ഇത് ലെവൻഡോസ്കി കാലം!! മെസ്സിയുടെ കോപയും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി ലെവൻഡോസ്കി!!

ഈ വർഷവും ബാലൻ ഡി ഓർ ഇല്ലാത്ത സങ്കടം ഫിഫാ ബെസ്റ്റ് നേടിക്കൊണ്ട് പോളിഷ് സ്ട്രൈക്കർ ലെവൻഡോസ്കി തീർത്തിരിക്കുകയാണ്‌. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരമായ ഫിഫ ബെസ്റ്റ് തുടർച്ചയായ രണ്ടാം തവണയും ലെവൻഡോസ്കി സ്വന്തമാക്കിയിരിക്കുകയാണ്. മൊ സലായെയും ലയണൽ മെസ്സിയെയും മറികടന്നാണ് ലെവൻഡോസ്കി ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്‌.

Credit: Twitter

ലെവൻഡോസ്കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു അവസാന രണ്ടു സീസണിലേത്. ഇത്തവണ യൂറോപ്പിലെ ടോപ് സ്കോറർ ആയിരുന്നു ലെവൻഡോസ്കി. ബാലൻ ഡി ഓറിൽ ലെവൻഡോസ്കി മെസ്സിക്ക് പിറകിൽ പോയിരുന്നു. എന്നാൽ ഇന്ന് മെസ്സിയുടെ കോപയ്ക്കും മുകളിൽ ലെവൻഡോസ്കിയുടെ പ്രകടനത്തിനെ കണ്ടത് കൊണ്ട് ഈ പുരസ്കാരം പോളിഷ് സ്ട്രൈക്കർക്ക് ലഭിച്ചു.

കൊറോണയിൽ നിന്ന് തിരിച്ച് വരാൻ ഏറെ സമയം എടുക്കുന്നു എന്ന് മെസ്സി

പി എസ് ജിക്ക് ലയണൽ മെസ്സിയെ അടുത്ത മത്സരത്തിലും നഷ്ടമായേക്കും. കൊറോണ നെഗറ്റീവ് ആയെങ്കിൽ താൻ പൂർണ്ണ ആരോഗ്യവാൻ ആകാൻ സമയം എടുക്കുന്നു എന്ന് ലയണൽ മെസ്സി തന്നെ അറിയിച്ചു. കൊറോണ നെഗറ്റീവ് ആയി പാരീസിലേക്ക് തിരിച്ച് എത്തി എങ്കിലും ഇത്ര ദിവസവും മെസ്സി ഒറ്റയ്ക്ക് ആണ് പരിശീലനം നടത്തുന്നത്. താൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയം കൊറോണ മുക്തമാകാൻ എടുക്കുന്നു എന്ന് മെസ്സി പറഞ്ഞു.

എന്നാൽ താൻ പൂർണ്ണ ഫിറ്റ്നെസിന്റെ അടുത്ത് ആണെന്നും പെട്ടെന്ന് കളത്തിൽ തിരികെയെത്തും എന്നും മെസ്സി പറഞ്ഞു. എന്നാൽ ബ്രെസ്റ്റിനെതിരായ പി എസ് ജിയുടെ അടുത്ത മത്സരത്തിൽ മെസ്സി കളിക്കില്ല.

മെസ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനും ഇല്ല

ലയണൽ മെസ്സിയുടെ പി എസ് ജി കരിയറിന്റെ തുടക്കം മോശമായി തന്നെ തുടരുന്നു. ഇതുവരെ പി എസ് ജിയിൽ എത്തി ലീഗിൽ ഒരു ഗോൾ അടിക്കാൻ കഴിയാത്ത ലയണൽ മെസ്സിക്ക് വീണ്ടും പരിക്കേറ്റതായി ക്ലബ് സ്ഥിരീകരിച്ചു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് ആദ്യ പകുതിയിൽ കളം വിട്ട മെസ്സിയുടെ പരിക്ക് മാറാൻ സമയം എടുക്കും എന്നും അതുകൊണ്ട് തന്നെ താരം പി എസ് ജിയുടെ ലൈപ്സിഗിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഉണ്ടാകില്ല എന്നുമാണ് റിപ്പോർട്ടുകൾ.

