വാക്കുകൾ കൊണ്ട് പറയാൻ ആകില്ല, അത്രയും ദുഖത്തിലാണ് എന്ന് സിറാജ്

ലോകകപ്പ് ഫൈനലിലെ തോൽവിയെ കുറിച്ച് മനസ്സു തുറന്ന് മുഹമ്മദ് സിറാജ്‌. ആ പരാജയൻ തന്റെ ഹൃദയം തകർത്തു എന്ന് ഇന്ത്യ പേസർ പറഞ്ഞു. സിറാജ് സോഷ്യൽ മീഡിയയിൽ ഒരു വലിയ കുറിപ്പിലൂടെ തന്റെ സങ്കടവും തന്റെ കടപ്പാടും ആരാധകരുമായി പങ്കുവെച്ചു.

” ഞങ്ങളുടെ ലോകകപ്പ് ഞങ്ങൾ ആഗ്രഹിച്ചതുപോലെ അവസാനിച്ചില്ല, പക്ഷേ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എനിക്ക് ഏറ്റവും അഭിമാനകരമാണ്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക മാത്രമാണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചത്.” സിറാജ് കുറിച്ചു.

“ഹൃദയം തകർന്നു! വാക്കുകൾക്ക് നിരാശയും വേദനയും പ്രകടിപ്പിക്കാൻ കഴിയില്ല. അംഗീകരിക്ക് ബുദ്ധിമുട്ടുള്ള ഒരു തോൽവി ആയിരുന്നു അത്. നമ്മുടെ രാജ്യത്തിന്റെ വിജയത്തിബായി ഓരോ ദിവസവും കഠിനാധ്വാനം ചെയ്യാൻ ആണ് ഞങ്ങൾ ലക്ഷ്യമിടുന്നത്!” സിറാജ് പറയുന്നു.

“ഞങ്ങൾക്ക് ആവശ്യമായ പരിചരണം നൽകാനും ഗെയിമുകൾക്കായി തയ്യാറെടുക്കാൻ ഞങ്ങളെ സഹായിക്കാനും തിരശ്ശീലയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്യുന്ന ഞങ്ങളുടെ സപ്പോർട്ട് സ്റ്റാഫിന് ഒരു വലിയ നന്ദി പറയുന്നു, നിങ്ങളുടെ സംഭാവനകൾ ഈ ടീമിന് വളരെ വലുതാണ്.”

“നിങ്ങളുടെ പിന്തുണയ്‌ക്ക് ഞങ്ങളുടെ എല്ലാ ആരാധകർക്കും നന്ദി.!” സിറാജ് ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

ബൗളിംഗ് റാങ്കിംഗിൽ സിറാജിനെ മറികടന്ന മഹാരാജ്

ഏകദിന റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ദക്ഷിണാഫ്രിക്കൻ സ്പിന്നർ മഹാരാജ് ആണ് പുതിയ റാങ്കിംഗിൽ ഒന്നാമത്. സിറാജ് രണ്ടാം സ്ഥാനത്താണ് ഉള്ളത്. ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റ് ഉൾപ്പെടെ ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് മഹാരാജ് ഏഴ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സിറാജും മഹാരാജും തമ്മിൽ മൂന്ന് റേറ്റിംഗ് പോയിന്റുകൾ മാത്രമെ വ്യത്യാസമുള്ളൂ.

സിറാജ് ഈ ലോകകപ്പിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. പേസർ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തും, സ്പിന്നർ കുൽദീപ് യാദവ് അഞ്ചാം സ്ഥാനത്തും ഉണ്ട്. മുഹമ്മദ് ഷമി 12ആം സ്ഥാനത്തും നിൽക്കുന്നു. ബാറ്റിംഗ് റാങ്കിംഗിൽ ശുഭ്മൻ ഗിൽ ആണ് ഒന്നാമത്.

