കുല്‍ദീപ് യാദവിന്റെ കരിയര്‍ മെച്ചപ്പെട്ടുവെന്ന് തനിക്ക് തോന്നുന്നില്ല – മൈക്കല്‍ വോണ്‍

കുല്‍ദീപ് യാദവ് തന്റെ കരിയറില്‍ യാതൊരു മുന്നേറ്റവും നടത്തിയിട്ടില്ലെന്നും ഒരേ നിലയില്‍ തന്നെ തുടരുകയാണെന്നും പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കുല്‍ദീപിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

മൂന്നാം ഏകദിനത്തിലെ ടീമില്‍ നിന്ന് കുല്‍ദീപ് പുറത്ത് പോകുകയായിരുന്നു. ആദ്യ മത്സരത്തില്‍ 9 ഓവറില്‍ 68 റണ്‍സ് വഴങ്ങിയ താരം രണ്ടാം മത്സരത്തില്‍ 10 ഓവറില്‍ 84 റണ്‍സാണ് വഴങ്ങിയത്.

മൂന്നാം മത്സരത്തിന് തൊട്ടുമുമ്പാണ് ഇത്തരത്തില്‍ മൈക്കല്‍ വോണ്‍ തന്റെ അഭിപ്രാം പങ്കുവെച്ചത്. ഐപിഎല്‍ ആകട്ടെ അന്താരാഷ്ട്ര ക്രിക്കറ്റ് ആകട്ടെ താരത്തിന് മുന്നോട്ട് വരുവാന്‍ സാധിച്ചിട്ടില്ലെന്നും ലെഗ് സ്പിന്നറെന്ന നിലയില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരുവാന്‍ താരത്തിന് സാധിച്ചിട്ടല്ലെന്നും വോണ്‍ പറഞ്ഞു.

ഇന്നത്തെ കാലത്ത് ബാറ്റ്സ്മാന്മാര്‍ക്ക് ടെക്നോളജിയുടെ സഹായത്തോടെ ഒരു ബൗളറെ പഠിക്കുവാനുള്ള അവസരം ലഭിക്കുമ്പോള്‍ കുല്‍ദീപ് ഒരേ പോലെയാണ് പന്തെറിയുന്നതെന്നും കാര്യങ്ങള്‍ ബാറ്റ്സ്മാന്മാര്‍ക്ക് എളുപ്പമാക്കുകയാണ് താരം ചെയ്തതെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി.

താരത്തിന്റെ കൈയ്യില്‍ സ്ലോ പേസ് മാത്രമാണുള്ളതെന്നും സ്ലോ ലെഗ് സ്പിന്നര്‍ , സ്ലോ ഗൂഗ്ളി മാത്രമാണ് കുല്‍ദീപിന് എറിയുവാന്‍ കഴിയുന്നതെന്നും വോണ്‍ പറഞ്ഞു.

ഇന്ത്യയെക്കാള്‍ മികച്ച ടീം മുംബൈ ഇന്ത്യന്‍സെന്ന് മൈക്കല്‍ വോണ്‍, എല്ലാ ടീമുകള്‍ക്കും വിദേശ താരങ്ങളെ കളിപ്പിക്കുവാനുള്ള അവസരം ഇല്ലെന്ന് പറഞ്ഞ് വസീം ജാഫര്‍

ഇന്ത്യയെക്കാള്‍ മികച്ച ടി20 ടീം മുംബൈ ഇന്ത്യന്‍സെന്ന് പ്രതികരിച്ച് മൈക്കല്‍ വോണ്‍. തന്റെ ട്വിറ്ററിലൂടെ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷമാണ് മുന്‍ ഇംഗ്ലണ്ട് നായകന്റെ പ്രതികരണം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലാണ്.

India

ഈ ട്വീറ്റിന് വസീം ജാഫര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. വിദേശ താരങ്ങളെ കളിപ്പിക്കുവാനുള്ള അവസരം എല്ലാ ടീമുകള്‍ക്കും ലഭിയ്ക്കുന്നില്ല എന്നായിരുന്നു വോണിനുള്ള വസീം ജാഫറിന്റെ മറുപടി.

