ഇംഗ്ലണ്ടിനെതിരെ സൂര്യകുമാര്‍ യാദവിന്റെ വേറെ ലെവൽ ബാറ്റിംഗ് ഉണ്ടാകരുതെന്ന് ആഗ്രഹം – മൈക്കൽ ഹസ്സി

ഇന്ത്യയുടെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ വലിയ സ്കോര്‍ നേടരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് പറ‍ഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കൽ ഹസ്സി. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് അസിസ്റ്റന്റ് കോച്ചാണ് മൈക്കൽ ഹസ്സി.

മികച്ച ഫോമിൽ കളിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് ഇന്ത്യയുടെ ബാറ്റിംഗ് ഇതുവരെ ലോകകപ്പിൽ തിളങ്ങിയത്. കോഹ്‍ലിയും രാഹുലും രോഹിത്തുമെല്ലാം റൺസ് നേടിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ബാറ്റിൽ നിന്നുതിര്‍ന്ന സ്ട്രോക്കുകള്‍ ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കിയിട്ടുണ്ട്.

5 ഇന്നിംഗ്സുകളിൽ നിന്നായി 225 റൺസാണ് താരം നേടിയിട്ടുള്ളത്. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് വിരുന്ന് ആസ്വാദ്യകരമാണെങ്കിലും ഇംഗ്ലണ്ടിനെതിരെ താരത്തിന് അത് സാധിക്കാതിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇംഗ്ലണ്ട് അസിസ്സ്റ്റന്റ് കോച്ച് വ്യക്തമാക്കി.

മൈക്കൽ ഹസ്സി ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിനുള്ള കോച്ചിംഗ് സംഘത്തിൽ

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിനുള്ള കോച്ചിംഗ് സംഘത്തിലേക്ക് മൈക്കൽ ഹസ്സിയെയും ഡേവിഡ് സാക്കറിനെയും ഉള്‍പ്പെടുത്തി. ഈ രണ്ട് ഓസ്ട്രേലിയയ്ക്കാരെയും കോച്ചിംഗ് കൺസള്‍ട്ടന്റ് ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. മാത്യു മോട്സ് മുഖ്യ കോച്ചായിട്ടുള്ള സംഘത്തിൽ രണ്ട് സഹ പരിശീലകരും ഉണ്ട്. റിച്ചാര്‍ഡ് ഡോസൺ, കാര്‍ള്‍ ഹോപ്കിന്‍സൺ എന്നിവരാണ് അവര്‍.

സാക്കര്‍ ഇംഗ്ലണ്ട് പുരുഷ ടീമിന്റെ ബൗളിംഗ് കോച്ചായി 2010 മുതൽ 2015 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാന്‍ പരമ്പരയ്ക്ക് ടീമിനൊപ്പം ചേരും. അതേ സമയം മൈക്കൽ ഹസ്സി ലോകകപ്പിന് വേണ്ടി മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു.

മൈക്കൽ ഹസ്സിയുടെ അഭിപ്രായം ശരിയല്ല – സുനിൽ ഗവാസ്കർ

ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ലെന്ന മൈക്കൽ ഹസ്സിയുടെ അഭിപ്രായം തെറ്റാണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കർ. ഇന്ത്യ ഇപ്പോൾ വിഷമസ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നതെന്നത് സത്യമാണെങ്കിലും നാല് മാസത്തിൽ സ്ഥിതിഗതികൾ മാറില്ലെന്നത് ആർക്കും പറയാനാകുന്ന ഒന്നല്ലെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. ഐപിഎലിനിടെ കോവിഡ് ബാധിതനായ ഹസ്സി ഇന്ത്യയിൽ ടി20 ലോകകപ്പ് നടത്തരുതെന്നും മത്സരം യുഎഇയിലേക്ക് മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്.

ഐപിഎലിൽ എട്ട് ടീമാണെങ്കിൽ ലോകകപ്പിൽ കൂടുതൽ ടീമുകൾ വരുമെന്നും അത് അപകട സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മൈക്കൽ ഹസ്സി വ്യക്തമാക്കി. ഓഗസ്റ്റായിട്ടും ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഇന്ത്യയിൽ നിന്ന് ലോകകപ്പ് തട്ടിക്കൊണ്ടു പോകുവാൻ താല്പര്യപ്പെടുന്നവർക്ക് അത് ചെയ്യാമെന്നും എന്നാൽ അത് വരെ ഇന്ത്യയ്ക്ക് തന്നെ അവസരം നൽകണമെന്നും ധൃതി പിടിച്ചൊരു തീരുമാനത്തിലേക്ക് ആരും പോകരുതെന്നും സുനിൽ ഗവാസ്കർ അപേക്ഷിച്ചു.

