മുഹമ്മദ് ഷമി ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിൽ തിരിച്ചുവരും

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഫിറ്റ്നസ് വീണ്ടെടുക്കുന്ന പാതയിൽ ആണെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ. ബംഗ്ലാദേശിന് എതിരായ പരമ്പരയിൽ അഗാർക്കർ തിരികെയെത്തും എന്നാണ് ടീം പ്രതീക്ഷിക്കുന്നത് എന്ന് അഗാർക്കർ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഷമി ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നില്ല. ഷമി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അദ്ദേഹം നെറ്റ്സിൽ ബൗൾ ചെയ്യുന്നുണ്ട്. അടുത്ത ടെസ്റ്റ് പരമ്പരയോടെ ഷമിയെ ടീമിൽ കാണാൻ ആകും. അഗാർക്കർ പറഞ്ഞു.

ഏകദിന ലോകകപ്പിൽ ആയിരുന്നു അവസാനമായി മുഹമ്മദ് ഷമി കളിച്ചത്. അതിനു ശേഷം ഐ പൊ എല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായിരുന്നു.

കോഹ്ലി വരും തലമുറക്ക് എല്ലാം കൊണ്ടും മാതൃകയാക്കാൻ ആകുന്ന കളിക്കാരനാണ് – ഷമി

വിരാട് കോഹ്ലിയെ പ്രശംസിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ആധുനിക യുഗത്തിലെ ഏത് ക്രിക്കറ്റ് ഫോർമാറ്റിലെയും ഏറ്റവും മികച്ച ബാറ്ററാണ് കോഹ്ലി എന്ന് മുഹമ്മദ് ഷമി പറഞ്ഞു. ഇന്നത്തെ തലമുറക്ക് എല്ലാ തലത്തിലും മാതൃകയാക്കവുന്ന താരമാണ് കോഹ്ലി എന്നും ഷമി പറഞ്ഞു.

“ഇന്നത്തെ തലമുറയ്ക്ക് എല്ലാം തികഞ്ഞ ഒരു മാതൃക ആണ് കോഹ്ലി, ഫിറ്റ്നസ്,സ്കിൽ, ഹാർഡ് വർക്ക് അങ്ങനെ നിങ്ങൾ നോക്കുന്ന ഓരോ കാര്യത്തിലും കോഹ്ലി വലിയ മാതൃകയാണ്‌. . അദ്ദേഹത്തിന് എല്ലാം ഉണ്ട്. യുവാക്കൾക്ക് അവരുടെ റോൾ മോഡൽ ആക്കാൻ പറ്റുന്ന താരമാണ് കോഹ്ലി” ഷമി പറഞ്ഞു.

“അവൻ തൻ്റെ പ്ലാനുകൾ വളരെ വ്യക്തമായി സൂക്ഷിക്കുന്നു, അത് ഫിറ്റ്നസായാലും, ബാറ്റിംഗായാലും, നിങ്ങൾ അദ്ദേഹത്തിന് ബൗളിംഗ് നൽകിയാലും,അവൻ തന്റെ എല്ലാം നൽകും. എപ്പോൾ തിരിച്ചെത്തിയാലും താൻ ആരാണെന്ന് കാണിക്കാനും കോഹ്ലിക്ക് അറിയാം’- ഷമി പറഞ്ഞു

ഹാർദിക് വാലറ്റക്കാരൻ ആയാണ് കളിക്കുന്നത്, നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ കളി ജയിച്ചേനെ എന്ന് മുഹമ്മദ് ഷമി

ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിൽ ഏഴാമനായി എത്തിയ ഹാർദിക് പാണ്ഡ്യയെ വിമർശിച്ച് മുഹമ്മദ് ഷമി. ഹാർദിക് നേരത്തെ ഇറങ്ങിയിരുന്നു എങ്കിൽ മുംബൈ ഇന്ത്യൻസ് കളി ജയിച്ചേനെ എന്ന് ഷമി പറഞ്ഞു

“ഹാർദിക് ഗുജറാത്തിനായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാറുണ്ടായിരുന്നു. നിങ്ങൾ മൂന്നാം നമ്പറിലും നാലാം നമ്പറിലും വന്നിട്ടുണ്ട്. നിങ്ങൾക്ക് മുംബൈയ്ക്ക് വേണ്ടി അത് ചെയ്യാൻ ആകാത്തത് എന്താണ്?” ഷമി ചോദിച്ചു.

