അരങ്ങേറ്റം ഗംഭീരമാക്കി ബെന്‍ മാനെന്റി, സിക്സേര്‍സിനു 33 റണ്‍സ് വിജയം

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ മികച്ച വിജയം നേടി സിഡ്നി സിക്സേര്‍സ്. ഇന്ന് നടന്ന ബിഗ് ബാഷ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സ് 132/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ റെനഗേഡ്സ് 99/9 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളു. 33 റണ്‍സിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. ബിഗ് ബാഷിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരമായ ബെന്‍ മാനെന്റിയുടെ പ്രകടനമാണ് സിക്സേര്‍സിന്റെ വിജയം ഉറപ്പാക്കിയത്.

സിക്സേര്‍സ് നിരയില്‍ ആരും തന്നെ വലിയ സ്കോര്‍ നേടാതിരുന്നപ്പോള്‍ ജോര്‍ദ്ദന്‍ സില്‍ക്ക് 30 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ടോം കറന്‍ 23 റണ്‍സ് നേടിയ പുറത്താകാതെ നിന്നപ്പോള്‍ മോസസ് ഹെന്‍റികെസ്(20), ജോഷ് ഫിലിപ്പെ(20) എന്നിവരുടെയും ബാറ്റിംഗ് മികവില്‍ സിക്സേര്‍സ് 132/7 എന്ന സ്കോറിലേക്ക് എത്തി. റെനഗേഡ്സിനു വേണ്ടി കെയിന്‍ റിച്ചാര്‍ഡ്സണ്‍ മൂന്നും ജാക്ക് വെല്‍ഡര്‍മത്ത് രണ്ടും വിക്കറ്റ് നേടി.

ടോം കറന്‍(3), ഷോണ്‍ അബോട്ട്(2), സ്റ്റീവ് ഒക്കേഫെ(2), ബെന്‍ മാനെന്റി(2) എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് സിക്സേര്‍സിന്റെ വിജയം ഉറപ്പാക്കിയത്. 30 റണ്‍സ് നേടിയ മക്കെന്‍സി ഹാര്‍വിയ്ക്ക് പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് സാധ്യമാകാതെ പോയപ്പോള്‍ മെല്‍ബേണ്‍ റെനഗേഡ്സിനു 99/9 എന്ന സ്കോറിലേക്ക് എത്തുവാനെ സാധിച്ചുള്ളു. തന്റെ നാലോവറില്‍ വെറും 13 റണ്‍സ് നല്‍കി 2 വിക്കറ്റ് വീഴ്ത്തിയ ബെന്‍ മാനെന്റിയാണ് കളിയിലെ താരം.

സ്ട്രൈക്കേഴ്സിനെ വീഴ്ത്തി റെനഗേഡ്സ്, തിളങ്ങിയത് നബിയും ഡാനിയേല്‍ ക്രിസ്റ്റ്യനും

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 174/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 5 പന്ത് അവശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ റെനഗേഡ്സ് ജയം സ്വന്തമാക്കി. 48 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് നബിയ്ക്കൊപ്പം 27 പന്തില്‍ നിന്ന് 49 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡാനിയേല്‍ ക്രിസ്റ്റ്യന്‍ കൂടി ചേര്‍ന്നപ്പോള്‍ 19.1 ഓവറില്‍ ജയം സ്വന്തമാക്കുവാന്‍ മെല്‍ബേണ്‍ റെനഗേഡ്സിനു സാധിച്ചു. കാമറൂണ്‍ വൈറ്റ് 32 റണ്‍സ് നേടി. സ്ട്രൈക്കേഴ്സിനു വേണ്ടി ബില്ലി സ്റ്റാന്‍ലേക്കും റഷീദ് ഖാനും 2 വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനു വേണ്ടി മാത്യൂ ഷോര്‍ട്ട് 65 റണ്‍സുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. ജോനാഥന്‍ വെല്‍സ് 42 റണ്‍സ് നേടിയപ്പോള്‍ ജേക്ക് വെത്തറാള്‍ഡ് 32 റണ്‍സും കോളിന്‍ ഇന്‍ഗ്രാം 21 റണ്‍സും നേടി പുറത്തായി. മെല്‍ബേണിനു വേണ്ടി കെയിന്‍ റിച്ചാര്‍ഡ്സണ്‍ 2 വിക്കറ്റ് വീഴ്ത്തി.

