ബാബര്‍ അസമിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പാക്കിസ്ഥാന്റെ തകര്‍ച്ച, വിന്‍ഡീസിനെതിരെ 157 റൺസ്

ആദ്യ ടി20 ഉപേക്ഷിച്ചതിന് ശേഷം രണ്ടാം ടി20യിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഇടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിംഗ് മികവാണ് പാക്കിസ്ഥാനെ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസിലേക്ക് നയിച്ചത്.

Haydenwalshrizwan

ബാബര്‍ അസം 40 പന്തിൽ 51 റൺസ് നേടിയപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 36 പന്തിൽ 46 റൺസ് നേടുകയായിരുന്നു. റിസ്വാനും ബാബര്‍ അസമും ചേര്‍ന്ന് 67 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 134/2 എന്ന നിലയിൽ നിന്ന് 150/7 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീണപ്പോള്‍ ജേസൺ ഹോള്‍ഡര്‍ 4 വിക്കറ്റ് നേടി. ഡ്വെയിന്‍ ബ്രാവോയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

മൂന്ന് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ട്

മുഹമ്മദ് റിസ്വാന്റെ മികവാര്‍ന്ന ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി ജേസൺ റോയ് തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന് മൂന്നാം ടി20യിൽ മൂന്ന് വിക്കറ്റ് വിജയം. പുറത്താകാതെ 57 പന്തിൽ 76 റൺസ് നേടിയ റിസ്വാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 154 റൺസാണ് ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ആദിൽ റഷീദ് ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് നേടി. 24 റൺസ് നേടിയ ഫകര്‍ സമന്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി 36 പന്തിൽ 64 റൺസ് നേടിയ ജേസൺ റോയ് ആണ് തിളങ്ങിയത്. ദാവിദ് മലന്‍ 31 റൺസ് നേടിയപ്പോള്‍ 21 റൺസ് വീതം നേടി ജോസ് ബട്‍ലറും 12 പന്തിൽ 21 റൺസ് നേടി ഓയിന്‍ മോര്‍ഗനും നിര്‍ണ്ണായക പ്രകടനമാണ് പുറത്തെടുത്തത്.

7 വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിജയം. പാക് ബൗളിംഗ് നിരയിൽ മുഹമ്മദ് ഹഫീസ് മൂന്ന് വിക്കറ്റ് നേടി.

 

റണ്ണൊഴുകിയ മത്സരത്തിൽ പാക്കിസ്ഥാന് ജയം, ലിയാം ലിവിംഗ്സ്റ്റണിന്റെ തകര്‍പ്പന്‍ ശതകം വിഫലം

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ പാക്കിസ്ഥാന് വിജയം. ഇരു ടീമുകളും 200ന് മേലെ റൺസ് സ്കോര്‍ ചെയ്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 232 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ബാബര്‍ അസം(49 പന്തിൽ 85), മുഹമ്മദ് റിസ്വാന്‍(41 പന്തിൽ 63) എന്നിവര്‍ ഓപ്പണിംഗ് വിക്കറ്റിൽ 150 റൺസാണ് നേടിയത്. മുഹമ്മദ് ഹഫീസ് 10 പന്തിൽ 24 റൺസും ഫകര്‍ സമന്‍ 8 പന്തിൽ 26 റൺസും നേടിയപ്പോള്‍ പാക്കിസ്ഥാന്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. ഷാന്‍ മക്സൂദ്(9 പന്തിൽ 17 റൺസ്) ആണ് നിര്‍ണ്ണായക സംഭാവന നല്‍കിയ മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി ടോം കറന്‍ 2 വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും 43 പന്തിൽ 103 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിന്റെ പ്രകടനം ആണ് തോല്‍വിയിലും ടീമിന് ആശ്വാസമായത്. 6 ഫോരും 9 സിക്സും നേടിയ താരത്തിന് പിന്തുണ നല്‍കിയത് ഓപ്പണര്‍ ജേസൺ റോയ് മാത്രമായിരുന്നു. റോയ് 13 പന്തിൽ 32 റൺസ് നേടി.

