ലോര്‍ഡ്സ് ടെസ്റ്റിലേക്കുള്ള ടീമിൽ മോയിന്‍ അലിയെ ഉള്‍പ്പെടുത്തി

ലോര്‍ഡ്സ് ടെസ്റ്റിലേക്കുള്ള ടീമിൽ മോയിൻ അലിയെ ഉള്‍പ്പെടുത്തി. നിലവിൽ ദി ഹണ്ട്രെഡിൽ ബിര്‍മ്മിംഗാം ഫീനിക്സിനെ നയിക്കുന്ന മോയിന്‍ അലി ഇന്ന് തന്നെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനൊപ്പം ചേരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ദി ഹണ്ട്രെഡിൽ മികച്ച ഫോമാണ് മോയിന്‍ അലി പുറത്തെടുത്തിട്ടുള്ളത്. എന്നാൽ ഫെബ്രുവരിയിൽ ഇന്ത്യയ്ക്കെതിരെ ചെന്നൈ ടെസ്റ്റിൽ കളിച്ച മോയിന്‍ പക്ഷേ ടെസ്റ്റ് ഫോര്‍മാറ്റിൽ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല.

ട്രെന്റ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റിൽ ഒരു സ്പിന്നറുമില്ലാതെയാണ് ഇംഗ്ലണ്ട് കളിച്ചത്. ജാക്ക് ലീഷ് ആണ് ഇംഗ്ലണ്ട് സ്ക്വാഡിലെ ഏക സ്പിന്നര്‍.

ജോസ് മാസ്, അടിച്ച് തകര്‍ത്ത് ലിയാം ലിവിംഗ്സ്റ്റണും

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. 19.5 ഓവറിൽ ടീം ഓള്‍ഔട്ട് ആയെങ്കിലും 200 റൺസാണ് ഇംഗ്ലണ്ട് നേടിയത്. തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമായി 18/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ജോസ് ബട്‍ലറും മോയിന്‍ അലിയും തകര്‍ത്തടിച്ചപ്പോള്‍ ഇംഗ്ലണ്ട് തിരിച്ചുവരികയായിരുന്നു.

ഇരുവരും ചേര്‍ന്ന് 67 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. 16 പന്തിൽ 36 റൺസ് നേടിയ മോയിന്‍ അലി പുറത്തായ ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ ലിയാം ലിവിംഗ്സ്റ്റണിനൊപ്പം ജോസ് ബട്‍ലര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് 52 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. മോയിന്‍ അലിയെയും ജോസ് ബട്‍ലറെയും പുറത്താക്കിയത് മുഹമ്മദ് ഹൊസ്നൈന്‍ ആയിരുന്നു. 39 പന്തിൽ 59 റൺസാണ് ജോസ് ബട്‍ലര്‍ നേടിയത്.

ബട്‍ലര്‍ പുറത്ത് പോയ ശേഷം ജോണി ബൈര്‍സ്റ്റോയെ നഷ്ടപ്പെട്ട ടീമിന് അധികം വൈകാതെ റൺഔട്ട് രൂപത്തിൽ ലിയാം ലിവിംഗ്സ്റ്റണിനെയും നഷ്ടമായി. 23 പന്തിൽ 38 റൺസാണ് ലിവിംഗ്സ്റ്റൺ നേടിയത്. പാക്കിസ്ഥാന്‍ ബൗളര്‍മാരിൽ മുഹമ്മദ് ഹസ്നൈന്‍ മൂന്നും ഇമാദ് വസീം, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

ഈ സീസണില്‍ ചെന്നൈ പഴയ പ്രതാപത്തിലുണ്ടായിരുന്നു – സുനില്‍ ഗവാസ്കര്‍

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ പഴയ പ്രതാപത്തില്‍ തന്നെയുണ്ടായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ വര്‍ഷം ടീമിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാണെങ്കിലും ഇത്തവണ ചെന്നൈ ഏഴ് മത്സരങ്ങളില്‍ അഞ്ചും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി നിലകൊള്ളുകയായിരുന്നു. കഴിഞ്ഞ തവണയാകട്ടെ ടീം ആകെ വിജയിച്ചത് 14 മത്സരങ്ങളില്‍ ആറെണ്ണം മാത്രമായിരുന്നു.

