കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആയി ലൂണ തുടരും. വൈസ് ക്യാപ്റ്റനായി മിലോസ്

വരാനിരിക്കുന്ന 2024/25 സീസണിലേക്കുള്ള ക്യാപ്റ്റനായി കേരള ബ്ലാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു, മോണ്ടിനെഗ്രിൻ ഡിഫൻഡർ മിലോസ് ഡ്രിൻസിച്ചിനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. ജെസൽ കാർനെറോ ക്ലബ് വിട്ടത് മുതൽ ലൂണ തന്നെയാണ്‌ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ. പുതിയ പരിശീലകൻ സ്റ്റാറേയും ലൂണയെ നിലനിർത്താൻ തീരുമാനിക്കുക ആയിരുന്നു.

ലൂണ

ആരാധകരുടെ പ്രിയങ്കരനായ ലൂണയെ, ക്യാപ്റ്റനായി വീണ്ടും നിയമിക്കുന്നത് പുതിയ കാമ്പെയ്‌നിന് മുമ്പായി ക്ലബിന് സ്ഥിരത കൊണ്ടുവരുന്നു.

കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച മിലോസ് ഡ്രിൻസിച്ച് വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് എത്തുന്നതും നല്ല തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. സെപ്തംബർ 15 ന് പഞ്ചാബ് എഫ്‌സിക്കെതിരായ ആദ്യ മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പുതിയ ക്യാമ്പയിൻ ആരംഭിക്കും.

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്‌സി മിലോസ് ഡ്രിഞ്ചിചിന്റെ കരാർ പുതുക്കി

കൊച്ചി, 27 ജൂലൈ, 2024: മോണ്ടെനെഗ്രിൻ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ കരാർ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. ടീമിന്റെ വിജയത്തിൽ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് ഈ തീരുമാനം.

2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നത് മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരൻ. തന്റെ ആദ്യ സീസണിൽ, മിലോസ് 22 മത്സരങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി, ഒരു പ്രതിരോധ നായകനെന്ന നിലയിൽ മാത്രമല്ല നിർണായക ഗോളുകൾക്കും സംഭാവന നൽകി, ടീമിനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും പ്രാധാന്യവും എടുത്തുകാണിച്ചു. അദ്ദേഹത്തിന്റെ കളി ശൈലി ആരാധകരിൽ നിന്നും ടീമംഗങ്ങളിൽ നിന്നും ഒരുപോലെ പ്രശംസ നേടി കൊടുത്തിട്ടുണ്ട് .

മിലോസിന്റെ കരാർ നീട്ടിയതിലൂടെ ക്ലബ്ബിന്റെ പ്രതിരോധ വിഭാഗം ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രകടനം നടത്തുന്നവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ സമർപ്പണത്തെ അടിവരയിടുന്നു. വരും സീസണുകളിലും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മിലോസ് ഒരു അനിവാര്യ സമ്പത്തായി തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഉറപ്പുണ്ട്.

കരാർ നീട്ടിയതിനെക്കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്:

“മികച്ച പ്രകടനവും, നേതൃഗുണവും, നിശ്ചയദാർഢ്യമുള്ള ഒരു കളിക്കാരനാണ് മിലോസ്. അദ്ദേഹം ഞങ്ങളോടൊപ്പം തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അദ്ദേഹത്തിന്റെ ഒരു നല്ല സീസണിനായി ഞാൻ കാത്തിരിക്കുകയാണ്.”

കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ പുതുക്കിയതിനെ കുറിച്ച് മിലോസ്:

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള എൻ്റെ ബന്ധം തുടരുന്നത് എനിക്ക് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിൻ്റെ കാഴ്ചപ്പാടും എൻ്റെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, തുടർന്നും സംഭാവനകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ടീമിനെ ഒന്നിലധികം കിരീട വിജയങ്ങളിലേക്ക് നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം.”