കോവിഡ് മൂർദ്ധന്യാവസ്ഥയിലുള്ളപ്പോൾ ഇന്ത്യയുടെ ഓസ്ട്രേലിയൻ ടൂറുമായി മുന്നോട്ട് പോകുവാൻ ഓസ്ട്രേലിയയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ലായിരുന്നുവെന്നും എന്നിട്ടാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഇവർ ഉന്നയിക്കുന്നതെന്നും ഗവാസ്കർ വ്യക്തമാക്കി.

സീനിയര്‍ താരങ്ങള്‍ ചെന്നൈയുടെ കരുത്ത്, അനുഭവ സമ്പത്തുള്ള താരങ്ങളുണ്ടായത് ടീമിന്റെ ഭാഗ്യം

ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ് മുന്‍ ഓപ്പണറും നിലവിലെ ബാറ്റിംഗ് കോച്ചുമായ മൈക്കല്‍ ഹസ്സി. ഐപിഎലില്‍ ഏറ്റവും പ്രായം കൂടിയ ടീമെന്ന് ചിലര്‍ കളിയാക്കി വിളിക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്നാല്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ അത്രത്തോളം തന്നെ പരിചയസമ്പത്ത് കൊണ്ടു വരുന്നുവെന്നും മൈക്കല്‍ ഹസ്സി പറഞ്ഞു. ഈ കാര്യത്തില്‍ ചെന്നൈ ഭാഗ്യം ചെയ്ത ടീമാണെന്നേ താന്‍ പറയുകയുള്ളുവെന്നും ചെന്നൈ മുന്‍ താരം വ്യക്തമാക്കി.

ബാറ്റിംഗ് ആണ് ടീമിന്റെ കരുത്തെങ്കിലും ടീമിന്റെ സന്തുലിതാവസ്ഥയ്ക്കാണ് എന്നും മുന്‍കൈ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും വിചാരിക്കുന്ന പോലെ ഈ സന്തുലിതാവസ്ഥ കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഓരോ താരങ്ങളും സാഹചര്യങ്ങളും മാച്ച് കണ്ടീഷനുകളുമായി ഇഴുകി ചേര്‍ന്ന് മാത്രമാണ് ഈ സന്തുലിതാവസ്ഥ നേടിയെടുക്കുന്നതെന്നും മൈക്കല്‍ ഹസ്സി അഭിപ്രായപ്പെട്ടു.

ചെന്നൈയില്‍ ധോണിയ്ക്ക് അനുയോജ്യമായ സ്ഥാനം നാലാം നമ്പര്‍ -മൈക്കല്‍ ഹസ്സി

വരുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ എംഎസ് ധോണി ബാറ്റ് ചെയ്യേണ്ടത് നാലാം നമ്പറില്‍ എന്ന് മുന്‍ താരം മൈക്കല്‍ ഹസ്സി. ചെന്നൈ നിരയില്‍ പൊതുവേ വളരെ വൈകിയാണ് എംഎസ് ധോണി ബാറ്റ് ചെയ്ത് വരാറുള്ളത്. അഞ്ചാമതോ ആറാമതോ ആയി മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് ഇറങ്ങാറുള്ള ധോണി ചുരുക്കം മത്സരങ്ങളില്‍ നേരത്തെയും ഇറങ്ങിയിട്ടുണ്ട്.

അതേ സമയം ഈ സീസണില്‍ ടീമിന് ഗുണമുണ്ടാകുക ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്താല്‍ ആണെന്നാണ് ചെന്നൈയുടെ ബാറ്റിംഗ് കോച്ചും മുന്‍ താരവുമായിരുന്ന മൈക്കല്‍ ഹസ്സി പറയുന്നത്. എന്നാല്‍ ധോണി നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ മധ്യനിരയിലെ മറ്റു താരങ്ങള്‍ അതിന് അനുസരിച്ച് ഇഴുകി ചേരേണ്ടതുണ്ടെന്നും മൈക്കല്‍ ഹസ്സി വ്യക്തമാക്കി.

ഇപ്പോള്‍ ടീമിന്റെ ഘടനയെക്കുറിച്ചൊന്നും വ്യക്തമായ ധാരണയില്‍ എത്തിയിട്ടില്ലെന്നും ഇപ്പോള്‍ തയ്യാറെടുപ്പുകളില്‍ മാത്രമാണ് ടീമിന്റെ ശ്രദ്ധയെന്നും മൈക്കല്‍ ഹസ്സി വ്യക്തമാക്കി.

