സന്തോഷ് ട്രോഫി, മിസോറാം ആന്ധ്രയെ വീഴ്ത്തി, കേരളം തന്നെ ഒന്നാമത്

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് രണ്ടിലെ മൂന്നാം മത്സരത്തിൽ ആന്ധ്രക്കെതിരെ മിസോറം എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം നേടി. സബ്ബായി എത്തിയ ജോസെഫ നേടിയ ഇരട്ട ഗോളുകൾ മിസോറാനിന് കരുത്തായി. 82, 90 മിനുട്ടുകളിൽ ആയിരുന്നു ജോസേഫയുടെ ഗോളുകൾ. മാൽസംഫേലയും മിസോറത്തിനായി ഗോൾ നേടി.

ഗ്രൂപ്പിൽ കേരളം തന്നെയാണ് ഒന്നാമത്. കോഴിക്കോട്ടെ അടുത്ത കളിയിൽ ഡിസംബർ 29ന് രാവിലെ 8 മണിക്ക് ജമ്മു കാശ്മീർ മിസോറാമിനെ നേരിടും. ശേഷം വൈകീട്ട് 3.30 മണിക്ക് കേരളം ബിഹാറിനെ നേരിടും.

മിസോറാമിനെ 25 റൺസിന് എറിഞ്ഞൊതുക്കി കേരളം, 3ാം ഓവറിൽ 10 വിക്കറ്റ് വിജയം

വനിത അണ്ടര്‍ 19 ടി20 ട്രോഫിയിലെ മത്സരത്തിൽ മിസോറാമിനെതിരെ കേരളത്തിന്റെ സര്‍വ്വാധിപത്യം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മിസോറാമിനെ 16.4 ഓവറിൽ 25 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം കേരളം 2.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് നേടിയാണ് വിജയം കുറിച്ചത്.

മിസോറാമിന്റെ ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ അനശ്വര സന്തോഷ് 5 വിക്കറ്റ് നേടി. കേരളത്തിനായി ബാറ്റിംഗിൽ കെസിയ മിറിയം സബിന്‍ 15 റൺസും അനന്യ പ്രദീപ് 10 റൺസും നേടി.

Exit mobile version