ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം, ലീഡ് 350 കടന്നു

ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 156/6 എന്ന നിലയില്‍. ഇംഗ്ലണ്ട് സ്പിന്നര്‍മാരായ ജാക്ക് ലീഷും മോയിന്‍ അലിയും പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് തുടരെ വിക്കറ്റുകള്‍ നേടി ഇന്ത്യയെ ബുദ്ധിമുട്ടിക്കുകയായിരുന്നുവെങ്കിലും ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനായി ക്രീസിലെത്തിയ അശ്വിനോടൊപ്പം കോഹ്‍ലി ഇന്ത്യയെ ലഞ്ച് വരെ കൂടുതല്‍ വിക്കറ്റില്ലാതെ എത്തിയ്ക്കുകയായിരുന്നു. 351 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ഇന്ത്യയ്ക്കുള്ളത്.

Jackleachengland

ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 65/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പുജാര റണ്ണൗട്ടായപ്പോള്‍ രോഹിത്തിനെയും(26), പന്തിനെയും(8) ജാക്ക് ലീഷ് പുറത്താക്കുകയായിരുന്നു. അജിങ്ക്യ രഹാനെ(10), അക്സര്‍ പട്ടേല്‍(7) എന്നിവരുടെ വിക്കറ്റ് മോയിന്‍ അലി നേടിയപ്പോള്‍ ഇന്ത്യ 106/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിനും ഇന്ത്യയെ ലഞ്ച് വരെ എത്തിയ്ക്കുകയായിരുന്നു. കോഹ്‍ലി 38 റണ്‍സും രവിചന്ദ്രന്‍ അശ്വിന്‍ 34 റണ്‍സുമാണ് നേടിയത്. ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 50 റണ്‍സ് ആയിട്ടുണ്ട്.

ഇന്ത്യ 329 ഓള്‍ഔട്ട്, ഋഷഭ് പന്ത് 58 നോട്ട്ഔട്ട്

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 329 റണ്‍സിന് അവസാനിച്ചു. രണ്ടാം ദിവസത്തെ ആദ്യ രണ്ട് വിക്കറ്റുകള്‍ മോയിന്‍ അലി നേടിയപ്പോള്‍ അവസാന രണ്ട് വിക്കറ്റുകള്‍ ഒല്ലി സ്റ്റോണ്‍ നേടി. 58 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. തലേ ദിവസത്തെ പ്രകടനത്തില്‍ നിന്ന് 7.5 ഓവര്‍ കൂടി മാത്രമേ ഇന്ത്യയുടെ ഇന്നിംഗ്സിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു.

300/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 29 റണ്‍സ് മാത്രമേ നേടുവാനായുള്ളു. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി സ്റ്റോണ്‍ മൂന്നും ജാക്ക് ലീഷ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മോയിന്‍ അലി നാല് വിക്കറ്റുമായി മികച്ച് നിന്നു.

മൂന്നാം സെഷനില്‍ വീണ്ടും ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍, രോഹിത്തിനെയും രഹാനെയെയും വീഴ്ത്തി

വിക്കറ്റ് വീഴാത്ത രണ്ടാം സെഷന് ശേഷം ഇന്ത്യയെ വീണ്ടും പിടിച്ചുകെട്ടി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍. നാലാം വിക്കറ്റില്‍ 162 റണ്‍സ് നേടിയ രോഹിത്ത് – രഹാനെ കൂട്ടുകെട്ടിനെ തകര്‍ത്ത് ജാക്ക് ലീഷാണ് മൂന്നാം സെഷനിലെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. 161 റണ്‍സ് നേടിയ രോഹിത്തിനെയാണ് ലീഷ് പുറത്താക്കിയത്.

ഒരു റണ്‍സ് കൂടി നേടുന്നതിനിടെ മോയിന്‍ അലി അജിങ്ക്യ രഹാനെയെ പുറത്താക്കിയതോടെ 248/3 എന്ന നിലയില്‍ നിന്ന് ഇന്ത്യ 249/5 എന്ന നിലയിലേക്ക് വീണു. ഋഷഭ് പന്തും അശ്വിനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 35 റണ്‍സ് കൂടി നേടിയെങ്കിലും ജോ റൂട്ട് 13 റണ്‍സ് നേടി അശ്വിനെ പുറത്താക്കുകയായിരുന്നു.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 88 ഓവറില്‍ 300/6 എന്ന നിലയില്‍ ആണ്. 33 റണ്‍സുമായി ഋഷഭ് പന്തും 5 റണ്‍സ് നേടി അക്സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.

