48 വര്‍ഷത്തെ സേവനം, മിക്ക് ഹണ്ടിനെ ആദരിച്ച് ഇംഗ്ലണ്ടും എംസിസിയും

ലോര്‍ഡ്സിലെ മുഖ്യ ഗ്രൗണ്ട്സ്മാനായ മിക്ക് ഹണ്ടിനു ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെയും എംസിസിയുടെയും ആദരം. 48 വര്‍ഷമായി ഗ്രൗണ്ട്സ്മാനായി സേവനം അനുഷ്ഠിച്ചതിനു ഹണ്ടിനു എംസിസി ആജീവനാന്ത അംഗത്വം നല്‍കി ആദരിച്ചപ്പോള്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഹണ്ടിനു താരങ്ങള്‍ ഓട്ടോഗ്രാഫ് ചെയ്ത ബാറ്റ് സമ്മാനമായി നല്‍കുകയായിരുന്നു.

മൂന്നാം ദിവസം കളി ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഈ അഭിമാന മൂഹൂര്‍ത്തം നടന്നത്. ഈ വര്‍ഷം അവസാനത്തോടെ മിക്ക് ഹണ്ട് തന്റെ സേവനം അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

49 വര്‍ഷത്തെ സേവനത്തിനു ശേഷം ലോര്‍ഡ്സില്‍ നിന്ന് മിക്ക് ഹണ്ട് പടിയിറങ്ങുന്നു

നീണ്ട 49 വര്‍ഷത്തെ സേവനത്തിനു ശേഷം 2018 സീസണ്‍ അവസാനത്തോടെ ലോര്‍ഡ്സിന്റെ ഹെഡ് ഗ്രൗണ്ട്സ്മാന്‍ ആയ മിക്ക് ഹണ്ട് എംസിസിയില്‍ നിന്ന് പടിയിറങ്ങുന്നു. ജൂലൈ 30നാണ് മിക്ക് ഹണ്ട് ഈ തീരുമാനം അറിയിച്ചത്. ഇന്ത്യയ്ക്കെതിരെയുള്ള ലോര്‍ഡ്സിലെ ടെസ്റ്റ് മത്സരത്തിനുള്ള പിച്ചാവും ഹണ്ടിന്റെ അവസാന അന്താരാഷ്ട്ര ദൗത്യം.

കരിയറില്‍ അര്‍ദ്ധ ശതകം നേടുവാനുള്ള അവസരത്തിനു ഒരു വര്‍ഷം മുമ്പാണ് മിക്കിന്റെ റിട്ടയര്‍മെന്റെങ്കിലും ലോര്‍ഡ്സില്‍ എന്നും മിക്ക് ഒരു ചരിത്രമായിരിക്കുമെന്നാണ് എംസിസിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ സ്റ്റീഫെന്‍സണ്‍ അറിയിച്ചത്. 1969ല്‍ ഗ്രൗണ്ട് സ്റ്റാഫായാണ് ഹണ്ട് ലോര്‍ഡ്സില്‍ എത്തുന്നത്. ജിം ഫെയര്‍ബ്രദര്‍ 1985ല്‍ റിട്ടയര്‍ ചെയ്തപ്പോള്‍ ഹണ്ടിനെ മുഖ്യ ഗ്രൗണ്ട്സ്മാന്‍ ആയി നിയമിക്കപ്പെടുകയായിരുന്നു.

അടുത്ത സീസണില്‍ ചുമതല വഹിക്കുവാന്‍ പുതിയ മുഖ്യ ഗ്രൗണ്ട്സ്മാനെ കണ്ടെത്തുക എന്ന ദൗത്യമാണ് ഇനി എംസിസിയ്ക്ക് മുന്നിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version