നൂറിന്റെ നിറവിൽ കോഹ്‍ലി, മൊഹാലിയിൽ ടോസ് ഇന്ത്യയ്ക്ക്

മൊഹാലിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ടെസ്റ്റ് ക്യാപ്റ്റനെന്ന നിിലയിൽ രോഹിത് ശര്‍മ്മയുടെ കീഴിൽ ഇന്ത്യയുടെ പുതിയ യുഗത്തിന്റെ തുടക്കം കൂടിയാണ് ഈ മത്സരം. പുജാരയും രഹാനെയും ഇന്ത്യന്‍ മധ്യനിരയിൽ ഇല്ല. പകരം ഹനുമ വിഹാരിയും ശ്രേയസ്സ് അയ്യരുമാണ് ടീമിൽ.

ഇന്ത്യ ഇന്ന് മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയുമാണ് കളിപ്പിക്കുന്നത്.

വിരാട് കോഹ്‍ലിയുടെ നൂറാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകത കൂടി ഇന്ന് മൊഹാലിയിൽ ആരംഭിയ്ക്കുന്ന മത്സരത്തിനുണ്ട്. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരെ പരമ്പര വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമല്ല.

ഇന്ത്യ: Rohit Sharma(c), Mayank Agarwal, Hanuma Vihari, Virat Kohli, Shreyas Iyer, Rishabh Pant(w), Ravindra Jadeja, Ravichandran Ashwin, Jayant Yadav, Mohammed Shami, Jasprit Bumrah

ശ്രീലങ്ക: Dimuth Karunaratne(c), Lahiru Thirimanne, Pathum Nissanka, Charith Asalanka, Angelo Mathews, Dhananjaya de Silva, Niroshan Dickwella(w), Suranga Lakmal, Vishwa Fernando, Lasith Embuldeniya, Lahiru Kumara

കോഹ്‍ലിയുടെ നൂറാം ടെസ്റ്റിന് കാണികളില്ലാത്തത് എന്തേ എന്ന് ആരാധക‍‍‍ർ

മൊഹാലിയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‍ലിയുടെ നൂറാം ടെസ്റ്റാണ്. എന്നാൽ ബിസിസിഐ മത്സരത്തിന് കാണികളെ വേണ്ടെന്ന് തീരുമാനിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരിൽ നിന്ന് കടുത്ത പ്രതിഷേധം ആണ് ഉയരുന്നത്.

കൊല്‍ക്കത്തയിലും ധരംശാലയിലും ടി20 പരമ്പരകളിൽ കാണികളെ അനുവദിച്ച ബിസിസിഐ ബെംഗളൂരുവിൽ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനും കാണികളെ അനുവദിച്ചിട്ടുണ്ട്. അതേ സമയം വിരാട് കോഹ്‍ലിയുടെ നൂറാം ടെസ്റ്റിന് കാണികളെ വേണ്ടെന്ന് തീരുമാനിച്ചതിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ബിസിസിഐയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.

കോവിഡ് കേസുകള്‍ രാജ്യത്ത് വളരെ അധികം കുറഞ്ഞ സാഹചര്യത്തിലും ബെംഗളൂരുവിലെ അപേക്ഷിച്ച് മൊഹാലിയിൽ വളരെ കുറവായി നില്‍ക്കുമ്പോളുമുള്ള ഈ തീരുമാനം പലരുടെും നെറ്റി ചുളിക്കുന്ന ഒന്നായി നിലനില്‍ക്കുകയാണ്.

അവസാന മിനുട്ട് ട്വിസ്റ്റ് ഇല്ലെങ്കിൽ കോഹ്‍ലിയുടെ നൂറാം ടെസ്റ്റ് ബാംഗ്ലൂരിൽ അല്ല മൊഹാലിയിൽ

ശ്രീലങ്കയുടെ ഇന്ത്യന്‍ ടൂറിൽ മാറ്റം. രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പര്യടനത്തിൽ ആദ്യം നടക്കുക ടി20 പരമ്പരയാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അത് പോലെ തന്നെ വിരാട് കോഹ്‍ലി തന്റെ നൂറാം ടെസ്റ്റ് മത്സരം തന്റെ വിര്‍ച്വൽ ഹോം ഗ്രൗണ്ട് ആയ ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ അല്ല പകരം മൊഹാലിയിൽ ആവും കളിക്കുക.‍

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 14 വര്‍ഷമായി കളിക്കുന്ന താരമാണ് കോഹ്‍ലി. ഫെബ്രുവരി 24ന് ഉത്തര്പ്രദേശിലാണ് ആദ്യ ടി20 നടക്കുക. ധര്‍മ്മശാലയിലാണ് മറ്റു രണ്ട് ടി20 മത്സരങ്ങള്‍. ഫെബ്രുവരി 26, 27 തീയ്യതികളിലാണ് ഈ മത്സരങ്ങള്‍ നടക്കുക.