“നമ്പർ 7 ൽ ആണ് ഹാർദിക് ഇന്നലെ ഇറങ്ങിയത് എന്ന് തോന്നുന്നു. ഏതാണ്ട് ഒരു വാലറ്റക്കാരൻ ആയി. നിങ്ങൾ ഏഴാം നമ്പറിൽ വരുമ്പോൾ, നിങ്ങൾ സ്വയം നിങ്ങളെ സമ്മർദ്ദത്തിൽ ആക്കുകയാ‌ണ്. ഹാർദിക് നേരത്തെ വന്നിരുന്നെങ്കിൽ കളി ഇത്രയും മുന്നോട്ട് പോകില്ലായിരുന്നു‌” ഷമി പറഞ്ഞു.

മുഹമ്മദ് ഷമി ടി20 ലോകകപ്പിലും ഉണ്ടാകില്ല

ഇടത് കണങ്കാലിന് ഏറ്റ പരിക്ക് മാറാൻ സമയം എടുക്കും എന്നതിനാൽ മുഹമ്മദ് ഷമി തിരികെ കളത്തിൽ എത്താൻ വൈകും എന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേയനായ ഷമി ഇപ്പോൾ വിശ്രമത്തിലാണ്‌. ഈ മാസം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും മുഹമ്മദ് ഷമി കളിക്കില്ല. പിറകെ വരുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും.

ഇനി സെപ്റ്റംബറിൽ നടക്കുന്ന ബംഗ്ലാദേശിന് എതിരായ പരമ്പരയിൽ ആകും ഷമി കളിക്കുക എന്ന് ജയ് ഷാ പറഞ്ഞു. ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റും 3 ടി20യും ഇന്ത്യ സെപ്റ്റംബറിൽ കളിക്കുന്നുണ്ട്.

ഷമി ലോകകപ്പ് ഫൈനലിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. 24 വിക്കറ്റുമായി ലോകകപ്പിൽ ഗംഭീര പ്രകടനം നടത്താൻ ഷമിക്ക് ആയിരുന്നു. പരിക്കുമായായിരുന്നു ലോകകപ്പിൽ ഷമി കളിച്ചത്.

മുഹമ്മദ് ഷമി പരിക്കിൽ നിന്ന് തിർകെയെത്താൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക്

വിജയകരമായ ശസ്ത്രക്രിയ പൂർത്തിയാക്കിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പുനരധിവാസം ആരംഭിക്കും എന്ന് ബി സി സി ഐ അറിയിച്ചു. താരം മൂന്ന് മാസം എങ്കിലും ചുരുങ്ങിയത് കളത്തിന് പുറത്തായിരിക്കും എന്നാണ് പ്രാഥമിക വിവരങ്ങൾ.

അടുത്ത മാസം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ അടക്കം മുഹമ്മദ് ഷമി കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. പിറകെ വരുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും.

ഷമി ലോകകപ്പ് ഫൈനലിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. യു കെയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ കഴിഞ്ഞത്. 24 വിക്കറ്റുമായി ലോകകപ്പിൽ ഗംഭീര പ്രകടനം നടത്താൻ ഷമിക്ക് ആയിരുന്നു. പരിക്കുമായായിരുന്നു ലോകകപ്പിൽ ഷമി കളിച്ചത്.

മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ കഴിഞ്ഞു

ഇടത് കണങ്കാലിന് ഏറ്റ പരിക്ക് മാറാൻ വേണ്ടിയുള്ള മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയകരമാണെന്നും മടങ്ങി വരവിന്റെ പാത ഇവിടെ ആരംഭിക്കുന്നു എന്നും താരം പറഞ്ഞു. അടുത്ത മാസം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ അടക്കം മുഹമ്മദ് ഷമി കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. പിറകെ വരുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും.

ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമല്ലാത്ത ഷമി ലോകകപ്പ് ഫൈനലിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. ശസ്ത്രക്രിയ ഇല്ലാതെ പരിക്ക് മാറും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും ആ പ്രതീക്ഷ അവസാനിച്ചതോ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ യുകെയിൽ വെച്ചാണ് നടന്നത്.

24 വിക്കറ്റുമായി ലോകകപ്പിൽ ഗംഭീര പ്രകടനം നടത്താൻ ഷമിക്ക് ആയിരുന്നു. പരിക്കുമായായിരുന്നു ലോകകപ്പിൽ ഷമി കളിച്ചത്.