പെര്‍ത്തിനെ പിടിച്ചുകെട്ടി റെനഗേഡ്സ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ ചെറിയ സ്കോറിനു പുറത്താക്കി നാല് വിക്കറ്റ് ജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്നലെ നടന്ന ബിഗ് ബാഷ് ലീഗിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ റെനഗേഡ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തീരൂമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. 19 ഓവറില്‍ 103 റണ്‍സിനു എതിരാളികളായ പെര്‍ത്തിനെ പുറത്താക്കുവാന്‍ മെല്‍ബേണിനു സാധിച്ചു. മൂന്ന് വീതം വിക്കറ്റുമായി കെയിന്‍ റിച്ചാര്‍ഡ്സണും ഡാനിയേല്‍ ക്രിസ്റ്റ്യനുമാണ് റെനഗേഡ്സിനായി തിളങ്ങിയതി. ഉസ്മാന്‍ ഖാന്‍, ജാക്ക് വൈല്‍ഡര്‍മത്ത് എന്നിവര്‍ രണ്ട് വിക്കറ്റും നേടി. പെര്‍ത്തിനു വേണ്ടി 28 റണ്‍സുമായി മൈക്കല്‍ ക്ലിംഗര്‍ ടോപ് സ്കോറര്‍ ആയി.

സാം ഹാര്‍പ്പര്‍(36), മുഹമ്മദ് നബി(35) എന്നിവരുടെ ബാറ്റിംഗ് ആണ് റെനഗേഡ്സിനു തുണയായത്. ഒരു ഘട്ടത്തില്‍ 17/4 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ അഞ്ചാം വിക്കറ്റി‍ല്‍ ഒത്തുകൂടിയ ഇവര്‍ 68 റണ്‍സ് നേടിയാണ് രക്ഷകരായത്. 15.2 ഓവറില്‍ വിജയിക്കുമ്പോള്‍ 6 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ലക്ഷ്യം തീരെ ചെറുതായതും റെനഗേഡ്സിനു തുണയായി. പെര്‍ത്തിനു വേണ്ടി ജേസണ്‍ ബെഹെന്‍ഡ്രോഫും നഥാന്‍ കോള്‍ട്ടര്‍-നൈലും രണ്ട് വീതം വിക്കറ്റ് നേടി.

ഡ്വെയിന്‍ ബ്രാവോയെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്

മെല്‍ബേണ്‍ റെനഗേഡ്സില്‍ നിന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് ചേക്കേറി ഡ്വെയിന്‍ ബ്രാവോ. ഇന്നാണ് താരം മുഴുവന്‍ സീസണിലും പുതിയ ക്ലബ്ബിനു വേണ്ടി കളിക്കുവാന്‍ തയ്യാറായിട്ടുണ്ടെന്നുള്ള കാര്യം ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മുന്‍ വിന്‍ഡീസ് താരം മെല്‍ബേണിലെ തന്നെ റെനഗേഡ്സ് ടീമിന്റെ ഭാഗമായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ കോച്ചായിട്ടുള്ള സ്റ്റീഫന്‍ ഫ്ലെമിംഗിനൊപ്പം വീണ്ടും ഒത്തുചേരാമെന്നതാണ് സ്റ്റാര്‍സില്‍ എത്തുമ്പോള്‍ ബ്രാവോയെ കാത്തിരിക്കുന്ന ഏറ്റവും വലിയ ആഹ്ലാദ നിമിഷം. ഫ്ലെമിംഗിന്റെ ഇടപെടലാണ് താരത്തിനെ സ്റ്റാര്‍സില്‍ എത്തിക്കുന്നതിനു പിന്നിലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ബ്രാവോയ്ക്ക് പുറമെ രണ്ടാം വിദേശ താരത്തിന്റെ ക്വാട്ടയില്‍ നേപ്പാളിന്റെ സന്ദീപ് ലാമിച്ചാനെയും ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ മാറ്റ് പാര്‍ക്കിന്‍സണും ആണ് സ്റ്റാര്‍സിലെത്തുന്ന മറ്റു വിദേശ താരങ്ങള്‍. സന്ദീപും പാര്‍ക്കിന്‍സണും ചേര്‍ന്ന് രണ്ടാം താരത്തിന്റെ വിടവ് നികത്തുമ്പോള്‍ ബ്രാവോ സീസണ്‍ മുഴുവന്‍ ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.

മുഹമ്മദ് നബി മെല്‍ബേണ്‍ റെനഗേഡ്സുമായുള്ള കരാര്‍ പുതുക്കി

മെല്‍ബേണ്‍ റെനഗേഡ്സിനു വേണ്ടി 2018-19 സീസണില്‍ കളിക്കുവാനൊരുങ്ങി മുഹമ്മദ് നബി. ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ പുതുക്കിയ താരം പുതിയ സീസണിലും ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. കവിഞ്ഞ വര്‍ഷം ആദ്യ സീസണില്‍ കളിച്ച താരം മൂന്ന് ഇന്നിംഗ്സുകളിലായി 88 റണ്‍സും ഏഴ് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുമാണ് വീഴ്ത്തിയത്. ഇതില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ നേടിയ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും അടങ്ങുന്നു.