ഇതുവരെ ഐപിഎല്‍ ചരിത്രത്തില്‍ പുറത്തെടുക്കാറുള്ളത് പോലെയുള്ള പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ പുറത്തെടുത്തതെന്നും അവര്‍ ചാമ്പ്യന്മാരെപ്പോലെയാണ് കളിച്ചതെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടീമില്‍ വലിയ മാറ്റമൊന്നുമില്ലാതെ ആണ് ഈ നിലവാരത്തിലേക്ക് ടീം ഉയര്‍ന്നതെന്നും ശ്രദ്ധേയമാണെന്ന് സുനില്‍ ഗവാസ്കര്‍ സൂചിപ്പിച്ചു.

മോയിന്‍ അലിയെ വണ്‍ ഡൗണാക്കി ഇറക്കിയത് ടീമിനെ സംബന്ധിച്ചിടത്തോളം ഒരു മാസ്റ്റര്‍ സ്ട്രോക്ക് എന്ന് വിശേഷിപ്പിക്കാവുന്നതാണെന്നും സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി. ഫാഫ് ഡു പ്ലെസിയും റുതുരാജ് ഗായക്വാഡും മികച്ച പ്രകടനം പുറത്തെടുത്തതും ടീമിന് തുണയായി എന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

ചെന്നൈയുടെ അടിയോടടി, വെടിക്കെട്ട് പ്രകടനവുമായി ഫാഫും മോയിനും, അവരെ വെല്ലും പ്രകടനവുമായി അമ്പാട്ടി റായിഡു

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അമ്പാട്ടി റായിഡു, മോയിന്‍ അലി, ഫാഫ് ഡു പ്ലെസി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിലാണ് ചെന്നൈ 20 ഓവറില്‍ 218 റണ്‍സ് നേടിയത്.

റുതുരാജ് ഗായ്ക്വാഡിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഫാഫ് ഡു പ്ലെസിയും മോയിന്‍ അലിയും അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈയുടെ ബൗളര്‍മാര്‍ ചൂളുന്ന കാഴ്ചയാണ് ഏവരും കണ്ടത്.

Moeenfaf

ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. 36 പന്തില്‍ 58 റണ്‍സ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കായിരുന്നു വിക്കറ്റ്.

കീറണ്‍ പൊള്ളാര്‍ഡിന് രോഹിത് ബൗളിംഗ് ദൗത്യം ഏല്പിച്ചപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ ഫാഫ് ഡു പ്ലെസിയെയും സുരേഷ് റെയ്നയെയും ചെന്നൈയ്ക്ക് നഷ്ടമായി. ഫാഫ് 28 പന്തില്‍ 50 റണ്‍സാണ് നേടിയത്. ഫാഫ് നാലും മോയിന്‍ അഞ്ചും സിക്സാണ് ചെന്നൈയ്ക്ക് വേണ്ടി നേടിയത്.

112/1 എന്ന നിലയില്‍ നിന്ന് 116/4 എന്ന നിലയിലേക്ക് വീണ ചെന്നൈയെ അമ്പാട്ടി റായിഡുവിന്റെ മിന്നും പ്രകടനമാണ് മുന്നോട്ട് നയിച്ചത്. 20 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം തികച്ചാണ് അമ്പാട്ടി റായിഡു ഈ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തത്.

49 പന്തില്‍ 102 റണ്‍സാണ് അമ്പാട്ടി റായിഡു – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് നേടിയത്. ഇതില്‍ ജഡേജ 22 പന്തില്‍ വെറും 22 റണ്‍സാണ് നേടിയത്. ജഡേജ 27 പന്തില്‍ പുറത്താകാതെ 72 റണ്‍സ് നേടി. 7 സിക്സാണ് റായിഡുവിന്റെ സംഭാവന.