 

ക്വാറന്റീന്‍ റിലീസ് വൈകും, രണ്ടാം ടെസ്റ്റും മോയിന്‍ അലിയ്ക്ക് നഷ്ടമാകും

ശ്രീലങ്കയ്ക്കെതിരെ ഗോളില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും മോയിന്‍ അലിയ്ക്ക് നഷ്ടമാകും. നാളെ താരം ക്വാറന്റീനില്‍ നിന്ന് റിലീസ് ആകുമെന്ന് കരുതിയത് പോലെ നടക്കാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് മോയിന്‍ അലിയ്ക്ക് പരമ്പര നഷ്ടമാകുമെന്ന രീതിയില്‍ കാര്യങ്ങള്‍ മാറിയത്.

താരം നാളെ സ്ക്വാഡിനൊപ്പം ചേരുമെന്നാണ് കരുതിയതെങ്കിലും താരത്തിന് ഇപ്പോളും ലക്ഷണങ്ങള്‍ ഉണ്ടെന്നതും ക്ഷീണമുണ്ടെന്നതും താരത്തിന്റെ റിലീസ് വൈകിക്കും. ഏതാനും ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമേ മോയിന്‍ അലിയുടെ ക്വാറന്റീന്‍ അവസാനിക്കുകയുള്ളു.

വ്യാഴാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. അതില്‍ മോയിന്‍ കളിക്കില്ല എന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെങ്കിലും രണ്ടാം മത്സരവും ഇപ്പോള്‍ താരത്തിന് നഷ്ടമാകുമെന്നത് വലിയ തിരിച്ചടിയാണ് ഇംഗ്ലണ്ടിന്.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജനുവരി 22ന് ആണ് ആരംഭിക്കുക.

ശ്രീലങ്കയിലെത്തി പരിശോധനയില്‍ മോയിന്‍ അലി കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി

ശ്രീലങ്കയിലെത്തിയ ഇംഗ്ലണ്ട് ടീമില്‍ മോയിന്‍ അലി കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. താരത്തിനെ പത്ത് ദിവസത്തെ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ താരം ഗോളില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. താരവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ക്രിസ് വോക്സിനെയും ഏഴ് ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ജനുവരി 13 വരെ മോയിന്‍ അലി ഐസൊലേഷനില്‍ കഴിയണം എന്നാണ് ശ്രീലങ്കന്‍ നിയമം. ജനുവരി 14ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിയ്ക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ച ശേഷംഇംഗ്ലണ്ട് സംഘത്തിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് ആണ് ഇത്.

മോയിന്‍ അലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇംഗ്ലണ്ട് സംഘത്തില്‍ മറ്റാര്‍ക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നത് വരും ടെസ്റ്റുകളില്‍ മാത്രമേ അറിയാനാകൂ.

ഇംഗ്ലണ്ടിനെതിരെ അഞ്ച് റണ്‍സ് വിജയം, പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി20യില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയിരുന്നു. 86 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസിന്റെയും തന്റെ അരങ്ങേറ്റ ടി20 മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഹൈദര്‍ അലിയുടെയും പ്രകടനങ്ങളുടെ മികവിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.

ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മധ്യനിര പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സേ ടീമിന് നേടാനായുള്ളു. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വിജയത്തിനായി നേടേണ്ടിയിരുന്നത്. അവസാന ഓവറിന് മുമ്പ് 33 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മോയിന്‍ അലി പുറത്തായതോടെയാണ് ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്തമിക്കുന്നത്.