“റാങ്കിംഗിലെ 1ആം സ്ഥാനം പ്രധാനമല്ല, ഇന്ത്യ ലോകകപ്പ് നേടുന്നത് ആണ് പ്രധാനം” മുഹമ്മദ് സിറാജ്

2023-ലെ ലോകകപ്പ് ട്രോഫി ഇന്ത്യ ഉയർത്തണം എന്നതാണ് താൻ ആഗ്രഹിക്കുന്നത് എന്നും റാങ്കിംഗിൽ താൻ എത്രാം സ്ഥാനത്താണ് എന്നത് പ്രധാനമല്ല എന്നും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ ബൗളിംഗുൽ ഒന്നാം സ്ഥാനത്ത് ഉള്ളത് മുഹമ്മദ് സിറാജ് ആണ്.

“ഇടയ്ക്ക് കുറച്ചുകാലം ഞാൻ ഒന്നാം നമ്പർ ആയിരുന്നു, പിന്നീട് ഞാൻ അവിടെ നിന്ന് താഴ്ന്നു. നമ്പർ എനിക്ക് പ്രശ്നമല്ല. ഇന്ത്യ ലോകകപ്പ് നേടുക എന്നതാണ് ലക്ഷ്യം. അതാണ് ടീമിന്റെയും എന്റെയും ലക്ഷ്യവും. എന്റെ പ്രകടനം ഇന്ത്യക്ക് ഗുണകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് പ്രധാനം.” സിറാജ് ഐ സി സിയോട് പറഞ്ഞു.

“ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. ഈ ടീമിനൊപ്പമുള്ളതിൽ എനിക്ക് സന്തോഷമുണ്ട്. ഓരോ മത്സരത്തിലും ഈ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കണമെന്ന് മാത്രമാണ് എനിക്ക് വേണ്ടത്.” സിറാജ് പറഞ്ഞു.

ICC റാങ്കിംഗിൽ ഇന്ത്യൻ ആധിപത്യം, ബൗളിംഗിൽ സിറാജും ബാറ്റിംഗിൽ ഗില്ലും ഒന്നാമത്!!

ഐ സി സി റാങ്കിംഗിൽ ഇന്ത്യൻ ആധിപത്യം. ഇന്ന് വന്ന പുതിയ ഏകദിന റാങ്കിംഗ് ബാറ്റിംഗിലും ബൗളിംഗിലിം ഇന്ത്യൻ താരങ്ങൾ ഒന്നാമത്. ബാറ്റിംഗിൽ ശുഭ്മൻ ഗിൽ ബാബർ അസമിനെ മറികടന്ന് ഒന്നാമത് എത്തി. കരിയറിൽ ആദ്യമായാണ് ശുഭ്മൻ ഗിൽ റാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. ഗില്ലിന് 830 പോയിന്റാണ് ഉള്ളത്. ബാബർ 824 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. വിരാട് കോഹ്ലി നാലാം സ്ഥാനത്തും രോഹിത് ശർമ്മ ആറാം സ്ഥാനത്തും ഉണ്ട്.

ബൗളിങ് സിറാജ് ഒന്നാം സ്ഥാനത്ത് തിരികെയെത്തി. മുമ്പും സിറാജ് ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാമത് ഉണ്ടായിരുന്നു. സിറാജിന് 709 പോയിന്റാണ് ഉള്ളത്. ഇന്ത്യയുടെ നാലു താരങ്ങൾ ആദ്യ പത്തിൽ ഉണ്ട്. കുൽദീപ് യാദവ് നാലാം സ്ഥാനത്തും, ജസ്പ്രീത് ബുമ്ര എട്ടാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താം സ്ഥാനത്തും നിൽക്കുന്നു. ഇതുകൂടാതെ ജഡേജ 19ആം സ്ഥാനത്തേക്കും ഉയർന്നു.

ടീമുകളുടെ കാര്യത്തിൽ ഇന്ത്യ ആയി ഏകദിനത്തിലും ടി20യിലും ടെസ്റ്റിലും ഐ സി സി റാങ്കിംഗിൽ ഒന്നാമത് ഉള്ളത്.