മറ്റു രാജ്യങ്ങളിലെ പൗരന്മാരായ താരങ്ങള്‍ പിന്നീട് ഇംഗ്ലണ്ട് പൗരത്വമെടുത്ത് കളിക്കുന്നതിനെക്കുറിച്ചാണ് വസീം ജാഫറിന്റെ പ്രതികരണം. ഇന്നലത്തെ ഇംഗ്ലണ്ടിനായി മികവ് പുലര്‍ത്തിയ രണ്ട് താരങ്ങള്‍ ഇപ്രകാരം വിദേശ പൗരന്മാരായിരുന്നു.

ഇന്നലെ കളിച്ച ഇംഗ്ലണ്ട് ടീമില്‍ അഞ്ച് താരങ്ങള്‍ വിദേശികളായിരുന്നുവെന്നതാണ് വസീമിന്റെ ട്വീറ്റിന്റെ ഉള്ളടക്കം. ഓയിന്‍ മോര്‍ഗന്‍(അയര്‍ലണ്ട്), ജേസണ്‍ റോയ്(ദക്ഷിണാഫ്രിക്ക), ജോഫ്ര ആര്‍ച്ചര്‍(ബാര്‍ബഡോസ്), ക്രിസ് ജോര്‍ദ്ദന്‍(ബാര്‍ബഡോസ്), ബെന്‍ സ്റ്റോക്സ്(ന്യൂസിലാണ്ട്) എന്നിവരെയാണ് വസീം ജാഫര്‍ പരാമര്‍ശിച്ചത്.

സൗത്താംപ്ടണില്‍ ഇനിയും ഫലം സാധ്യമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, പാക്കിസ്ഥാന്‍ ടീമിലെ നിര്‍ണ്ണായക സ്വാധീനം ആവുക മുഹമ്മദ് അബ്ബാസ്

സൗത്താംപ്ടണില്‍ ആദ്യ മൂന്ന് ദിവസത്തിലും കളി നടക്കുന്നത് വളരെ കുറവായിരുന്നു. മൂന്നാം ദിവസം പൂര്‍ണ്ണമായും നഷ്ടമാകുന്നതാണ് ഇന്ന് കണ്ടത്. അതേ സമയം മത്സരത്തില്‍ ഇനിയും ഫലം സാധ്യമാണെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. മുഹമ്മദ് അബ്ബാസിന് പാക്കിസ്ഥാന് വേണ്ടി മത്സരത്തില്‍ തിളങ്ങാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വോണ്‍ വ്യക്തമാക്കി.

എന്നാല്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഓരോ ഇന്നിംഗ്സുകള്‍ വേണ്ടെന്ന് വെച്ചാല്‍ മാത്രമേ ഫലം ഉണ്ടാകൂ എന്നതാണ് വിലയിരുത്തപ്പെടുന്നത്. സ്വിംഗും കൃത്യതയുമുള്ള മുഹമ്മദ് അബ്ബാസിനെ പോലെയുള്ള ബൗളര്‍മാരെ പിന്തുണയ്ക്കുന്നതാണ് സൗത്താംപ്ടണിലെ പിച്ചെന്നാണ് വോണിന്റെ പക്ഷം.

പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ മത്സരത്തില്‍ ഇനിയും ഫലം സാധ്യമാണെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. ഇംഗ്ലണ്ട് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ടെസ്റ്റ് വിക്കറ്റാണ് സൗത്താംപ്ടണിലെ എന്ന് പറഞ്ഞ വോണ്‍ പിച്ചിലെ പുല്ലിന്റെ ആധിക്യവും സീം മൂവ്മെന്റും മത്സരത്തെ ആവേശകരമാക്കുമെന്നാണ് പറഞ്ഞത്.