സമീപകാലത്ത് സൈൻ ചെയ്ത വിദേശ താരം അലക്‌സാണ്ടർ കോഫിനൊപ്പം മിലോസിന്റെ സാന്നിധ്യം പ്രതിരോധം ശക്തിപ്പെടുത്തുമെന്നും ടീമിന്റെ വിജയത്തിന് സംഭാവന നൽകുമെന്നും ക്ലബ് പ്രതീക്ഷിക്കുന്നു.

മിലോസ് ഡ്രിഞ്ചിച് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യത

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ സെന്റർ ബാക്കായ മിലോസ് ഡ്രിഞ്ചിച് ക്ലബ് വീടുമെന്ന് സൂചന. താരം ക്ലബ് വിടാൻ സാധ്യത ഉണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട്‌ ചെയ്യുന്നു. ഒരു വർഷത്തെ കരാറിൽ ആയിരുന്നു താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ ഡ്രിഞ്ചിചിനായിരുന്നു. ബ്ലാസ്റ്റേഴ്സ് കരാർ നീട്ടാൻ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ഇതുവരെ ആ ചർച്ചകൾ വിജയിച്ചിട്ടില്ല.

24കാരനായ താരം 2 ഗോളുകൾ ഈ സീസണിൽ നേടിയിരുന്നു. 19 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരം 5 ക്ലീൻ ഷീറ്റും നേടി.

മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകളിലായി 230-ലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ബെലാറസിലെ ഷാക്തർ സോളിഗോർസ്‌കിനായാണ് ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പ് ഡ്രിഞ്ചിച് കളിച്ചത്. 2016-ൽ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്‌ഗ്രാഡിനൊപ്പം ആണ് താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു.

ടോപ്പ് ഡിവിഷനിലെ സ്ഥിരതയുള്ളതും പ്രബലവുമായ പ്രകടനങ്ങൾ 2021-ൽ സത്ജെസ്‌ക നിക്‌സിച്ചിലേക്ക് അദ്ദേഹത്തെ എത്തിച്ചു. 2022-ൽ ചാമ്പ്യൻഷിപ്പ് നേടിയ സത്ജെസ്‌ക നിക്‌സിക് ടീമിലെ പ്രധാന താരമാകാൻ താരത്തിനായി. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളിൽ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകളുടെയും ഭാഗമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്വപ്ന ക്ലബാണ്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്ന് എന്ന് മിലോസ്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ സ്വപ്ന ക്ലബാണെന്ന് ഡിഫൻഡർ മിലോസ് ഡ്രിഞ്ചിച്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് തീർച്ചയായും ഒരു സ്വപ്ന ക്ലബ്ബാണ്. ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ ഫാൻ ബേസ് ഉള്ള ഒരു ക്ലബ്ബിൻ്റെ ഭാഗമാകാൻ കഴിയുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. മിലോസ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഏഷ്യയിലെ മുൻനിര ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഇവിടെ കളിക്കുന്നത് അവസരങ്ങളുടെ വാതിലുകൾ തുറക്കും. വമ്പൻ ക്ലബ്ബുകളൊന്നും ഓഫറുകളുമായി എന്നെ സമീപിച്ചില്ലെങ്കിൽ, ഇവിടെ തുടരാൻ എനിക്ക് സന്തോഷമെ ഉള്ളോഒ. ഈ ക്ലബിലെ ഇതിഹാസമായി മാറുന്നത് അഭിമാനകരമാണ്.” മിലോസ് പറഞ്ഞു.

“ഇവാൻ ഒരു മികച്ച പരിശീലകനും അസാധാരണ വ്യക്തിത്വവുമാണ്. കളിക്കളത്തിലും പുറത്തും തൻ്റെ പിന്തുണ ഉറപ്പാക്കുന്ന ഒരാളാണ് പരിശീലകൻ, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് സന്തോഷകരമാണ്.” മിലോസ് പരിശീലകനെ കുറിച്ച് പറഞ്ഞു.

