ആദ്യ ടെസ്റ്റ് സമനിലയിലായെങ്കിലും ഇന്ത്യയ്ക്ക് ഇനിയും പരമ്പര വിജയിക്കാനാകും – മൈക്കൽ ഹോള്‍ഡിംഗ്

ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ വിജയം ഇന്ത്യയ്ക്ക് തന്നെയാകും എന്ന് പറഞ്ഞ് മൈക്കൽ ഹോള്‍ഡിംഗ്. ട്രെന്റ് ബ്രിഡ്ജിൽ ഇന്ത്യയ്ക്ക് വിജയം നേടാനായില്ലെങ്കിലും ഇനിയും പരമ്പര സ്വന്തമാക്കുവാന്‍ മുന്‍ തൂക്കം ഇന്ത്യയ്ക്ക് തന്നെയായിരിക്കുമെന്നും മൈക്കല്‍ ഹോള്‍ഡിംഗ് വ്യക്തമാക്കി.

രണ്ട് മാസമായി ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീം അവിടുത്തെ സാഹചര്യങ്ങളുമായി ഇഴുകി കഴിഞ്ഞുവെന്നും അതിനാൽ തന്നെ അവര്‍ ശക്തരായി തന്നെ തുടരുമെന്നും മൈക്കൽ ഹോള്‍ഡിംഗ് വ്യക്തമാക്കി.

ഇന്ത്യ ഈ പരമ്പര ഫേവറൈറ്റുകളായി ആണ് തുടങ്ങിയതെന്നും അവര്‍ ഫേവറൈറ്റുകളുമായി തന്നെ തുടരുമെന്നും മൈക്കൽ ഹോള്‍ഡിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ പേസ് ബൗളിംഗ് കരുത്തരാണെന്നും ഇനിയും ശക്തമായ പ്രകടനം പരമ്പരയിൽ അവര്‍ കാണിക്കുമെന്നും മൈക്കൽ ഹോള്‍ഡിംഗ് വ്യക്തമാക്കി.

ഫൈനലിന് ഇന്ത്യ ഒരു സ്പിന്നറെ ഉള്‍പ്പെടുത്തണം, അത് അശ്വിനായിരിക്കണം -മൈക്കൽ ഹോള്‍ഡിംഗ്

ന്യൂസിലാണ്ടിനെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ ഒരു സ്പിന്നറെ ഉള്‍പ്പെടുത്തണമെന്നും അത് രവിചന്ദ്രന്‍ അശ്വിന്‍ ആയിരിക്കണമെന്നുമാണ് കരുതുന്നതെന്നും പറ‍ഞ്ഞ് മൈക്കൽ ഹോൾഡിംഗ്. ഇന്ത്യയുടെ ബൗളിംഗ് അറ്റാക്ക് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുമെന്നാണ് താൻ കരുതുന്നതെന്ന് ഹോൾഡിംഗ് പറഞ്ഞു.

സ്വാഭാവികമായി സാഹചര്യങ്ങൾക്ക് പ്രധാന റോളുണ്ടെന്നും എന്നാൽ നല്ല സൂര്യനുദിയ്ക്കുന്ന സമയമാണെങ്കിൽ ഇന്ത്യയ്ക്ക് രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള സാധ്യതയും ഉണ്ടെന്നും ഇനി അഥവാ ഒരു സ്പിന്നറാണെങ്കിലും അത് അശ്വിനായിരിക്കുമെന്നും ഹോൾഡിംഗ് പറ‍ഞ്ഞു. അശ്വിന് ബാറ്റിംഗിലും ടീമിനെ സഹായിക്കാനാകുമെന്നും ഹോൾഡിംഗ് വ്യക്തമാക്കി.

