ലിവർപൂൾ വിജയം തുടരുന്നു, ആൻഫീൽഡിൽ ആസ്റ്റൺ വില്ല തകർന്നു!!

ലിവർപൂൾ ഈ സീസൺ കിരീട പോരാട്ടത്തിൽ ഉണ്ടാകും എന്ന സൂചനകൾ ആണ് ആദ്യ മത്സരങ്ങളിൽ നിന്ന് കിട്ടുന്നത്‌. ഇന്ന് അവർ ആസ്റ്റൺ വില്ലയെ ആൻഫീൽഡിൽ വെച്ച് നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. ലിവർപൂളിന്റെ തുടർച്ചയായ മൂന്ന വിജയമാണ്. ഈ വിജയത്തോടെ 10 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താനും ലിവർപൂളിനായി.

ഇന്ന് മത്സരം ആരംഭിച്ച് 3 മിനുട്ട് മാത്രമേ ആയുള്ളൂ ലിവർപൂൾ ലീഡ് എടുക്കാൻ. പുതിയ ലിവർപൂൾ മിഡ്ഫീൽഡർ സബ്സലായി ആണ് ലിവർപൂളിന് ഒരു ക്ലവർ ഫിനിഷിലൂടെ ലീഡ് നൽകിയത്‌‌. 22ആം മിനുട്ടിൽ മാറ്റി കാഷിന്റെ ഒരു സെൽഫ് ഗോൾ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ മൊ സലായും ലിവർപൂളിനായി ഗോൾ നേടി. നൂനിയസിന്റെ പാസിൽ നിന്നായിരുന്നു സലായുടെ ഫിനിഷ്. ഈ ഗോൾ ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു കൊടുത്തു‌.

മൊ സലായും സൗദിയിൽ എത്തുമോ? 162 മില്യൺ ട്രാൻസ്ഫർ ഫീ ഓഫർ ചെയ്ത് ഇത്തിഹാദ്

ലിവർപൂളിന്റെ പ്രധാന താരമായ മൊ സലായ്ക്ക് വേണ്ടിയുടെ അൽ ഇത്തിഹാദിന്റെ ശ്രമം തുടരുന്നു. ലിവർപൂൾ താരത്തെ വിൽക്കില്ല എന്ന് ആവർത്തിക്കുമ്പോഴും അൽ ഇത്തിഹാദ് അവരുടെ വലിയ ബിഡ് ലിവർപൂളിനു മുന്നിൽ വെച്ച് കാത്തിരിക്കുകയാണ്. 162 മില്യൺ ഡോളർ ആണ് ട്രാൻസ്ഫർ ഫീ ആയി ലിവർപൂളിനു മുന്നിൽ ഇത്തിഹാദ് വെച്ചിരിക്കുന്നത്‌. ഇംഗ്ലീഷ് ക്ലബിനു മുന്നിൽ വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ ആണിത്.

ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ നാലു ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. എന്നാൽ സൗദിയിൽ സെപ്റ്റംബർ 20വരെ ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കും. 240 മില്യണോളം വേതനം വരുന്ന ഒരു പാക്കേജാണ് സലായ്ക്ക് മുന്നിൽ സൗദി അറേബ്യൻ ക്ലബായ ഇത്തിഹാദ് വെച്ചിരിക്കുന്നത്. സലാ ഈ ഓഫറിൽ ആകൃഷ്ടനാണ് എങ്കിലും ലിവർപൂൾ വിടാനായി ക്ലബിനോട് സലാ ആവശ്യപ്പെടാൻ സാധ്യത കുറവാണ്.

മൊ സലാ ക്ലബ് വിടണം എന്ന് നിർബന്ധിച്ചാൽ അല്ലാതെ ഈ നീക്കം നടക്കാൻ സാധ്യത ഇല്ല എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നുണ്ട്. ഇതിനകം സൗദി ഓഫറുകൾക്ക് മുന്നിൽ ഹെൻഡേഴ്സണെയും ഫാബിനോയെയും ലിവർപൂളിന് നഷ്ടമായിട്ടുണ്ട്. അവരെക്കാൾ ഏറെ പ്രാധാന്യം ഉള്ള സലായെ അങ്ങനെ എളുപ്പത്തിൽ ലിവർപൂൾ വിട്ടുകൊടുക്കില്ല എന്ന് ഉറപ്പാണ്. സലായെ വിൽക്കില്ല എന്ന് ക്ലോപ്പ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

മൊ സലാ കഴിഞ്ഞ വർഷമായിരുന്നു ലിവർപൂളിൽ ദീർഘകാല കരാർ ഒപ്പുവെച്ചത്. 2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമായിരുന്നു മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് ആയിരുന്നു.

