ഇന്ത്യയ്ക്ക് മയാംഗിനെ നഷ്ടം, അരങ്ങേറ്റത്തിന്റെ പരിഭ്രമമില്ലാതെ ശുഭ്മന്‍ ഗില്‍

ഓസ്ട്രേലിയയെ 195 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മെല്‍ബേണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍. മയാംഗ് അഗര്‍വാളിനെ ടീമിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണൊന്നും പിറന്നിരുന്നില്ല. അതിന് ശേഷം അരങ്ങേറ്റക്കാരന്‍ ശുഭ്മന്‍ ഗില്ലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യയ്ക്കായി 36 റണ്‍സ് നേടുകയായിരുന്നു.മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു നഷ്ടം.

ഗില്‍ 28 റണ്‍സും പുജാര 7 റണ്‍സും നേടിയാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 159 റണ്‍സ് പിന്നിലായാണ് ഇന്ത്യ നിലകൊള്ളുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 195 റണ്‍സിന് പുറത്താക്കുകയായിരുന്നു. 48 റണ്‍സ് നേടിയ ലാബൂഷാനെ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാത്യൂ വെയിഡ്(30), ട്രാവിസ് ഹെഡ്(38) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ടീമിനൊപ്പം തിരികെ എത്തി, സ്റ്റാര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കുവാന്‍ സാധ്യത

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കുമെന്ന് സൂചന. താരം ടി20 പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ടീമില്‍ നിന്ന് പിന്മാറി കുടുംബത്തോടൊപ്പം ചെലവഴിയ്ക്കുകയായിരുന്നു. കുടുംബത്തിലെ ആരോഗ്യ പ്രശ്നം കാരണം ആണ് താരം ഒരു ബ്രേക്ക് എടുത്തത്. താരം എന്ന് മടങ്ങി വരുമെന്ന് നേരത്തെ വ്യക്തതയില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ താരം തിരികെ ടീമിലെത്തിയതോടെ താരത്തെ ആദ്യ ടെസ്റ്റിനായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഏഴ് ഡേ-നൈറ്റ് ടെസ്റ്റില്‍ കളിച്ചിട്ടുള്ള സ്റ്റാര്‍ക്കിന് മികച്ച പ്രകടനം ഇവയില്‍ കാഴ്ചവയ്ക്കാനായിട്ടുണ്ട്. താരം 42 വിക്കറ്റാണ് ഈ ഏഴ് ടെസ്റ്റില്‍ നിന്ന് നേടിയിട്ടുള്ളത്.

വ്യക്തിപരമായ കാരണം, മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 പരമ്പരയില്‍ നിന്ന് പിന്മാറി

ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പിന്മാറ്റം. സിഡ്നിയില്‍ നടക്കുന്ന രണ്ടാം ടി20യ്ക്ക് മുമ്പായി താരം ബയോ ബബിള്‍ വിടുമെന്നാണ് അറിയുന്നത്.

കാന്‍ബറയില്‍ നിന്ന് താരം സിഡ്നിയിലേക്ക് ഓസ്ട്രേലിയന്‍ ടീമിനൊപ്പം എത്തിയെങ്കിലും താരത്തിന്റെ കുടുംബത്തിലെ ആരുടെയോ അസുഖത്തിന്റെ വിവരം താരത്തിന് ലഭിച്ചതോടെയാണ് പിന്മാറുവാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്.

ഇപ്പോള്‍ തന്നെ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പരിക്ക് അലട്ടുന്നുണ്ട്.

മിച്ചൽ സ്റ്റാർക്ക് വീണ്ടും സിഡ്‌നി സിക്‌സേഴ്സിൽ

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് 6 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ബിഗ് ബാഷ് ടീമായ സിഡ്‌നി സിക്‌സേഴ്സിൽ. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മിച്ചൽ സ്റ്റാർക്ക് ബിഗ് ബാഷിൽ കളിക്കാൻ ഇറങ്ങുന്നത്. അതെ സമയം ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിൽ തിരഞ്ഞെടുക്കപെടുന്നതിന് അനുസരിച്ചാവും സ്റ്റാർക്ക് ബിഗ് ബാഷിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമാവുക. ജനുവരി 19നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്ലുള്ള പരമ്പര അവസാനിക്കുക.