ഐസിസി ടി20 അന്താരാഷ്ട്ര ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് നബിയ്ക്ക് ഉള്ളത്. 2018-19 സീസണ്‍ ബിഗ്ബാഷ് ലീഗ് ഡിസംബര്‍ 19നു ആരംഭിയ്ക്കും. മെല്‍ബേണ്‍സ് സ്ക്വാഡിലേക്ക് ഒരു വിദേശ താരത്തിനു കൂടി ഇടം ബാക്കിയുണ്ട്.

ഫിഞ്ചുമായുള്ള കരാര്‍ പുതുക്കി റെനഗേഡ്സ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സുമായുള്ള തന്റെ കരാര്‍ പുതുക്കി ഓസ്ട്രേലിയന്‍ ടി20 നായകന്‍ ആരോണ്‍ ഫിഞ്ച്. ബിഗ് ബാഷിന്റെ തുടക്കം മുതല്‍ റെനഗേഡ്സില്‍ തുടരുന്ന ഫിഞ്ച് പത്താം സീസണിന്റെ അവസാനം വരെയാണ് കരാ‍ര്‍ നീട്ടിയിരിക്കുന്നത്. 2009-10 സീസണില്‍ ബിഗ് ബാഷില്‍ താരം റെനഗേഡ്സിനു വേണ്ടി ഓപ്പണ്‍ ചെയ്താണ് ഫിഞ്ച് ആ സ്ഥാനത്തേക്കു എത്തുന്നത്.

ഹോബാര്‍ട്ടിനെതിരെ ഫിഞ്ചും-ഹോഡ്ജും ചേര്‍ന്ന് നേടിയ 147 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടാണ് പിന്നീട് ഫിഞ്ചിനെ ഓപ്പണറായി പരിഗണിക്കുവാന്‍ ഓസ്ട്രേലിയ തുനിയുവാന്‍ കാരണമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം ഒരു റണ്‍സിനു, ഫൈനല്‍ ഉറപ്പിച്ച് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ജയത്തോടെ ഫൈനലില്‍ യോഗ്യത നേടിയ സ്ട്രൈക്കേഴ്സ് ഹോബാര്‍ട്ട് ഹറികെയിന്‍സിനെ നേരിടും. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് 178 റണ്‍സ് നേടിയപ്പോള്‍ മെല്‍ബേണിനു 177 റണ്‍സാണ് 20 ഓവറില്‍ നേടാനായത്. അവസാന ഓവറില്‍ 13 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ മെല്‍ബേണ്‍ അത് അവസാന പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലേക്ക് കൊണ്ടെത്തിച്ചുവെങ്കിലും ഒരു റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനായി നായകന്‍ ട്രാവിസ് ഹെഡ് 57 പന്തില്‍ 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒപ്പം ജേക്ക് വെത്തറാള്‍ഡ് 57 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കിയപ്പോള്‍ ടീം 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടുകയായിരുന്നു. തിരിച്ച് ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിനു വേണ്ടി മാര്‍ക്കസ് ഹാരിസ് 45 റണ്‍സോടെ ടോപ് സ്കോററായപ്പോള്‍ ടോം കൂപ്പര്‍(36*)-കീറണ്‍ പൊള്ളാര്‍‍ഡ്(29*) എന്നിവര്‍ പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.

85 റണ്‍സ് നേടുകയും ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത ട്രാവിസ് ഹെഡ് ആണ് കളിയിലെ താരം. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിന്നും പ്രകടനവുമായി കെയിന്‍ റിച്ചാര്‍ഡ്സണ്‍, മെല്‍ബേണ്‍ റെനഗേഡ്സിനു 9 റണ്‍സ് ജയം

ആവേശകരമായ മത്സരത്തില്‍ സിഡ്നി തണ്ടറിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ സിഡ്നി തണ്ടര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ക്കസ് ഹാരിസ് നേടിയ 64 റണ്‍സിന്റെ മികവില്‍ 189/6 എന്ന നിലയില്‍ മെല്‍ബേണ്‍ തങ്ങളുടെ ബാറ്റിംഗ് അവസാനിപ്പിച്ചപ്പോള്‍ ചേസിംഗിനിറങ്ങിയ സിഡ്നി 20ാം ഓവറില്‍ 180നു ഓള്‍ഔട്ട് ആയി. കെയിന്‍ വില്യംസണ്‍ നാല് വിക്കറ്റുമായി മെല്‍ബേണിനു ജയവും സ്വന്തമായി മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി.