മുഹമ്മദ് ഷമി ഐ പി എല്ലിൽ കളിക്കില്ല, പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടിവരും

ഇടത് കണങ്കാലിന് ഏറ്റ പരിക്ക് മാറാത്തതിനാൽ മുഹമ്മദ് ഷമി ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരും എന്ന് റിപ്പോർട്ടുകൾ. അടുത്ത മാസം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മുഹമ്മദ് ഷമി കളിക്കില്ല. പിറകെ വരുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും.

ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമല്ലാത്ത ഷമി ലോകകപ്പ് ഫൈനലിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. ശസ്ത്രക്രിയ ഇല്ലാതെ പരിക്ക് മാറും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും ആ പ്രതീക്ഷ അവസാനിച്ചതോ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കായി അദ്ദേഹം ഉടൻ യുകെയിലേക്ക് പോകും.

24 വിക്കറ്റുമായി ലോകകപ്പിൽ ഗംഭീര പ്രകടനം നടത്താൻ ഷമിക്ക് ആയിരുന്നു. പരിക്കുമായായിരുന്നു ലോകകപ്പിൽ ഷമി കളിച്ചത്.

മുഹമ്മദ് ഷമി എന്തായാലും ടി20 ലോകകപ്പിന് ഉണ്ടാകണം എന്ന് സഹീർ ഖാൻ

ടി20 ലോകകപ്പിൽ മുഹമ്മദ് ഷമി ഇന്ത്യയുടെ എക്‌സ്-ഫാക്ടർ ആകുമെന്ന് കരുതുന്നതായി സഹീർ ഖാൻ. ഷമി ഫിറ്റ് ആണെങ്കിൽ തീർച്ചയായും ഇന്ത്യ ഷമിയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തണം എന്നും മുൻ ഇന്ത്യൻ പേസർ പറഞ്ഞു.

“നിങ്ങൾ ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും തീർച്ചയായും ടീമുക് എടുക്കും. അതിനുശേഷം, അർഷ്ദീപ് സിംഗ്, അവൻ ഒരു ഇടങ്കയ്യൻ ആയതിനാൽ നിങ്ങൾക്ക് ഒരു ചെറിയ വാരിയേഷബ്സ് ലഭിക്കും. അവൻ മികച്ച യോർക്കറുകളും എറിയുന്നു.. അതിനാൽ അത് ഒരു മുതൽക്കൂട്ടാണ്‌.” സഹീർ പറഞ്ഞു.

“മുഹമ്മദ് ഷമിയും ടീമിൽ ഉണ്ടാകണം, കാരണം അവൻ ഫിറ്റ് ആണെങ്കിൽ, ലോകകപ്പിൽ നിങ്ങൾക്ക് ഒരു എക്‌സ്-ഫാക്ടർ ഓപ്ഷനായി അവൻ മാറും. അതിനാൽ ഈ നാല് പേസർമാരെ ഞാൻ തിരഞ്ഞെടുക്കും, കാരണം നാല് പേസർമാർ തീർച്ചയായും ലോകകപ്പിനായി പോകണം.” സഹീർ പറഞ്ഞു.

ഇന്ത്യക്കായി ഏകദിന ലോകകപ്പിൽ ഷമി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. അവിടെ ഏഴ് മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റുകളുമായി ടൂർണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാകാൻ ഷമിക്ക് ആയിരുന്നു.

ഹാർദിക് പാണ്ഡ്യ ഗുജറാത്ത് വിട്ടത് ടീമിനെ കാര്യമായി ബാധിക്കില്ല എന്ന് മുഹമ്മദ് ഷമി

ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസ് വിട്ട് പോയത് വലിയ കാര്യമല്ല എന്ന് മുഹമ്മദ് ഷമി. കളിക്കാർ ഐപിഎല്ലിൽ ഫ്രാഞ്ചൈസികൾ മാറുന്നത് സ്വാഭാവികമാണെന്നും അത് ടീമിനെ കാര്യമായി ബാധിക്കണമെന്നില്ല എന്നും ഷമി പറഞ്ഞു. അവസാന രണ്ടു സീസണുകളിൽ ഹാർദികിന്റെ കീഴിൽ ആയിരുന്നു ഷമി കളിച്ചിരുന്നത്.