അവസാന രണ്ടു മൂന്ന് മത്സരങ്ങളിൽ താൻ നല്ല ഫോമിൽ ആയിരുന്നില്ല എന്ന് സിറാജ്

തന്റെ അവസാന മത്സരങ്ങളിൽ പ്രകടനം അത്ര നല്ലതായിരുന്നില്ല എന്ന് സ്വയം വിമർശനം നടത്തി സിറാജ്. ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെ മൂന്ന് വിക്കറ്റ് എടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം സംസാരിക്കുക ആയിരുന്നു സിറാജ്.

താൻ വീഴ്ത്തുന്ന വിക്കറ്റുകളുടെ എണ്ണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, താൻ എങ്ങനെ പന്തെറിയുന്നു എന്ന് നോക്കിയാണ് തന്റെ പ്രകടനത്തെ വിലയിരുത്താറ് എന്ന് മുഹമ്മദ് സിറാജ് പറഞ്ഞു.

‘വിക്കറ്റ് വീഴ്ത്തുന്നത് പ്രധാനമാണ്, അതിൽ യാതൊരു സംശയവുമില്ല. എന്നാൽ അവസാന 2-3 മത്സരങ്ങളിൽ എന്റെ താളം നല്ലതായിരുന്നില്ല, ചിലപ്പോൾ ഞാൻ താളത്തിലായിരുന്നു, ചിലപ്പോൾ ഞാൻ അല്ലായിരുന്നു,” സിറാജ് പറഞ്ഞു.

“എടുത്ത വിക്കറ്റുകളുടെ എണ്ണം കൊണ്ട് ഞാൻ എന്നെത്തന്നെ വിലയിരുത്തുന്നില്ല. സ്ഥിരതയോടെ എനിക്ക് പന്ത് എറിയാൻ കഴിഞ്ഞതും എനിക്ക് ലഭിച്ച സ്വിംഗിലും ഞാൻ വളരെ സന്തോഷവാനാണ്, ഈ ഫോം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഈ മത്സരത്തിൽ ഞാൻ ആസൂത്രണം ചെയ്തത് എല്ലാം എനിക്ക് നടപ്പിലാക്കാൻ കഴിഞ്ഞു. ഞങ്ങൾ സെമിഫൈനലിലേക്ക് യോഗ്യത നേടിയതിൽ എനിക്ക് സന്തോഷമുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ബുമ്രയുടെ ഓവറുകൾ സിറാജിനും ഷമിക്കും കാര്യങ്ങൾ എളുപ്പമാക്കുന്നു എന്ന് അക്തർ

ഇന്ത്യ അവരുടെ പേസർമാരെ ആഘോഷിക്കേണ്ട സമയം ആയി എന്ന് പാകിസ്താൻ മുൻ പേസർ ഷോയിബ് അക്തർ. ശ്രീലങ്കയ്‌ക്കെതിരായ 302 റൺസിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഇന്ത്യൻ ബൗളർമാരെ കുറിച്ച് സംസാരിക്കുക ആയിരുന്നു അക്തർ. ഇന്ത്യൻ പേസ് അറ്റാക്കിനെ തടയുക അസാധ്യമാണെന്ന് അക്തർ പറഞ്ഞു.

“ഇന്ത്യ ഒരു ദയ ഇല്ലാത്ത ടീമായി മാറുകയാണ്. അവരുടെ ബൗളിംഗ് ആക്രമണം തടയുക അസാധ്യമാണ്. ഇന്ത്യ അവരുടെ ഫാസ്റ്റ് ബൗളർമാരെ ആഘോഷിക്കാൻ തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. കാരണം ഇന്ന് വാങ്കഡെയിലെ ഓരോ പന്തിലും ആവേശം ഉണ്ടായിരുന്നു.” അക്തർ പറഞ്ഞു.