“ഐ എസ് എല്ലിലെ ഏറ്റവും മികച്ച പ്രതിരോധം ഞങ്ങൾക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ പ്രതിരോധം എന്നത് 4 കളിക്കാരുടെ മാത്രം ഉത്തരവാദിത്തമല്ല എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ടീം മുഴുവനും ഒരുമിച്ച് ഡിഫൻഡ് ചെയ്യണം. നിർഭാഗ്യവശാൽ, നിരവധി കളിക്കാർക്ക് പരിക്കേറ്റത് ഞങ്ങൾക്ക് ഒരു വെല്ലുവിളിയായി” – മിലോസ് പറഞ്ഞു.

മിലോസ് ഡ്രിഞ്ചിചിന്റെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സെന്റർ ബാക്കായ മിലോസ് ഡ്രിഞ്ചിചിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്‌. താരവുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തെ കരാറിൽ ആണ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ ഡ്രിഞ്ചിചിനായിരുന്നു. 24കാരനായ താരം 2 ഗോളുകൾ ഈ സീസണിൽ നേടിയിട്ടുണ്ട്.

മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകളിലായി 230-ലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ബെലാറസിലെ ഷാക്തർ സോളിഗോർസ്‌കിനായാണ് ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പ് ഡ്രിഞ്ചിച് കളിച്ചത്. 2016-ൽ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്‌ഗ്രാഡിനൊപ്പം ആണ് താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു.

ടോപ്പ് ഡിവിഷനിലെ സ്ഥിരതയുള്ളതും പ്രബലവുമായ പ്രകടനങ്ങൾ 2021-ൽ സത്ജെസ്‌ക നിക്‌സിച്ചിലേക്ക് അദ്ദേഹത്തെ എത്തിച്ചു. 2022-ൽ ചാമ്പ്യൻഷിപ്പ് നേടിയ സത്ജെസ്‌ക നിക്‌സിക് ടീമിലെ പ്രധാന താരമാകാൻ താരത്തിനായി. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളിൽ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകളുടെയും ഭാഗമായിരുന്നു..

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബും ഒപ്പത്തിനൊപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ 1-1 എന്ന സമനിലയിൽ. സെന്റർ ബാക്കായ മിലോസ് ഡ്രിഞ്ചിച് നേടിയ ഗോളിന് ജോർദാൻ ഗില്ലിലൂടെ പഞ്ചാബ് മറുപടി നൽകി.

ഇന്ന് കരുതലോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് രാഹുൽ കെ പിയുടെ ഒരു ഹെഡറിലൂടെ ആദ്യ ഒരു ഗോളിന് അടുത്ത് എത്തി. കുറച്ച് കഴിഞ്ഞ് മൊഹമ്മദ് സലായുടെ ഒരു ഗോൾ ലൈൻ ക്ലിയറൻസും പഞ്ചാബിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചു. എന്നാൽ അവരുടെ ചെറുത്ത് നിൽപ്പ് അധികം നീണ്ടു നിന്നില്ല.

39ആം മിനുട്ടിൽ മിലോസ് ഡ്രിഞ്ചിചിലൂടെ കേരളം ലീഡ് നേടി. ഒരു കോർണറിൽ നിന്നുള്ള ഡ്രിഞ്ചിചിന്റെ സ്ട്രൈക്ക് പോസ്റ്റിൽ തട്ടി ഗോൾ വല കടന്നു തിരികെ വന്നു. ലൈൻ റഫറിയുടെ മികച്ച തീരുമാനം ആ ഗോൾ കേരളത്തിന് ലഭിക്കാൻ കാരണമായി. സ്കോർ 1-0.

