ചെറുത്ത് നില്പുമായി സാം കറനും മോയിന്‍ അലിയും, ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ടോപ് ഓര്‍ഡര്‍ തകര്‍ന്നതിനു ശേഷം മധ്യനിരയുടെ സഹായത്തോടെ നൂറ് റണ്‍സ് കടന്ന ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയിരിക്കുന്നത് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്. 36/4 എന്ന നിലയില്‍ നിന്ന് കരകയറുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 86/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റില്‍ മോയിന്‍ അലിയും സാം കറനും ചേര്‍‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ 53 റണ്‍സ് കൂടി ചേര്‍ന്ന് ചായയ്ക്കായി പിരിയുമ്പോള്‍ 139/6 എന്ന നിലയിലാണ്.

ബെന്‍ സ്റ്റോക്സ്(23), ജോസ് ബട്‍ലര്‍(21) എന്നിവര്‍ പുറത്തായ ശേഷം ഇപ്പോള്‍ ക്രീസില്‍ 30 റണ്‍സുമായി മോയിന്‍ അലിയും 27 റണ്‍സ് നേടിയ സാം കറനുമാണ് നില്‍ക്കുന്നത്. രണ്ടാം സെഷനില്‍ വീണ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റും നേടിയത് മുഹമ്മദ് ഷമിയാണ്. ജസ്പ്രീത് ബുംറ രണ്ടും ഇഷാന്ത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇംഗ്ലണ്ടിനെക്കാള്‍ മികച്ച പേസ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക്: ഷമി

ഇന്ത്യയുടെ പേസ് നിരയ്ക്ക് സൗത്താംപ്ടണില്‍ വിജയക്കൊടി പാറിപ്പിക്കാനാകുമെന്ന വിശ്വാസം പ്രകടിപ്പിച്ച് മുഹമ്മദ് ഷമി. എഡ്ജ്ബാസ്റ്റണില്‍ തലനാരിഴയ്ക്ക് തോല്‍വി വഴങ്ങിയ ശേഷം ലോര്‍ഡ്സില്‍ കനത്ത പരാജയം നേരിട്ടുവെങ്കിലും ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ തിരിച്ചടിക്കുകയാിയരുന്നു. ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ എന്നിവരോടൊപ്പം ഷമി കൂടി ചേരുന്നതോടെ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇപ്പോളുള്ളതെന്നാണ് ഷമി അഭിപ്രായപ്പെട്ടത്. ആദ്യ മത്സരത്തില്‍ ഉമേഷ് യാദവ് നിറം മങ്ങിയപ്പോള്‍ പകരം എത്തിയ കുല്‍ദീപ് യാദവിനു ലോര്‍ഡ്സില്‍ ഒരു പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല.

എന്നാല്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയ്ക്ക് ഏറെ കാലം കഴിഞ്ഞാണ് ഇപ്പോളുള്ളത് പോലെ മികച്ച ബൗളിംഗ് നിരയുള്ളതെ്നന് പറഞ്ഞ ഷമി ഇംഗ്ലണ്ടിലെ പേസ് ബൗളിംഗ് നിരയെ വെല്ലുവിളിക്കുവാന്‍ പറ്റിയ താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ടെന്നും ഇംഗ്ലണ്ടിനെക്കാള്‍ മികച്ച ബൗളര്‍മാര്‍ തങ്ങള്‍ക്കാണുള്ളതെന്നും പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ലോര്‍ഡ്സ് ടെസ്റ്റ് തട്ടിയെടുത്ത് ക്രിസ് വോക്സും ജോണി ബൈര്‍സ്റ്റോയും

ലോര്‍ഡ്സില്‍ ടെസ്റ്റില്‍ ശക്തി തെളിയിച്ച് ഇംഗ്ലണ്ട്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 357/6 എന്ന നിലയിലാണ്. 17 ഓവറുകളോളം അവശേഷിക്കെ വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയായിരുന്നു. 250 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട്  ലോര്‍ഡ്സില്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നേടിയിട്ടുള്ളത്.

ഇന്ത്യയെ 107 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ 89/4 എന്ന നിലയില്‍ നിന്ന് അടുത്ത് രണ്ട് സെഷനുകളും ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. കന്നി ശതകം നേടിയ ക്രിസ് വോക്സും 93 റണ്‍സ് നേടി പുറത്തായ ജോണി ബൈര്‍സ്റ്റോയുമാണ് മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്.

89/4 എന്ന നിലയില്‍ ലഞ്ചിനു ശേഷം മത്സരം പുനരാരംഭിച്ച ശേഷം ജോസ് ബട്‍ലറെയാണ്(24) ഇംഗ്ലണ്ടിനു ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ മൂന്നാം വിക്കറ്റായിരുന്നു ജോസ് ബട്‍ലര്‍. എന്നില്‍ പിന്നീട് ഇന്ത്യയ്ക്ക് യാതൊരുവിധ സാധ്യതയുമില്ലാതെ ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ക്രിസ് വോക്സും ബൈര്‍സ്റ്റോയും കൂടി മത്സരം ഇംഗ്ലണ്ടിന്റെ പക്ഷത്താക്കുയായിരുന്നു.

