ത്രില്ലർ ജയിച്ച് മിനേർവ പഞ്ചാബ് ലീഗിൽ വീണ്ടും ഒന്നാമത്

പുതിയ ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ മിനേർവ പഞ്ചാബ് ഷില്ലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മിനേർവ ജയിച്ചത്. തുടക്കത്തിൽ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ഷില്ലോങ്ങ് ലജോങ്ങ് രണ്ടാം പകുതിയിൽ പൊരുതി സമനില പിടിച്ച് മിനേർവയെ ഞെട്ടിക്കുക ആയിരുന്നു.

എന്നാൽ 81ആം മിനുട്ടിൽ ഗഗൻദീപ് വിജയഗോളോടെ മിനേർവയുടെ കിരീട പ്രതീക്ഷകൾ സജീവമായി തന്നെ നിലനിർത്തി. ഗഗന്റെ കളിയിലെ രണ്ടാം ഗോളായിരുന്നു ഇത്. തുടക്കത്തിൽ ഗഗൻദീപും ഡാനോയുമാണ് മിനേർവയ്ക്ക് ലീഡ് 2-0 നേടിക്കൊടുത്തത്. ഒഡാഫിനും ലോറൻസുമാണ് ലജോങ്ങിന്റെ ഗോളുകൾ നേടിയത്.

ജയത്തോടെ 13 മത്സരങ്ങളിൽ 29 പോയന്റുമായി മിനേർവ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒരു മത്സരം കൂടുതൽ കളിച്ച നെറോക്ക 27 പിറകിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിനേർവയ്ക്ക് ഇനി പുതിയ ഹോം സ്റ്റേഡിയം

ഐ ലീഗിൽ ഇത്തവണ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന മിനേർവ പഞ്ചാബ് ഇന്നും മുതൽ പുതിയ ഹോം ഗ്രൗണ്ടിൽ കളിക്കും. പഞ്ചുക്ലയിലെ തൊ ലാൽ ദേവി സ്റ്റേഡിയത്തിലാകും ഇന്നു മുതൽ മിനേർവ പഞ്ചാബ് കളിക്കുക. ഇന്ന് ആദ്യ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെയാണ് മിനേർവ പുതിയ ഗ്രൗണ്ടിൽ നേരിടുക.

ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തിൽ ആയിരുന്നു ഇതുവരെയുള്ള സീസൺ മിനേർവ കളിച്ചിരുന്നത്. തൊ ലാൽ ദേവി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെയാണ് ക്ലബ് പഞ്ചുക്ലയിലേക്ക് മാറിയത്. പുതിയ സ്റ്റേഡിയത്തിൽ ജയത്തോടെ തുടങ്ങി ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാകും മിനേർവ ആഗ്രഹിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്ത ബാസി അർമണ്ട് ഇനി മിനേർവയിൽ

ഈസ്റ്റ് ബംഗാളിന് വേണ്ടി സീസൺ ആദ്യ പകുതിയിൽ ബൂട്ടു കെട്ടിയ ഡിഫൻസീവ് മിഡ്ഫീൽഡർ ബാസി അർമണ്ട് ഇനി മിനേർവ പഞ്ചാബിൽ കളിക്കും. കഴിഞ്ഞ ആഴ്ചയാണ് ബാസിയെ ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്തത്. അവസരം കിട്ടിയപ്പോൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട് എങ്കിലും കോച്ചിന്റേയും ആരാധകരുടേയും അതൃപ്തി സമ്പാദിച്ചതായിരുന്നു ബാസിയെ റിലീസ് ചെയ്യാൻ കാരണം.

ഇത്തവണ ലീഗ് കിരീടം നേടാമെന്ന ഉറച്ച പ്രതീക്ഷയിൽ ഉള്ള മിനേർവ പഞ്ചാബ് ഈ അവസരത്തിൽ ബാസിയെ സ്വന്തമാക്കുകയാണുണ്ടായത്. മുൻ ഗോകുലം എഫ് സി താരം കാമോ ബായുടെ സഹോദരൻ കൂടെയാണ് ബാസി. മുമ്പ് കൊൽക്കത്തൻ ക്ലബായ റെയിൻബോ എഫ് സിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐ ലീഗിൽ അട്ടിമറി, മിനർവയെ തോൽപ്പിച്ച് ചർച്ചിൽ

ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മിനർവ പഞ്ചാബ് എഫ്.സിയെ അട്ടിമറിച്ച് ചർച്ചിൽ ബ്രദേ​​​​ഴ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ മിനർവയെ തോൽപ്പിച്ചത്. ജയത്തോടെ ചർച്ചിൽ ലീഗിൽ ഏഴാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറികൊണ്ടിരിക്കുന്ന മിനർവയെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ചർച്ചിൽ പരാജയപ്പെടുത്തിയത്.

കോഫിയെ മിനർവ പെനാൽറ്റി ബോക്സിൽ സുഖ്‌ദേവ് സിങ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കികൊണ്ട് ചർച്ചിലാണ് മത്സരത്തിൽ ലീഡ് നേടിയത്. മിനർവ ഗോൾ കീപ്പർക്ക് യാതൊരു അവസരവും നൽകാതെ കോഫി തന്നെയാണ് പെനാൽറ്റി ഗോളാക്കിയത്. രണ്ടാം പകുതി അവസാനിക്കുന്നതിനു തൊട്ട് മുൻപ് മിനർവ രണ്ടു ഗോളിന് പിറകിലായി. ഇത്തവണ ഗോൾ നേടിയത് വെയ്ൻ വാസ് ആയിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ കാസിം ഐഡാറയിലൂടെ ഒരു ഗോൾ മടക്കി മിനർവ മത്സരത്തിലേക്ക് തിരിച്ചു വന്നു. ചെഞ്ചൊയുടെ ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്ത് വരുതിയിലാക്കിയാണ് കാസിം ഗോൾ നേടിയത്. തൊട്ടടുത്ത നിമിഷം തന്നെ സമനില ഗോൾ നേടാനുള്ള മികച്ചൊരു അവസരം മിനർവ നഷ്ടപ്പെടുത്തി. പെനാൽറ്റി ബോക്സിൽ വെയ്ൻ വാസ് പന്ത് കൈകൊണ്ടു തൊട്ടതിന് ലഭിച്ച പെനാൽറ്റി ചെഞ്ചോ പുറത്തടിച്ചു കളയുകയായിരുന്നു.

തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ചർച്ചിലിന് ലീഡ് വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം ലഭിച്ചെങ്കിലും കോഫീ അവസരം നഷ്ട്ടപെടുത്തുകയായിരുന്നു. ജയത്തോടെ മൂന്ന് സ്ഥാനം മുൻപോട്ട് കയറി ഏഴാം സ്ഥാനത്തെത്താനും ചർച്ചിലിനായി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version