“നോക്കൂ, ആരു പോയാലും പ്രശ്നമല്ല. ടീമിന് ബാലൻസ് ഉണ്ടാകണം എന്നേ ഉള്ളൂ. ഹാർദിക് ഉണ്ടായിരുന്നു, അദ്ദേഹം ഞങ്ങളെ നന്നായി നയിച്ചു. രണ്ട് എഡിഷനുകളിലും അദ്ദേഹം ഞങ്ങളെ ഫൈനലിലെത്തിച്ചു, 2022 ൽ ഞങ്ങൾക്ക് കിരീടം നേടിക്കൊടുത്തു. പക്ഷേ ഗുജറാത്തിന് ഹാർദിക്കിനെ ജീവിതകാലം മുഴുവൻ ഒപ്പം നിർത്താൻ ആകില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്, ”ഷമി ന്യൂസ് 24 നോട് പറഞ്ഞു.

“ശുബ്മാനെ ഇപ്പോൾ ക്യാപ്റ്റൻ ആക്കി, അവനും അനുഭവപരിചയം ലഭിക്കും. ഒരു ദിവസം, അവനും പോയേക്കാം. അത് കളിയുടെ ഭാഗമാണ്. കളിക്കാർ വരുന്നു, കളിക്കാർ പോകുന്നു,” ഷമി കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ തിരികെവരും എന്ന് ഷമി

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മടങ്ങിവരാനാണ് ലക്ഷ്യമിടുന്നത് എന്ന് മുഹമ്മദ് ഷമി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടീം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്‌. ആദ്യ രണ്ട് ടെസ്റ്റിൽ ഷമി ഉണ്ടാകില്ല എന്നാണ് സൂചന.

കണങ്കാലിന് പരിക്കേറ്റ ഷമിക്ക് ദക്ഷിണാഫ്രിക്ക എതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു‌. “എന്റെ കണങ്കാലിന് ചെറിയ സ്റ്റിഫ്നസ് ഉണ്ട്, പക്ഷേ അത് കുഴപ്പമില്ല,” ഷമി പറഞ്ഞു “ഞാൻ എന്റെ പരിശീലന സെഷനുകൾ ആരംഭിച്ചു, ഇംഗ്ലണ്ട് പരമ്പരയിൽ എനിക്ക് തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആണ് അവസാനമായി ഷമി ടെസ്റ്റിൽ ഇന്ത്യക്ക് ആയി ഇറങ്ങിയത്. ജനുവരി 25ന് ഹൈദരാബാദിലാണ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

അഭിമാന നിമിഷം, മുഹമ്മദ് ഷമി അർജുന അവാർഡ് ഏറ്റുവാങ്ങി

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിൽ നിന്ന് അർജുന അവാർഡ് ഏറ്റുവാങ്ങി. 2023ലെ ലോകകപ്പ് ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബി സി സി ഐ ഷമിയുടെ പേര് ഈ വർഷത്തെ അർജുന അവാർഡിന് ശുപാർശ ചെയ്തിരുന്നു. ഇത്തവണ അർജുന അവാർഡ് നേടിയ ഏക ക്രിക്കറ്റർ ആണ് മുഹമ്മദ് ഷമി.

കായികരംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണ് അർജുന അവാർഡ്. 33-കാരൻ ലോകകപ്പിൽ ഇന്ത്യക്ക് ആയി അഭിമാനകരമായ പ്രകടനം കാഴ്ചവെച്ചിരുന്നു‌. 2023 ക്രിക്കറ്റ് ലോകകപ്പിലെ എറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായാണ് ഷമി ടൂർണമെന്റ് അവസാനിപ്പിച്ചത്‌. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 24 വിക്കറ്റുകൾ അദ്ദേഹം നേടി.

മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ടിന് എതിരായ ആദ്യ 2 ടെസ്റ്റ് നഷ്ടമാകും

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മുഹമ്മദ് ഷമി കളിക്കില്ല എന്ന് ഉറപ്പായി. താരത്തിന്റെ പരിക്ക് ഇനിയിം ഭേദമായിട്ടില്ല. ഇതിനാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് കൂടെ ഷമിക്ക് നഷ്ടമാകും എന്നാണ് റിപ്പോർട്ട്. മൂന്നാം ടെസ്റ്റ് മുതൽ ഷമി ടീമിൽ എത്തും എന്നാണ് പ്രതീക്ഷ. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്.

ആദ്യ ടെസ്റ്റ് ജനുവരി 25നാണ് ആരംഭിക്കുക. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 2നും നടക്കും. ഇതിനകം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര മുഹമ്മദ് ഷമിക്ക് നഷ്ടമായിരുന്നു. ലോകകപ്പിന് ശേഷം ഷമി ഇന്ത്യക്ക് ആയി കളിച്ചിട്ടില്ല. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായിരുന്നു മുഹമ്മദ് ഷമി.

Exit mobile version