മൊ സലായ്ക്ക് വേണ്ടി ഇത്തിഹാദിന്റെ വമ്പൻ ഓഫർ, പക്ഷെ ലിവർപൂൾ താരത്തെ വിൽക്കില്ല

ലിവർപൂളിന്റെ പ്രധാന താരമായ മൊ സലായ്ക്ക് വേണ്ടി സൗദി അറേബ്യയിൽ നിന്ന് ഒരു വമ്പൻ ഓഫർ. 240 മില്യണോളം വേതനം വരുന്ന ഒരു പാക്കേജാണ് സലായ്ക്ക് മുന്നിൽ സൗദി അറേബ്യൻ ക്ലബായ ഇത്തിഹാദ് വെച്ചിരിക്കുന്നത്. സലാ ഈ ഓഫറിൽ ആകൃഷ്ടനാണ് എങ്കിലും ലിവർപൂളിൽ താരം തുടരാൻ തന്നെയാണ് സാധ്യത. ലിവർപൂൾ താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നേ ഇല്ല. അതുകൊണ്ട് തന്നെ അൽ ഇത്തിഹാദിന്റെ ബിഡ് അവർ ചർച്ചയ്ക്ക് പോലും പരിഗണിക്കില്ല.

മൊ സലാ ക്ലബ് വിടണം എന്ന് നിർബന്ധിച്ചാൽ അല്ലാതെ ഈ നീക്കം നടക്കാൻ സാധ്യത ഇല്ല എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. ഇതിനകം സൗദി ഓഫറുകൾക്ക് മുന്നിൽ ഹെൻഡേഴ്സണെയും ഫാബിനോയെയും ലിവർപൂളിന് നഷ്ടമായിട്ടുണ്ട്. അവരെക്കാൾ ഏറെ പ്രാധാന്യം ഉള്ള സലായെ അങ്ങനെ എളുപ്പത്തിൽ ലിവർപൂൾ വിട്ടുകൊടുക്കില്ല എന്ന് ഉറപ്പാണ്.

മൊ സലാ കഴിഞ്ഞ വർഷമായിരുന്നു ലിവർപൂളിൽ ദീർഘകാല കരാർ ഒപ്പുവെച്ചത്. 2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമായിരുന്നു മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് ആയിരുന്നു.

10 പേരുമായി കളിച്ചിട്ടും പതറിയില്ല, ലിവർപൂളിന് ലീഗിലെ ആദ്യ വിജയം

ആൻഫീൽഡിൽ ഇന്ന് ബൗണ്മതിനെ തോൽപ്പിച്ച് കൊണ്ട് ലിവർപൂൾ തങ്ങളുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ അവസാന അരമണിക്കൂറിൽ അധികം 10 പേരുമായി കളിച്ചിട്ടും പതറാതെ നിന്ന ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ലിവർപൂൾ ഒരു ഗോളിന് പിറകിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ചായിരുന്നു ജയം.

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ലിവർപൂൾ ഡിഫൻസിന്റെ ഒരു അബദ്ധം മുതലെടുത്ത് സെമെന്യോ ബൗണ്മതിന് ലീഡ് നൽകി. ഈ ലീഡ് 28ആം മിനുട്ട് വരെ തുടർന്നു. 28ആം മിനുട്ടിൽ ലൂയിസ് ഡയസിന്റെ ഒരു ആക്രൊബാറ്റിക് ഗോൾ ലിവർപൂളിന് സമനില നൽകി‌. കഴിഞ്ഞ മത്സരത്തിൽ ചെൽസിക്ക് എതിരെയും ഡയസ് ഗോൾ നേടിയിരുന്നു.

36ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് സലാ നേടിയ ഗോൾ ലിവർപൂളിന് ലീഡ് നൽകി. സലായുടെ ആദ്യ പെനാൾട്ടി സേവ് ചെയ്യപ്പെട്ടു എങ്കിലും റീബൗണ്ടിൽ സലാ വല കണ്ടെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 58ആം മിനുട്ടിൽ മാക് അലിസ്റ്റർ ചുവപ്പ് കണ്ട് പുറത്തായത് ലിവർപൂളിന് തിരിച്ചടിയായി. എന്നാൽ 62ആം മിനുട്ടിൽ ജോട നേടിയ ഗോൾ ലിവർപൂളിന് ആശ്വാസം നൽകി. ഈ ഗോൾ അവരുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. ‌

ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തത് കൊണ്ട് സലാ ക്ലബ് വിടില്ല എന്ന് ക്ലോപ്പ്

മോ സലാ ലിവർപൂൾ വിടില്ല എന്ന് യർഗൻ ക്ലോപ്പ്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആകാത്തത് കൊണ്ട് മൊ സലാ ലിവർപൂൾ വിടുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ക്ലോപ്പ്. “മൊ ലിവർപൂളിൽ തുടരാൻ ഇഷ്ടപ്പെടുന്നു. അവർ ഇവിടെ ഉണ്ടായിരിക്കും എന്ന് ഉറപ്പാണ്”. ക്ലോപ്പ് പറഞ്ഞു.

“എപ്പോഴെങ്കിലും ഒരു കളിക്കാരൻ എന്റെ അടുത്ത് വന്ന്, ‘ഞങ്ങൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ല, എനിക്ക് ക്ലബ് വിട്ട് പോകണം’ എന്ന് പറഞ്ഞാൽ, ഞാൻ അവനെ മറ്റൊരു ക്ലബ്ബിലേക്ക് അയക്കും. എന്നാൽ മൊ സലായുടെ കാര്യം അങ്ങനെയല്ല. അവൻ അങ്ങനെ ചിന്തിക്കുന്നും ഇല്ല”. ക്ലോപ്പ് പറഞ്ഞു. സലാ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആകത്തതിൽ ലിവർപൂൾ ആരാധകരോട് ക്ഷമ പറഞ്ഞിരുന്നു‌. 2017ൽ ആണ് അവസാനം ഇതിനു മുമ്പ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാതിരുന്നത്.

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്തതിന് മാപ്പു പറഞ്ഞ് മൊ സലാ

ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്തത് വലിയ വേദന നൽകുന്നു എന്ന് ലിവർപൂൾ തരം മൊ സലാ. യോഗ്യത നേടാൻ ആകാത്തതിൽ അദ്ദേഹം ആരാധകരോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഇന്നലെവ്മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ ചെൽസിയെ 4-1ന് തോൽപ്പിച്ചതോടെയാണ് ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചത്.

ട്വിറ്ററിലൂടെയാണ് സലാ തന്റെ വിഷമം പങ്കുവെച്ചത്. “ഞാൻ ആകെ തകർന്നുപോയി. ഇതിന് ഒരു ഒഴികഴിവും പറയാനില്ല. അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിൽ എത്താൻ ആവശ്യമായതെല്ലാം ഞങ്ങൾക്കുണ്ടായിരുന്നു,പക്ഷെ ഞങ്ങൾ പരാജയപ്പെട്ടു” സലാ പറഞ്ഞു.

“ഞങ്ങൾ ലിവർപൂളാണ്, ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത് ഏറ്റവും കുറഞ്ഞ കാര്യമാണ്. ഞങ്ങൾ നിങ്ങളെയും ഞങ്ങളെത്തന്നെയും നിരാശപ്പെടുത്തുന്നു. ക്ഷമിക്കണം” സലാ പറയുന്നു.

പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇടത് കാലു കൊണ്ടു ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി സലാഹ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇടത് കാലു കൊണ്ടു ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ലിവർപൂളിന്റെ മുഹമ്മദ് സലാഹ്. ഇന്ന് ലീഡ്സ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഡീഗോ ജോട്ടയുടെ പാസിൽ നിന്നു ഇടത് കാലു കൊണ്ടു ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയതോടെ ആണ് ഈജിപ്ത് താരം റെക്കോർഡ് നേട്ടം കുറിച്ചത്.