ഹാരിസിനു പുറമേ മാത്യു ഷോര്‍ട്ട്(28), കീറണ്‍ പൊള്ളാര്‍ഡ്(23), ബ്യൂ വെബ്സ്റ്റര്‍ നാല് പന്തില്‍ നിന്ന് സ്വന്തമാക്കി 18 റണ്‍സും നേടി മെല്‍ബേണിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഗുരീന്ദര്‍ സന്ധു രണ്ടും മിച്ചല്‍ മക്ലെനാഗന്‍, ക്രിസ് ഗ്രീന്‍, ഫവദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മലയാളിയായ അര്‍ജ്ജുന്‍ നായരും ബെന്‍ റോഹ്ററും ചേര്‍ന്ന് വീണ്ടും തണ്ടറിനു പ്രതീക്ഷ നല്‍കുകയായിരുന്നു. അര്‍ജ്ജുന്‍ നായര്‍ 25 പന്തില്‍ 45 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 48 റണ്‍സുമായി ബെന്‍ റോഹ്‍റും മികവ് പുലര്‍ത്തി. എന്നാല്‍ ഇരുവരെയും പുറത്താക്കി കെയിന്‍ റിച്ചാര്‍ഡ്സണ്‍ തിരികെ റെനഗേഡ്സിനെ മത്സരത്തിലേക്ക് എത്തിച്ചു. വാലറ്റത്തിലും രണ്ട് വിക്കറ്റ് കെയിന്‍ വീഴ്ത്തിയതോടെ 20 ഓവറില്‍ തണ്ടര്‍ 180നു ഓള്‍ഔട്ട് ആയി.

4 ഓവറില്‍ 4 വിക്കറ്റ് വീഴ്ത്തിയ കെയിന്‍ റിച്ചാര്‍ഡ്സണ്‍ 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്. റിച്ചാര്‍ഡ്സണ് പിന്തുണയുമായി കീറണ്‍ പൊള്ളാര്‍ഡും 2 വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

26 റണ്‍സ് ജയവുമായി സ്ട്രൈക്കേഴ്സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 26 റണ്‍സ് ജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് കോളിന്‍ ഇന്‍ഗ്രാം, ട്രാവിസ് ഹെഡ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ 173/5 എന്ന സ്കോര്‍ നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ റെനഗേഡ്സിനു 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമേ നേടാനായുള്ളു.

29 റണ്‍സ് നേടിയ ബ്രാഡ് ഹോഡ്ജ് ആണ് റെനഗേഡ്സിന്റെ ടോപ് സ്കോറര്‍. 25 റണ്‍സുമായി മാര്‍ക്കസ് ഹാരിസ, 24 റണ്‍സ് നേടി ടോം കൂപ്പര്‍ എന്നിവര്‍ 20നു മേലെ റണ്‍സ് നേടിയ താരങ്ങള്‍. സ്ട്രൈക്കേഴ്സിനായി റഷീദ് ഖാനും ബെന്‍ ലൗഗ്ലിനും ബില്ലി സ്റ്റാന്‍ലേക്കും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്‍ഗ്രാമിനും ട്രാവിസ് ഹെഡിനും അര്‍ദ്ധ ശതകം

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനു മികച്ച സ്കോര്‍. കോളിന്‍ ഇന്‍ഗ്രാം(68), ട്രാവിസ് ഹെഡ്, അലക്സ് കാറേ എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 20 ഓവറില്‍ 173 റണ്‍സില്‍ എത്തിച്ചത്. അഞ്ച് വിക്കറ്റാണ് ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനു നഷ്ടമായത്.

മൂന്നാം ഓവറില്‍ ജേക്ക് വെത്തറാള്‍ഡിനെ നഷ്ടമായ സ്ട്രൈക്കേഴ്സിനു സ്കോര്‍ 59ല്‍ നില്‍ക്കെ അലക്സ് കാറേ(32) നഷ്ടമായി. പിന്നീട് 88 റണ്‍സ് കൂട്ടുകെട്ടുമായി ഹെഡ്-ഇന്‍ഗ്രാം കൂട്ടുകെട്ടാണ് സ്ട്രൈക്കേഴ്സിനെ മികച്ച നിലയിലേക്ക് എത്തിച്ചത്. ഇന്‍ഗ്രാം 36 പന്തില്‍ 68 റണ്‍സ് നേടി അവസാന ഓവറില്‍ ബ്രാവോയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. നാല് ബൗണ്ടറിയും 5 സിക്സുമാണ് കോളിന്‍ ഇന്‍ഗ്രാമിന്റെ സംഭാവന.