ടോപ് ഓര്‍ഡറില്‍ ടോം ബാന്റണ്‍ 46 റണ്‍സ് നേടിയെങ്കിലും ഒരു വശത്ത് വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് 69/4 എന്ന നിലയിലേക്ക് വീണു. ഈ സ്കോറില്‍ 46 റണ്‍സും ബാന്റണിന്റെ സംഭാവനയായിരുന്നു. പിന്നീട് മോയിന്‍ അലി-സാം ബില്ലിംഗ്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 57 റണ്‍സാണ് ഇംഗ്ലണ്ട് പ്രതീക്ഷകളെ വീണ്ടുമുണര്‍ത്തിയത്. എന്നാല്‍ കൂട്ടുകെട്ട് തകര്‍ത്ത് വഹാബ് റിയാസ് പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

ഒരു വശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും മോയിന്‍ അലി മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്നു. 4 വീതം സിക്സും ഫോറും നേടിയ താരം 7 പന്ത് അവശേഷിക്കെ പുറത്തായതോടെ ഇംഗ്ലണ്ട് പിന്നില്‍ പോയി. വിജയത്തോടെ ടി20 പരമ്പര 1-1ന് സമനിലയിലാക്കുവാന്‍ പാക്കിസ്ഥാനായി.

പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസും ഷഹീന്‍ അഫ്രീദിയും രണ്ട് വീതം വിക്കറ്റ് നേടി.

വിദേശ താരങ്ങളില്‍ എബിഡിയെയും മോയിന്‍ അലിയെയും മാത്രം നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

നിലവിലെ സ്ക്വാഡില്‍ വെറും രണ്ട് വിദേശ താരങ്ങളെ മാത്രം നിലനിര്‍ത്തി അടിമുടി മാറ്റത്തിനൊരുങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എബി ഡി വില്ലിയേഴ്സും മോയിന്‍ അലിയും മാത്രമാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍. ഷിമ്രണ്‍ ഹെറ്റ്മ്യര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, ഡെയില്‍ സ്റ്റെയിന്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍ എന്നിവരെയാണ് ടീം വിട്ട് നല്‍കിയത്. ടീമില്‍ ഇനി 12 സ്ഥാനങ്ങളാണ് ബാക്കിയുള്ളത്.

ഇന്ത്യന്‍ താരങ്ങളായ അക്ഷ്പ് നാഥ്, പരയസ് ബര്‍മന്‍, കുല്‍വന്ത് ഖെജ്രോലിയ, ഹിമ്മത് സിംഗ്, മിലിന്ദ് കുമാര്‍ എന്നിവരും പുറത്ത് പോകുന്നു. 27.90 കോടിയാണ് ടീമിന്റെ കൈവശമുള്ളത്.

ന്യൂസിലാണ്ടിനെതിരെ ടെസ്റ്റിന് മോയിന്‍ അലി ഇല്ല, റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേള തേടി താരം

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയുണ്ടാകില്ലെന്നറിയിച്ച് താരം. താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടില്ലെങ്കിലും നീണ്ട ഇടവേള ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ആഷ്‍ലി ഗൈല്‍സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഒരിടവേള ആവശ്യമാണെന്നാണ് ആഷ്‍ലി പറയുന്നത്. താരത്തിന് ഇത്തവണ കേന്ദ്ര കരാര്‍ നഷ്ടമായിരുന്നു. ഇംഗ്ലണ്ട് മോയിന്‍ അലിയ്ക്ക് വൈറ്റ് ബോള്‍ കരാര്‍ മാത്രമാണ് നല്‍കിയത്.

എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിന് ശേഷം ആഷസില്‍ ഇംഗ്ലണ്ട് ടീമില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. അടുത്ത കാലം വരെ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ട് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന താരത്തിന് എന്നാല്‍ ഈ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. ഏകദിനങ്ങളില്‍ മോയിന്‍ അലിയുടെ സ്ഥാനം ലിയാം പ്ലങ്കറ്റ് നേടിയപ്പോള്‍ ടെസ്റ്റില്‍ ജാക്ക് ലീഷാണ് ആ സ്ഥാനത്തേക്ക് വന്നത്.