ആദ്യ ടെസ്റ്റ് മൊഹാലിയിൽ മാര്‍ച്ച് 3 മുതൽ 7 വരെയും രണ്ടാം ടെസ്റ്റ് ബാംഗ്ലൂരിൽ 12 മുതൽ 16 വരെയും ആവും കളിക്കുക.

കോഹ്‍ലി മൊഹാലി ടെസ്റ്റിൽ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ചാൽ നൂറാം ടെസ്റ്റ് ബാംഗ്ലൂരിൽ തന്നെ നടക്കും.

വാര്‍ണറും മൊഹാലിയും പിന്നെ കിംഗ്സ് ഇലവന്‍ പഞ്ചാബും

വാര്‍ണറുടെ പതിവു ശൈലിയിലുള്ള ഇന്നിംഗ്സ് അല്ല ഇന്ന് മൊഹാലിയില്‍ അരങ്ങേറിയതെങ്കിലും ഐപിഎലില്‍ തന്റെ മികച്ച ഫോം തുടര്‍ന്ന ഓസീസ് താരം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും മൊഹാലിയിലെയും തന്റെ സ്കോറിംഗ് വൈദഗ്ധ്യം ഇന്നും തെളിയിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ഐപിഎലില്‍ മൊഹാലിയില്‍ നടന്ന നാല് മത്സരങ്ങളില്‍ താരത്തിന്റെ പ്രകടനം 70*, 51, 52, 58 എന്നിങ്ങനെയാണ്. മൊഹാലിയില്‍ കളിച്ച നാലിന്നിംഗ്സിലും താരം അര്‍ദ്ധ ശതകം നേടി.

അതുപോലെ തന്നെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കളിച്ച അവസാന ഏഴ് മത്സരങ്ങളിലും താരം അര്‍ദ്ധ ശതകം നേടിയിട്ടുണ്ട്. 70*, 51, 70*, 52, 59, 81, 58 എന്നിങ്ങനെയാണ് വാര്‍ണറുടെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള പ്രകടനം.

ആ തീരൂമാനം മത്സരം മാറ്റി മറിച്ചു, ഡിആര്‍എസില്‍ അതൃപ്തി – കോഹ്‍ലി

ആഷ്ടണ്‍ ടര്‍ണര്‍ക്കെതിരെയുള്ള ഡിആര്‍എസ് തീരുമാനത്തില്‍ തനിക്ക് വലിയ അതൃപ്തിയുണ്ടെന്ന് അറിയിച്ച് വിരാട് കോഹ്‍ലി. ഡിആര്‍എസില്‍ അസ്ഥിരമായ തീരുമാനങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നാണ് മൊഹാലിയിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ശേഷം വിരാട് കോഹ്‍ലി പ്രതികരിച്ചത്. മത്സരത്തിലെ നിര്‍ണ്ണായക നിമിഷത്തിലെ ആ തീരുമാനം ഞങ്ങള്‍ക്ക് അതിശയമുളവാക്കുന്നതായിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു.

ആഷ്ടണ്‍ ടര്‍ണര്‍ 41 റണ്‍സുമായി നില്‍ക്കുമ്പോളാണ് മത്സരത്തിന്റെ 44ാം ഓവറില്‍ ഋഷഭ് പന്ത് ടര്‍ണര്‍ക്കെതിരെ ക്യാച്ചിനുള്ള ഡിആര്‍എസ് റഫറല്‍ ഉപയോഗിച്ചുവെങ്കിലും ആവശ്യത്തിനു തെളിവില്ലാത്തതിനാല്‍ തേര്‍ഡ് അംപയര്‍ നിരാകരിക്കുകയായിരുന്നു. സ്നിക്കോമീറ്ററില്‍ ചെറിയ വ്യത്യാസം കാണപ്പെട്ടുവെങ്കിലും അത് പന്ത് ബാറ്റ്സ്മാനിലേക്ക് എത്തുമ്പോള്‍ പ്രകടമായി കണ്ടതാണ് അമ്പയര്‍മാരെ സംശയത്തിലാക്കിയത്.

എന്നാല്‍ താന്‍ ബോള്‍ നിക് ചെയ്തില്ലെന്ന് ഉറപ്പായിരുന്നുവെന്നാണ് ആഷ്ടണ്‍ ടര്‍ണര്‍ മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ പറഞ്ഞത്. 43 റണ്‍സ് കൂടി നേടി ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു ടര്‍ണര്‍. വലിയ സ്ക്രീനില്‍ ഈ തീരുമാനം കണ്ടപ്പോള്‍ താന്‍ ഏറെ ടെന്‍ഷനടിക്കുകയായിരുന്നുവെന്നും ടര്‍ണര്‍ സൂചിപ്പിച്ചു.

ഈ പരമ്പരയില്‍ തന്നെ ഇത് ആദ്യമായല്ല ഡിആര്‍എസ് പഴി കേള്‍ക്കുന്നത്. റാഞ്ചിയില്‍ ആരോണ്‍ ഫിഞ്ചിനെ 93 റണ്‍സില്‍ പുറത്തായപ്പോളും ബോള്‍ ട്രാക്കര്‍ പിശകുള്ളതായാണ് കാണപ്പെട്ടത്.