ഏജീസ് ബൗളിലെ പിച്ചിന് സ്പിന്നിനെ പിന്തുണയ്ക്കുവാനാകുമെന്നും അതിനാൽ തന്നെ ഇന്ത്യയ്ക്ക് മികച്ച സാധ്യതയാണ് മത്സരത്തിലുള്ളതെന്നും ഹോൾഡിംഗ് അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്‍ ടീം ഉടന്‍ ഇംഗ്ലണ്ടിലേക്ക് എത്തുന്നതാവും കൂടുതല്‍ സുരക്ഷിതം – മൈക്കല്‍ ഹോള്‍ഡിംഗ്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം എത്രയും വേഗം ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതാകും നല്ലതെന്ന് പറഞ്ഞ് മുന്‍ വിന്‍ഡീസ് താരം മൈക്കല്‍ ഹോള്‍ഡിംഗ്. പാക്കിസ്ഥാനില്‍ സ്ഥിതി തീര്‍ത്തും മോശമാണെന്നും ഇംഗ്ലണ്ടില്‍ എത്തുകയാണെങ്കില്‍ അവര്‍ക്ക് ബയോ സുരക്ഷിതമായ അന്തരീക്ഷത്തില്‍ സുരക്ഷിതമായി ഇരിക്കാമെന്നും ഹോള്‍ഡിംഗ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം പാക് താരങ്ങളെയൊണ് കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. ഇപ്പോള്‍ ടീം ആദ്യം പ്രഖ്യാപിച്ച 29 അംഗ സ്ക്വാഡില്‍ 10 പേര്‍ക്ക് കോവിഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഹഫീസ് സ്വയം പരിശോധന നടത്തി താന്‍ കോവിഡ് അല്ലെന്നും ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

ഇന്ന് ഒരു തവണ കൂടി താരങ്ങളുടെയെല്ലാം പരിശോധന ബോര്‍ഡ് നടത്തുമെന്നാണ് അറിയുന്നത്.

പുതു തലമുറയിലെ താരങ്ങള്‍ക്കെതിരെ പന്തെറിയുവാന്‍ ഭയമില്ല, തനിക്ക് തന്റെ പേസില്‍ വിശ്വാസമുണ്ട് – മൈക്കല്‍ ഹോള്‍ഡിംഗ്

തനിക്ക് തന്റെ പേസില്‍ വിശ്വാസമുണ്ടെന്നും അതിനാല്‍ തന്നെ ഇന്നത്തെ തലമുറയിലെ അപകടകാരികളായ ബാറ്റ്സ്മാന്മാരായ രോഹിത് ശര്‍മ്മ, എബി ഡി വില്ലിയേഴ്സ് എന്നിവര്‍ക്കെതിരെ പന്തെറിയുന്നതില്‍ തനിക്ക് ഭയമില്ലെന്നും പറഞ്ഞ് മുന്‍ വിന്‍ഡീസ് താരം മൈക്കല്‍ ഹോള്‍ഡിംഗ്. തന്റെ കാലത്തെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരില്‍ ഒരാളായിരുന്നു ഹോള്‍ഡിംഗ്. വിവിധ രാജ്യങ്ങളിലെ താരങ്ങള്‍ക്കും അന്ന് പേടി സ്വപ്നമായിരുന്നു ഈ വിന്‍ഡീസ് താരം.

പേസോടു കൂടി പന്ത് മൂവ് ചെയ്യിക്കുവാന്‍ കഴിയുന്ന ആളായിരുന്നു ഹോള്‍ഡിംഗ്. അന്നത്തെ കാലത്ത് താരത്തിനെതിരെ റണ്‍സ് കണ്ടെത്തുവാന്‍ പ്രയാസമായിരുന്നു. കൂടാതെ ക്രിക്കറ്റില്‍ അന്ന് വേഗത്തില്‍ സ്കോര്‍ ചെയ്യുന്നതും അത്ര പതിവുള്ള കാഴ്ചയായിരുന്നില്ല.

രോഹിത് – എബിഡി പോലുള്ള ക്രിക്കറ്റിലെ വിസ്ഫോടനമായ ബാറ്റിംഗ് കാഴ്ച വയ്ക്കുന്ന താരങ്ങള്‍ക്കെതിരെ പന്തെറിയുവാന്‍ പേിടിയുണ്ടോ എന്നായിരുന്നു ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചത്. പേസിനെ അടിസ്ഥാനപ്പെടുത്തിയാണ് ബാറ്റസ്മാന്മാര്‍ ഷോട്ടുകള്‍ കളിക്കുന്നതെന്നും തന്റെ പേസില്‍ ഇത്തരം ഷോട്ടുകളൊക്കെ അത്ര എളുപ്പത്തില്‍ കളിക്കാനാകില്ലെന്നും ഹോള്‍ഡിംഗ് വ്യക്തമാക്കി.