മൂന്ന് വീതം വിക്കറ്റുമായി ഷഹീന്‍ അഫ്രീദിയും ഷദബ് ഖാനും പാക് ബൗളര്‍മാരിൽ തിളങ്ങി. 31 റൺസിന്റെ ജയമാണ് പാക്കിസ്ഥാന്‍ നേടിയത്.

ശതകത്തോടെ ഫോമിലേക്ക് മടങ്ങിയെത്തി ബാബര്‍ അസം, റിസ്വാന് അര്‍ദ്ധ ശതകം

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍. ആദ്യ രണ്ട് മത്സരങ്ങളും ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് പതറിയെങ്കിലും മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നേടി മികവ് പുലര്‍ത്തുകയായിരുന്നു സന്ദര്‍ശകര്‍.

ഫകര്‍ സമനെ തുടക്കത്തിലെ നഷ്ടമായ ശേഷം ബാബര്‍ അസമിന്റെ ശതകവും മുഹമ്മദ് റിസ്വാന്‍, ഇമാം ഉള്‍ ഹക്ക് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുമാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. ബാബറും ഇമാമും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 92 റൺസാണ് നേടിയത്.

56 റൺസ് നേടിയ ഇമാമിനെ മാത്യൂ പാര്‍ക്കിന്‍സൺ പുറത്താക്കിയ ശേഷം ബാബര്‍ അസമിന് കൂട്ടായി മുഹമ്മദ് റിസ്വാനാണ് എത്തിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 179 റൺസിന്റെ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 58 പന്തിൽ 74 റൺസാണ് മുഹമ്മദ് റിസ്വാന്‍ നേടിയത്. ബ്രൈഡൺ കാര്‍സ് ആണ് താരത്തെ പുറത്താക്കിയത്.

തൊട്ടടുത്ത ഓവറിൽ ബ്രൈഡൺ കാര്‍സ് രണ്ട് വിക്കറ്റുകള്‍ കൂടി നേടിയെങ്കിലും ബാബര്‍ അസം പാക്കിസ്ഥാന്റെ സ്കോര്‍ 300 കടത്തി. അവസാന ഓവറുകളിൽ സാഖിബ് മഹമ്മൂദും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നേടി.

ബാബര്‍ അസം 139 പന്തിൽ 158 റൺസ് നേടി ബ്രൈഡണിന്റെ അവസാന ഓവറിലെ രണ്ടാം പന്തിൽ പുറത്താകുകയായിരുന്നു. അവസാന ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ ബ്രൈഡൺ കാര്‍സ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ സാഖിബ് മഹമ്മൂദ് 3 വിക്കറ്റ് നേടി.

ഹസന്‍ അലിയ്ക്കും മുഹമ്മദ് റിസ്വാനും എ വിഭാഗം കരാര്‍ നല്‍കി പാക്കിസ്ഥാന്‍

2021-22 വര്‍ഷത്തേക്കുള്ള കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഹസന്‍ അലിയ്ക്കും മുഹമ്മദ് റിസ്വാനും കേന്ദ്ര കരാറിന്റെ എ വിഭാഗം കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 21 താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ ലഭിച്ചപ്പോള്‍ ഇത്തവണ 20 താരങ്ങള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

ഇത് കൂടാതെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കുള്ള മാച്ച് ഫീസ് ഏകോപിപ്പിക്കുവാനും ബോര്‍ഡ് തീരുമാനിച്ചു. കരാര്‍ എത്രയായാലും താരങ്ങള്‍ക്ക് ഒരേ മാച്ച് ഫീസാവും നല്‍കുകയെന്നും ബോര്‍ഡ് അറിയിച്ചു. ഹസന്‍ അലിയ്ക്ക് പരിക്ക് കാരണം കഴി‍ഞ്ഞ വര്‍ഷം കേന്ദ്ര കരാര്‍ ലഭിച്ചിരുന്നില്ല. അതേ സമയം ഗ്രേഡ് ബി കരാര്‍ ഉള്ള റിസ്വാനെ ഗ്രേഡ് എ യിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