ആ ഗോൾ വന്ന് നാലു മിനുട്ടുകൾക്ക് അകം പഞ്ചാബ് സമനില നേടി. ജോർദാൻ ഗില്ലിന്റെ സ്ട്രൈക്ക് ഒരു ഡിഫ്ലക്ഷനോടെ ആണ് വലയിലേക്ക് പോയത്. സ്കോർ 1-1

“ത‌ന്റെ ഗോൾ കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ വന്നത് ഏറെ സന്തോഷം നൽകുന്നു” – ഡ്രിഞ്ചിച്

കേരള ബ്ലാസ്റ്റേഴ്സിനായി അവസാന മത്സരത്തിൽ ഗോൾ നേടിയ സെന്റർ ബാക്ക് ഡ്രിഞ്ചിച് താൻ ഗോൾ നേടിയതിൽ സന്തോഷവാൻ ആണെന്ന് പറഞ്ഞു. ആ ഗോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നിൽ കൊച്ചിയിൽ വന്നു എന്നത് ഏറെ സന്തോഷം നൽകുന്നു എന്നും ഡ്രിഞ്ചിച് പറഞ്ഞു. താൻ ഡിഫൻഡർ ആണെങ്കിലും ഗോൾ കൂട് നേടാൻ കഴിയുന്നത് നല്ലതാണ്. ടീമിനെ സഹായിക്കുന്നു എന്നതാണ് പ്രധാനം. ഡ്രിഞ്ചിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് ആണ് എന്നത് പ്രധാനമാണ്. അത് മുന്നോട്ടും തുടരണം. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ടീമിന് വലിയ ഊർജ്ജമാണെന്നും മിലോസ് പറഞ്ഞു. താൻ മാത്രമല്ല ടീം മൊത്തവും ആരാധകർ തരുന്ന സ്നേഹത്തിൽ സന്തോഷവാന്മാരാണ്. അവർ ഞങ്ങൾ ഒരു അധികം ഊർജ്ജമാണ്. മിലോസ് കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത്!! ഹൈദരാബാദിനെയും തോൽപ്പിച്ചു

ഐ എസ് എല്ലിൽ വീണ്ടും ഒരു വിജയം കൂടെ നേടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കൊച്ചിയിൽ മിലോസ് ഡ്രിഞ്ചിചിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്. ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്ന ആദ്യ പകുതിയാണ് കലൂരിൽ ഇന്ന് കാണാൻ ആയത്. ക്യാപ്റ്റൻ ലൂണ കളിയിലുടനീളം കേരള ബ്ലാസ്റ്റേഴ്സിനായി മികച്ചു നിന്നു.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ ആദ്യ നല്ല അവസരം ലഭിച്ചത് ഡ്രഞ്ചിചിനായിരുന്നു. ഡെയ്സുകെയുടെ ഒരു ക്രോസിൽ നിന്ന് ലഭിച്ച സുവർണ്ണാവസരം ഹെഡ് ചെയ്ത വലയിലാക്കൻ പക്ഷെ ഡിഫൻഡർക്ക് ആയില്ല. മറുവശത്ത് മൊയക്കും ഒരു നല്ല ഹെഡർ ചാൻസ് കിട്ടി‌. ആ അവസരം മുതലെടുക്കാൻ ഹൈദരബാദിനും ആയില്ല.

അവസാനം നാല്പതാം മിനുട്ടിൽ ഡ്രിഞ്ചിച് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ സ്കോറർ ആയി. ഒരു കോർണറിൽ നിന്ന് വന്ന അറ്റാക്കിൽ ലൂണയുടെ പാസ് സ്വീകരിച്ച് ആയിരുന്നു ഡ്രിഞ്ചിചിന്റെ ഗോൾ. സ്കോർ 1-0.