ഫോമിലേക്ക് മടങ്ങിയെത്തി റുതുരാജ് ഗായ്ക്വാഡ്, ശതകം പൂര്‍ത്തിയാക്കാനാകാതെ ഫാഫ് ഡുപ്ലെസി, കൂറ്റന്‍ സ്കോര്‍ നേടി ധോണിപ്പട

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിയുടെയും റുതുരാജ് ഗായക്വാഡിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് 12.2 ഓവറില്‍ ചെന്നൈയ്ക്ക് വേണ്ടി നേടിയത്.

42 പന്തില്‍ 64 റണ്‍സ് നേടിയ റുതുരാജിനെ വരുണ്‍ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്. റുതുരാജിന് പകരം എത്തിയ മോയിന്‍ അലിയും അടിച്ച് തകര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ 50 റണ്‍സാണ് ഫാഫിനോടൊപ്പം ഈ കൂട്ടുകെട്ട് നേടിയത്. 12 പന്തില്‍ 25 റണ്‍സ് നേടിയ മോയിന്‍ അലി സുനില്‍ നരൈന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.

ധോണി 8 പന്തില്‍ 17 റണ്‍സ് നേടി ആന്‍ഡ്രേ റസ്സലിന്റെ മത്സരത്തിലെ ആദ്യ വിക്കറ്റായി. പാറ്റ് കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ ഫാഫ് ഡുപ്ലെസി രണ്ട് സിക്സ് നേടിയെങ്കിലും തന്റെ ശതകത്തിന് അഞ്ച് റണ്‍സ് അകലെ വരെ താരത്തിന് എത്താനായുള്ളു. ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജ അടിച്ച പന്ത് ബൗണ്ടറിയില്‍ നിതീഷ് റാണ് ഡ്രോപ് ചെയ്തപ്പോള്‍ സിക്സ് വരികയും ഓവറില്‍ 19 റണ്‍സ് പിറക്കുകയും ചെയ്തു. ഇതോടെ ചെന്നൈയുടെ സ്കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സായി.

ഫാഫ് ഡു പ്ലെസി 60 പന്തില്‍ 95 റണ്‍സ് നേടി. കൊല്‍ക്കത്ത ബൗളര്‍മാരില്‍ 27 റണ്‍സ് മാത്രം വിട്ട് നല്‍കി തന്റെ നാലോവര്‍ സ്പെല്ലില്‍ 1 വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. 34 റണ്‍സ് വിട്ട് നല്‍കി സുനില്‍ നരൈന്‍ ഒരു വിക്കറ്റ് നേടി.

ടീമിന് വേണ്ടി റണ്‍സ് നേടുകയും മികച്ച തുടക്കം നല്‍കുകയുമാണ് തന്റെ ദൗത്യം – മോയിന്‍ അലി

സുരേഷ് റെയ്‍ന വണ്‍ ഡൗണായി കൈയ്യാളിയിരുന്ന സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ മോയിന്‍ അലിയെ പരീക്ഷിച്ചത്. കഴിഞ്ഞ സീസണില്‍ റെയ്‍ന ടീമിലില്ലാത്തപ്പോള്‍ സാം കറനെ ഈ സ്ഥാനത്ത് പരീക്ഷിച്ചിരുന്നു ടീം. ഇത്തവണ തനിക്ക് ലഭിച്ച അവസരം മോയിന്‍ അലി മുതലാക്കുന്ന കാഴ്ചയാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ കണ്ടത്.

ഇന്നലെ രാജസ്ഥാനെതിരെ ബാറ്റിംഗില്‍ 26 റണ്‍സും ബൗളിംഗില്‍ മൂന്ന് വിക്കറ്റും നേടി കളിയിലെ താരം പുരസ്കാരം സ്വന്തമാക്കിയ മോയിന്‍ തന്റെ ദൗത്യം ടീമിന് വേണ്ടി മികച്ച തുടക്കം നല്‍കുകയും റണ്‍സ് കണ്ടെത്തുകയും ആണെന്ന് പറഞ്ഞു.

