മൈനര്‍ ലീഗ് ടി20യ്ക്ക് സ്പോൺസറായി ടൊയോട്ട എത്തുന്നു

യുഎസ് ആഭ്യന്തര ക്രിക്കറ്റായ മൈന്‍ ലീഗ് ടി20യ്ക്ക് സ്പോൺസര്‍ഷിപ്പുമായി ടൊയോട്ട എത്തുന്നു. അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസ് ആണ് വരാനിരിക്കുന്ന മൈനര്‍ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസറായി ടൊയോട്ട നോര്‍ത്ത് അമേരിക്ക എത്തുന്നു എന്ന വിവരം പുറത്ത് വിട്ടത്.

$4 മില്യൺ ആയിരിക്കും ടൂര്‍ണ്ണമെന്റിന്റെ ബഡ്ജറ്റെന്നും എസിഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ക്രിക്കറ്റിലെ മഹാരഥന്മാരായ കെയിന്‍ വില്യംസൺ, സ്റ്റീവ് സ്മിത്ത്, യുവരാജ് സിംഗ് എന്നിവര്‍ പങ്കെടുത്ത ജിടി20 കാനഡയെക്കാള്‍ ഉയര്‍ന്ന ബഡ്ജറ്റ് ആണെന്നാണ് പറയപ്പെടുന്നത്.

അമേരിക്കയിലെ മൈനർ ലീഗ് ക്രിക്കറ്റ് ടി20യുടെ പ്ലേയർ ഡ്രാഫ്ട് ജൂണിൽ നടക്കും

അമേരിക്കയിലെ മൈനർ ലീഗ് ക്രിക്കറ്റ് ടി20യുടെ പ്ലേയർ ഡ്രാഫ്ട് ജൂണിൽ നടക്കും എന്ന് അറിയിച്ച് അമേരിക്കൻ ക്രിക്കറ്റ് എന്റർപ്രൈസസ്. ഈ വർഷം ജൂലൈയിൽ നടക്കാനിരിക്കുന്ന ടൂർണ്ണമെന്റിൽ 24 ടീമുകളാണ് ഉണ്ടാകുക. ഇതിനായി ആയിരത്തിലധികം താരങ്ങൾ ഡ്രാഫ്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്നും എസിഇ പ്രഖ്യാപിച്ചു.

2021ൽ നടക്കുന്ന സീസൺ ആദ്യത്തെ എംഐഎൽസി സീസണായിരിക്കും. ഇതിന്റെ പ്ലേയർ ഡ്രാഫ്ട് ജൂൺ നാലിന് നടക്കും. ഒരു ടീം 15 മത്സരങ്ങൾ കളിക്കുന്ന തരത്തിലുള്ള ഫോർമാറ്റാണ് ഈ ടൂർണ്ണമെന്റിന്റെ പ്രത്യേകത. മേജർ ക്രിക്കറ്റ് ലീഗ് ടി20 ആരംഭിയ്ക്കുന്നതിന് മുന്നോടിയായിട്ടുള്ള ടൂർണ്ണമെന്റാണ് ഈ മൈനർ ക്രിക്കറ്റ് ലീഗ്.

ഈ ലീഗിലെ പ്രകടനത്തിനെ അടിസ്ഥാനമാക്കിയാകും മേജർ ലീഗ് ക്രിക്കറ്റിലേക്ക് താരങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുക. അതിനാൽ തന്നെ ഇവിടെ മികവ് പുലർത്തുക എന്നത് താരങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.

Exit mobile version