94ആം മിനുട്ടിലെ റോമ ഗോളിന് 97ആം മിനുട്ടിൽ മിലാന്റെ സമനില

സീരി എയിൽ ടോപ് 4നായുള്ള നിർണായക പോരാട്ടത്തിൽ റോമയും എ സി മിലാനും സമനിലയിൽ പിരിഞ്ഞു. റോമിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ചാണ് പിരിഞ്ഞത്. രണ്ടു ഗോളുകളും ഇഞ്ച്വറി ടൈമിൽ ആയിരുന്നു വന്നത്. 90 മിനുട്ട് വരെ ഒരു ഗോൾ പോലും വന്നിരുന്നില്ല. ടാമി അബ്രഹാമിലൂടെ 94ആം മിനുട്ടിൽ റോമ സമനില ഗോൾ നേടി.

നിമിഷ നേരം കൊണ്ട് സലെമെകേഴ്സ് മിലാനായി സമനില നേടി. മിലാൻ ഈ സമനിലയോടെ 57 പോയിന്റുമായി നാലാം സ്ഥാനത്തും 57 പോയിന്റ് തന്നെയുള്ള റോമ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

പുതിയ കരാർ, പിയോളി മിലാന് തന്ത്രങ്ങൾ ഓതും

സ്റ്റെഫാനോ പിയോളിക്ക് എസി മിലാനിൽ പുതിയ കരാർ. വലിയ ഒരിടവേളയ്ക്ക് ശേഷം മിലാനെ വീണ്ടും ഇറ്റലിയിൽ അപ്രമാദിത്വത്തിലേക്ക് നയിക്കുന്ന ഇറ്റലിക്കാരന്റെ സേവനം നീട്ടുന്നതിൽ ടീം മാനേജ്‌മെന്റിന് യാതൊരു സന്ദേഹവും ഉണ്ടായിരുന്നില്ല. പിയോളിക്ക് കീഴിൽ തന്നെ ടീം കെട്ടിപ്പടുക്കുന്നത് തുടരാൻ ആണ് മിലാൻ ആഗ്രഹിക്കുന്നത്. മൂന്ന് വർഷത്തേക്ക് കൂടിയാണ് പുതിയ കരാർ. 2025 വരെ മിലാനിൽ തുടരാൻ അദ്ദേഹത്തിനാവും. വരുമാനത്തിൽ കാര്യമായ വർധനവ് തന്നെ പിയോളിക്ക് മിലാൻ നൽകിയിട്ടുണ്ട്.

അഞ്ച് ലക്ഷം യൂറോയുടെ വർധനവ് ആണ് പുതിയ കരാറിൽ ഉള്ളത്. ഇതോടെ വാർഷിക വരുമാനം 4.1 മില്യൺ യൂറോ ആവും. ഇറ്റാലിയൻ ലീഗും ചാംപ്യൻസ് ലീഗും വിജയിക്കുന്ന മുറക്ക് വമ്പൻ ബോണസുകളും പിയോളിയെ കാത്തിരിക്കുന്നുണ്ട്. 2019ലാണ് പിയോളി മിലാനിൽ എത്തുന്നത്. 153 മത്സരങ്ങളിൽ ഇതുവരെ ടീമിന് തന്ത്രങ്ങൾ ഓതി. ഒരു ദശകത്തിന് ശേഷം ഇറ്റാലിയൻ ചാമ്പ്യന്മാർ ആവാനും ചാംപ്യൻസ് ലീഗിൽ തുടർച്ചായി മുഖം കാണിക്കാനും ടീമിന് സാധിച്ചു.

മിലാൻ ഡാർബിയിൽ ഇബ്രാഹിമോവിചും റെബികും ഉണ്ടാകില്ല

നാളത്തെ മിലാൻ ഡെർബിയിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ചും ആന്റെ റെബിക്കും ഉണ്ടാകില്ല എന്ന് മിലാൻ കോച്ച് സ്റ്റെഫാനോ പിയോളി സ്ഥിരീകരിച്ചു. ഇന്റർ മിലാന് 4 പോയിന്റ് പിറകിൽ ആണ് എ സി മിലാൻ ഉള്ളത്. ഈ രണ്ട് താരങ്ങളും ഇല്ലാത്തത് മിലാന് തിരിച്ചടി ആകും. എന്നാൽ ടൊമോരി നാളെ കളിക്കും എന്നും പിയോളി പറഞ്ഞു.

“സ്ലാറ്റൻ ഇബ്രാഹിമോവിച്ചോ ആന്റെ റെബിക്കോ നാളെ ഉണ്ടാകില്ല, ടോമോറി ടീമിനൊപ്പമുണ്ടാകുമെന്ന് ഞാൻ കരുതുന്നു, അവൻ സ്റ്റാർട്ട് ചെയ്യും എന്ന് ഉറപ്പില്ല. ഒലിവിയർ ജിറൂഡ് ഒരു പ്രധാന കളിക്കാരനാണ്, അദ്ദേഹവും ഉണ്ടാകും”

“ഇബ്ര അവിടെ ഉണ്ടാകാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കൂടാതെ നാം ശക്തരാണെന്ന് തെളിയിക്കണം. ” പിയോളി പറഞ്ഞു

നോ ഹിഗ്വയിൻ, നോ പ്രോബ്ലം മിലാൻ

ചെൽസിയിലേക്ക് മാറാൻ ഒരുങ്ങുന്ന ഗോണ്സാലോ ഹിഗ്വയിൻ ഇല്ലാതെ ഇറങ്ങിയിട്ടും മിലാന് സീരി എ യിൽ മികച്ച ജയം. എതിരില്ലാത്ത 2 ഗോളുകൾക്ക് ജനോവയെ മറികടന്ന ഗട്ടൂസോയുടെ ടീം ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

വിജയ ഗോളിനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതൊഴിച്ചാൽ അനായാസ ജയമാണ് മിലാൻ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 72 ആം മിനുട്ടിലാണ് മിലാന്റെ ആദ്യ ഗോൾ പിറന്നത്. ആന്ദ്രെ കോണ്ടിയുടെ പാസ്സിൽ നിന്ന് ഫാബിയോ ബോറിനി ആണ് അവരെ മുന്നിൽ എത്തിച്ചത്‌. പത്ത് മിനുട്ടുകൾക്ക് അപ്പുറം സുസോയും ഗോൾ നേടിയതോടെ മിലാൻ ജയം ഉറപ്പിക്കുകയായിരുന്നു.

Exit mobile version