ഈ ഗോളിന്റെ ബലത്തിൽ 1-0ന്റെ ലീഡുമായി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയും ബ്ലാസ്റ്റേഴ്സ് നന്നായി തുടങ്ങി. തുടക്കത്തിൽ തന്നെ ഡ്രിഞ്ചിചിന്റെ ഒരു ജെഡർ ഹൈദരാബാദ് കീപ്പറും പോസ്റ്റും ചേർന്നാണ് തടഞ്ഞത്. സബ്ബായി എത്തിയ രാഹുൽ കെ പിയും മികച്ച നീക്കങ്ങൾ നടത്തി. അവസാന നിമിഷം സച്ചിൻ സുരേഷിന്റെ ഒരു നല്ല സേവ് ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് 7 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഹൈദരാബാദ് എഫ് സി ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാതെ പതിനൊന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

മിലോസ് ഡ്രിഞ്ചിച്! ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു ഗോളിന് മുന്നിൽ. കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്ന ആദ്യ പകുതിയാണ് കലൂരിൽ ഇന്ന് കാണാൻ ആയത്. ക്യാപ്റ്റൻ ലൂണ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ചു നിന്നു.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ ആദ്യ നല്ല അവസരം ലഭിച്ചത് ഡ്രഞ്ചിചിനായിരുന്നു. ഡെയ്സുകെയുടെ ഒരു ക്രോസിൽ നിന്ന് ലഭിച്ച സുവർണ്ണാവസരം ഹെഡ് ചെയ്ത വലയിലാക്കൻ പക്ഷെ ഡിഫൻഡർക്ക് ആയില്ല. മറുവശത്ത് മൊയക്കും ഒരു നല്ല ഹെഡർ ചാൻസ് കിട്ടി‌. ആ അവസരം മുതലെടുക്കാൻ ഹൈദരബാദിനും ആയില്ല.

അവസാനം നാല്പതാം മിനുട്ടിൽ ഡ്രിഞ്ചിച് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ സ്കോറർ ആയി. ഒരു കോർണറിൽ നിന്ന് വന്ന അറ്റാക്കിൽ ലൂണയുടെ പാസ് സ്വീകരിച്ച് ആയിരുന്നു ഡ്രിഞ്ചിചിന്റെ ഗോൾ. സ്കോർ 1-0.

ഈ ഗോളിന്റെ ബലത്തിൽ 1-0ന്റെ ലീഡുമായി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചു.

മിലോസും പ്രബീറും സസ്പെൻഷൻ തീർന്ന് എത്തി, കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ ഇറങ്ങും

കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ രണ്ട് പ്രധാന താരങ്ങളെ തിരികെ ലഭിക്കുകയാണ്‌. അവരുടെ ഡിഫൻസിലെ പ്രധാനികളായ മിലോസും പ്രബീർ ദാസും സസ്പെൻഷൻ മാറി തിരികെയെത്തി. അവസാന മൂന്ന് മത്സരങ്ങൾ ആയി ഇരുവരും സസ്പെൻഷനിൽ ആയിരുന്നു‌. താൻ തിരികെയെത്തി എന്നും ആരാധകർക്ക് മുന്നിൽ കളിക്കാൻ ഇറങ്ങാൻ കാത്തിരിക്കുകയാണെന്നും സെന്റർ ബാക്കായ മിലോ ഡ്രിഞ്ചിച് പറഞ്ഞു.

മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മിലോസ് ചുവപ്പ് കാർഡ് കണ്ടിരുന്നു. നേരിട്ടുള്ള ചുവപ്പ് കാർഡ് ആയതു കൊണ്ട് മൂന്ന് മത്സരങ്ങളിൽ താരത്തെ വിലക്കാൻ എ ഐ എഫ് എഫ് അച്ചടക്ക കമ്മിറ്റി അന്ന് തീരുമാനിച്ചത്. അതേ മത്സരത്തിലെ ഒരു സംഭവത്തിനാണ് പ്രബീർ ദാസിനും വിലക്ക് കിട്ടിയത്‌. ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ അവസാന മൂന്ന് മത്സരങ്ങളിൽ ഉണ്ടായിരുന്നില്ല.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ് സി, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് എതിരായ മത്സരങ്ങൾ ആണ് അവർക്ക് നഷ്ടനായത്. ഇനി ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച കൊച്ചിയിൽ വെച്ച് ഹൈദരാബാദിനെ ആണ് നേരിടുന്നത്.