പരമ്പരക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അവസാന മൂന്ന് ലീഗ് മത്സരങ്ങൾക്കും സീരീസ് ഫൈനൽസിനും മാത്രമാവും താരം ഉണ്ടാവുക. ബിഗ് ബാഷ് ലീഗിന്റെ പ്രഥമ സീസണിൽ സിഡ്‌നി സിക്സേഴ്സ് കിരീടം നേടിയപ്പോൾ സ്റ്റാർക് ടീമിന്റെ ഭാഗമായിരുന്നു. 2011 മുതൽ 2015 വരെ സിഡ്‌നി സിക്‌സേഴ്സിന് വേണ്ടി 10 മത്സരങ്ങൾ കളിച്ച സ്റ്റാർക്ക് 7.92 ഇക്കോണമി റേറ്റോടെ 20 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോണി ബൈര്‍സ്റ്റോയുടെ ശകതം, ബില്ലിംഗ്സിനും ക്രിസ് വോക്സിനും അര്‍ദ്ധ ശതകം

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇംഗ്ലണ്ട്. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെും ജോ റൂട്ടിനെയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് അക്കൗണ്ട് പോലും തുറന്നിട്ടില്ലായിരുന്നു.

23 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനുമായി ചേര്‍ന്ന് 67 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ബൈര്‍സ്റ്റോ പിന്നീട് ജോസ് ബട്‍ലറുമായി(8) നാലാം വിക്കറ്റില്‍ 29 റണ്‍സ് കൂടി നേടി. മോര്‍ഗനെയും ബട്‍ലറെയും വീഴ്ത്തിയത് ആഡം സംപയായിരുന്നു.

96/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ പിന്നീട് പിടിച്ച് കയറ്റിയത് ജോണി ബൈര്‍സ്റ്റോ-സാം ബില്ലിംഗ്സ് കൂട്ടുകെട്ടായിരുന്നു. 114 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ സഖ്യം ഇംഗ്ലണ്ടിന്റെ സ്കോര്‍ 210 റണ്‍സിലേക്ക് എത്തിച്ചു. ആഡം സംപ 57 റണ്‍സ് നേടിയ സാം ബില്ലിംഗ്സിനെ പുറത്താക്കി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് അധികം വൈകാതെ ജോണി ബൈര്‍സ്റ്റോയും പുറത്തായി.

112 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്. ബൈര്‍സ്റ്റോ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് 40.1 ഓവറില്‍ 220/6 എന്ന നിലയിലായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോലെ വാലറ്റവും ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയപ്പോള്‍ ക്രിസ് വോക്സും ടോം കറനും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 46 റണ്‍സ് നേടി മുന്നോട്ട് പോകുന്നതിനിടെ ടോം കറനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ മൂന്നാം വിക്കറ്റ് നേടി.

19 റണ്‍സാണ് ടോം കറന്‍ നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് തന്റെ അര്‍ദ്ധ ശതകം ക്രിസ് വോക്സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 302/7 എന്ന സ്കോര്‍ നേടി. എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദുമായി 36 റണ്‍സ് നേടിയ വോക്സ് 53 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റഷീദ് 11 റണ്‍സ് നേടി.

ഓസ്ട്രേലിയയ്ക്കായി സ്റ്റാര്‍ക്കും ആഡം സംപയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ജോസ് ബട്‍ലറുടെ ഫിനിഷിംഗ് വൈഭവത്തെ പുകഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക്

ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ഓസ്ട്രേലിയയ്ക്കെതിെ ടി20 പരമ്പര സ്വന്തമാക്കുവാന്‍ ടീമിനെ സഹായിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചത് ജോസ് ബട്‍ലറുടെ ഇന്നിംഗ്സ് ആയിരുന്നു. താരത്തിന്റെ വെടിക്കെട്ട് പ്രകടനവും മത്സരം ഫിനിഷ് ചെയ്യുവാനുള്ള വൈഭവത്തെയും പുകഴ്ത്തുകയാണ് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്.

54 പന്തില്‍ നിന്ന് 77 റണ്‍സ് നേടി പുറത്താകാതെ നിന്നാണ് ജോസ് ബട്‍ലര്‍ ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഓപ്പണറായി ഇറങ്ങി ആവശ്യ സമയത്ത് നങ്കൂരമിട്ട് ഇന്നിംഗ്സ് മുന്നോട്ട് നയിച്ച് ഫിനിഷറുടെ റോളും ഭംഗിയാക്കിയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ താരം ഇന്നലെ തിളങ്ങിയത്.

ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും ജോസ് ബട്‍ലറുടെ പ്രകടനം മികച്ചതായിരുന്നുവെന്നും താരത്തെ പവര്‍ പ്ലേയ്ക്കുള്ളില്‍ പുറത്താക്കിയില്ലെങ്കില്‍ എതിരാളികള്‍ക്ക് വിനയാകുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ജോസ് ബട്‍ലറെ എത്തരത്തില്‍ പുറത്താക്കാനാകുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമാണെന്നും മിച്ചല്‍ സ്റ്റാര്‍ക്ക് വെളിപ്പെടുത്തി.