മറ്റന്നാൾ ജർമ്മനിയിൽ വെച്ച് ലൈപ്സിനെയാണ് പി എസ് ജിക്ക് നേരിടാൻ ഉള്ളത്. പാരീസിൽ വെച്ച് ലൈപ്സ്ഗിനെ നേരിട്ടപ്പോൾ ഇരട്ട ഗോളുകളുമായി മെസ്സി താരമായിരുന്നു. മെസ്സിയുടെ അഭാവം താരത്തിന്റെ ആരാധകരെ വിഷമത്തിലാക്കും. പാരീസിൽ എത്തിയതു മുതൽ പഴയ മെസ്സിയെ കാണാൻ കഴിയാതെ നിൽക്കുകയാണ് ഫുട്ബോൾ പ്രേമികൾ.

കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. പു എസ് ജിയുടെ അടുത്ത മത്സരങ്ങളിൽ മെസ്സി ഉണ്ടാകില്ല. മെറ്റ്സിനെതിരായ മത്സരവും ചാമ്പ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ വലിയ മത്സരവും ലയണൽ മെസ്സിക്ക് നഷ്ടമായേക്കും. ലിയോണിനെതിരായ മത്സരത്തിനിടയിൽ ആണ് പരിക്കേറ്റത് എന്നാണ് പി എസ് ജി പറയുന്നത്.

അന്ന് മെസ്സിയെ സബ്ബ് ചെയ്തപ്പോൾ മെസ്സി പോചടീനോയോട് തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇന്ന് വന്ന സ്കാൻ റിപ്പോർട്ടിൽ മുട്ടിന് ചെറിയ പരിക്ക് ഉണ്ട് എന്നാണ് കണ്ടെത്തിയത്. ഒരാഴ്ച എങ്കിലും മെസ്സി പുറത്ത് ഇരിക്കേണ്ടി വന്നേക്കും. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് മുമ്പ് മെസ്സി ഫിറ്റ്നെസ് വീണ്ടെടുക്കണം എന്നാകും പി എസ് ജി ആരാധകർ ആഗ്രഹിക്കുന്നത്.

“ബാഴ്സലോണ തന്നോട് ഫ്രീ ആയി കളിക്കാൻ ആവശ്യപ്പെട്ടില്ല, വേതനം എത്ര കുറക്കാനും താൻ തയ്യാറായിരുന്നു” – മെസ്സി

ബാഴ്സലോണ പ്രസിഡന്റ് ലപോർടയുടെ പ്രസ്താവനകൾ വേദനിപ്പിക്കുന്നു എന്ന് ലയണൽ മെസ്സി. നേരത്തെ മെസ്സി വേതനം വാങ്ങാതെ ബാഴ്സലോണക്ക് വേണ്ടി കളിച്ചിരുന്നു എങ്കിൽ എന്ന് താൻ ആഗ്രഹിച്ചു പോയിരുന്നു എന്നും എന്നാൽ മെസ്സി അങ്ങനെ ഒരു ആവശ്യം ഒരിക്കലും ഉന്നയിച്ചില്ല എന്നും ലപോർട പറഞ്ഞിരുന്നു. ലപോർടയുടെ വാക്കുകൾ വേദനിപ്പിക്കുന്നു എന്നും ഇത് താൻ അർഹിക്കുന്നില്ല എന്നും മെസ്സി പറഞ്ഞു. തന്നോട് ഒരാളും ഫ്രീ ആയി ബാഴ്സലോണക്ക് ആയി കളിക്കാൻ‌ ആവശ്യപ്പെട്ടിരുന്നില്ല എന്ന് മെസ്സി പറഞ്ഞു.