മൂന്ന് മത്സരങ്ങളിൽ വിലക്ക് എന്നത് കൂടുതൽ ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് മിലോസിനെ മൂന്ന് മത്സരങ്ങളിൽ വിലക്കിയ തീരുമാനം കടുത്ത നടപടി ആയി പോയി എന്ന് ബാസ്റ്റേഴ്സ് സഹ പരിശീകൻ ഫ്രാങ്ക് ദോവൻ. മുംബൈ സിറ്റിക്ക് എതിരായ ഫൗളിന് സെന്റർ ബാക്കായ മിലോ ഡ്രിഞ്ചിചിന് മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു. മിലോസിന്റെ പ്രതികരണം ശരിയായിരുന്നില്ല എന്ന് സമ്മതിക്കുന്നു. അദ്ദേഹം കുറച്ചു കൂടെ പക്വതയോടെ പെരുമാറണമായിരുന്നു. ഫ്രാങ്ക് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

2-0ന് പിറകിൽ നിൽക്കുന്നത് കൊണ്ടും ഒപ്പം ആ സമയത്ത് മുംബൈ സിറ്റി താരങ്ങൾ വെറുതെ സമയം കളഞ്ഞതു കൊണ്ടുമാണ് മിലോസ് അങ്ങനെ പ്രതികരിച്ചത്. ആ റെഡ് കാർഡ് ശരിയായ തീരുമാനം ആയിരുന്നു എങ്കിലും മൂന്ന് മത്സരങ്ങളിലെ വിലക്ക് കൂടുതൽ ആണ് എന്ന് കോച്ച് പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ് സി, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് എതിരായ മത്സരങ്ങൾ ആകും മിലോസിന് നഷ്ടമാവുക. മുംബൈ സിറ്റിയുടെ താരമായ വാൻ നെയ്ഫിനും മൂന്ന് മത്സരത്തിൽ വിലക്കുണ്ട്‌. ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഡിഫൻഡർ ആയ ലെസ്കോവിച് പരിക്ക് കാരണം പുറത്താണ്. ഇതോടെ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരളിൽ തീർത്തും ഇന്ത്യൻ ഡിഫൻസുമായാകും ഇറങ്ങുക. ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ മിലോസ് മികച്ച പ്രകടനം ഡിഫൻസിൽ കാഴ്ചവെച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, മിലോസിന് മൂന്ന് മത്സരങ്ങളിൽ വിലക്ക്

കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. അവരുടെ സെന്റർ ബാക്കായ മിലോ ഡ്രിഞ്ചിച് മൂന്ന് മത്സരങ്ങളിൽ വിലക്ക്. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മിലോസ് ചുവപ്പ് കാർഡ് കണ്ടിരുന്നു. നേരിട്ടുള്ള ചുവപ്പ് കാർഡ് ആയതു കൊണ്ട് മൂന്ന് മത്സരങ്ങളിൽ താരത്തെ വിലക്കാൻ എ ഐ എഫ് എഫ് അച്ചടക്ക കമ്മിറ്റി തീരുമാനിച്ചു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ് സി, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് എതിരായ മത്സരങ്ങൾ ആകും മിലോസിന് നഷ്ടമാവുക. മുംബൈ സിറ്റിയുടെ താരമായ വാൻ നെയ്ഫിനും മൂന്ന് മത്സരത്തിൽ വിലക്കുണ്ട്‌. ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഡിഫൻഡർ ആയ ലെസ്കോവിച് പരിക്ക് കാരണം പുറത്താണ്. ഇതോടെ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരളിൽ തീർത്തും ഇന്ത്യൻ ഡിഫൻസുമായാകും ഇറങ്ങുക. ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ മിലോസ് മികച്ച പ്രകടനം ഡിഫൻസിൽ കാഴ്ചവെച്ചിരുന്നു.

Exit mobile version