി എങ്കിലും പരാജയം ഒഴിവായില്ല. ജംഷദ്പൂർ ഗോൾകീപ്പർ ടി പി രഹ്നേഷ് 67ആം മിനുട്ടിൽ ചുവപ്പ് കണ്ട് പുറത്തു പോയിരുന്നു.

ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നാലും വിജയിച്ച് 12 പോയിന്റുമായി മോഹൻ ബഗാൻ ഒന്നാമത് നിൽക്കുകയാണ്. ജംഷദ്പൂർ 5 പോയിന്റുമായി എട്ടാം സ്ഥാനത്താണ്‌.

എഎഫ്സി കപ്പ്; സമനില വഴങ്ങി മോഹൻ ബഗാൻ

എഎഫ്സി കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ബഷുന്ധര കിങ്സിനോട് സമനില വഴങ്ങി മോഹൻ ബഗാൻ. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഏഴ് പോയിന്റുമായി ബഗാൻ തന്നെയാണ് ഒന്നാമത്. ഒഡീഷയെ മറികടന്ന് ബഷുന്ധര രണ്ടാം സ്ഥാനത്തേക്ക് കയറി.

ബഗാന് തന്നെ ആയിരുന്നു തുടക്കത്തിൽ മുൻതൂക്കം. വിവാദമായ തീരുമാനത്തിൽ ലിസ്റ്റൻ കോളാസോയുടെ ഗോൾ റഫറി ഓഫ്സൈഡ് വിധിച്ചത് ആതിഥേയർക്ക് തിരിച്ചടി ആയി. 29ആം മിനിറ്റിൽ ബഗാൻ ലീഡ് എടുത്തു. വലത് വിങ്ങിൽ നിന്നും ഹ്യൂഗോ ബൊമസ് ബോക്സിലേക്ക് നൽകിയ പന്ത് കമ്മിൻസ് പോസിറ്റിന് മുന്നിൽ പെട്രാറ്റോസിന് മറിച്ചു നൽകിയപ്പോൾ താരം ഫസ്റ്റ് ടൈം ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. 33 ആം ക്യാപ്റ്റൻ റൊബീഞ്ഞോയുടെ തകർപ്പൻ ത്രൂ ബോൾ പിടിച്ചെടുത്തു കുതിച്ച് ഡോറി ബോക്സിനുള്ളിൽ നിന്നും ലക്ഷ്യം കണ്ട് ബഷുന്ധരകിങ്സിന് സമനില നൽകി. പിറകെ റൊബീഞ്ഞോയുടെ ലോങ് റേഞ്ചർ പോസിറ്റിലിടിച്ചു തെറിച്ചു. ഇടവേളക്ക് മുൻപായി ആശിഷ് റായ്ക്ക് കിട്ടിയ അവസരം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

രണ്ടാം പകുതിയിൽ ബഷുന്ധര കൂടുതൽ ഒത്തിണക്കം കാണിച്ചു. ഇതോടെ താളം കണ്ടെത്താൻ ബഗാൻ ബുദ്ധിമുട്ടി. പ്രതിരോധത്തെ മറികടന്ന് ഡോരി തൊടുത്ത ഷോട്ട് ബഗാൻ കീപ്പർ വിശാൽ ഖേയ്തിനേയും കീഴടക്കി എങ്കിലും പൊസിറ്റിലിടിച്ചു മടങ്ങി. 54ആം മിനിറ്റിൽ ബഗാൻ ലീഡ് തിരിച്ചു പിടിച്ചു. ബഷുന്ധര താരങ്ങളുടെ പിഴവിൽ നിന്നും എതിർ ബോക്സിന് പുറത്തു നിന്നും നേടിയ പന്ത് പെട്രാറ്റോസ് ബോസ്‌കിലേക്ക് നീട്ടി നൽകിയപ്പോൾ അവസരം കാത്തിരുന്ന ആശിഷ് റായ് മികച്ചൊരു ഫിനിഷിങിലൂടെ പന്ത് വലയിൽ എത്തിച്ചു. 70ആം മിനിറ്റിൽ ബഗാൻ വീണ്ടും ഗോൾ വഴങ്ങി. ആശിഷ് റായുടെ ഫൗൾ പെനാൽറ്റിയിലേക്ക് വഴി തുറക്കുകയായിരുന്നു. കിക്ക് എടുത്ത റോബിഞ്ഞോ അനായാസം ലക്ഷ്യം കണ്ടു. പിന്നീടും ഇരു ടീമുകൾക്കും അവസരം ലഭിച്ചെങ്കിലും വിജയ ഗോൾ മാത്രം അകന്ന് നിന്നു. ഇതോടെ ബഗാൻ ഗ്രൂപ്പിലെ ആദ്യ സമനില വഴങ്ങി.