താൻ തന്റെ വേതനം പകുതിയാക്കി കുറച്ചു. അതിലും ഏറെ കുറക്കാൻ താൻ തയ്യാറായിരുന്നു എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ മെസ്സിക്ക് നൽകിയ കരാർ അംഗീകരിക്കാൻ ലാലിഗ തയ്യാറാകാതെ ഇരുന്നതോടെ ആയിരുന്നു ലയണൽ മെസ്സിക്ക് ഫ്രഞ്ച് ക്ലബായ പി എസ് ജിയിലേക്ക് പോകേണ്ടി വന്നത്. മെസ്സി പോയതോടെ ബാഴ്സലോണ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ബാഴ്സലോണ വിട്ടതിനു ശേഷം മെസ്സിയും തന്റെ പതിവ് ഫോമിൽ എത്തിയിട്ടില്ല.

“മെസ്സി റൊണാൾഡോയൊപ്പം യുവന്റസിൽ കളിക്കണം”

ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലിയോണൽ മെസ്സി യുവന്റസിൽ റൊണാൾഡോക്കൊപ്പം കളിക്കണമെന്ന് മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ഹാമെസ് റോഡ്രിഗസ്. കഴിഞ്ഞ ദിവസം മെസ്സി ബാഴ്‌സലോണയിൽ പുതിയ കരാർ ഒപ്പുവെക്കില്ലെന്ന് ഉറപ്പായിരുന്നു. തുടർന്നാണ് ഫുട്ബോൾ ലോകം കണ്ട മികച്ച താരങ്ങളായ മെസ്സിയും റൊണാൾഡോയും ഒരുമിച്ച് യുവന്റസിൽ കളിക്കണമെന്ന് എവർട്ടൺ താരം റോഡ്രിഗസ് പറഞ്ഞത്.

മെസ്സിയും റൊണാൾഡോയും ഒരുമിച്ച് കാളിക്കണമെന്നത് ഒരുപാട് ഫുട്ബോൾ ആരാധകരുടെ സ്വപനം ആണെന്നും റോഡ്രിഗസ് പറഞ്ഞു. മെസ്സി ഓരോ വർഷവും 30ൽ അധികം ഗോളും അസിസ്റ്റും നേടുന്നുണ്ടെന്നും ഇനിമുതൽ ബാഴ്‌സലോണ ഇതിനായി പുതിയ ഒരാളെ കണ്ടത്തേണ്ടി വരുമെന്നും റോഡ്രിഗസ് കൂട്ടിച്ചേർത്തു. ബാഴ്‌സലോണ വിട്ട മെസ്സി പി.എസ്.ജിയിലേക്ക് പോവുമെന്നാണ് കരുതപ്പെടുന്നത്.

മെസ്സി താണ്ഡവത്തിൽ ബൊളിവിയ തകർന്നു

സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനക്ക് വമ്പൻ ജയം. കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൊളിവിയയെയാണ് അർജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനക്ക് വിജയം എളുപ്പമായി. അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായും ഇന്നത്തെ മത്സരത്തോടെ മെസ്സി മാറി. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ അർജന്റീന 3-0 മുൻപിലായിരുന്നു. അർജന്റീനയുടെ തോൽവിയറിയാത്ത 17മത്തെ മത്സരമായിരുന്നു ബൊളീവിയക്കെതിരായ മത്സരം.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പപ്പു ഗോമസിലൂടെയാണ് അർജന്റീന ഗോളടി തുടങ്ങിയത്. തുടർന്ന് പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിപ്പിച്ച മെസ്സി അധികം താമസിയാതെ അഗ്വേറൊയുടെ പാസിൽ നിന്ന് മൂന്നാമത്തെ ഗോളും നേടി. എന്നാൽ രണ്ടാം പകുതിയിൽ സവേർദയിലൂടെ ഒരു ഗോൾ മടക്കി ബൊളീവിയ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ ലൗറ്റാറോ മാർട്ടിനസ് അർജന്റീനയുടെ നാലാമത്തെ ഗോളും നേടി ബൊളീവിയയുടെ തിരിച്ചുവരവിനുള്ള സാധ്യതകൾ അവസാനിപ്പിക്കുകയായിരുന്നു.