ബ്രാവോ(2), ട്രെമൈന്‍, ജാക്ക് വൈള്‍ഡര്‍മത്ത്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് റെനഗേഡ്സിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനഗേഡ്സ് ബൗളിംഗ് തിരഞ്ഞെടുത്തു

ബിഗ് ബാഷില്‍ ഇന്ന് പോരാട്ടം രണ്ടാം സ്ഥാനക്കാരായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സും നാലാം സ്ഥാനക്കാരായ മെല്‍ബേണ്‍ റെനഗേഡ്സും തമ്മില്‍. ടൂര്‍ണ്ണമെന്റ് അവസാന ഘടത്തിലേക്ക് കടക്കുമ്പോള്‍ റെനഗേഡ്സിനു ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. 7 മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി നാലാം സ്ഥാനത്തുള്ള റെനഗേഡ്സിനൊപ്പം 8 പോയിന്റുമായി സിഡ്നി തണ്ടറും ബ്രിസ്ബെയിന്‍ ഹീറ്റുമുണ്ട്. ഇരു ടീമുകളും രണ്ട് മത്സരം അധികം കളിച്ചു എന്നതാണ് റെനഗേഡ്സിനു അനുകൂലമായ ഘടകം. 12 പോയിന്റുമായി സ്ട്രൈക്കേഴ്സ് ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്: അലക്സ് കാറേ, ജേക്ക് വെത്തറാള്‍ഡ്, ട്രാവിസ് ഹെഡ്, കോളിന്‍ ഇന്‍ഗ്രാം, ജേക്ക് ലേമാന്‍, ജോനാഥന്‍ വെല്‍സ്, മൈക്കല്‍ നേസേര്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, ബില്ലി സ്റ്റാന്‍ലേക്ക്

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്ക്സ് ഹാരിസ്, ടിം ലൂഡേമന്‍, കാമറൂണ്‍ വൈറ്റ്, ടോം കൂപ്പര്‍, ഡ്വെയിന്‍ ബ്രാവോ, ബ്രാഡ് ഹോഡ്ജ്, കീറണ്‍ പൊള്ളാര്‍ഡ്, ജാക്ക് വൈല്‍ഡര്‍മത്ത്, ക്രിസ് ട്രെമൈന്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജാക്സണ്‍ കോള്‍മാനു മുന്നില്‍ തകര്‍ന്ന് റെനഗേഡ്സ്, സ്റ്റാര്‍സിനു ആദ്യം ജയം

ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ജാക്സണ്‍ കോള്‍മാന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് റെനഗേഡ്സ് ബാറ്റിംഗ് നിരയെ തുടക്കത്തിലെ പിന്നോട്ടടിച്ചത്. സ്റ്റാര്‍സിന്റെ 167 റണ്‍സ് പിന്തുടര്‍ന്ന റെനഗേഡ്സിനു 144 റണ്‍സ് മാത്രമേ നേടാനായുള്ളു.  26 റണ്‍സ് നേടിയ ഡ്വെയിന്‍ ബ്രാവോയും 23 റണ്‍സ് വീതം നേടിയ മുഹമ്മദ് നബി, ജാക്ക് വൈല്‍ഡര്‍മത്ത് എന്നിവര്‍ക്കാണ് സ്റ്റാര്‍സിനായി റണ്‍ കണ്ടെത്താനായത്.  23 റണ്‍സിന്റെ ജയമാണ് സ്റ്റാര്‍സ് ഇന്ന് സ്വന്തമാക്കിയത്.

ജാക്ക് കോള്‍മാന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിനു പുറമേ ഡാനിയല്‍ വോറല്‍ നായകന്‍ ജോണ്‍ ഹേസ്റ്റിംഗ്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ജെയിംസ് ഫോക്നര്‍, ഇവാന്‍ ഗുല്‍ബിസ് എന്നിവരും വിക്കറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചു.

നേരത്തെ കെവിന്‍ പീറ്റേര്‍സണ്‍ (74) നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ സ്റ്റാര്‍സ് 167 റണ്‍സ് നേടിയിരുന്നു. 41 റണ്‍സ് നേടി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും 31* റണ്‍സ് നേടി ഗ്ലെന്‍ മാക്സ്വെല്ലും മികച്ച പിന്തുണയാണ് കെവിന്‍ പീറ്റേര്‍സണ് നല്‍കിയത്. റെനഗേഡ്സിനായി ബൗളിംഗില്‍ മുഹമ്മദ് നബി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version