ഇരു ഡിപ്പാര്‍ട്മെന്റിലുമുള്ള തന്റെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്നും മോയിന്‍ വ്യക്തമാക്കി. ടീമെന്ന നിലയില്‍ ചെന്നൈ താരങ്ങളെല്ലാം തുല്യമായ സംഭാവനമാണ് നല്‍കിയതെന്നും മോയിന്‍ അലി അഭിപ്രായപ്പെട്ടു. ഇടംകൈയ്യന്മാര്‍ ക്രീസിലെത്തുമ്പോള്‍ ക്യാപ്റ്റന്‍ തന്നെ ബൗളിംഗിനായി വിളിക്കുമെന്ന ബോധ്യം തനിക്കുണ്ടായിരുന്നുവെന്നും മോയിന്‍ സൂചിപ്പിച്ചു.

ബട്‍ലറിനെ വീഴ്ത്തി ജഡേജ, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 189 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗ് തകര്‍ച്ച. മോയിന്‍ അലിയും രവീന്ദ്ര ജഡേജയും മത്സരത്തില്‍ പിടിമുറുക്കിയപ്പോള്‍ ജോസ് ബട്‍ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയത്.

35 പന്തില്‍ 49 റണ്‍സ് നേടിയ ജോസ് ബട്‍ലറുടെ വിക്കറ്റ് രവീന്ദ്ര ജഡേജ വീഴ്ത്തിയ ശേഷം ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ക്രിസ് മോറിസ് എന്നിവരെ തന്റെ അടുത്തടുത്ത ഓവറുകളില്‍ വീഴ്ത്തി മോയിന്‍ അലിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു.

95/7 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്റെ പരാജയത്തിന്റെ ഭാരം കുറച്ചത് എട്ടാം വിക്കറ്റില്‍ 27 പന്തില്‍ 42 റണ്‍സ് നേടിയ രാഹുല്‍ തെവാത്തിയ – ജയ്ദേവ് ഉനഡ്കട് കൂട്ടുകെട്ടായിരുന്നു. അവസാന ഓവറില്‍ 17 പന്തില്‍ 24 റണ്‍സ് നേടിയ ജയ്ദേവ് ഉനഡ്കടിന്റെ വിക്കറ്റ് ശര്‍ദ്ധുല്‍ താക്കൂര്‍ വീഴ്ത്തുകയായിരുന്നു.

20 ഓവറില്‍ 143/9 എന്ന നിലയില്‍ രാജസ്ഥാന്‍ ഒതുങ്ങിയപ്പോള്‍ 45 റണ്‍സിന്റെ മികച്ച വിജയം ചെന്നൈ സ്വന്തമാക്കി. മോയിന്‍ അലി തന്റെ മൂന്നോവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

 

നിര്‍ണ്ണായക വിക്കറ്റുകളുമായി ചേതന്‍ സക്കറിയ, ചെന്നൈയ്ക്ക് 188 റണ്‍സ്

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 188 റണ്‍സ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോറിലേക്ക് ചെന്നൈ എത്തിയത്. ഫാഫ് ഡു പ്ലെസി(33), മോയിന്‍ അലി(26), സുരേഷ് റെയ്‍ന(18), അമ്പാട്ടി റായിഡു(27) എന്നിവരെല്ലാം മികച്ച തുടക്കം ലഭിച്ചുവെങ്കിലും വലിയ സ്കോറിലേക്ക് തങ്ങളുടെ ഇന്നിംഗ്സിനെ നയിക്കാനാകാതെ പോകുകയായിരുന്നു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി രാജസ്ഥാന്‍ ബൗളര്‍മാര്‍ ചെന്നൈയ്ക്ക് മേല്‍ സമ്മര്‍ദ്ദം നിലനിര്‍ത്തുകയായിരുന്നു. റുതുരാജ് ഗായ്ക്വാഡ് റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഫാഫ് ഡു പ്ലെസിയും മോയിന്‍ അലിയും പതിവ് ശൈലിയില്‍ ബാറ്റ് വീശുകയായിരുന്നു.