പേസര്‍മാരുടെ കാര്യം ഐസിസിയുടെ ഈ തീരുമാനത്തോടെ കൂടുതല്‍ കഷ്ടത്തിലാവും

ബോള്‍ ഷൈന്‍ ചെയ്യിക്കുവാന്‍ തുപ്പല്‍ ഉപയോഗിക്കരുതെന്ന തീരുമാനത്തോടെ ബൗളര്‍മാരുടെ കാര്യം കഷ്ടത്തിലാകുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസര്‍ എബാദത്ത് ഹൊസൈന്‍. ഇപ്പോള്‍ തന്നെ ക്രിക്കറ്റ് ബാറ്റ്സ്മാന്മാര്‍ക്ക് ആനുകൂല്യമുള്ള കളിയായി മാറിക്കഴിഞ്ഞു. പന്ത് ഷെന്‍ ചെയ്യാതെ പിടിച്ച് നില്‍ക്കുക വളരെ പ്രയാസകരമാണ്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ഇത് കൂടുതല്‍ ഉപകാരപ്പെടുന്നതെന്നും എബാദത്ത് വെളിപ്പെടുത്തി.

തുപ്പലിന്റെ ഉപയോഗം നിയന്ത്രിക്കുകയാണെങ്കില്‍ വേറെന്തെങ്കിലും ഉപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യാന്‍ അനുവദിക്കുമെന്നാണ് കരുതുന്നതെന്നും എബാദത്ത് ഹൊസൈന്‍ പറഞ്ഞു. ഐസിസി വാസലിന്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യാമെന്നാണ് പറയുന്നത്.

എന്നാല്‍ ഈ തീരുമാനത്തെയും പലരും എതിര്‍ത്ത് വന്നിട്ടുണ്ട്. അതിലൊരാളാണ് മൈക്കല്‍ ഹസ്സി. പുറമെ നിന്നുള്ള വസ്തുക്കുള്‍ ഇത്തരത്തില്‍ പന്തില്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ഹസ്സി വെളിപ്പെടുത്തി. വീണ്ടും ക്രിക്കറ്റ് പൂര്‍ണ്ണ തോതില്‍ വരുമ്പോള്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെ്നനാണ് താന്‍ കരുതുന്നതെന്നും ഹസ്സി പറഞ്ഞു.

കോവിഡിന് ശേഷമുള്ള ആദ്യ സീസണ്‍ ഏവര്‍ക്കും പുതിയ അനുഭവമായി തോന്നിയേക്കാമെന്നും എല്ലാവരും അതിനെ അതിജീവിക്കുമെന്നാണ് കരുതുന്നതെന്നും ഹസ്സി പറഞ്ഞു.

മൈക്കല്‍ ഹസ്സിയുടെ “ബെസ്റ്റ് ഓഫ് എനിമീസ് XI” ല്‍ മൂന്ന് ഇന്ത്യക്കാര്‍, ഹസ്സിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോണി ടീമില്‍ ഇല്ല

മൈക്കല്‍ ഹസ്സി തിരഞ്ഞെടുത്ത “ബെസ്റ്റ് ഓഫ് എനിമീസ് XI” ല്‍ മൂന്ന് ഇന്ത്യക്കാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, വിരാട് കോഹ്‍ലി എന്നിവരാണ് ലിസ്റ്റിലുള്ള താരങ്ങള്‍. അതേ സമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനും ഹസ്സിയുടെ സഹകളിക്കാരനുമായ എംഎസ് ധോണിയെ ഹസ്സി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

താന്‍ ടെസ്റ്റില്‍ എതിരെ കളിച്ചിട്ടുള്ള താരങ്ങളില്‍ നിന്നാണ് ഹസ്സിയുടെ ഇലവന്‍. ബ്രയന്‍ ലാറ, ജാക്വസ് കാലിസ്, സംഗക്കാര എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ധോണിയെ വേണോ എബിഡിയെ വേണോ സംഗക്കാരയെ വേണോ ടീമില്‍ എന്ന് താന്‍ ഏറെ ചിന്തിച്ചുവെങ്കിലും പിന്നീട് സംഗക്കാരയ്ക്കാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ പ്രഭാവം സൃഷ്ടിക്കാനായതെന്ന് പറഞ്ഞ് താരം ധോണിയെയും എബിഡിയെയും ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

മൈക്കല്‍ ഹസ്സിയുടെ “ബെസ്റ്റ് ഓഫ് എനിമീസ് XI” : Virender Sehwag, Graeme Smith, Brian Lara, Sachin Tendulkar, Virat Kohli, Jacques Kallis, Kumar Sangakkara, Dale Steyn, Morne Morkel, James Anderson, Muttiah Muralitharan.