രണ്ടാം പകുതിയിൽ ഗാക്പോയുടെ പാസിൽ നിന്നു മറ്റൊരു ഇടത് കാലൻ ഗോൾ നേടിയ സലാഹ് സീസണിലെ പതിനഞ്ചാം ഗോൾ ആണ് നേടിയത്. മുൻ ലിവർപൂൾ താരമായ റോബി ഫ്ലോവറിന്റെ 105 ഇടത് കാലൻ ഗോളുകൾ എന്ന നേട്ടം മറികടന്ന സലാഹിന് ഇപ്പോൾ പ്രീമിയർ ലീഗിൽ 107 ഇടത് കാലൻ ഗോളുകൾ ഉണ്ട്. പ്രീമിയർ ലീഗിലെ ഏറ്റവും അപകടകരമായ ഇടത് കാൽ തന്റേത് തന്നെയാണ് എന്നു ഒരിക്കൽ കൂടി സലാഹ് ഇന്ന് തെളിയിച്ചു.

ആഴ്സണലിന് എതിരെ ലിവർപൂളിന്റെ കിടിലൻ തിരിച്ചുവരവ്, കിരീട പോരാട്ടത്തിൽ ട്വിസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടത്തിൽ പുതിയ ട്വിസ്റ്റ്. ഇന്ന് ലിവർപൂൾ ആഴ്സണലിനെ 2-2 എന്ന സമനിലയിൽ പിടിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട പ്രതീക്ഷകൾ തിരികെവന്നു. ഇന്ന് രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ തിരിച്ചടിച്ചത്.

ആൻഫീൽഡിലും ആഴ്സണൽ അവരുടെ മികച്ച ഫുട്ബോൾ പുറത്തിറക്കുന്നതാണ് ഇന്ന് ആദ്യ പകുതിയിൽ കണ്ടത്‌. ലിവർപൂൾ താളം കണ്ടെത്തും മുമ്പ് തന്നെ ആഴ്സണൽ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 8ആം മിനുട്ടിൽ ലിവർപൂൾ ഡിഫൻസിലെ ഒരു പാളിച്ച മുതലെടുത്ത് ബ്രസീലിയൻ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്സണലിന് ലീഡ് നൽകി. 1-0. 28ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് മാർട്ടിനെല്ലി നൽകിയ ക്രോസ് ഹെഡ് ചെയ്ത് ജീസുസ് ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി.

ഇതിനു ശേഷമാണ് ലിവർപൂൾ ഉണർന്നു കളിച്ചത്. 42ആം മിനുട്ടിൽ മൊ സലായിലൂടെ ലിവർപൂൾ കളിയിലേക്ക് തിരികെ വന്നു. ആദ്യ പകുതി 1-2ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ലിവർപൂൾ തുടരെ ആക്രമണങ്ങൾ നടത്തി. 52ആം മിനുട്ടിൽ ഒരു പെനാൾട്ടിയും ലിവർപൂളിന് കിട്ടി‌. എന്നാൽ സമനില നേടാൻ ലഭിച്ച ആ അവസരം സലാ നഷ്ടപ്പെടുത്തി. സലായുടെ കിക്ക് ടാർഗറ്റിലേക്ക് പോലും പോയില്ല.

എങ്കിലും ലിവർപൂൾ വിട്ടുകൊടുത്തില്ല. സൂപ്പർ സബ്ബായി എത്തിയ ഫർമീഞ്ഞോ 89ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ലിവർപൂളിന് സമനില നൽകി. 2-0ൽ നിന്ന് 2-2ലേക്ക്. അതിനു ശേഷം രണ്ടു നല്ല അവസരങ്ങൾ ലിവർപൂളിന് കിട്ടി എങ്കിലും റാംസ്ഡെൽ ആഴ്സണലിന്റെ രക്ഷകനായി.

ഈ സമനിലയോടെ ആഴ്സണൽ 30 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സിറ്റിക്ക് 6 പോയിന്റ് മുന്നിൽ ആണെങ്കിലും ആഴ്സണൽ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്. ലിവർപൂൾ 44 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.