മോയിന്‍ അലി പുറത്താകുമ്പോള്‍ 9.2 ഓവറില്‍ 78/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ അമ്പാട്ടി റായിഡുവും സുരേഷ് റെയ്‍നയും തകര്‍പ്പനടികളുമായി കളം നിറഞ്ഞപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ഒരേ ഓവറില്‍ റായിഡുവിനെയും സുരേഷ് റെയ്‍നയെയും പുറത്താക്കി ചേതന്‍ സക്കറിയ ചെന്നൈ സ്കോറിംഗിന് തടയിടുകയായിരുന്നു.

തന്റെ അടുത്ത ഓവറില്‍ എംഎസ് ധോണിയുടെ വിക്കറ്റും ചേതന്‍ സക്കറിയ സ്വന്തമാക്കി. ധോണി 17 പന്തില്‍ 18 റണ്‍സാണ് നേടിയത്. 8 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന ഡ്വെയിന്‍ ബ്രാവോയും 6 പന്തില്‍ 13 റണ്‍സ് നേടിയ സാം കറനുമാണ് അവസാന ഓവറുകളില്‍ ചെന്നൈയുടെ സ്കോര്‍ മുന്നോട്ട് നയിച്ചത്. സക്കറിയയ്ക്ക് പുറമെ ക്രിസ് മോറിസ് രാജസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

15.4 ഓവറില്‍ വിജയം സ്വന്തമാക്കി ചെന്നൈ, ആറ് വിക്കറ്റ് വിജയം

പഞ്ചാബ് കിംഗ്സ് നേടിയ 106/8 എന്ന സ്കോര്‍ 15.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. റുതുരാജ് ഗായക്വാഡ് തുടക്കത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വാങ്കഡേയില്‍ കണ്ടത്. അധികം വൈകാതെ താരം അര്‍ഷ്ദീപ് സിംഗിന് വിക്കറ്റ് നല്‍കി മടങ്ങുകയും ചെയ്തു.

റുതുരാജ് 16 പന്തില്‍ 5 റണ്‍സ് നേടിയാണ് മടങ്ങിയത്. ഗായക്വാഡ് പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലി അനായാസം ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് ഫാഫ് ഡു പ്ലെസിയും താരത്തിന് മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 66 റണ്‍സാണ് നേടിയത്. 31 പന്തില്‍ 46 റണ്‍സ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റ് അശ്വിനാണ് നേടിയത്.

ലക്ഷ്യത്തിന് വളരെ അടുത്തെത്തിയപ്പോള്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും വളരെ ചെറിയ സ്കോര്‍ മാത്രം പഞ്ചാബ് നേടിയതിനാല്‍ തന്നെ അധികം ബുദ്ധിമുട്ടാതെ ശേഷിക്കുന്ന റണ്‍സ് കണ്ടെത്തുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു. 36 റണ്‍സ് നേടി ഫാഫ് ഡു പ്ലെസി പുറത്താകാതെ നിന്നു.

മുഹമ്മദ് ഷമി പഞ്ചാബ് കിംഗ്സിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

മോയിന്‍ അലി ഇംഗ്ലണ്ടിന്റെ വലിയ ആസ്തി – ഓയിന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ പരിചയസമ്പത്ത് മാത്രം സ്വര്‍ണ്ണത്തൂക്കത്തിന് തുല്യമാണെന്നും ടീമിന്റെ വലിയ ആസ്തിയാണ് താരമെന്നും പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഏറെ കാലമായി ടീമിനൊപ്പമുള്ള മൂന്ന് ഫോര്‍മാറ്റിലും കളിച്ച് പരിചയമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും കളിച്ച് ശീലിച്ച താരത്തിനെ പോലെ ഒരാളെ സ്ക്വാഡില്‍ ലഭിയ്ക്കുന്നത് വലിയ സൗകര്യമാണെന്നം താരത്തിനെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും ഉപയോഗിക്കാവുന്നതാണെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