തന്നെക്കാള്‍ മുമ്പേ ക്രീസിലെത്തിയ ബൈര്‍സ്റ്റോയെക്കാള്‍ വേഗത്തില്‍ ബാറ്റ് വീശി ശതകം പൂര്‍ത്തിയാക്കിയത് ക്രിസ് വോക്സായിരുന്നു. വോക്സിന്റെ ശതകത്തിനു ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ 93 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഹാര്‍ദ്ദിക്കിന്റെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ക്രിസ് വോക്സ് 120 റണ്‍സുമായും 22 റണ്‍സ് നേടി സാം കറനുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാല് വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ട് ലീഡിലേക്ക് അടുക്കുന്നു

ലോര്‍ഡ്സ് ടെസ്റ്റില്‍ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ഇംഗ്ലണ്ട് അടുക്കുന്നു. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 89 റണ്‍സ് നേടിയിട്ടുണ്ട്. നാല് വിക്കറ്റുകളാണ് നഷ്ടമായത്. ഒല്ലി പോപ് 28 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി നില്‍ക്കുന്നു. അലിസ്റ്റര്‍ കുക്ക് 21 റണ്‍സ് നേടിയപ്പോള്‍ കീറ്റണ്‍ ജെന്നിംഗ്സ് 11 റണ്‍സ് നേടി പുറത്തായി. 19 റണ്‍സ് നേടിയ ജോ റൂട്ടിനെ മുഹമ്മദ് ഷമി പുറത്താക്കിയതോടെ ലഞ്ചിനു പിരിയാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാള്‍ ഇംഗ്ലണ്ട് നിലവില്‍ 18 റണ്‍സിനു പിന്നിലാണ് .

മുഹമ്മദ് ഷമി രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ട് ഇന്നിംഗ്സിനു അവസാനം കുറിച്ച് മുഹമ്മദ് ഷമി, സാം കറനെ പുറത്താക്കി

സാം കറനെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ചെറുത്ത്നില്പിനു അവസാനം കുറിച്ച് മുഹമ്മദ് ഷമി. തലേ ദിവസത്തെ സ്കോറിനോട് രണ്ട് റണ്‍സ് കൂടി നേടുന്നതിനിടയില്‍ 24 റണ്‍സ് നേടിയ സാം കറനെ മടക്കിയയ്ച്ച് മുഹമ്മദ് ഷമിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിനു വിരാമമിട്ടത്. ദിനേശ് കാര്‍ത്തിക്കിന്റെ കൈകളില്‍ സാം കറനെ എത്തിച്ചാണ് ഷമി ഇന്നിംഗ്സിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയത്.

രണ്ടാം ദിവസം 10 പന്തുകള്‍ മാത്രമാണ് ഇന്ത്യ എറിയേണ്ടി വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷമിയുടെ ഇരട്ട വിക്കറ്റ്, ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് അര്‍ദ്ധ ശതകവുമായി ജോ റൂട്ട്

എഡ്ജ്ബാസ്റ്റണില്‍ ടീമുകള്‍ ചായയ്ക്കായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് 163/3 എന്ന നിലയില്‍. ആദ്യ സെഷനില്‍ 83/1 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനു 15 റണ്‍സ് കൂടി നേടുന്നതിനിടയില്‍ കീറ്റണ്‍ ജെന്നിംഗ്സിനെ(42) നഷ്ടമായി. ഏറെ വൈകാതെ ദാവീദ് മലനെയും(8) ഇംഗ്ലണ്ടിനു നഷ്ടമായി. ഇരു വിക്കറ്റുകളും വീഴ്ത്തിയത് മുഹമ്മദ് ഷമിയായിരുന്നു.

112/3 എന്ന നിലയില്‍ നിന്ന് ജോ റൂട്ടിനൊപ്പം ചേര്‍ന്ന ജോണി ബൈര്‍സ്റ്റോ മികച്ച രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട് ചായ വരെ കൂടുതല്‍ നഷ്ടമില്ലാതെ ഇംഗ്ലണ്ടിനെ എത്തിക്കുകയായിരുന്നു. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം ജോ റൂട്ട് പൂര്‍ത്തിയാക്കി. ചായയ്ക്ക് പിരിയുമ്പോള്‍ ജോ റൂട്ട് 65 റണ്‍സും ബൈര്‍സ്റ്റോ 27 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, വിക്കറ്റ് കീപ്പര്‍മാരായി കാര്‍ത്തിക്കും പന്തും

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമാണ് ഇന്ന് പ്രഖ്യാപിച്ചത്. 5 മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയുടെ തിരിച്ചുവരവ് നേരത്തെ പ്രതീക്ഷിച്ച പോലെ തന്നെ ഇംഗ്ലണ്ട് പരമ്പരയിലും സാധ്യമായില്ല.