ഗ്രൂപ്പിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഉറുഗ്വ ഏകപക്ഷീയമായ ഒരു ഗോളിന് പാരഗ്വയെ പരാജയപ്പെടുത്തി. എഡിസൺ കവാനിയുടെ പെനാൽറ്റി ഗോളിലാണ് ഉറുഗ്വ വിജയം ഉറപ്പിച്ചത്. നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച അർജന്റീന 10 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. 7 പോയിന്റുള്ള ഉറുഗ്വയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്.

മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് ബാഴ്‌സലോണ പ്രസിഡണ്ട്

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ തന്നെ അടുത്ത സീസണിലും തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബാർസിലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട. ബാഴ്‌സലോണ കോപ്പ ഡെൽ റേ കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു ബാഴ്‌സലോണ പ്രസിഡന്റ്. ഇരട്ട ഗോളുകൾ നേടിയ മെസ്സിയുടെ മികവിൽ ബാഴ്‌സലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ മെസ്സി ഒരു ലോകോത്തര ഗോളും സ്വന്തമാക്കിയിരുന്നു.

2018ൽ മെസ്സി ക്യാപ്റ്റനായതിന് ശേഷം ആദ്യമായാണ് ബാർസിലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സിയെന്നും ബാഴ്‌സലോണയുമായി മെസ്സിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും ലപോർട്ട പറഞ്ഞു. മെസ്സി ബാഴ്‌സലോണയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അത്കൊണ്ട് തന്നെ മെസ്സിയെ നിലനിർത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ലപോർട്ട കൂട്ടിച്ചേർത്തു.

നിലവിൽ മെസ്സിക്ക് പിന്തുണയുമായി മനോഹരമായി ഫുട്ബോൾ കളിക്കുന്ന മികച്ച ഒരു ടീം ഉണ്ടെന്നും സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതിനും ലപോർട്ട പറഞ്ഞു.

മെസ്സി ഇല്ലായിരുന്നെങ്കിൽ റയൽ മാഡ്രിഡ് ഇതിലും കൂടുതൽ കിരീടം നേടുമായിരുന്നു : സെർജിയോ റാമോസ്

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയുടെ കൂടെ ഇല്ലായിരുന്നെങ്കിലും റയൽ മാഡ്രിഡ് ഇതിലും കൂടുതൽ കിരീടങ്ങൾ നേടുമായിരുന്നെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി മെസ്സിയുടെ പ്രകടനം മൂലം റയൽ മാഡ്രിഡിന് കൂടുതൽ കിരീടങ്ങൾ നേടാനുള്ള അവസരം നഷ്ടമായെന്നും റാമോസ് പറഞ്ഞു.

ബാഴ്‌സലോണയുടെ ചരിതത്തിലെ ഏറ്റവും മികച്ച ടീമിനെ റയൽ മാഡ്രിഡ് നേരിട്ടിട്ടുണ്ടെന്നും എന്നാൽ വലിയ പരിശീലകനായ ജോസെ മൗറിനോ പരിശീലിപ്പിച്ചിട്ട് പോലും ബാഴ്‌സലോണയെ തോൽപ്പിക്കാൻ റയൽ മാഡ്രിഡ് ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ടെന്നും റാമോസ് പറഞ്ഞു. ബാഴ്‌സലോണക്കെതിരെ ഒരുപാട് തവണ ജയിക്കാൻ ആ കാലഘട്ടത്തിൽ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ലെന്നും റാമോസ് പറഞ്ഞു.