ബ്രെറ്റ് ലീ, ഷൊയ്ബ് അക്തര്‍, ഡെയില്‍ സ്റ്റെയിന്‍ എന്നീ താരങ്ങള്‍ക്കെതിരെ അനായാസത്തില്‍ ഷോട്ടുകള്‍ കളിക്കുവാന്‍ എളുപ്പമല്ലെന്നും ഹോള്‍ഡിംഗ് വ്യക്തമാക്കി. കാര്യമെന്തായാലും തനിക്ക് ഇപ്പോളത്തെ ബാറ്റ്സ്മാന്മാര്‍ക്കെതിരെ കളിക്കുന്നതില്‍ യാതൊരുവിധ ഭയവുമില്ലെന്ന് ഹോള്‍ഡിംഗ് അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ടുനിന്നത് ദൗർഭാഗ്യകരമെന്ന് ഹോൾഡിങ്

കൊറോണ വൈറസ് ബാധയെ തുടർന്ന് ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ടുനിന്നത് ദൗർഭാഗ്യകരമാണെന്ന് വെസ്റ്റിൻഡീസ് ബൗളിംഗ് ഇതിഹാസം മൈക്കിൾ ഹോൾഡിങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങളായ ഷിംറോൺ ഹേറ്റ്മേയർ, ഡാരൻ ബ്രാവോ, കീമോ പോൾ എന്നിവർ വിട്ടുനിന്നിരുന്നു.

ഇംഗ്ലണ്ടിൽ ഡാരൻ ബ്രാവോയുടെയും ഹേറ്റ്മേയരുടെയും സേവനം വെസ്റ്റിൻഡീസിന് ലഭിക്കാത്തത് തിരിച്ചടിയാണെന്നും ഹോൾഡിങ് പറഞ്ഞു. വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം താരങ്ങൾ വിട്ടുനിന്നത് ദൗർഭാഗ്യകരമാണെന്നും എന്നാൽ അവരെ ഇംഗ്ലണ്ടിലേക്ക് പോവാൻ നിർബന്ധിക്കാൻ പറ്റില്ലെന്നും ഹോൾഡിങ് പറഞ്ഞു. ഈ താരങ്ങൾ എല്ലാം മികച്ച പ്രതിഭയുള്ളവരാണെന്നും അത്കൊണ്ട് തന്നെ അവരുടെ സേവനം വെസ്റ്റിൻഡീസിന് ലഭിക്കാത്തത് തിരിച്ചടിയാണെന്നും ഹോൾഡിങ് പറഞ്ഞു.

ഡാരൻ ബ്രാവോക്ക് ഇംഗ്ലണ്ട് പരമ്പര തന്റെ കരിയർ തിരിച്ചുപിടിക്കാനുള്ള അവസരമായിരുന്നെന്നും കൂടുതൽ മത്സരങ്ങൾ കളിച്ച് വെസ്റ്റിൻഡീസിന്റെ വലിയ താരമാവാനുള്ള അവസരമായിരുന്നു ഇതെന്നും ഹോൾഡിങ് പറഞ്ഞു. അതെ സമയം ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്ന താരങ്ങളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും മുൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

ബോള്‍ ഷൈന്‍ ചെയ്യാന്‍ തുപ്പല്‍ ഉപയോഗിക്കരുതെന്ന ഐസിസിയുടെ തീരുമാനത്തിന് പിന്നിലെ കാരണം തനിക്ക് മനസ്സിലാകുന്നില്ല

പേസ് ബൗളര്‍മാര്‍ പന്ത് സ്വിംഗ് ചെയ്യാനും ഒരു സൈഡ് ഷൈന്‍ ചെയ്യിക്കുവാനുമായി ഉപയോഗിക്കുന്നത് തുപ്പലാണ്. പണ്ട് കാലം മുതലേ ഇത് ഉപയോഗിച്ച് വരികയാണ്. എന്നാല്‍ ഇപ്പോള്‍ കൊറോണ വ്യാപനം മൂലം ഈ രീതി ഇനി ആവര്‍ത്തിക്കരുത് എന്ന് ഐസിസി ഉടനെ നിയമം പാസാക്കുമെന്നാണ് അറിയുന്നത്. ഈ അടുത്ത നടന്ന സിഇസി മീറ്റിംഗിലാണ് ഈ രീതിയിലൊരു ചര്‍ച്ച ഉയര്‍ന്ന് വന്നത്.