പാക്കിസ്ഥാന്റെ പേസര്‍മാരായ നസീം ഷായ്ക്കും ഷഹീന്‍ അഫ്രീദിയ്ക്കും അബ്ബാസിന് പിന്തുണ നല്‍കുവാന്‍ കഴിഞ്ഞാല്‍ തന്നെ മത്സരം ആവേശകരമാകുമെന്നാണ് വോണ്‍ വ്യക്തമാക്കിയത്.

കോവിഡ് മാനദണ്ഡ ലംഘനം, ജോഫ്ര വിന്‍ഡീസിനോട് മാപ്പ് പറയണം

കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന കാരണത്താല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ജോഫ്ര ആര്‍ച്ചറെ പുറത്തിരുത്തുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചിരുന്നു. താരത്തിന്റെ ഈ സമീപനത്തിന് ജോഫ്ര വെസ്റ്റ് ഇന്‍ഡീസിനോട് മാപ്പ് പറയണമെന്നാണ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്.

ജോഫ്ര സൗത്താംപ്ടണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്ര മദ്ധ്യേ തന്റെ ബ്രൈട്ടണിലെ വീട്ടില്‍ സന്ദര്‍ശം നടത്തിയിരുന്നു. ഇതാണ് കോവിഡ് മാനദണ്ഡത്തിന്റെ ലംഘനമായി മാറിയത്. ആര്‍ച്ചറുടെ പെരുമാറ്റം സ്വാര്‍ത്ഥതയാര്‍ന്നതെന്നാണ് മൈക്കല്‍ വോണ്‍ വ്യക്തമാക്കിയത്.

ഇംഗ്ലണ്ട് കോവിഡ് കൂടി നിന്ന രാജ്യമായിട്ട് കൂടി ഇങ്ങോട്ട് വലിയ റിസ്ക് എടുത്ത് എത്തിയ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. അവരുടെ ത്യാഗത്തെ കാറ്റില്‍ പറത്തുന്നതാണ് ജോഫ്രയുടെ സമീപനമെന്നും അതിന് അദ്ദേഹം മാപ്പ് പറയണമെന്നും വോണ്‍ വ്യക്തമാക്കി. താരം എന്തിനാണ് വീട്ടിലേക്ക് പോയതെന്ന് അറിയില്ല, എന്നാലും ഇംഗ്ലണ്ടിന്റെ പരാജയത്തിന് ശേഷം തന്റെ പ്രിയപ്പെട്ടവരെ കാണണമെന്നാവും താരത്തിന് തോന്നിയത്.

പക്ഷേ അത് തെറ്റായ സമീപനമാണെന്നും താരം വെസ്റ്റ് ഇന്‍ഡീസിനോട് മാപ്പ് പറയേണ്ടതാണെന്നും മൈക്കല്‍ വോണ്ട സൂചിപ്പിച്ചു.

മാഞ്ചെസ്റ്റര്‍ ടെസ്റ്റിന് മുമ്പ് ജോ ഡെന്‍ലിയിന്മേല്‍ ഇംഗ്ലണ്ട് ഒരു തീരുമാനം എടുക്കണം

ജോ ഡെന്‍ലിയ്ക്ക് ഇനിയും അവസരം നല്‍കണമോയെന്ന് ഇംഗ്ലണ്ട് ഉടന്‍ തീരുമാനമെടുക്കണം എന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിന്‍ഡീസിനോട് പരാജയമേറ്റു വാങ്ങിയിരുന്നു. ജോ ഡെന്‍ലി രണ്ട് ഇന്നിംഗ്സുകളിലായി 18, 29 എന്നിങ്ങനെയുള്ള സ്കോറുകളാണ് സൗത്താംപ്ടണില്‍ നേടിയത്.