“മുഹമ്മദ് ഷമിയെ ഓർത്ത് വ്യക്തിപരമായി ഞാൻ സന്തോഷവാനാണ്. അദ്ദേഹത്തിന്റെ താളം തിരിച്ചെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് നേടി. സിറാജും മികച്ച ഫോമിലാണ്. ബുംറ മാരകമാണ്. മറ്റ് രണ്ട് പേരെയും സ്വാതന്ത്ര്യത്തോടെ ബൗൾ ചെയ്യാൻ അനുവദിച്ചത് അദ്ദേഹമാണ്” അക്തർ പറഞ്ഞു.

“അവസാനം വരെ ഈ മൂന്ന് പേസർമാരും ഫിറ്റായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അക്തർ പറഞ്ഞു.

വാങ്കഡേയിൽ ലങ്കാദഹനം!!! 55 റൺസിന് ശ്രീലങ്ക പുറത്ത്

ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് നാണംകെട്ട തോൽവി. ഇന്ന് ഇന്ത്യ നൽകിയ 358 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക വെറും 55 റൺസിന് പുറത്താകുകയായിരുന്നു.  302 റൺസിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യ നേടിയത്. 12 റൺസ് വീതം നേടിയ ആഞ്ചലോ മാത്യൂസും മഹീഷ് തീക്ഷണയും 14 റൺസ് നേടിയ കസുന്‍ രജിതയും മാത്രമാണ് ലങ്കന്‍ നിരയിൽ രണ്ടക്ക സ്കോര്‍ നേടിയത്. അഞ്ച് ലങ്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.

19.4 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി അഞ്ചും മൊഹമ്മദ് സിറാജും മൂന്ന് വിക്കറ്റും നേടി.

ഏഷ്യാ കപ്പ് ഫൈനലല്ല!! വീണ്ടും ശ്രീലങ്കയ്ക്ക് എതിരെ സിറാജ് ഫയർ!!

സിറാജ് ഫയർ!! ഏഷ്യ കപ്പ് ഫൈനലിന്റെ റീപ്ലേ ആണോ എന്ന് ഏവരും സംശയിച്ചു പോകുന്ന ആദ്യ ഓവറുകൾ ആണ് ഇന്ന് സിറാജിൽ നിന്ന് പിറന്നത്. ഏഷ്യ കപ്പിൽ ശ്രീലങ്കയെ 50 റണ്ണിൽ ഓളൗട്ട് ആക്കിയ ദിനം എന്ന പോലെ ഇന്നും സിറാജ് തീയുണ്ടകൾ ആണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയ്ക്ക് എതിരെ എറിഞ്ഞത്. ഇന്ന് ലോകകപ്പിൽ വാങ്കെഡെ സ്റ്റേഡിയത്തി സിറാജ് എറിഞ്ഞ ആദ്യ ഏഴ് പന്തിൽ മൂന്ന് പന്തും വിക്കറ്റ് ആയിരുന്നു‌. ശ്രീലങ്കയ്ക്ക് സിറാജിന്റെ പന്തിൽ ഒരു റൺ പോലും എടുക്കാൻ ആയില്ല.

സിറാജിന്റെ ഇന്നത്തെ ആദ്യ പന്തിൽ ദിമുത് കരുണരത്നെ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ആ ഓവറിൽ തന്നെ അവസാന പന്തിൽ സമരവിക്രമയും വീണു. മെയ്ഡനും ഡബിൾ വിക്കറ്റും. അതു കഴിഞ്ഞ് രണ്ടാമത്തെ ഓവറിൽ ആദ്യ പന്തിൽ കുശാൽ മെൻഡിസിന്റെ വിക്കറ്റും സിറാജ് എടുത്തു. 2 ഓവർ എറിഞ്ഞപ്പോൾ 4 റൺസ് വഴങ്ങി 3 വിക്കറ്റ്. സിറാജ് ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയുടെ ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