ധവാനും രോഹിത്തിനും അര്‍ദ്ധ ശതകം, ഇന്ത്യ കുതിയ്ക്കുന്നു

മൊഹാലിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏതാനും മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്. ഇന്ത്യ നാല് മാറ്റങ്ങളാണ് കഴിഞ്ഞ മത്സരത്തിലെ ടീമില്‍ വരുത്തിയത്. ധോണിയ്ക്ക് പകരം പന്തും ഷമി, ജഡേജ, റായിഡു എന്നിവര്‍ക്ക് പകരം യഥാക്രമം ഭുവനേശ്വര്‍ കുമാര്‍, ചഹാല്‍, ലോകേഷ് രാഹുല്‍ എന്നിവരും ടീമിലെത്തി. അതേ സമയം ഓസ്ട്രേലിയ ലയണിനു പകരം ബെഹ്രെന്‍ഡോര്‍ഫും സ്റ്റോയിനിസിനു പകരം ടര്‍ണറെയും ടീമില്‍ ഉള്‍പ്പെടുത്തി.

ബാറ്റിംഗ് ആരംഭിച്ച് ഇന്ത്യന്‍ ഓപ്പണര്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന കാഴ്ചയാണ് പിന്നീട് മൊഹാലിയില്‍ കണ്ടത്. ആദ്യ ഓവറുകളില്‍ ഓസീസ് സമ്മര്‍ദ്ദം അതിജീവിച്ച ഓപ്പണര്‍മാര്‍ പിന്നെ മികച്ച ഫോമില്‍ ബാറ്റ് വീശുന്നതാണ് കണ്ടത്. ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകം തികച്ച് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ 22 ഓവര്‍ പിന്നിടുമ്പോള്‍ 130 റണ്‍സാണ് നേടിയിട്ടുള്ളത്. ശിഖര്‍ ധവാന്‍ 78 റണ്‍സും രോഹിത് ശര്‍മ്മ 50 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

അതിര്‍ത്തിയിലെ സംഘര്‍ഷം, ഡല്‍ഹി-മൊഹാലി ഏകദിനങ്ങള്‍ക്ക് മാറ്റമില്ല

അതിര്‍ത്തിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ നില്‍ക്കുന്നുവെങ്കിലും ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളുടെ വേദി മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ച് ബിസിസിഐ. നേരത്തെ ഈ വേദികള്‍ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ബിസിസിഐ അത്തരം തീരുമാനം എടുത്തിട്ടില്ലെന്ന് ബിസിസിഐയുടെ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന അറിയിക്കുകയായിരുന്നു.

യഥാര്‍ത്ഥ വേദികളില്‍ നിന്ന് ഒരു മത്സരവും മാറ്റുവാനുള്ള തീരുമാനം കൈകൊണ്ടിട്ടില്ലെന്നും. മൊഹാലി ഡല്‍ഹി മത്സരങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കുമെന്നും സികെ ഖന്ന അറിയിച്ചു. മാര്‍ച്ച് 10നു മൊഹാലിയിലും മാര്‍ച്ച് 13നു ഡല്‍ഹിയിലുമാണ് മത്സരങ്ങള്‍ നടക്കുക. നേരത്തെ രാജ്കോട്ടില്‍ മത്സരം നടത്തുവാന്‍ സന്നദ്ധതയറിയിച്ച് സൗരാഷ്ട്ര രംഗത്തെത്തിയിരുന്നു. എന്നാല്‍ സൗരാഷ്ട്രയോട് അതിന്റെ ആവശ്യം തല്‍ക്കാലമില്ലെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു.

പഞ്ചാബിന്റെ ഹോം മത്സരങ്ങള്‍ മൊഹാലിയിലും ഇന്‍ഡോറിലും

കിംഗ്സ് ഇലവന്‍ പഞ്ചാബ് ഐപിഎലിലേ തങ്ങളുടെ ഹോം മത്സരങ്ങള്‍ കളിക്കുക ഇന്‍ഡോറിലും മൊഹാലിയിലുമായി. 4 മത്സരങ്ങള്‍ മൊഹാലിയില്‍ കളിക്കുമ്പോള്‍ 3 മത്സരങ്ങള്‍ ഇന്‍ഡോറിലും കിംഗ്സ് ഇലവന്‍ പഞ്ചാബ് കളിക്കും. കഴിഞ്ഞ തവണ ധരംശാലയിലും പഞ്ചാബ് തങ്ങളുടെ ഹോം ഗ്രൗണ്ടാക്കി പ്രഖ്യാപിച്ച് ചില മത്സരങ്ങള്‍ കളിച്ചിരുന്നു.

ഐപിഎല്‍ ലേലത്തില്‍ അക്സര്‍ പട്ടേലിനെ മാത്രമാണ് പഞ്ചാബ് ടീം നില നിര്‍ത്തിയത്. നേരത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റുന്നതിനായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനെ ബന്ധപ്പെട്ടു എന്നൊക്കെ വാര്‍ത്തകള്‍ പരന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version