ക്രിക്കറ്റിലെ പുതിയ നിയന്ത്രണങ്ങള്‍ പരിമിത ഓവര്‍ ക്രിക്കറ്റിനെ ബാധിക്കില്ല – മിച്ചല്‍ സ്റ്റാര്‍ക്ക്

പന്ത് ഷൈന്‍ ചെയ്യുവാന്‍ തുപ്പലോ വിയര്‍പ്പോ ഉപയോഗിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ഐസിസി നടപ്പിലാക്കിയ ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിനെ ബാധിക്കുന്നവയല്ലെന്നാണ് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭിപ്രായം. കൊറോണയുടെ സാഹചര്യത്തിലാണ് ഇത്തരം വിലക്കുകള്‍ ഐസിസി നടപ്പിലാക്കിയത്.

ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു സ്റ്റാര്‍ക്ക്. ഈ വിലക്കുകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ പ്രഭാവമുള്ളവയാണെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അതിന് വലിയ പ്രസക്തിയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. ന്യൂ ബോള്‍ മാറി കഴിഞ്ഞാല്‍ പിന്നെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പൊതുവേ പന്ത് ഡ്രൈ ആയി നിലനിര്‍ത്തുവാനാണ് താരങ്ങള്‍ ശ്രമിക്കാറെന്നും ടെസ്റ്റ് ക്രിക്കറ്റിലാണ് ഈ നിയമങ്ങള്‍ക്ക് പ്രഭാവമെന്നും സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടു.

2018ലെ ഐ.പി.എൽ ഇൻഷുറൻസ് കേസിൽ കമ്പനിയുമായി ഒത്തുതീർപ്പിലെത്തി മിച്ചൽ സ്റ്റാർക്ക്

2018ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കേറ്റ് പുറത്തുപോയതിനെ തുടർന്ന് ഇൻഷുറൻസ് കമ്പനിക്കെതിരെ കൊടുത്ത കേസ് ഒത്തുതീർപ്പാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. 9.4 കോടി രൂപ കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് അന്ന് താരത്തെ സ്വന്തമാക്കിയത്. എന്നാൽ പരിക്കിനെ തുടർന്ന് കൊൽക്കത്തക്ക് വേണ്ടി ഒരു മത്സരം പോലും കളിക്കാൻ താരത്തിനായിരുന്നില്ല.

തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗുമായി കരാർ നഷ്ട്ടമായതിന് നഷ്ടപരിഹാരം തേടി മിച്ചൽ സ്റ്റാർക്ക് ഇൻഷുറൻസ് കമ്പനിയെ കഴിഞ്ഞ ഏപ്രിലിൽ സമീപിച്ചത്. എന്നാൽ ഇതുവരെ ഈ കാര്യത്തിൽ ഒരു ഒത്തുതീർപ്പിൽ എത്താൻ ഇരു കൂട്ടർക്കും സാധിച്ചിരുന്നില്ല. തുടർന്ന് ഈ കേസ് പരിഗണിക്കാൻ 2 ദിവസം ബാക്കി നിൽക്കെയാണ് കമ്പനിയും മിച്ചൽ സ്റ്റാർക്കും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയത്. എന്നാൽ ഒത്തുതീർപ്പിന് വേണ്ടി എത്ര തുകയാണ് നൽകിയതെന്ന് ഇരു കൂട്ടരും വ്യക്തമാക്കിയിട്ടില്ല.

ഈ വർഷം ഐ.പി.എൽ കളിക്കാത്തതിൽ നിരാശയില്ലെന്ന് മിച്ചൽ സ്റ്റാർക്ക്

ഈ വർഷത്തെ ഐ.പി.എല്ലിൽ കളിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ഈ വർഷം ഓസ്‌ട്രേലിയയിൽ വെച്ച് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മുൻപിൽ കണ്ടാണ് മിച്ചൽ സ്റ്റാർക്ക് ഐ.പി.എല്ലിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ കൊറോണ വൈറസ് ബാധ മൂലം ലോകകപ്പ് മാറ്റിവെക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഐ.പി.എല്ലിൽ നിന്ന് വിട്ടുനിന്നതിൽ തനിക്ക് നിരാശയില്ലെന്ന് താരം വെളിപ്പെടുത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്ന സമയത്ത് താൻ അടുത്ത ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുങ്ങുമെന്നും സ്റ്റാർക്ക് പറഞ്ഞു. എന്നാൽ അടുത്ത വർഷവും ഇന്ത്യൻ പ്രീമിയർ ലീഗ് ഉണ്ടാവുമെന്നും ആരാധകർക്ക് താൻ ഐ.പി.എല്ലിൽ പങ്കെടുക്കുന്നത് കാണാൻ ആഗ്രഹം ഉണ്ടെങ്കിലും തീർച്ചയായും പങ്കെടുക്കുമെന്നും സ്റ്റാർക്ക് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി രണ്ട് സീസണിൽ സ്റ്റാർക്ക് കളിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ റെക്കോർഡ് തുകക്ക് കൊൽക്കത്ത താരത്തെ സ്വന്തമാക്കിയെങ്കിലും പരിക്കിനെ തുടർന്ന് താരം ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.