15 ടെസ്റ്റുകള്‍ കളിച്ച താരം ഇതുവരെ മികവ് പുലര്‍ത്താനായിട്ടില്ല എന്നാണ് മൈക്കല്‍ വോണ്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ട് സ്ഥിരം നായകന്‍ ജോ റൂട്ട് തിരികെ എത്തുമ്പോള്‍ താരത്തിന് വേണ്ടി ജോ ഡെന്‍ലി വഴിമാറിക്കൊടുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരം ഇംഗ്ലണ്ടിന് കളിക്കുവാന്‍ യോഗ്യനല്ലെന്നാണ് മൈക്കല്‍ വോണ്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

15 ടെസ്റ്റുകള്‍ കളിച്ച ജോ ഡെന്‍ലി ഭാഗ്യവാനാണെന്ന് മാത്രമേ താന്‍ പറയുകയുള്ളുവെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി. ഇതിലും കുറച്ച് മത്സരങ്ങള്‍ കളിച്ച് ശതകങ്ങള്‍ നേടിയ താരങ്ങള്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുണ്ടെന്നും വോണ്‍ വ്യക്തമാക്കി. സാക്ക് ക്രോളിയ്ക്ക് താരത്തിന് പകരം അവസരം കൊടുക്കണമെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി.ോ

പന്ത് ലോകകപ്പിനില്ലാത്തത് ആശ്ചര്യമുളവാക്കുന്നു

ഇന്ത്യ ലോകകപ്പിനു ഋഷഭ് പന്തിനെ തിരഞ്ഞെടുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ മൈക്കള്‍ വോണ്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ അമ്പാട്ടി റായിഡുവും ഋഷഭ് പന്തുമുണ്ടാകുമെന്നുമാണ് കരുതപ്പെട്ടതെങ്കിലും ഒടുവില്‍ വിജയ് ശങ്കറെയും ദിനേശ് കാര്‍ത്തിക്കിനെയും സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുകയായിരുന്നു. പന്തിനെ തിരഞ്ഞെടുക്കണമായിരുന്നുവെന്ന് കരുതുന്നവരുടെ കൂട്ടത്തില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണും രംഗത്തെത്തുകയായിരുന്നു.

പന്തിനെ തിരഞ്ഞെടുക്കുവാന്‍ കൂട്ടാക്കാത്ത ഇന്ത്യന്‍ സെലക്ടര്‍മാര്‍ തെറ്റാണ് ചെയ്തിരിക്കുന്നതെന്നാണ് വോണ്‍ പറഞ്ഞത്. കാര്‍ത്തിക്കിന്റെ അനുഭവസമ്പത്താണ് താരത്തിനു ഗുണമായതെന്നാണ് എംഎസ്കെ പ്രസാദ് പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ മാത്രമായി നില്‍ക്കുന്ന പന്ത് ഇന്ത്യയുടെ ഭാവി തന്നെയാണെന്നാണ് മുഖ്യ സെലക്ടര്‍ പറഞ്ഞത്.

ധോണി നിങ്ങളിതിഹാസമാകാം എന്നാല്‍ പിച്ചില്‍ അനാവശ്യമായി കയറുവാന്‍ അധികാരമില്ല

എംഎസ് ധോണിയുടെ വിവാദ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍. എംഎസ് ധോണിയെന്നല്ല ഏത് ക്യാപ്റ്റന്‍ ഇത് ചെയ്താലും അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് മൈക്കല്‍ വോണ്‍ വ്യക്തമാക്കി. എനിക്കറിയാൺ അദ്ദേഹം എംഎസ് ധോണിയാണ്, അദ്ദേഹ്തിനു ഈ രാജ്യത്ത് എന്ത് വേണമെങ്കിലും ചെയ്യാനാകുമെന്നും എനിക്കറിയാം, എന്നാല്‍ ഒരു ടീമിന്റെ നായകനെന്ന നിലയില്‍ ഡഗ്ഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലിറങ്ങി അമ്പയര്‍മാര്‍ക്കെതിരെ വിരല്‍ ചൂണ്ടുവാന്‍ നിങ്ങള്‍ക്കധികാരമില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ അഭിപ്രായപ്പെട്ടു.