മൂന്നിൽ മൂന്ന് വിജയം, ചെന്നൈയിനെയും തോൽപ്പിച്ച് മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാൻ വിജയം തുടരുന്നു. അവർ ഇന്ന് ചെന്നൈയിൻ വന്ന് ചെന്നൈയിനെ തകർക്കാൻ മോഹൻ ബഗാനായി. അവർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. ചെന്നൈയിനു മേൽ പൂർണ്ണ ആധിപത്യം പുലർത്താൻ അവർക്ക് ഇന്നായി. 22ആം മിനുട്ടിൽ സഹൽ അബ്ദുൽ സമദിന്റെ അസിസ്റ്റിൽ നിന്ന് പെട്രാറ്റോസ് ബഗാന് ലീഡ് നൽകി.

ആദ്യ പകുതി അവസാനിക്കും മുമ്പ് ജേസൺ കമ്മിംഗ്സ് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിവെല്ലാരോ ഒരു ഗോൾ മടക്കിയത് കളിക്ക് പുതു ജീവൻ നൽകി എങ്കിലും താമസിയാതെ മൂന്നാം ഗോളും കണ്ടെത്തി ബഗാൻ വിജയം ഉറപ്പിച്ചു‌. മൻവീർ സിങ് ആയിരുന്നു മൂന്നാം ഗോൾ നേടിയത്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 പോയിന്റുമായി മോഹൻ ബഗാൻ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്‌. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ചെന്നൈയിൻ ലീഗിൽ അവസാന സ്ഥാനത്താണ്‌.

എഎഫ്സി കപ്പ്; ഇഞ്ചുറി ടൈം വിന്നറുമായി കമ്മിൻസ്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് മോഹൻ ബഗാൻ

സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സഹലിന്റെ അസിസ്റ്റിൽ നിന്നും ജെസൻ കമ്മിങ്‌സ് വല കുലുക്കിയപ്പോൾ, എഎഫ്സി കപ്പിൽ തുടർ ജയവുമായി മോഹൻ ബഗാന്റെ കുതിപ്പ്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ മാസിയക്കെതിരെ ജയം കുറിച്ചത്. ടീമിന്റെ രണ്ടു ഗോളുകളും കമ്മിങ്‌സ് സ്വന്തം പേരിൽ കുറിച്ചു. നേരത്തെ പെനാൽറ്റി നഷ്ടപ്പെടുത്തി മത്സരം പൂർണമായും വരുതിയിൽ ആക്കാനുള്ള അവസരം നഷ്ടമാക്കിയതിന് അവസാന നിമിഷം പ്രായകശ്ചിത്തം ചെയ്യാൻ സാധിച്ചത് കമ്മിൻസിനും ആശ്വാസമായി. ഇതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ.

തുടക്കത്തിൽ ഇരു ടീമുകൾക്കും കാര്യമായ അവസരം ലഭിക്കാതെയാണ് മത്സരം മുന്നേറിയത്. 28ആം മിനിറ്റിൽ ഹ്യൂഗോ ബോമസിന്റെ തകർപ്പൻ ഒരു പാസിൽ കമ്മിങ്‌സ് ഷോട്ട് ഉതിർത്തത് പോസ്റ്റിൽ തട്ടി വലയിലേക്ക് തന്നെ കയറിയപ്പോൾ ബഗാൻ മത്സരത്തിൽ ലീഡ് എടുത്തു. പെട്രാടോസിന്റെ കോർണറിൽ നിന്നും ഹാമിലിന്റെ ശ്രമം പുറത്തേക്ക് പോയി. 40ആം മിനിറ്റിൽ സാദിഖുവിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. എന്നാൽ ലീഡ് ഉയത്താനുള്ള അവസരം ബഗാൻ കളഞ്ഞു കുളിക്കുന്നതാണ് കണ്ടത്. കിക്ക് എടുത്ത കമ്മിങ്‌സ് പാസ് എന്നവണ്ണം പന്ത് നീക്കി ഇട്ടപ്പോൾ, ബോക്സിലേക്ക് ഓടിയെത്തിയ പെട്രാടോസിന് പക്ഷെ ലക്ഷ്യം കാണാൻ ആയില്ല. 44ആം മിനിറ്റിൽ വാദ ഗോൾ കണ്ടെത്തുക കൂടി ചെയ്തതോടെ മാസിയ ആദ്യ പകുതിയിൽ തന്നെ സ്‌കോർ നില തുല്യമാക്കി.

രണ്ടാം പകുതിയിൽ ബഗാന് പല അവസരങ്ങളും ലഭിച്ചു. ലിസ്റ്റന്റെ ശ്രമം കീപ്പർ തടഞ്ഞു. സാദിഖുവിന്റെ ബോക്സിന് പുറത്തു നിന്നുള്ള ശ്രമത്തിലും കീപ്പർ വിലങ്ങു തടിയായി. സഹലിന്റെ ക്രോസിൽ നിന്നും ഹാമിലിന്റെ ഹെഡർ ബാറിന് മുകളിലൂടെ കടന്ന് പോയി. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഗോൾ എത്തി. ത്രോയിലൂടെ എത്തിയ ബോൾ ഇടത് ഭാഗത്ത് നിന്നും സഹൽ ബോക്സിനുള്ളിലേക്ക് കമ്മിങ്‌സിന് കണക്കാക്കി നൽകിയപ്പോൾ താരം നിമിഷനോടിയിൽ ഷോട്ട് ഉതിർത്തു. തടയാൻ എത്തിയ കീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത് ഗോൾ വര കടന്നപ്പോൾ മോഹൻ ബഗാൻ അർഹിച്ച ജയം അവസാന നിമിഷം എങ്കിലും സ്വന്തമാക്കാൻ സാധിച്ചു.