4 ഓവർ കഴിഞ്ഞപ്പോൾ ശ്രീലങ്ക 7-4 എന്ന നിലയിലാണ്. ബുമ്രയും ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ഷമി ഇപ്പോൾ സിറാജിനും മുന്നിൽ ആണെന്ന് ഷെയ്ൻ വാട്സൺ

മുഹമ്മദ് സിറാജിന്റെ ഇന്ത്യൻ ടീമിലെ റോൾ മുഹമ്മദ് ഷമി ഏറ്റെടുത്തു കഴിഞ്ഞു എന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ. സിറാജിനെ ഷമി ഓവർ ടൈക് ചെയ്തു കഴിഞ്ഞു എന്നും വാട്സൺ പറഞ്ഞു. ടൂർണമെന്റിൽ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച ഷമി 9 വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു.

“ഇന്ത്യയ്ക്ക് ഇത് ഒരു നല്ല പ്രശ്നമാണ്. എല്ലാ കളിക്കാരും മികച്ച രീതിയിൽ കളിക്കുന്ന അവിശ്വസനീയമായ ഫോമിലുള്ള ഒരു ടീമിന്റെ അടയാളമാണിത്. എന്റെ മനസ്സിൽ, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഷമി പന്തെറിഞ്ഞ രീതി കാരണം ഷമി സിറാജിന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു. അവൻ അവിശ്വസനീയമാം വിധത്തിൽ ആണ് പന്തെറിഞ്ഞത്” വാട്‌സൺ പറഞ്ഞു.

“ഇംഗ്ലണ്ടിനെതിരെ നമ്മൾ കണ്ടത് പോലെ ഷമി മികച്ച നിലയിലായിരിക്കുമ്പോൾ, അദ്ദേഹത്തിനെ കളിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവന്റെ ലെങ്ത് വളരെ കൃത്യമായതിനാൽ, അത് എല്ലായ്‌പ്പോഴും സ്റ്റമ്പിലേക്ക് എത്തും. ഹാർദിക് പരിക്കേറ്റ് പോയത് നിർഭാഗ്യകരമാണ്. എന്നാൽ അതിനർത്ഥം ഷമിക്ക് ഒരു അവസരം ലഭിച്ചു എന്നാണ്, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം സിറാജിനെ മറികടന്നു” വാട്സൺ കൂട്ടിച്ചേർത്തു.

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കത്തിന് ശേഷം ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ 256 റൺസ് നേടി ബംഗ്ലാദേശ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ഈ സ്കോര്‍ നേടിയത്. പൂനെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നൽകിയത്. തന്‍സിദ് ഹസന്‍ – ലിറ്റൺ ദാസ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 93 റൺസ് നേടിയപ്പോള്‍ 51 റൺസ് നേടിയ തന്‍സിദ് ആണ് ആദ്യ പുറത്തായത്.

പിന്നീട് ബംഗ്ലാദേശിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 66 റൺസ് നേടിയ ലിറ്റൺ ദാസിനെ നഷ്ടമായപ്പോള്‍ ടീം 137/4 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ മുഷ്ഫിക്കുര്‍ റഹിം തൗഹിദ് ഹൃദോയ് കൂട്ടുകെട്ട് 42 റൺസ് നേടിയെങ്കിലും തൗഹിദ് 16 റൺസ് നേടി പുറത്തായി. 179 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

38 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമും പുറത്തായപ്പോള്‍ ബംഗ്ലാദേശിന് കാര്യം പ്രയാസമായി. എന്നാൽ മഹമ്മുദുള്ളയുടെ ബാറ്റിംഗ് മികവ് ടീമിനെ 256 റൺസിലേക്ക് എത്തിച്ചു. 46 റൺസാണ് മഹമ്മുദുള്ള നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

“ഒരു മത്സരം കാരണം ഞാൻ ഒരു മോശം ബൗളർ ആകില്ല” – സിറാജ്

വിമർശനങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് സിറാജ്. അഫ്ഗാനിസ്താൻ മത്സരത്തിലെ മോശം പ്രകടനത്തിനു ശേഷം സിറാജ് ഏറെ വിമർശനം നേരിട്ടിരുന്നു. എന്നാൽ ഇന്ന് പാകിസ്താനെതിരെ മികച്ച ബൗളിംഗ് കാഴ്ചവെച്ച് സിർദാജ് ഫോമിലേക്ക് തിരികെ വന്നു. ശഫീഖിന്റെയും ബാബർ അസമിന്റെയും നിർണായക വിക്കറ്റുകൾ നേടാൻ സിറാജിനായിരുന്നു.