നോമ്പ് തുറക്കാൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇടവേള നൽകും

റമദാൻ ആരംഭിക്കാൻ ഇരിക്കെ വൃതം എടുക്കുന്ന താരങ്ങൾക്ക് നോമ്പ് തുറക്കാൻ പ്രീമിയർ ലീഗ് സൗകര്യങ്ങൾ ഒരുക്കും. ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗിലും ചാമ്പ്യൻഷിപ്പിലും നടക്കുന്ന മത്സരങ്ങളിൽ നോമ്പ് തുറക്കുന്ന സമയം നടക്കുന്ന മത്സരങ്ങളിൽ സമയം ആയാൽ വൃതം എടുക്കുന്ന താരങ്ങൾക്ക് വേണ്ടി മത്സരം കുറച്ച് സമയം നിർത്തിവെക്കും. ഈ സമയം താരങ്ങൾക്ക് ലഘു ഭക്ഷണങ്ങളും വെള്ളവും കുടിച്ച് വൃതം പൂർത്തിയാക്കാൻ ആകും. കളിക്കാരെ നോമ്പ് തുറക്കാൻ അനുവദിക്കണമെന്ന് ലീഗുകളിലുടനീളമുള്ള മാച്ച് ഒഫീഷ്യലുകളോട് അധികൃതർ ആവശ്യപ്പെട്ടതായി സ്‌കൈ സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ലിവർപൂളിന്റെ മുഹമ്മദ് സലാ, മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മഹ്‌റസ്, ചെൽസിയുടെ എൻഗോലോ കാന്റെ എന്നിവരുൾപ്പെടെ ഇംഗ്ലണ്ടിലെ മികച്ച ഫുട്‌ബോൾ കളിക്കാരായ മുസ്ലിം താരങ്ങൾ പലരും കൃത്യമായി വൃതം എടുക്കുന്നവരാണ്. രണ്ട് വർഷം മുമ്പ് ലെസ്റ്റർ സിറ്റിയും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരം നോമ്പ് തുറക്കാനായി നിർത്തിവെച്ചിരുന്നു. അന്ന് ഫൊഫാന്യും കൊയട്ര്യും നോമ്പ് തുറന്നിരുന്നു. അതായിരുന്നു പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി നോമ്പ് തുറക്കാനായി മത്സരം നിർത്തിവെച്ച സംഭവം.

ഇന്ന് പ്രീമിയർ ലീഗിൽ ആറ് മത്സരങ്ങൾ

ഇന്നത്തെ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഫുട്ബോൾ ആരാധകർക്ക് ആവേശമാകുന്ന ആറ് മത്സരങ്ങൾ നടക്കും. വൈകുന്നേരം 6:00 മണിക്ക് AFC ബോൺമൗത്തും ലിവർപൂളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ദിവസത്തെ ആദ്യ മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 7-0ന് തോൽപ്പിച്ച് ഗംഭീര ഫോമിലാണ് ലിവർപൂൾ ഉള്ളത്‌. ആ ഫോം തുടരാനാകും ലിവർപൂൾ ശ്രമിക്കുക.

രാത്രി 8:30 ന്, ലീഡ്‌സ് യുണൈറ്റഡ് ബ്രൈറ്റൺ ആൽബിയോണുമായി ഏറ്റുമുട്ടും, നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടാൻ ടോട്ടൻഹാമും അതേ സമയം ഇറങ്ങും. ഫോമിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്ന ചെൽസിക്ക് ഇന്ന് ലെസ്റ്റർ സിറ്റി ആണ് എതിരാളി. രാത്രി 11:00 മണിക്ക് മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെയും നേരിടും.