റയൽ മാഡ്രിഡിന്റെ കൂടെ 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ റാമോസിന് ആയെങ്കിലും ലാ ലീഗയിൽ ബാഴ്‌സലോണയുടെ വിജയത്തിനൊപ്പമെത്താൻ ഈ കാലഘട്ടത്തിൽ റാമോസിനും റയൽ മാഡ്രിഡിനും ആയിരുന്നില്ല.

ഇത് നമ്മുടെ മെസ്സി!!! കേരള ബ്ലാസ്റ്റേഴ്സിന്റെ അവിസ്മരണീയ തിരിച്ചുവരവ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും നല്ല പ്രകടനം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ഇന്ന് രണ്ടാം പകുതിയിൽ കണ്ടതാണെന്ന്. ഇന്ന് ഐ എസ് എല്ലിൽ നടന്ന പോരാട്ടത്തിൽ ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് പിറകിലായിരുന്നു. അവിടെ നിന്ന് അത്ഭുതങ്ങൾ കാണിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിക്കുന്നതാണ് കൊച്ചി കണ്ടത്.

കളിയിൽ ആദ്യ പകുതിയിൽ അത്ര മികച്ച കളി ആയിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. കളിയുടെ 38ആം മിനുട്ടിൽ ഡ്രൊബരോവ് നടത്തിയ ഒരു ഫൗൾ സമ്മാനിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ജംഷദ്പൂർ മുന്നിൽ എത്തുകയും ചെയ്തു. ആ പെനാൾട്ടി എടുത്ത പിറ്റി ഒരു പനേങ്ക് കിക്കിലൂടെ ആയിരുന്നു പംത് വലയിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് ഒരു ഗോൾ കൂടെ അടിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആകെ തകർന്നു.

കളി 75ആം മിനുട്ട് ആകുന്നത് വരെ ജംഷദ്പൂർ 2-0ന് തന്നെ മുന്നിൽ നിന്നു. പക്ഷെ അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് പൊരുതി തിരിച്ചു വന്നു. ആദ്യ സഹലിന്റെ ഒരു ക്രോസിൽ നിന്ന് ഒരു ഗംഭീര ഹെഡറിലൂടെ മെസ്സി കേരളത്തെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. പിന്നാലെ 87ആം മിനുട്ടിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മെസ്സി തന്നെ സമനിലയും നേടിക്കൊടുത്തു. സുബ്രതാ പോളിന്റെ മികച്ച സേവുകളും ജംഷദ്പൂഎ ഡിഫൻസിന്റെ വൻ ബ്ലോക്കുകളും ഇല്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയന്റും സ്വന്തമാക്കി മടങ്ങിയേനെ.

യുണൈറ്റഡിന് ആശ്വസിക്കാൻ വകയില്ല, നാളെ മെസ്സി കളിക്കും

ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിനായി ക്യാമ്പ് ന്യൂവിൽ ഇറങ്ങാൻ ഇരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വസിക്കാൻ വകയില്ല. പരിക്ക് മാറിയ മെസ്സി റെഡ് ഡെവിൽസിന് എതിരെ കളിക്കുമെന്ന് ബാഴ്സലോണ സ്ഥിതീകരിച്ചു. ആദ്യ പാദ മത്സരത്തിനിടെ യുണൈറ്റഡ് ഡിഫൻഡർ ക്രിസ് സ്മാളിങ്ന്റെ കൈ തട്ടി മെസ്സിക്ക് മുറിവേറ്റിരുന്നു. ഇതോടെ കഴിഞ്ഞ ല ലീഗ മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല.