രണ്ട് മോശം മത്സരങ്ങൾ കാരണം തന്റെ ആത്മവിശ്വാസം തകരാൻ താൻ അനുവദിച്ചില്ലെന്ന് മുഹമ്മദ് സിറാജ് പറഞ്ഞു. “ഞങ്ങൾ ഒരു ജോലിക്ക് പോകുമ്പോൾ, നിങ്ങൾക്കും ഒരു ഓഫ് ഡേ ഉണ്ടാകും – എല്ലാ സമയത്തും ഇത് എല്ലായ്പ്പോഴും ഒരേ പ്രകടനം ആയിരിക്കില്ല, ഗ്രാഫ് എല്ലായ്പ്പോഴും മാറും. അതിനാൽ, ഒരു മത്സരം കാരണം ഞാൻ ഒരു മോശം ബൗളർ ആകില്ല എന്ന് ഞാൻ സ്വയം കരുതുന്നു.” സിറാജ് പറഞ്ഞു.

“എന്റെ ബൗളിംഗ് മികച്ചതാണെന്നും ഞാൻ ഒന്നാം നമ്പർ ബൗളർ ആകണമെന്നുമുള്ള ആത്മവിശ്വാസം ഞാൻ എപ്പോഴും ഉയർത്തിപ്പിടിക്കുന്നു.” അദ്ദേഹം പറയുന്നു.

“ഈ ആത്മവിശ്വാസം ബൗളിംഗിൽ എന്നെ സഹായിക്കുന്നു, ഒരു മത്സരം തോറ്റത് കൊണ്ട് എനിക്ക് ഒരു മോശം ബൗളറാകാൻ കഴിയില്ല. ഞാൻ എന്നെത്തന്നെ പിന്തുണക്കും. എനിക്ക് അതിനുള്ള ഫലം ലഭിക്കുന്നു, ”മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സിറാജ് പറഞ്ഞു.

ICC മികച്ച താരത്തിനുള്ള പുരസ്കാര നോമിനേഷനിൽ ഗില്ലും സിറാജും

സെപ്തംബറിലെ ICC മികച്ച പുരുഷ താരത്തിനായുള്ള നേർക്കുനേർ ഏറ്റുമുട്ടലിൽ ശുഭ്മാൻ ഗില്ലും മുഹമ്മദ് സിറാജും. ഐ സി സി ഇന്ന് പ്രഖ്യാപിച്ച മൂന്ന് പേരുടെ ലിസ്റ്റിൽ ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ട് ഓപ്പണർ ഡേവിഡ് മലനും ആണുള്ളത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം ആണ് മലനെ നോമിനേഷനിൽ എത്തിച്ചത്.

ഗില്ലിന് ഒരു മികച്ച ഏഷ്യ കപ്പും പിന്നാലെ ഓസ്ട്രേലിയക്ക് എതിരെ മികച്ച പ്രകടനവും കാഴ്ചവെക്കാൻ ആയിരുന്നു. താരം നിലവിൽ ചെന്നൈയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആണ്. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ അത്ഭുതപ്പെടുത്തുന്ന ബൗളിംഗ് പ്രകടനം ഉൾപ്പെടെ 11 വിക്കറ്റുകൾ ഏഷ്യ കപ്പിൽ വീഴ്ത്തിയ സിറാജ് ഇപ്പോൾ ഐ സി സി റാങ്കിംഗിം ഒന്നാമതുള്ള ബൗളറാണ്.

Exit mobile version