വിരാട് കോഹ്‍ലി നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും സ്ഥാനം നേടിയിട്ടുണ്ട്. ഫിറ്റ്നെസ് കാരണങ്ങളാല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുഹമ്മദ് ഷമി ടീമിലേക്ക് തിരികെ എത്തുന്നു. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. ബുംറയ്ക്ക് അയര്‍ലണ്ട് ടി20 മത്സരങ്ങള്‍ക്കിടെ പരിക്കേറ്റിരുന്നു. അതിനെത്തുടര്‍ന്ന് ടി20, ഏകദിന പരമ്പരയില്‍ നിന്ന് താരം വിട്ട് നില്‍ക്കുകയായിരുന്നു.

ഇന്ത്യ: വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ധുല്‍ താക്കൂര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യോ-യോ ടെസ്റ്റ് ക്ലിയര്‍ ചെയ്ത് മുഹമ്മദ് ഷമി, ടീമില്‍ തിരികെ എത്തുമെന്ന് ബിസിസിഐ പ്രതീക്ഷ

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മുഹമ്മദ് ഷമി ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷ പുലര്‍ത്തി ബിസിസിഐ. അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഫിറ്റ്‍നെസ് കാരണങ്ങളാല്‍ ഷമി ഒഴിവാക്കപ്പെടുകയായിരുന്നുവെങ്കിലും താരം ഇപ്പോള്‍ യോ-യോ ടെസ്റ്റ് വീണ്ടും വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് ലഭിക്കുന്ന വിവരം.

ജസ്പ്രീത് ബുംറയ്ക്കേറ്റ് പരിക്ക് മൂലം മുഹമ്മദ് ഷമിയെ ടീമില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വരുന്നത്. ഷമി ഏറെ കഴിവുള്ളയാളാണെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്‍. താരത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍(വ്യക്തിപരവും കായികപരവും) ടീം മാനേജ്മെന്റ് എന്നും ഷമിയ്ക്കൊപ്പം നിന്നതിനു കാരണവും ഇത് തന്നെയാണ്.

യോ-യോ ടെസ്റ്റ് പാസ്സാവുക കൂടി ചെയ്തതോടെ ടീമിലേക്കുള്ള താരത്തിന്റെ മടങ്ങിവരവിനു ഏറെ കാത്തിരിക്കേണ്ടതില്ലെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുഹമ്മദ് ഷമി ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബൗളര്‍: ഫാനി ഡി വില്ലിയേഴ്സ്

മുഹമ്മദ് ഷമി ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബൗളര്‍ എന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ബൗളര്‍ ഫാനി ഡി വില്ലിയേഴ്സ്. പരമ്പരയില്‍ 9 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഷമി ദക്ഷിണാഫ്രിക്കയുടെ ടീമില്‍ കളിക്കാനും പേസ് ബൗളിംഗ് നിരയില്‍ സ്ഥാനം പിടിക്കാനും യോഗ്യതയുള്ള താരമാണെന്നാണ് ഫാനിയുടെ അഭിപ്രായം. ഗ്ലെന്‍ മക്ഗ്രാത്ത്, ഷോണ്‍ പൊള്ളോക്ക്, ഇയാന്‍ ബോത്തം, ഡെയില്‍ സ്റ്റെയിന്‍ എന്നിങ്ങനെ മുന്‍ നിര താരങ്ങള്‍ എറിഞ്ഞിരുന്ന ലൈനില്‍ എറിയുവാന്‍ കഴിവുള്ളതും കഴിയുന്നതുമായ താരമാണ് മുഹമ്മദ് ഷമി എന്ന് ഫാനി പറഞ്ഞു.

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ഷമിയെ പോലെ എവേ സ്വിംഗ് ചെയ്യുന്ന ലൈന്‍ ഉണ്ടെങ്കിലും പേസ് ഇല്ലാത്തതിനാല്‍ ഹാര്‍ദ്ദിക് ടെസ്റ്റില്‍ വലിയൊരു വിക്കറ്റ് നേട്ടക്കാരനായി മാറില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞത്. പേസ് കൈവരിക്കുകയാണെങ്കില്‍ പാണ്ഡ്യയാണ് ഇന്ത്യയുടെ ഭാവി താരമെന്നും ഫാനി അഭിപ്രായപ്പെട്ടു. ഇതേ സിദ്ധിയുള്ള ഭുവനേശ്വര്‍ കുമാര്‍ സെഞ്ചൂറിയണില്‍ കളിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഫാനി പറഞ്ഞു.