രണ്ട് ചുവപ്പ് കാർഡും രണ്ടാം തോൽവിയും ഏറ്റുവാങ്ങി ബെംഗളൂരു എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്ക് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് മോഹൻ ബഗാനെ നേരിട്ട ബെംഗളൂരു എഫ് സി മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്‌. രണ്ട് ചുവപ്പ് കാർഡ് ലഭിച്ച ബെംഗളൂരു എഫ് സി 9 പേരുമായാണ് കളി അവസാനിപ്പിച്ചത്. രണ്ടിൽ രണ്ടു വിജയവുമായി മോഹൻ ബഗാൻ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

ഇന്ന് പൊതുവെ വിരസമായ മത്സരമാണ് ആദ്യ പകുതിയിൽ കാണാൻ ആയത്‌. ഒരു ടീമുകളും കാര്യമായ അവസരം ഒന്നും സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ഹ്യൂഗോ ബൗമസ് മോഹൻ ബഗാന് ലീഡ് നൽകി. ഈ ഗോൾ വന്ന് എട്ടു മിനുട്ടുകൾ കഴിഞ്ഞപ്പോൾ ബെംഗളൂരു എഫ് സി താരം സുരേഷ് ചുവപ്പ് കണ്ട് കളം വിട്ടു. ബെംഗളൂരു 10 പേരായി ചുരുങ്ങി.

അത് കഴിഞ്ഞും ബെംഗളൂരു സമനിലക്കായൊ പൊരുതു. അതിനിടയിൽ ഒരു മോശം ഫൗളിന് റോഷൻ സിംഗും കളം വിടേണ്ടി വന്നു. ബെംഗളൂരു 9 പേരായി ചുരുങ്ങി. ഇതോടെ അവരുടെ പരാജയവും ഉറപ്പായി. ബെംഗളൂരു സീസണിൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടും പരാജയപ്പെട്ടിരുന്നു.

സഹൽ അബ്ദുൽ സമദ് എന്ന മജീഷ്യൻ, മോഹൻ ബഗാന് വിജയ തുടക്കം

മോഹൻ ബഗാനുള്ള സഹലിന്റെ ഐ എസ് എൽ അരങ്ങേറ്റം ഗംഭീരമായി. ഇന്ന് കൊൽക്കത്തയിൽ വെച്ച് പഞ്ചാബ് എഫ് സിയെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചപ്പോൾ സഹൽ ആണ് താരമായത്. ഇന്ന് മോഹൻ ബഗാൻ നേടിയ രണ്ടു ഗോളുകളിൽ സഹലിന് വലിയ പങ്കുണ്ടായിരുന്നു. 10ആം മിനുട്ടിൽ കമ്മിൻസിന്റെ ഗോളിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ഈ ഗോൾ സഹലിന്റെ അസിസ്റ്റ് ആയിരുന്നു.

35ആം മിനുട്ടിൽ പെട്രാറ്റോസിന്റെ ഗോളിൽ മോഹൻ ബഗാൻ ലീഡ് ഇരട്ടിയാക്കി. ലിസ്റ്റൺ കൊളാസോ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. സ്കോർ 2-0. ഈ ഗോളിന് ശേഷം മോഹൻ ബഗാൻ അലസമായാണ് കുറച്ച് നേരം കളിച്ചത്. ഇത് പഞ്ചാബിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. അവർ രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ലൂകയിലൂടെ ഒരു ഗോൾ മടക്കി. പഞ്ചാബ് എഫ് സിയുടെ ഐ എസ് എൽ ചരിത്രത്തിലെ ആദ്യ ഗോളായി ഇത്.

ഇതിനു ശേഷം മോഹൻ ബഗാൻ കളിയുടെ നിയന്ത്രണം തിരിച്ചു പിടിക്കാനായി ചില മാറ്റങ്ങൾ നടത്തി. 64ആം മിനുട്ടിൽ സബ്ബായി എത്തിയ മൻവീർ സിംഗിലൂടെ ബഗാൻ മൂന്നാം ഗോൾ നേടി. ഈ ഗോൾ അസിസ്റ്റ് ചെയ്തത് പെട്രാറ്റോസ് ആണെങ്കിൽ ആ അവസരം സൃഷ്ടിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും സഹലിനായിരുന്നു. സഹൽ ആണ് പഞ്ചാബ് ഡിഫൻസിനെ തന്റെ മികച്ച ടേണുകളിലൂടെ മറികടന്ന് ഈ അവസരം സൃഷ്ടിച്ചത്.

ഈ ഗോൾ ബഗാന്റെ വിജയവും ഉറപ്പിച്ചു. ഇനി ബഗാൻ അടുത്ത മത്സരത്തിൽ ബെംഗളൂരുവിനെയും പഞ്ചാബ് എഫ് സി ഗോവയെയും നേരിടും.

Exit mobile version