ഭുവിയും ബുംറയും, ഇന്ത്യയ്ക്ക് നഷ്ടബോധം തോന്നുക ഇവരെ ഓര്‍ത്ത്

ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ന് സന്ദര്‍ശനം നടത്തുന്നതെങ്കിലും ഭുവനേശ്വര്‍ കുമാര്‍ പരിക്കിന്റെ പിടിയിലായതും ജസ്പ്രീത് ബുംറ പരിക്കില്‍ നിന്ന് തിരികെ എത്തുന്നതെയുള്ളുവെന്ന ഘടകവും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് പറഞ്ഞ മൈക്കല്‍ ഹസ്സി. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവരെല്ലാം തന്നെ മികച്ച് ബൗളര്‍മാരാണെങ്കിലും ഇന്ത്യയ്ക്ക് നഷ്ടബോധം തോന്നുക ഭുവിയെയും ബുംറയെയും ഓര്‍ത്താകുമെന്നാണ് ഹസ്സി പറഞ്ഞത്.

ബുംറ പരമ്പരയില്‍ പങ്കെടുക്കുമെങ്കിലും താരം എത്ര കണ്ട് ഫിറ്റാണെന്ന് ഉറപ്പില്ല. ഭുവനേശ്വര്‍ ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമിലുമില്ല. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്തുക പ്രയാസകരമാണ്. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലും മികച്ച രണ്ട് ബൗളര്‍മാരാണ് ഇവര്‍. ഈ നഷ്ടം ഇന്ത്യയെ അലട്ടുക തന്നെ ചെയ്യുമെന്ന് ഹസ്സി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അശ്വിനെ ഒഴിവാക്കി കുല്‍ദീപിനു അവസരം നല്‍കരുത്: മൈക്കല്‍ ഹസ്സി

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഒരു മുന്‍ നിര സ്പിന്നറെ മാത്രമാണ് കളിപ്പിക്കുന്നതെങ്കില്‍ അത് അശ്വിന്‍ തന്നെയാകണമെന്ന് അഭിപ്രായപ്പെട്ട് മൈക്കല്‍ ഹസ്സി. കുല്‍ദീപിനെ അശ്വിനെ ഒഴിവാക്കി കളിപ്പിക്കരുതെന്നാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം പറഞ്ഞത്. കുല്‍ദീപ് മികച്ച ബൗളറാണെങ്കില്‍ അശ്വിനു പകരം ടീമില്‍ താരം കളിക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.

ടെസ്റ്റില്‍ അശ്വിന്‍ ഏറെ കാലമായി മികവ് പുലര്‍ത്തി വരികയാണ്. 300ലധികം ടെസ്റ്റ് വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. കൂടാതെ ഇംഗ്ലണ്ട് നിരയില്‍ ഒട്ടനവധി ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരുണ്ട്. അതും താരത്തിനു അനുകൂലമാണ്. കുല്‍ദീപ് പ്രായം കുറഞ്ഞ താരമാണ് ഇനിയും അവസരം ലഭിക്കും. ധൃതി കാണിച്ച് താരത്തെ അശ്വിനു പകരം കളിപ്പിക്കേണ്ടതില്ലെന്നാണ് ഹസ്സി അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെന്നൈയ്ക്ക് ബാറ്റിംഗ് കോച്ചായി മൈക്കല്‍ ഹസ്സി

മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സിയെ ബാറ്റിംഗ് കോച്ചായി നിയമിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2008 മുതല്‍ 2013 വരെ ടീമിന്റെ ഭാഗമായിരുന്ന മൈക്കല്‍ ഹസി ടീമിനൊപ്പം രണ്ട് തവണ കപ്പ് അടിച്ചിരുന്നു. 2014ല്‍ മുംബൈയിലേക്ക് മാറിയെങ്കിലും 2015ല്‍ താരത്തെ സിഎസ്‍കെ തിരികെ വാങ്ങി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചെന്നൈയുടെ ബാറ്റിംഗ് കോച്ചായി ആണ് ഹസ്സിയുടെ മടങ്ങി വരവ്.

നേരത്തെ ഐപിഎല്‍ ടീമുകളുടെ നിലനിര്‍ത്തല്‍ ഇവന്റില്‍ ധോണി, റൈന, ജഡേജ എന്നീ പ്രധാന താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയിരുന്നു. മൈക്കല്‍ ഹസ്സി റൈനയ്ക്കും ധോണിയ്ക്കും പിന്നിലായി ഏറ്റവും അധികം റണ്‍സ് നേടുന്ന മൂന്നാമത്തെ സിഎസ്‍കെ താരമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version