എന്നാല്‍ ടെസ്റ്റിലെ തന്റെ സ്ഥാനം നഷ്ടപ്പെടുന്നത് വരെ ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായിുന്നു മോയിന്‍ അലി. താരത്തിന് ചെറിയൊരു ഇടവേള ആവശ്യമായിരിക്കാമെന്നും അതിന് ശേഷം ഇംഗ്ലണ്ടിനെ സേവിക്കാന്‍ താരം തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഷ്‍ലി ഗൈല്‍സ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ മികച്ച സേവകനാണ് താരമെന്നും താരം ചെറുപ്പമായതിനാല്‍ ഇനിയും മികവ് തെളിയിക്കുവാന്‍ സാധിക്കുമെന്നും ഗൈല്‍സ് പറഞ്ഞു.

അര്‍ദ്ധ ശതകത്തിന് ശേഷം വാര്‍ണര്‍ പുറത്ത്, ഫിഞ്ചിനും ഫിഫ്റ്റി

ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും മറ്റൊരു ശതക കൂട്ടുകെട്ട് കൂടി ഓപ്പണിംഗ് വിക്കറ്റില്‍ നേടിയപ്പോള്‍ 23 ഓവറില്‍ 125/1 എന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച തുടക്കവുമായി ഓസ്ട്രേലിയ. ഇന്ന് ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനെത്തിയ ഓസ്ട്രേലിയയ്ക്ക് കരുതലോടെയുള്ള തുടക്കമാണ് ലഭിച്ചത്. 66 റണ്‍സുമായി ആരോണ്‍ ഫിഞ്ചും ഒരു റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്.

53 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. മോയിന്‍ അലിയ്ക്കാണ് വിക്കറ്റ്.

ജേസണ്‍ റോയിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുന്നുവോ?

ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത് പോകുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വിന്‍ഡീസിനെതിരായ മത്സരത്തിനിടെ മത്സരത്തിന്റെ എട്ടാം ഓവറില്‍ ഹാംസ്ട്രിംഗില്‍ വേദന അനുഭവപ്പെട്ട താരം കളം വിടുകയായിയിരുന്നു. അതിനു ശേഷം സ്കാനുകള്‍ താരത്തിന്റെ ഹാംസ്ട്രിംഗില്‍ ടിയര്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടത്തിയ എംആര്‍ഐ സ്കാനിലാണ് ഈ കാര്യം പുറത്ത് വന്നത്. ഇതോടെ അഫ്ഗാനിസ്ഥാനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിലും ശ്രീലങ്കയ്ക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിലും താരത്തിന്റെ സേവനം ഉണ്ടാകില്ലെന്ന് ഇംഗ്ലണ്ട് ഔദ്യോഗികമായി അറിയിച്ചു.

റോയിയിടുെ കാര്യത്തില്‍ പരിക്കിന്റെ ശ്രേണി അറിഞ്ഞാല്‍ മാത്രമേ താരം ഇനി ലോകകപ്പിനു ഉണ്ടാകുമോ ഇല്ലയോ എന്നതില്‍ വ്യക്തത വരികയുള്ളു. ഗ്രേഡ് 1 ടിയര്‍ ആണെങ്കില്‍ ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ടീമിനൊപ്പം താരത്തിനു ചേരാനാകും എന്നാല്‍ ഗ്രേഡ് 2, 3 എന്നിവയാണെങ്കില്‍ ആഴ്ചകളോളം താരം പുറത്തിരിക്കേണ്ടി വരും. ഇതോടെ ലോകകപ്പില്‍ നിന്ന് തന്നെ പുറത്ത് പോകുന്ന സാഹചര്യം ഉടലെടുത്തേക്കാം.

മോയിന്‍ അലിയെയോ ജെയിംസ് വിന്‍സിനെയോ ആവും ഇംഗ്ലണ്ട് ഇന്നത്തെ മത്സരത്തില്‍ റോയിയ്ക്ക് പകരം പരിഗണിക്കുക. മോയിന്‍ അലിയുടെ ഏകദിനത്തിലെ മൂന്ന് ശതകങ്ങളില്‍ രണ്ടെണ്ണം ഓപ്പണര്‍ ആയിട്ടാണെന്നുള്ളത് താരത്തെ ഓപ്പണിംഗിനു പരിഗണിക്കുവാന്‍ ഇടയാക്കിയേക്കും. അതേ സമയം ജോ ഡെന്‍ലിയും ദാവീദ് മലനും റോയ് പുറത്ത് പോകുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കപ്പെടാവുന്ന താരങ്ങളാണ്.