കഴിഞ്ഞ ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ വെച്ച് നടത്താൻ ബി.സി.സി.ഐ തീരുമാനിക്കുകയും ചെയ്തിരുന്നു.

നാല് വിക്കറ്റ് വീതം വീഴ്ത്തി സ്റ്റാര്‍ക്കും ലയണും, ഓസ്ട്രേലിയയുടെ വിജയം 296 റണ്‍സിന്

ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ 296 റണ്‍സിന്റെ വിജയം കുറിച്ച് ഓസ്ട്രേലിയ. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ തങ്ങളുടെ മികച്ച വിജയം ഉറപ്പാക്കിയത്. നാല് വീതം വിക്കറ്റുമായി നഥാന്‍ ലയണും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഓസീസ് വിജയ ശില്പികളായത്. രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് നിരയില്‍ 40 റണ്‍സുമായി ബിജെ വാട്ളിംഗ് ടോപ് സ്കോറര്‍ ആയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 33 റണ്‍സ് നേടി.

റോസ് ടെയിലര്‍(22), ഹെന്‍റി നിക്കോളസ്(21) എന്നിവര്‍ ആണ് 20ന് മേല്‍ റണ്‍സ് നേടിയ മറ്റു താരങ്ങള്‍. പാറ്റ് കമ്മിന്‍സിന് രണ്ട് വിക്കറ്റ് ലഭിച്ചു.

അഞ്ച് വിക്കറ്റ് നേട്ടവുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, ഓസ്ട്രേലിയയ്ക്ക് 250 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്

ഓസ്ട്രേലിയയുടെ 416 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മിച്ചല്‍ സ്റ്റാര്‍ക്ക് 5 വിക്കറ്റ് നേടി ന്യൂസിലാണ്ടിന്റെ നടുവൊടിച്ചപ്പോള്‍ ടീം 166 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 9 വിക്കറ്റ് നഷ്ടമായ ടീമിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ ബാറ്റ് ചെയ്യാന്‍ എത്തിയില്ല. ഇതോടെ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ സാധിച്ചു. 80 റണ്‍സുമായി പൊരുതി നിന്ന റോസ് ടെയിലറുടെ ചെറുത്ത് നില്പ് നഥാന്‍ ലയണ്‍ ആണ് അവസാനിപ്പിച്ചത്. അധികം വൈകാതെ 23 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കി സ്റ്റാര്‍ക്ക് തന്റെ അഞ്ചാം വിക്കറ്റ് നേടുകയായിരുന്നു.

34 റണ്‍സ് നേടിയ കെയിന്‍ വില്യംസാണ് ന്യൂസിലാണ്ട് നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ന്യൂസിലാണ്ടിനെ ഫോളോ ഓണിന് വിധേയമാക്കാതെ ഓസ്ട്രേലിയ വീണ്ടും ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു.

അന്തകനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ന്യൂസിലാണ്ട് പ്രതിരോധത്തില്‍

ഓസ്ട്രേലിയയ്ക്കെതിരെ പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസം തകര്‍ന്ന് ന്യൂസിലാണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നാല് വിക്കറ്റ് നേട്ടത്തിന് മുന്നില്‍ ന്യൂസിലാണ്ട് പതറുകയായിരുന്നു. 416 റണ്‍സിന് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ച ശേഷം ന്യൂസിലാണ്ട് രണ്ടാം ദിവസം 109/5 എന്ന നിലയിലാണ് നില്‍ക്കുന്നത്. 66 റണ്‍സുമായി ബാറ്റ് ചെയ്യുന്ന റോസ് ടെയിലര്‍ മാത്രമാണ് ന്യൂസിലാണ്ട് ഇന്നിംഗ്സില്‍ ചെറുത്ത് നില്പ് നടത്തുന്നത്.

കെയിന്‍ വില്യംസണ്‍ 34 റണ്‍സ് നേടി സ്റ്റാര്‍ക്കിന്റെ ഇരയായി മടങ്ങി. ഹാസല്‍വുഡിനാണ് ഒരു വിക്കറ്റ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 307 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് നിലകൊള്ളുന്നത്.

Exit mobile version