ഗ്രേഡ് എ- Babar Azam, Hasan Ali, Mohammad Rizwan and Shaheen Shah Afridi

ഗ്രേഡ് ബി – Azhar Ali, Faheem Ashraf, Fakhar Zaman, Fawad Alam, Shadab Khan and Yasir Shah

ഗ്രേഡ് സി – Abid Ali, Imam-ul-Haq, Haris Rauf, Mohammad Hasnain, Mohammad Nawaz, Nauman Ali and Sarfaraz Ahmed

എമേര്‍ജിംഗ് വിഭാഗം – Imran Butt, Shahnawaz Dahani and Usman Qadir

പാക്കിസ്ഥാനെ മുന്നോട്ട് നയിച്ച് മുഹമ്മദ് റിസ്വാന്‍ – ബാബര്‍ അസം കൂട്ടുകെട്ട്

സിംബാബ്‍വേയ്ക്കെതിരെ നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി പാക്കിസ്ഥാന്‍. 18 റണ്‍സ് നേടിയ ഷര്‍ജീല്‍ ഖാനെ 5ാം ഓവറില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 124 റണ്‍സ് നേടിയാണ് ബാബര്‍ – റിസ്വാന്‍ കൂട്ടുകെട്ട് ഈ സ്കോറിലേക്ക് നയിച്ചത്.

60 പന്തില്‍ 91 റണ്‍സാണ് റിസ്വാന്‍ നേടിയതെങ്കില്‍ 52 റണ്‍സ് ആണ് ബാബര്‍ 46 പന്തില്‍ നിന്ന് നേടിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വേ മൂന്ന് വിക്കറ്റ് നേടി.

ബാബര്‍ അസമിന്റെ വെടിക്കെട്ട് ശതകത്തിനൊപ്പം അടിച്ച് തകര്‍ത്ത് റിസ്വാനും, ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്കോറിനെ നിഷ്പ്രയാസം മറികടന്ന് പാക്കിസ്ഥാന്‍

ദക്ഷിണാഫ്രിക്ക നല്‍കിയ കൂറ്റന്‍ സ്കോര്‍ നിഷ്പ്രയാസം മറികടന്ന് പാക്കിസ്ഥാന്‍. 204 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ആണ് പാക്കിസ്ഥാന്‍ മറികടന്നത്. ബാബര്‍ അസം 59 പന്തില്‍ 122 റണ്‍സും മുഹമ്മദ് റിസ്വാന്‍ 147 പന്തില്‍ പുറത്താകാതെ 73 റണ്‍സും നേടിയപ്പോള്‍ 18 ഓവറില്‍ ടീം വിജയം കൈക്കലാക്കി.

ഒന്നാം വിക്കറ്റില്‍ 197 റണ്‍സാണ് ബാബര്‍ – റിസ്വാന്‍ കൂട്ടുകെട്ട് നേടിയത്. ലിസാഡ് വില്യംസിനാണ് ബാബര്‍ അസമിന്റെ വിക്കറ്റ്.

മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ആക്കി പാക്കിസ്ഥാന്‍, കരാര്‍ നിരസിച്ച് ഹഫീസ്

പാക്കിസ്ഥാന് വേണ്ട് അടുത്തിടെയായി ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ഉയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍ അസമിന്റെ അഭാവത്തില്‍ ന്യൂസിലാണ്ടില്‍ ടീമിനെ നയിക്കുകയും ചെയ്തിരുന്നു റിസ്വാന്‍.

അതേ സമയം ഫവദ് അലമിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. മുഹമ്മദ് ഹഫീസിനും കരാര്‍ നല്‍കിയെങ്കിലും താരം അത് നിരസിക്കുകയായിരുന്നു.

മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍, മുഹമ്മദ് റിസ്വാന്‍ ടീമിനെ നയിക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍. പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാനെയാണ് പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരിക്കുന്നത്. ഷാന്‍ മസൂദ് ആണ് ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍. മസൂദില്‍ നിന്ന് പാക്കിസ്ഥാനെ ബാബര്‍ അസമിന്റെ അഭാവത്തില്‍ നയിച്ച മുഹമ്മദ് റിസ്വാനിലേക്ക് ക്യാപ്റ്റന്‍സി കൈമാറുകയാണെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 20ന് ആണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിയ്ക്കുന്നത്. ആദ്യ മത്സരത്തില്‍ കറാച്ചി കിംഗ്സ് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ നേരിടും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം, ടി20യില്‍ നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യിലെ വിജയത്തോടെ ടി20 അന്താരാഷ്ട്ര ഫോര്‍മാറ്റില്‍ നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍. ഇന്നത്തെ ജയത്തോടെ പരമ്പരയും പാക്കിസ്ഥാന്‍ സ്വന്തമാക്കുകായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 18.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

45 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ ഡേവിഡ് മില്ലറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 164 റണ്‍സിലേക്ക് നയിച്ചത്. മില്ലര്‍ പുറത്താകാതെ നിന്നപ്പോള്‍ 27 റണ്‍സ് നേടിയ ജാനേമന്‍ മലന്‍ ആണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍. പാക്കിസ്ഥാന് വേണ്ടി സാഹിദ് മഹമ്മൂദ് മൂന്നും ഹസന്‍ അലി, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മുഹമ്മദ് റിസ്വാന്‍(30), ബാബര്‍ അസം(44), ഹസന്‍ അലി(7 പന്തില്‍ 20*), മുഹമ്മദ് നവാസ്(18*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് പാക്കിസ്ഥാനെ അനായാസ ജയത്തിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തബ്രൈസ് ഷംസി നാല് വിക്കറ്റ് നേടി.

പാക്കിസ്ഥാന്‍ 298 റണ്‍സിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 370 റണ്‍സ് വിജയ ലക്ഷ്യം

മുഹമ്മദ് റിസ്വാന്‍ അപരാജിതനായി 115 റണ്‍സുമായി നിന്നപ്പോള്‍ 298 റണ്‍സിന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. ജോര്‍ജ്ജ് ലിന്‍ഡേയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിവസം ആശ്വാസം നല്‍കിയ പ്രകടനം. പാക്കിസ്ഥാന് വേണ്ടി മികച്ച ചെറുത്ത്നില്പാണ് വാലറ്റം പുറത്തെടുത്തത്. നൗമന്‍ അലി 45 റണ്‍സ് നേടിയപ്പോള്‍ 369 റണ്‍സിന്റെ ലീഡാണ് പാക്കിസഅഥാന്‍ സ്വന്തമാക്കിയത്.

റാവല്‍പിണ്ടി ടെസ്റ്റ് വിജയിക്കുവാന്‍ 370 റണ്‍സെന്ന വലിയ കടമ്പയാണ് ദക്ഷിണാഫ്രിക്ക നേടേണ്ടത്. ടീം ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സിന് പുറത്തായി എന്നത് പരിഗണിക്കുമ്പോള്‍ അപ്രാപ്യമായ ലക്ഷ്യമാണ് ടീമിന് മുന്നിലുള്ളതെന്ന് വേണം വിലയിരുത്തുവാന്‍.

റിസ്വാന് ശതകം, പാക്കിസ്ഥാന്റെ ലീഡ് 350 കടന്നു

റാവല്‍പിണ്ടി ടെസ്റ്റില്‍ പാക്കിസ്ഥാന്‍ അതിശക്തമായ നിലയിലേക്ക്. ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും വാലറ്റത്തോടൊപ്പം വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാന്റെ മിന്നും പ്രകടനമാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. 97 ഓവറുകള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 280/8 എന്ന നിലയിലാണ്.

ഒമ്പതാം വിക്കറ്റില്‍ 84 റണ്‍സാണ് റിസ്വാന്‍ – നൗമന്‍ കൂട്ടുകെട്ട് നേടിയത്. ഇതിനിടെ റിസ്വാന്‍ തന്റെ ശതകവും പൂര്‍ത്തിയാക്കി. 109 റണ്‍സുമായി റിസ്വാനും 37 റണ്‍സുമായി നൗമന്‍ അലിയുമാണ് അവസാനം റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ ക്രീസിലുള്ളത്. 351 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാനുള്ളത്.

Exit mobile version