ബാഴ്സലോണ പരിശീലകൻ വാൽവേർടെ ആണ് ഇക്കാര്യം സ്ഥിതീകരിച്ചത്. മെസ്സി നാളത്തെ മത്സരം കളിക്കാൻ പൂർണമായും സജ്ജമാണ്, നാളെ മെസ്സി കളിക്കും എന്നാണ് ബാഴ്സ പരിശീലകൻ പറഞ്ഞത്. ആദ്യ പാദ മത്സരത്തിൽ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ എതിരില്ലാത്ത 1 ഗോളിന് തോറ്റ യുണൈറ്റഡിന് നാളെ മെസ്സിയുള്ള ബാഴ്‌സയെ ക്യാമ്പ് ന്യൂവിൽ നേരിടുക എന്നത് കനത്ത വെല്ലുവിളി തന്നെയാണ്.

എംബപ്പേയെ മെരുക്കാൻ മെസ്സിയേക്കാൾ പ്രയാസം- ലിയോൺ ഡിഫൻഡർ

ഇതിഹാസ താരം ലയണൽ മെസ്സിയേക്കാൾ നേരിടാൻ പ്രയാസമുള്ള എതിരാളി കിലിയൻ എംബപ്പേ ആണെന്ന് ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ പ്രതിരോധ താരം മാർസെലോ. ലീഗ് 1 ൽ എംബപ്പേയെ നേരിട്ട താരം ചാമ്പ്യൻസ് ലീഗിൽ.മെസ്സിക്കെതിരെയും കളിച്ചിരുന്നു. പക്ഷെ തടായാൻ പ്രയാസമുള്ള എതിരാളിയാണ് എംബപ്പേ എന്നാണ് മാർസെലോയുടെ പക്ഷം. ലിയോണിന്റെ സെന്റർ ബാക്കാണ് മാർസെലോ.

ഈ സീസണിൽ എംബപ്പേയെ നേരിടുന്നത് തനിക്ക് കടുത്ത ജോലിയാണ് സമ്മാനിച്ചത്, സ്പീഡും പൊസിഷനിങ്ങും നോക്കുമ്പോൾ മെസ്സിയേക്കാൾ ഭാരമുള്ള ജോലി സമ്മാനിച്ചത് പി എസ് ജി താരമാണ്‌ എന്നാണ് മാർസെലോയുടെ പക്ഷം. ഏറെ വൈകാതെ ലോകത്തിലെ മികച്ച താരമായി എംബപ്പേ വളരും എന്ന പ്രതീക്ഷയും മാർസെലോ പങ്ക് വച്ചു.

ബാലൻ ഡി ഓറിൽ മെസ്സി മത്സരിച്ചത് റൊണാൾഡോയുമായല്ല, പെരസുമായി- സ്ലാട്ടൻ

ബാലൻ ഡി ഓർ അവാർഡിൽ ഇക്കാലമത്രയും മെസ്സി മത്സരിച്ചിരുന്നത് ക്രിസ്റ്റിയാനോ റൊണാൾഡോയുമായിട്ടല്ല പകരം റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസുമായിട്ട് ആയിരുന്നെന്ന് ഇബ്രഹിമോവിച്. ലൂക്കാ മോഡ്രിറിച് അവാർഡ് നേടിയതിനനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം.

സ്വീഡിഷ് ഇതിഹാസ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച് നേരത്തെയും വിവാദ അഭിപ്രായങ്ങൾക്ക് പേരുകേട്ട ആളാണ്. റയൽ മാഡ്രിഡ് താരമായ മോഡ്രിച് ജയിച്ചതോടെ മെസ്സിയുടെ ശെരിക്കുള്ള എതിരാളി പെരസ് ആണെന്ന് വ്യക്തമായി എന്നാണ് ഇബ്രയുടെ പക്ഷം. വിവിധ യൂറോപ്യൻ ക്ലബ്ബ്ൾക്ക് വേണ്ടി കളിച്ചിട്ടുണ്ട് എങ്കിലും സ്ലാട്ടൻ ഇതുവരെ വ്യക്തിഗത അവാർഡുകൾ ഒന്നും നേടിയിട്ടില്ല.

Exit mobile version