ഇന്ത്യ വിദേശത്ത് കളിക്കുമ്പോള്‍ ടീമില്‍ സ്ഥിരാംഗമാകേണ്ട താരമാണ് ഭുവി. അദ്ദേഹത്തെ കളിപ്പിക്കാത്തതിനു പിന്നില്‍ എന്താണ് കാരണമെന്ന് ഒരു പിടിയുമില്ലെന്ന് ഫാനി പറഞ്ഞു. സ്റ്റംപില്‍ പന്തെറിയുന്ന ബുംറ, ഇഷാന്ത് എന്നിങ്ങനെ ഒരേ ശൈലിയുള്ള രണ്ട് താരങ്ങള്‍ എന്തിനായിരുന്നു ഒരു ഇലവനില്‍ എന്നും തനിക്ക് അറിയില്ലെന്ന് ഫാനി അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫാഫ് പൊരുതുന്നു, ദക്ഷിണാഫ്രിക്കയുടെ ലീഡ് 258 റണ്‍സ്

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 230/7. മത്സരത്തില്‍ 258 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ കൈവശപ്പെടുത്തിയത്. ആദ്യ സെഷനില്‍ മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയെങ്കിലും ഒരു വശത്ത് നായകന്‍ ഫാഫ് ഡു പ്ലെസി ചെറുത്ത് നില്പ് തുടരുകയാണ്. 37 റണ്‍സ് നേടിയ ഫാഫിനു കൂട്ടായി യുവ പേസ് ബൗളര്‍ കാഗിസോ റബാഡയാണ് ക്രീസില്‍. റബാഡ 12 പന്തുകള്‍ നേരിട്ടുവെങ്കിലും അക്കൗണ്ട് തുറന്നിട്ടില്ല.

90/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 80 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സിനെയാണ് ആദ്യം നഷ്ടമായത്. 61 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറിനെയും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തിയത് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് ഫാഫ്-ഫിലാന്‍ഡര്‍ കൂട്ടുകെട്ടായിരുന്നു. 85 പന്തുകള്‍ നേരിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ മികച്ച ചെറുത്ത് നില്പാണ് 26 റണ്‍സ് നേടിയ ഫിലാന്‍ഡര്‍ പുറത്തെടുത്തത്. ഇഷാന്ത് ശര്‍മ്മ ഫിലാന്‍ഡറെയും കേശവ് മഹാരാജിനെയും പുറത്താക്കി വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുകയായിരുന്നു.

ഷമി മൂന്നും ബുംറ, ഇഷാന്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, മുഹമ്മദ് ഷമിയ്ക്ക് മൂന്ന് വിക്കറ്റ്

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നാലാം ദിവസം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. തലേ ദിവസത്തെ സ്കോറായ 90/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റും വീഴ്ത്തി മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍ നിന്ന് നയിച്ചത്. 80 റണ്‍സ് നേടിയ എബിഡിയെയാണ് ഷമി ആദ്യം പുറത്താക്കിയത്.

ഏറെ വൈകാതെ ഡീന്‍ എല്‍ഗാറിനെയും, ക്വിന്റണ്‍ ഡിക്കോക്കിനെയും ഷമി മടക്കി അയയ്ച്ചതോടെ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 173/5 എന്ന നിലയിലായിരുന്നു. 12 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും 3 റണ്‍സ് നേടി വെറോണ്‍ ഫിലാന്‍ഡറുമാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെഞ്ചൂറിയണില്‍ നേട്ടം കൊയ്ത് മുഹമ്മദ് ഷമി

ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ എന്ന നേട്ടം കൊയ്ത് ഇന്ത്യയുടെ മുഹമ്മദ് ഷമി. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കേശവ് മഹാരാജിനെ പുറത്താക്കിയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ മുഹമ്മദ് ഷമിയ്ക്ക് ആയത്. ഇന്ത്യയ്ക്കായി ഈ നേട്ടം കൊയ്യുന്ന ഏഴാമത്തെ പേസ് ബൗളറാണ് ഷമി. 2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡനിലായിരുന്നു 27 വയസ്സുകാരന്‍ മുഹമ്മദ് ഷമിയുടെ അരങ്ങേറ്റം.

കേപ് ടൗണില്‍ മൂന്ന് വിക്കറ്റുകളുമായി 99ല്‍ എത്തിയ ഷമിയ്ക്ക് ചരിത്ര നേട്ടം പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്വന്തമാക്കാനായില്ല. തന്റെ 29ാം ടെസ്റ്റിലാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്. കപില്‍ ദേവ്, കര്‍‍സന്‍ ഗാവ്റി, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ഷമിയ്ക്ക് മുമ്പ് ഈ നേട്ടം കൊയ്ത ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version