ഹഫീസിന്റെയും ബാബര്‍ അസമിന്റെയും സര്‍ഫ്രാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം പിന്നീട് വന്ന ബാറ്റ്സ്മാന്മാരും തുടര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഫകര്‍ സമന്‍-ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട് നേടിയത്. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ കാര്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ മോയിന്‍ അലിയാണ് ബ്രേക്ക് ത്രൂ നേടിക്കൊടുത്തത്. 36 റണ്‍സ് നേടിയ ഫകര്‍ സമനെയാണ് മോയിന്‍ ആദ്യം പുറത്താക്കിയത്. അധികം വൈകാതെ മോയിന്‍ തന്നെ ഇമാം ഉള്‍ ഹക്കിനെയും(44) മടക്കി.

രണ്ടാം വിക്കറ്റില്‍ 29 റണ്‍സാണ് ബാബര്‍ അസവുമായി ഇമാം നേടിയത്. പിന്നീട് മത്സരത്തിലെ തന്നെ മികച്ച രണ്ട് കൂട്ടുകെട്ടുകളാണ് മുഹമ്മദ് ഹഫീസുമായി ചേര്‍ന്ന് ബാബര്‍ അസവും സര്‍ഫ്രാസ് അഹമ്മദും നേടിയത്. മൂന്നാം വിക്കറ്റില്‍ 88 റണ്‍സ് നേടി പാക്കിസ്ഥാനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് ബാബര്‍ അസം തോന്നിപ്പിച്ച നിമിഷത്തില്‍ 63 റണ്‍സ് നേടിയ താരത്തെ മോയിന്‍ അലി പുറത്താക്കി.

മുഹമ്മദ് ഹഫീസ് അതിവേഗത്തില്‍ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് ഹഫീസിനു മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 62 പന്തില്‍ നിന്ന് 84 റണ്‍സ് നേടി ഹഫീസിനെ മാര്‍ക്ക് വുഡ് ആണ് പുറത്താക്കിയത്. സര്‍ഫ്രാസ് 44 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്തായി.

ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലിയും ക്രിസ് വോക്സും 3 വീതം വിക്കറ്റും മാര്‍ക്ക് വുഡ് 2 വിക്കറ്റും നേടി.

 

വിവാദ താരങ്ങള്‍ക്ക് മാന്യമായ പെരുമാറ്റം ഇംഗ്ലണ്ട് ആരാധകരില്‍ നിന്ന് ലഭിയ്ക്കുമെന്ന് പ്രതീക്ഷ

ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മിയില്‍ നിന്ന് മാന്യമായ പെരുമാറ്റം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ഒരു വര്‍ഷത്തെ വിലക്കിനു ശേഷം ഓസ്ട്രേലിയയ്ക്കായി കളിയ്ക്കാനെത്തുന്ന താരങ്ങളെ ഇംഗ്ലണ്ടിന്റെ വിഖ്യാതമായ ആരാധക്കൂട്ടം എങ്ങനെ വരവേല്‍ക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റ് ആസ്വദിക്കാനാകണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് മോയിന്‍ അലി പറഞ്ഞത്. കാര്യങ്ങള്‍ വ്യക്തിപരമായി ആകാതെ രസകരമായ വിധത്തില്‍ നിലനിന്നാല്‍ കാര്യങ്ങള്‍ ആസ്വാദ്യകരമാകും. ഞങ്ങള്‍ ക്രിക്കറ്റ് താരങ്ങളും മനുഷ്യരാണ്, വികാരങ്ങള്‍ക്കും മറ്റും ഉടമകള്‍. വാര്‍ണറും സ്മിത്തും നല്ല വ്യക്തികളാണ്, അവര്‍ക്ക് മാന്യമായ പ്രതികരണങ്ങള്‍ ലഭിയ്ക്കണമെന്നാണ് തന്റെ ആഗ്രഹം. അവരുടെ ക്രിക്കറ്റ് മാത്രമാകണം വിലയിരുത്തപ്പെടേണ്ടത് എന്നും മോയിന്‍ അലി പറഞ്ഞു.

Exit mobile version