ഇത്തരം സന്ദേശമല്ല ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടത്. ഇത് തീര്‍ത്തും അനുവദിനീയമല്ലാത്തൊരു പ്രവൃത്തിയായി തന്നെ വിലയിരുത്തുവാനാകുള്ളു. എംഎസ് ധോണി ഒരു ഇതിഹാസമാണെന്നെനിക്കറിയാം, അതിനര്‍ത്ഥം അത് പിച്ചില്‍ കയറുവാനുള്ള ലൈസന്‍സാണെന്നല്ലെന്നും വോണ്‍ പറഞ്ഞു.

പൃഥ്വി ഷായില്‍ പുതിയ വിരേന്ദര്‍ സേവാഗിനെ കണ്ടെത്തിയെന്ന് മുന്‍ ഇംഗ്ലണ്ട് താരം

ഇന്നലെ പൃഥ്വി ഷായുടെ ഇന്നിംഗ്സ് കണ്ട് മതിമറന്ന പല ക്രിക്കറ്റ് ആരാധകരും പണ്ഡിതരുമുണ്ടെങ്കിലും താരത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറോട് താരതമ്യം ചെയ്ത് മൈക്കല്‍ വോണ്‍. തനിക്ക് തോന്നുന്നത് പൃഥ്വി ഷായില്‍ ഇന്ത്യ പുതിയ വിരേന്ദര്‍ സേവാഗിനെ കണ്ടെത്തിയെന്നാണ്. മത്സരത്തില്‍ പൃഥ്വി 55 പന്തില്‍ നിന്ന് 99 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം കുറിച്ചു.

ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് കന്നി കിരീടം നേടും, പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

വമ്പന്‍ താരനിരയും രണ്ട് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ടെങ്കിലും ഐപിഎല്‍ കിരീടം ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിട്ടാക്കനിയാണ്. ഇത്തവണ എന്നാല്‍ വിരാട് കോഹ്‍ലി നയിക്കുന്ന ടീം തങ്ങളുടെ പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കുമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. ഐപിഎലില്‍ മൂന്ന് ടീമുകള്‍ക്കാണ് ഇതുവരെ കിരീടം ലഭിച്ചിട്ടില്ലാത്തത്. അതില്‍ ഒരു ടീമാണ് ബാംഗ്ലൂര്‍. ഡല്‍ഹി ക്യാപ്റ്റല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബുമാണ് കിരീടം ഇതുവരെ നേടാനാകാത്ത മറ്റു രണ്ട് ഫ്രാഞ്ചൈസികള്‍.

എല്ലാ വര്‍ഷവും ഫേവറൈറ്റുകളായി തുടങ്ങി കിരീടം മാത്രം നേടാനാകാതെ പോകുകയാണ് കോഹ്‍ലിയുടെ ടീമിന്റെ സ്ഥിരം പതിവ്. മുന്‍ സീസണുകളിലെ തോല്‍വിയ്ക്ക് കാരണം തെറ്റായ തീരുമാനങ്ങളെന്നായിരുന്നു വിരാട് കോഹ്‍ലി കഴിഞ്ഞ ദിവസം പറഞ്ഞത്.

ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാനിസ്ഥാന്‍ എത്തുമെന്ന് മൈക്കല്‍ വോണ്‍

അഫ്ഗാനിസ്ഥാന്റെ ചരിത്ര ടെസ്റ്റ് വിജയത്തിനു ശേഷം ടീമിനെ അനുമോദിച്ച് ട്വീറ്റ് ഇട്ട മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ അട്ടിമറികള്‍ സൃഷ്ടിക്കുവാന്‍ ശേഷിയുള്ള ടീമാണെന്ന് പറഞ്ഞു. ഒന്നല്ല രണ്ട് ടീമുകളെ വരെ ടീം ടൂര്‍ണ്ണമെന്റില്‍ അട്ടിമറിയ്ക്കുവാനുള്ള സാധ്യത താന്‍ കാണുന്നുണ്ടെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പുറത്താകലില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലില്‍ കടന്നാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടുന്നത്. മികച്ച പ്രതിഭകളുള്ള ടീമാണ് അഫ്ഗാനിസ്ഥാനെന്നും ടൂര്‍ണ്ണമെന്റിലെ കറുത്ത കുതിരകള്‍ ഇവരാകുമെന്നും വോണ്‍ വ്യക്തമാക്കി.