ഇതിന്‍ പ്രകാരം തുപ്പലിന് പകരം വാസലിന്‍ പോലുള്ള സാധനം ഉപയോഗിക്കാമെന്നാണ് ഐസിസിയുടെ അഭിപ്രായം. എന്നാല്‍ ഈ സമീപനത്തിനെ എതിര്‍ത്ത് പല താരങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. വിന്‍ഡീസ് ഇതിഹാസ താരം മൈക്കല്‍ ഹോള്‍ഡിംഗ് ആണ് ഐസിസിയുടെ ഈ ആശയത്തിന് പിന്നിലെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് തുറന്നടിച്ചത്.

വിയര്‍പ്പോ തുപ്പലോ അല്ലാതെ വേറെ വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ അനുവദിക്കുന്നത് ഐസിസി തന്നെ പന്തില്‍ കൃത്രിമം കാണിക്കുവാന്‍ അവസരം നല്‍കുന്നതിന് തുല്യമാണെന്ന് ഹോള്‍ഡിംഗ് പറഞ്ഞു. ബയോ സെക്യുര്‍ സാഹചര്യത്തിലാണ് കളി നടത്തുകയെന്ന് ആദ്യം ഇവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ താരങ്ങള്‍ എല്ലാവരും സെല്‍ഫ്-ഐസൊലേഷനില്‍ കഴിയുകയും രോഗം പിടിപെടാത്തവരുമാകുമെങ്കില്‍ പിന്നെ ഇത് പോലെ ഉപയോഗിച്ചാല്‍ എന്താണ് പ്രശ്നം എന്നും ഹോള്‍ഡിംഗ് ചോദിച്ചു.

അങ്ങനെ അവര്‍ സുരക്ഷിതരല്ലെങ്കില്‍ പിന്നെ ഈ ഒരുക്കങ്ങളെല്ലാ നടത്തുന്നത് അസ്ഥാനത്താണെന്നും ഹോള്‍ഡിംഗ് പറഞ്ഞു. ഇത്തരം സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് ഇത്ര ധൃതി പിടിച്ച് ക്രിക്കറ്റിനായി ആളുകള്‍ ഇറങ്ങുന്നതെന്നും സാഹചര്യം മെച്ചപ്പെട്ട ശേഷം മതിയല്ലോ ക്രിക്കറ്റിന്റെ പുനരാരംഭം എന്നും ഹോള്‍ഡിംഗ് ചോദിച്ചു.

കോഹ്‍ലി വിവ് റിച്ചാര്‍ഡ്സിനെ ഓര്‍മ്മിപ്പിക്കുന്നു: മൈക്കല്‍ ഹോള്‍ഡിംഗ്

വിരാട് കോഹ്‍ലിയുടെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് ക്രിക്കറ്റിംഗ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സിനെ ഓര്‍മ്മ വരുന്നുവെന്ന് മുന്‍ വിന്‍ഡീസ് ക്രിക്കറ്റ് താരം മൈക്കല്‍ ഹോള്‍ഡിംഗ്. കോഹ്‍ലിയുടെ ജയത്തിനായുള്ള അഭിനിവേശവും കഴിവും എല്ലാം തന്നെ വിവ് റിച്ചാര്‍ഡ്സിന്റേതിനു സമമാണെന്ന് ഹോള്‍ഡിംഗ് പറഞ്ഞു. റിച്ചാര്‍ഡ്സിനെ പോലെത്തന്നെ ടീമിലെ മറ്റംഗങ്ങളെ ബഹുദൂരം പിന്നിലാക്കുവാന്‍ കോഹ്‍ലിയ്ക്കും ഇതിനാല്‍ സാധിക്കുന്നുവെന്നും മൈക്കല്‍ ഹോള്‍ഡിംഗ് അഭിപ്രായപ്പെട്ടു.

ആത്മവിശ്വാസമുള്ള, തന്നില്‍ വിശ്വാസമുള്ള താരമാണ് കോഹ്‍ലി. അതേ പ്രകൃതമായിരുന്നു വിവ് റിച്ചാര്‍ഡ്സിനുമെന്ന് ഹോള്‍ഡിംഗ് പറഞ്ഞു. തന്റെ ബാറ്റിനെ പന്ത് കീഴടക്കുമ്പോളും ചിരിയോടെയാണ് വിരാട് അതിനെ നേരിടുന്നത്. തനിക്ക് സ്ഥിതിയിന്മേലുള്ള നിയന്ത്രണമുള്ളതിനാലാണ് കോഹ്‍ലിയ്ക്ക് അതിനു സാധിക്കുന്നതെന്നും വിന്‍ഡീസ് ഇതിഹാസം പറഞ്ഞു.

Exit mobile version