വര്‍ഷങ്ങളോളം ബാറ്റിംഗില്‍ ഓപ്പണ്‍ ചെയ്തിട്ടുള്ള മോയിന്‍ ഏഴാം നമ്പറിലും ഡെത്ത് ഓവറുകള്‍ ഒഴികെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുവാനും സാധിക്കുന്ന താരമാണെന്ന് മോര്‍ഗന്‍ വ്യക്തമാക്കി. എന്നാല്‍ ഇത് മോയിന്‍ അലി ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളിലും കളിക്കുമെന്നതിന് ഇത് ഉറപ്പ് നല്‍കുന്നില്ലെന്നതാണ് വസ്തുത. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആദില്‍ റഷീദ് ആണ് ഇംഗ്ലണ്ടിന്റെ മുന്‍ നിര സ്പിന്നര്‍. ഇന്ത്യന്‍ നിരയില്‍ കൂടുതലും വലംകൈയ്യന്‍ ബാറ്റ്സ്മാന്മാരുള്ളതിനാല്‍ തന്നെ മോയിന്‍ അലിയെക്കാള്‍ ആദില്‍ റഷീദിനാണ് കൂടുതല്‍ സാധ്യത.

എന്നാല്‍ പിച്ചുകള്‍ വരണ്ടതും സ്പിന്നിന് കൂടുതല്‍ പിന്തുണയുള്ളതാണെങ്കില്‍ മോയിന്‍ അലിയ്ക്കും നിര്‍ണ്ണായക സ്വാധീനം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ചെന്നൈയില്‍ 317 റണ്‍സ് വിജയം നേടി ഇന്ത്യ

ആദ്യ ടെസ്റ്റില്‍ ഏറ്റ കനത്ത പരാജയത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഇന്ന് ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തന്നെ ഇംഗ്ലണ്ടിനെ 164 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യ 317 റണ്‍സിന്റെ വമ്പന്‍ വിജയം നേടിയത്. അവസാന വിക്കറ്റില്‍ മോയിന്‍ അലിയുടെ വെടിിക്കെട്ട് ബാറ്റിംഗ് ആയിരുന്നു ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏക ആശ്വാസം. 18 പന്തില്‍ 43 റണ്‍സ് നേടിയ മോയിന്‍ അലി അവസാന വിക്കറ്റായി വീഴുകയായിരുന്നു. കുല്‍ദീപിന്റെ പന്തില്‍ പന്ത് സ്റ്റംപ് ചെയ്ത് പുറത്തായ മോയിന്‍ അലി 5 സിക്സും മൂന്ന് ഫോറും നേടിയ ശേഷമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയി മടങ്ങിയത്.

33 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ട് നിരയിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ അഞ്ച് അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റ് ലഭിച്ചു. പത്താം വിക്കറ്റില്‍ മോയിന്‍ അലിയുടെ സിക്സര്‍ മേള ചെന്നൈയിലെ കാണികള്‍ക്ക് വിരുന്നായി.

ഈ വിജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.

കോഹ്‍ലിയെയും കുല്‍ദീപിനെയും വീഴ്ത്തി മോയിന്‍ അലി, അശ്വിന്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍

ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 221/8 എന്ന നിലയില്‍. മോയിന്‍ അലി 96 റണ്‍സ് നേടിയ ഇന്ത്യയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ വിരാട് കോഹ്‍ലിയെ പുറത്താക്കുക വഴി തകര്‍ക്കുകയായിരുന്നു. തന്റെ തൊട്ടടുത്ത ഓവറില്‍ കുല്‍ദീപിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി മോയിന്‍ അലി രണ്ടാം ഇന്നിംഗ്സിലെ തന്റെ നാലാം വിക്കറ്റ് നേടി.

62 റണ്‍സാണ് കോഹ്‍ലി നേടിയത്. ചായയ്ക്ക് പിരിയുമ്പോള്‍ 73 ഓവറുകള്‍ നേരിട്ട ഇന്ത്യ 221/8 എന്ന നിലയിലെത്തിയതിനാല്‍ തന്നെ മത്സരത്തില്‍ 416 റണ്‍സ് ലീഡുണ്ട്. 68 റണ്‍സ് നേടിയ അശ്വിനൊപ്പം റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയാണ് ഒപ്പമുള്ളത്.

Exit mobile version