ഷോര്‍ട്ടിനെ ഓപ്പണറായി പരീക്ഷിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി മൈക്കല്‍ വോണ്‍

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയില്‍ ആരോണ്‍ ഫിഞ്ച് ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഡേവിഡ് വാര്‍ണര്‍ പുറത്ത് പോയ ശേഷം ഓപ്പണിംഗ് ബാറ്റിംഗ് ഓര്‍ഡറില്‍ ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഉസ്മാന്‍ ഖവാജയെയും മാര്‍ക്കസ് സ്റ്റോയിനിസിനെയുമെല്ലാം ഓസ്ട്രേലിയ പരീക്ഷിക്കുമ്പോളും ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിനെ ആ റോളില്‍ പരീക്ഷിക്കാത്തതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍.

മികച്ച ഫോമിലുള്ള താരം അടുത്തിടെയാണ് ബിഗ് ബാഷില്‍ ടൂര്‍ണ്ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ടൂര്‍ണ്ണമെന്റില്‍ താരം ടോപ് സ്കോറര്‍ ആകുന്നത്. 6 അര്‍ദ്ധ ശതകങ്ങളോടു കൂടി 637 റണ്‍സാണ് താരം നേടിയത്. ടൂര്‍ണ്ണമെന്റ് ചരിത്രത്തില്‍ തന്നെ ഇതുവരെ ആരും 600നു മുകളില്‍ സ്കോര്‍ നേടിയിട്ടില്ല.

ഇത്രയും മികച്ച ഫോമിലുള്ള താരം ടി20യിലും 37, 40 എന്നീ സ്കോറുകള്‍ നേടിയിരുന്നു. എന്നാല്‍ ഏകദിനത്തിലെത്തിയപ്പോള്‍ താരത്തിനെ പരിഗണിക്കുക പോലും ചെയ്യാതെ ഓസ്ട്രേലിയ മോശം ഫോം തുടരുന്ന ഫിഞ്ചിനെയും ഉസ്മാന്‍ ഖവാജയെയുമാണ് ദൗത്യത്തിനായി ഉപയോഗിച്ചത്.

അതില്‍ ഫിഞ്ച് ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയും ചെയ്യുകയായിരുന്നു മത്സരത്തിന്റെ രണ്ടാം ഓവറില്‍. ഫിഞ്ച് ടി20യിലും 0, 8 എന്നിങ്ങനെയുള്ള സ്കോറുകളാണ് സ്വന്തമാക്കിയത്.

ഇതിലും നല്ലൊരു അവസരം ഇനി ഇന്ത്യയ്ക്ക് ലഭിയ്ക്കില്ല: മൈക്കല്‍ വോണ്‍

ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ കീഴടക്കുവാനുള്ള ഇകതിലും മികച്ച അവസരം ഇനി ഇന്ത്യയ്ക്ക് ലഭിയ്ക്കില്ലെന്ന് അഭിപ്രായപ്പെട്ട് മൈക്കല്‍ വോണ്‍. അഡിലെയ്ഡില്‍ ആദ്യ ടെസ്റ്റഅ ഡിസംബര്‍ ആറിനു ആരംഭിയ്ക്കാനിരിക്കെ ഇന്ത്യയുടെ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുവാനുള്ള ഏറ്റവും മികച്ച അവസരമെന്നാണ് ഇതിനെക്കുറിച്ച് ക്രിക്കറ്റ് പണ്ഡിതന്മാരുടെ വിലയിരുത്തല്‍.

സ്മിത്തും വാര്‍ണറും ഇല്ലാതെയുള്ള ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിര കുറച്ചേറെ കാലമായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ട്. അത് തന്നെയാണ് വോണിനെയും മറ്റു പലരെയും ഇന്ത്യയെ ഫേവറിറ്റുകളായി പ്രഖ്യാപിക്കുവാനുള്ള കാരണവും.

Exit mobile version