ഫിക്‌ചറുകൾ:

AFC ബോൺമൗത്ത് vs ലിവർപൂൾ (വൈകിട്ട് 6:00)

ലീഡ്സ് യുണൈറ്റഡ് vs ബ്രൈറ്റൺ ആൽബിയോൺ (രാത്രി 8:30)

എവർട്ടൺ vs ബ്രെന്റ്ഫോർഡ് ( രാത്രി 8.30 )

ലെസ്റ്റർ സിറ്റി vs ചെൽസി (രാത്രി 8:30)

ടോട്ടൻഹാം vs നോട്ടിംഗ്ഹാം ഫോറസ്റ്റ് (രാത്രി 8:30)

ക്രിസ്റ്റൽ പാലസ് vs മാഞ്ചസ്റ്റർ സിറ്റി (രാത്രി 11:00)

മൊ സലാ!! പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ എക്കാലത്തെയും ടോപ് സ്കോറർ

ക്ലബിന്റെ എക്കാലത്തെയും മികച്ച പ്രീമിയർ ലീഗ് ഗോൾ സ്കോററായി ലിവർപൂൾ ഫുട്ബോൾ താരം മുഹമ്മദ് സലാഹ്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ ഇരട്ട ഗോളുകളോടെയാണ് സലാ ഈ നോട്ടത്തിൽ എത്തിയത്. ലിവർപൂളിനായി പ്രീമിയർ ലീഗിൽ ആകെ 129 ഗോളുകൾ സലാ ഇതോടെ നേടി. 128 ഗോളുകൾ നേടിയ ക്ലബ്ബ് ഇതിഹാസം ഇത് റോബി ഫൗളറുടെ റെക്കോർഡ് ആണ് അദ്ദേഹം മറികടന്നത്.

സലായുടെ അസാമാന്യ പ്രതിഭയുടെയും പിച്ചിലെ സ്ഥിരതയുടെയും തെളിവാണ് സലായുടെ നേട്ടം. 2017 ൽ ലിവർപൂളിൽ ചേർന്നതിനുശേഷം, ഈജിപ്ഷ്യൻ ഫോർവേഡ് എല്ലാ സീസണിലും ലിവർപൂളിനായി ഗോളടിച്ചു കൂട്ടിയിട്ടുണ്ട്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് എന്നിവയുൾപ്പെടെ നിരവധി ട്രോഫികൾ നേടാനും താരം ടീമിനെ സഹായിച്ചു.

ഇന്ന് സലായുടെ ഗോൾ ഉൾപ്പെടെ 7 ഗോളുകൾ അടിച്ചു കൂട്ടാൻ ലിവർപൂളിനായി. അവർ 7-0നാണ് ഇന്ന് ആൻഫീൽഡിൽ വിജയിച്ചത്.

Liverpool’s all time top Premier League goal scorer:

🥇 MOHAMED SALAH – 129
🥈 Robbie Fowler – 128
🥉 Steven Gerrard – 121

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ല എന്ന കാരണം കൊണ്ട് സലാ ലിവർപൂൾ വിടില്ല

അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഉറപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ ഈജിപ്ഷ്യൻ സ്‌ട്രൈക്കർ ലിവർപൂൾ ക്ലബ് വിടാൻ ആലോചിക്കുന്നതായുള്ള അഭ്യൂഹങ്ങൾ മോ സലായുടെ ഏജന്റ് റാമി അബ്ബാസ് തള്ളി‌. ഇന്നലെ ഒരു പ്രസ്താവനയിൽ, അബ്ബാസ് ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞു.

“ഇത് അസംബന്ധമാണ്, ഇത് ഒരിക്കലും ചർച്ചചെയ്യുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്തത് ഞങ്ങളുടെ മനസ്സിൽ പോലും കടന്നുവന്നിട്ടില്ല.” അബ്ബാസ് പറഞ്ഞു

ഈ സീസണിൽ ലിവർപൂൾ സ്ഥിരതയില്ലാത്ത ഫോമിലാണെങ്കിലും ആദ്യ നാല് സ്ഥാനങ്ങൾക്കായുള്ള പോരാട്ടത്തിൽ അവർ ഇപ്പോഴുൻ ഉണ്ട്. ലിവർപൂൾ നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ 7-ാം സ്ഥാനത്താണ്, നാലാമതുള്ള സ്പർസിനെക്കാൾ 9 പോയിൻറ് താഴെ ആൺ . ഈ സീസണിൽ ഇനി ലിവർപൂളിന് 15 മത്സരങ്ങൾ ആണ് ലീഗുൽ ബാക്കി ഉള്ളത്.

Exit mobile version